Translate

Thursday, May 12, 2016

ഓർമ്മകളിൽ,

ഒരു അനുഭവ്ം..ഓർമ്മകളിൽ ഓർത്ത്‌ ചിരിക്കാൻ... :) :) :)

            <3 **************** <3

മ്മടെ വടക്കേക്കാട്ടെ പേരുകേട്ട ബല്യ
ബല്യ ഗെടികളൊക്കെ അങ്കം കുറിച്ച്‌ സ്കൂളാണു തിരുവളയന്നൂർ ഹൈസ്കൂൾ..

ആ മഹാ വിദ്യാലയത്തിലായിരുന്നു മ്മടെ പഠനവും.. പഠനം ഒക്കെ കണക്കായിരുന്നു...
ഹൈസ്കൂൾ തലം മുതൽ ക്ലാസിലെ സോളുഗെടി മ്മളന്നെ..
അന്ന് ഒമ്പതാം ക്ലാസിലെ ഹീറോയായി നടക്കുന്നതിന്റെ ഭാഗമായി വെള്ള ഷർട്ടിന്റെ പോക്കറ്റിൽ ഷാറൂഖാന്റെ പോട്ടോവെച്ച്‌ നടക്കും..മാത്രവുമല്ല ക്ലാസ്സിലെ ആസ്ഥാന ഗായകനും കാഥികനും മ്മളന്നെ...
ജ്യോഗ്രഫിയുടെ ടീച്ചറുടെ ക്ലാസ്സിലായിരുന്നു കൂടുതൽ കോമിക്‌ കളിച്ചിരുന്നത്‌....ആ ടീച്ചർ അടിക്കാൻ വന്നാൽ ബഞ്ചിനു ചുറ്റും ഓടും... കുട്ടികളുടെ ചിരികൾക്കിടയിലും മ്മക്ക്‌ കിട്ടേണ്ടത്‌ വെടുപ്പായി കിട്ടും....

ഒരു ദിവസം ടീച്ചർ ക്ലസ്സിൽ ഞങ്ങടെ പഠിപ്പിന്റെ അഭിമാനത്തിൽ കത്തിവെച്ച്‌ കൊണ്ട്‌ ടീച്ചർ മൂപ്പരുടെ മോളെ കുറിച്ച്‌ വാചാലതയായി., കേട്ട്‌ കേട്ട്‌ സഹികെട്ടപ്പോൾ നൂറോളം വരുന്ന സഹപാഠികളുടെ മാനം കാക്കാൻ മ്മളു ഇടപെട്ടു..

"ടീച്ചറെ മോളെങ്ങനെ കാണാൻ..? "

"എന്തിനാ നിനക്ക്‌ കെട്ടാനാ.."

"ടീച്ചർ കെട്ടിച്ച്‌ തന്നാ കെട്ടാം..."

ടീച്ചറും കുട്ടികളും ചിരിച്ചു...

അടുത്ത ദിവസം ഉപ്പ പ്രൊഗ്രസ്സ്‌ കാർഡ്‌ ഒപ്പിടാൻ വന്നപ്പോ.. ക്ലാസ്‌ ടീച്ചർ കൂളായി ഉപ്പയോട്‌..

"പിന്നേ ..ഈ കുട്ടന്റെ ഒരു കാര്യമുണ്ട്‌...ഞാൻ പറയട്ടെ മോനെ.."

ഞാൻ വടി വിഴുങ്ങിയ പോലെ നിന്നു..
ഉപ്പ കാര്യം ചോദിച്ചറിഞ്ഞു,

"വേറൊന്നു മല്ല..ഈ മോൻ ടീച്ചറെ കല്യാണം കഴിക്കട്ടേന്ന് ചോദിച്ചു.."

ങ്ങേ...!!! പരാതിയിൽ ട്വിസ്റ്റ്‌... :o

വീട്ടിലെത്തിയിട്ടുള്ള സംഭവം പറയണോ...?

അങ്ങനപ്പൊ ഇങ്ങളതു കേട്ട്‌ സുഖിക്കണ്ടട്ടാ...

No comments:

Post a Comment

അഭിപ്രായം അറിയിക്കുക