എന്റെ പേരു അമ്മു...കൂട്ടുകാരികൾ അമ്മുക്കുട്ടിയെന്ന് വിളിക്കും..
ഞാനൊരു ദളിതോ ..മുസ്ലിമോ ഹിന്ദുവോ ക്രിസ്ത്യാനിയോ കമ്യൂണിസ്റ്റോ അല്ല.. പെണ്ണന്ന ഒരു മാംസ പിണ്ടം.. ഈ സമൂഹത്തിനു അത്രയറിഞ്ഞാ മതിയല്ലോ...
ഒരു കോളനിയിൽ എനിക്കൊരു വീടുണ്ട്..അമ്മയുണ്ട് സഹോദരങ്ങളുണ്ട്..ആ വീടിനു അടച്ചുറപ്പില്ലാത്ത ഒരു വാതിലുണ്ട്.. അതും ഈ സമൂഹത്തിനു സന്തോഷമുള്ള കാര്യമാണല്ലോ...
ഇത് എന്റെ കഥയല്ല, എന്റെ കൂട്ടുകാരിയുടെ കഥയാണു..അവളിന്ന് ജീവിച്ചിരിപ്പില്ല...മരിച്ചു..!
അല്ലാ.. , കൊന്നു...കാമ വെറിയന്മാരുടെ വൃത്തികെട്ട കരങ്ങളാൽ...
അവളൊരു പാവമായിരുന്നു...എന്നിട്ടുമെന്തേ അവൾ കൊല ചെയ്യപ്പെട്ടു...
അവൾ സുന്ദരിയായിരുന്നില്ലാ...എന്നിട്ടുമെന്തേ അവൾ ബലാൽത്സംഗം ചെയ്യപ്പെട്ടു...
അവളൊരു പെണ്ണായിരുന്നു..അതാ അവളുടെ അപരാതം..
പഠിക്കാൻ മിടുക്കിയായിരുന്നു ..നീറുന്ന കദന കഥകളാൽ ഊട്ടിവളർത്തപ്പെട്ട ഒരു ജന്മം...
അത് കൊണ്ട് തന്നെ അവളുടെ പഠിപ്പിനും ജീവിതത്തിനും ലക്ഷ്യമുണ്ടായിരുന്നു...
പലപ്പോഴും ഞങ്ങൾ കൂട്ടുകാരികൾക്ക് അവൾ പിടിതരാറില്ല.. പൊള്ളുന്ന തീക്കനലായിരുന്നു അവളുടെ നെഞ്ചിൽ നിറയേ...
അവൾ എന്തെങ്കിലും മിണ്ടിയിരുന്നതും മനസ്സ് തുറന്നിരുന്നതും എന്നോട് മാത്രമായിരുന്നു..
ഞങ്ങൾ അവസാനം പിരിഞ്ഞ ആ വെള്ളിയാഴ്ച്ചയും അവൾ ആ കറുത്ത മനുഷ്യനെ പറ്റി പറഞ്ഞിരുന്നു...
കോളനിയിൽ പൈപ്പ് ലൈനിന്റെ പണിയുമായാണു അയാളാദ്യമായി ആ കോളനിയിൽ എത്തുന്നത്...കറുത്തിരുണ്ട കരുത്തുള്ള ഒരുത്തൻ..
കോളനിയിലെ പണിക്കിടെ അയാൾ അവിടെ ഒരു പെൺകുട്ടിയുമായി അടുപ്പമായി.. പക്ഷെ, പ്രണയവും വിവാഹവുമൊന്നുമായിരുന്നില്ല അയാളുടെ ലക്ഷ്യം . ഇത് പോലുള്ള പാവപ്പെട്ട പെൺകുട്ടികളെ കറക്കിയെടുത്ത് മറ്റുള്ളവർക്ക് കാഴ്ച്ചവെച്ച് പണമുണ്ടാക്കുക..
ആ പെൺകുട്ടി അയാളുടെ വലയിൽ വീണു..അവളെ അയാൾ കാഴ്ച്ച വസ്തുവാക്കി...അബലയായ അവൾക്ക് പ്രതികരിക്കാൻ കഴിഞ്ഞില്ല.. അവൾ താൻ അകപ്പെട്ട ചതിയെ കുറിച്ച് എന്റെ കൂട്ടുകാരിയോട് പറഞ്ഞു.. ആ കോളനിയിൽ വിദ്യഭ്യാസമുള്ളവൾ എന്റെ കൂട്ടുകാരിയായിരുന്നു..മാത്രവുമല്ല..നിയമ വിദ്ധ്യാർത്ഥിയും കൂടീയാണവൾ..
