സത്യത്തിൽ മത സൗഹാർദ്ദം എന്നൊന്നില്ല..മനുഷ്യ സൗഹാർദ്ദമേയുള്ളൂ..
ചില പൊട്ടന്മാർ ധരിച്ച് വെച്ചിരിക്കുന്നത് ഹിന്ദുക്കളൊക്കെ മുസ്ലിം പള്ളിയിൽ പോവുക..മുസ്ലിങ്ങൾ അമ്പലത്തിൽ പോവുക എന്നിട്ട് ഹിന്ദും മുസൽമാനും കൂടി ക്രിസ്ത്യൻ ചർച്ചിൽ പോവുക ..ഇതാണു മത സൗഹാർദ്ദമെന്നാണു..
ഇത് മത ലയനമാണു..മതങ്ങൾക്ക് സൗഹാർദ്ദപ്പെടാൻ കഴിയില്ല..അത് കൊണ്ടാണു വിത്യസ്ഥ മതങ്ങളായി നിലകൊള്ളുന്നത്..
എന്നാൽ മനുഷ്യ സൗഹാർദ്ദമാണു വേണ്ടത്..
ഒരു മുസ്ലിമിനു വല്ല വിഷമവും വന്നാൽ ഹിന്ദു സഹായിക്കുക ..ഹിന്ദുവിനു വല്ല സഹായവും വേണ്ടി വന്നാൽ മുസ്ലിം സഹകരിക്കുക..ക്രിസ്ത്യാനിക്ക് വല്ല ബുദ്ധിമുട്ടും വന്നാൽ ഹിന്ദും മുസ്ലിമും ചേർന്ന് സഹായിക്കുക..
ഇതാണു വേണ്ടത്..അല്ലാതെ അമ്പലത്തിലും പള്ളിയിലും ചർച്ചിലും പോയി അവരുടെ വിശ്വാസങ്ങളിൽ തലയിട്ട് ഞനും ഇങ്ങളാളാന്ന് വരുത്തി തീർത്ത് താപ്പ് കിട്ടുമ്പോ ആപ്പ് വെക്കുന്ന കപട മത സൗഹാർദ്ദമല്ല വേണ്ടത്...
No comments:
Post a Comment
അഭിപ്രായം അറിയിക്കുക