കഥകൾ അറിഞ്ഞ എന്റെ കൂട്ടുകാരി അവളുടെ കൈവശമുണ്ടായിരുന്ന ഒളിക്കേമറ ആ കുട്ടിക്ക് കൊടുത്തു.. ഇനിയുള്ളത് ആ കേമറയിൽ പിടിക്കാനുള്ള നിർദ്ധേശവും കൊടുത്തു..
അന്ന് ആ കേമറയിൽ ഒപ്പിയത് സമൂഹത്തിലെ ഒരു പ്രമുഖന്റെ മുഖമായിരുന്നു..ആ വീഡിയോ ക്ലിപ്പുമായി എന്റെ കൂട്ടുകാരി അയാളെ സമീപിച്ചു.. മൊബെയിൽ സ്ക്രീനിൽ കണ്ട കാഴ്ച്ച അയാളെ ഞെട്ടിച്ചു..
ഇനി ഇത് നീ ആവർത്തിച്ചാൽ ഈ ക്ലിപ്പ് ലോകമറിയും..ഇവളെയെന്നല്ല ഒരു പെൺകുട്ടിയേയും നീ നശിപ്പിക്കരുത്...
അയാൾ അവളെ ഭീഷണിപ്പെടുത്തിയെങ്കിലും എന്റെ കൂട്ടുകാരി ആ ഭീഷണിയിൽ പതറിയില്ല...
ആ വീഡിയോ ക്ലിപ്പിനായി അയാൾ തന്റെ പുറകേ തന്നെയുണ്ടെന്നും ..എനിക്കെന്തെങ്കിലും സംഭവിച്ചാൽ സത്യം പുറം ലോകം അറിയണമെന്നും പറഞ്ഞാണു ആ വെള്ളിയാഴ്ച്ച അവൾ പിരിഞ്ഞത്...
പിന്നെ ഞാൻ കേൾക്കുന്നത് അവൾ കൊലചെയ്യപ്പെട്ടുവെന്നാണു..അതും അതി ക്രൂരമായി ..മാനഭംഗപ്പെടുത്തി....
എനിക്കത് ഓർക്കാൻ പോലും വയ്യ...!
പക്ഷെ അവളുടെ കൊലയാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ഞാനും കോളേജിലെ കൂട്ടുകാരും കൂടി തീരുമാനിച്ചു..
അവൾ എന്നെ ഏൽപിച്ച ആ ക്ലിപ്പ് ഞങ്ങൾ പോലീസിൽ ഏൽപിച്ച് സംഭവങ്ങൾ വിവരിച്ചു...
ക്ലിപ്പിലുള്ള മാന്യന്റെ മുഖം കണ്ടത് കൊണ്ടാകാം..നിയമത്തിനു കൈവിറച്ചു..കാലിടറി...കണ്ണു മൂടിയ നിയമ ദേവത ഇത് പോലുള്ളവരുടെ മുഖം കാണാൻ പാടില്ലന്നുള്ളതിനുള്ള സിംബലാണെന്ന് നിയമ വിദ്ധ്യാർത്ഥികളായ ഞങ്ങൾക്ക് മനസ്സിലായി..
പക്ഷെ, ഞങ്ങൾക്ക് നഷ്ടപ്പെട്ട ഞങ്ങളുടെ സഹോദരിയുടെ നീതി തടയാൻ ഞങ്ങൾ സമ്മതിച്ചില്ല..
ആ കറുത്തിരുണ്ട കൊലയാളിയെ ഞങ്ങൾ പിടികൂടി...
ആ സഹോദരിക്ക് വേണ്ടി ചോരതിളക്കുന്ന സഹോദരന്മാർ ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നു..
നീതി നിഷേധിക്കുന്ന ... നിയമം നടത്താൻ ചങ്കുറപ്പില്ലാത്ത ഈ സമൂഹത്തിനൊരു പാഠമാവാൻ ഞങ്ങൾ ആ ദ്രോഹിയെ പരസ്യമായി വിജാരണ ചെയ്യാൻ തീരുമാനിച്ചു....
എന്റെ കോളേജിലേയും മറ്റു കോളേജുകളിലെ വിദ്ധ്യാർത്ഥികളും ആ മൈതാനത്ത് ഒത്ത് കൂടി . ഒരു തൂണിൽ ആ ക്രൂരനെ കെട്ടിയിട്ടു.. എല്ലാവരും ഒരു വലിയ വൃത്തമായി നിന്ന് നീതി വിചാരണക്ക് വേദിയൊരുക്കി...
ഇപ്പോൾ നിയമപാലകരും ഭരണാധികാരികളും സടകുടഞ്ഞെഴുന്നേറ്റു....അവർ ഞങ്ങളെ അറസ്റ്റ് ചൈത് നീക്കാനും ആ കുറ്റവാളിയെ കസ്റ്റഡിയിലെടുക്കാനും അവർ പരക്കം പാഞ്ഞ് ആ മൈതാനത്തേക്ക് വന്നു.. വിദ്ധ്യാർത്ഥികൾ മുദ്രാവാക്യം മുഴക്കി അവരെ എതിർത്ത് നിന്നു.. പ്രതിഷേധത്തിന്റെ മതിൽ തീർത്ത്കൊണ്ട്... അവർ ബലം പ്രയോഗിക്കുമെന്ന് കണ്ടപ്പോ ഞങ്ങളിൽ ചിലർ ദേഹത്ത് പെട്രോളൊഴിച്ച് മരിക്കുമെന്ന് ഭീഷണി മുഴക്കി... ഒരാൾക്ക് വേണ്ടി പത്തോളം പേരുടെ ജീവൻ പൊലിയുമെന്ന് കണ്ടപ്പോൾ പോലീസുകാർ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു..
ആ ദുഷ്ടനെ കൊണ്ട് ഈ സമയം ചൈത കുറ്റം ഏറ്റുപറയിപ്പിച്ചു..
ഹോ..! മൃഗീയന്ന് പോലും പറയാൻ കഴിയാത്ത ആ രംഗങ്ങൾ അയാൾ വിവരിച്ചപ്പോൾ ഞങ്ങൾക്ക് പറഞ്ഞറിയിക്കാൻ കഴിയാത്ത രോഷമായിരുന്നു.. ഇല്ല, അതൊന്നും ഇവിടെ പറയാൻ എനിക്ക് കഴിയില്ല...
ആ ക്രൂരനെ വിവസ്ത്രനാക്കി.. ഞാനടക്കമുള്ള പെൺകുട്ടികൾ അവനെ കല്ലെറിഞ്ഞു... ഞങ്ങളെ പോലുള്ള ..കൊലചെയ്യപ്പെട്ട കൂട്ടുകാരിയെ പോലുള്ള എല്ലാ പെൺകുട്ടികൾക്കും വേണ്ടി ഞങ്ങൾ എറിഞ്ഞ് കൊണ്ടിരുന്നു.. ചോര വാർന്ന് കെട്ടിയിട്ടത് കൊണ്ട് ഒന്ന് പിടയാൻ കഴിയാതെ ആ തൂണിൽ ഞെരിഞ്ഞമർന്നു...മരണം ഉറപ്പ് വരുത്തിക്കൊണ്ടേ ഞങ്ങൾ കല്ലെറിയൽ നിർത്തിയുള്ളൂ...
ആ ദ്രോഹി പിടയാൻ പോലും കഴിയാതെ ചത്തൊടുങ്ങി.. !
ഞാനെപ്പൊ വേണമെങ്കിലും പിടിക്കപ്പെടാം ഞാനടക്കം നിരവധി പേർക്കെതിരെ പോലീസ് കേസെടുത്തെങ്കിലും പ്രധാനപ്രതിയായി എന്നെയാണവർ തിരഞ്ഞെടുത്തത്..എനിക്കതിൽ സങ്കടമില്ല..കൊലകുറ്റത്തിനു എന്നെ ശിക്ഷിക്കുമായിരിക്കും...അവൾക്ക് വേണ്ടി എനിക്ക് ചെയ്യാനുള്ളതെല്ലാം ചൈതു എന്ന സമാധാനത്തോടെ ഞാനത് ഏറ്റുവാങ്ങും...
ഇനി ഒരിക്കലും എന്റെ കൂട്ടുകാരിക്കുണ്ടായ അനുഭവം ആർക്കും ഉണ്ടാകാതിരിക്കട്ടെ...!
എന്ന്
നിങ്ങളുടെ സ്വന്തം ..
അമ്മു,
****** ശുഭം ******
റൗഫ് റഹ്മത്തുള്ള വടക്കേകാട്,