ഇവിടെ ബാംഗ്ലൂരിലെ മ്മളു താമസിക്കുന്ന മത്തിക്കര എന്ന സ്ഥലത്തെമാർക്കറ്റിലേക്കിറങ്ങി ഇന്ന് വൈകീട്ട്..
പച്ചക്കറി വാങ്ങലായിരുന്നു ലക്ഷ്‌യം..
ഉന്തുവണ്ടിക്കാർ നിരന്ന് നിന്ന് പച്ചക്കറി വിൽക്കുന്നു..
മ്മളോരോന്ന് എടുത്ത് വില ചോദിക്കും..വില ചോദിക്കലല്ലാതെ വാങ്ങുന്നില്ലന്ന് കണ്ടപ്പോ തള്ളപ്പിടിക്ക് ദേശ്യം വന്നു..
അടുത്തുള്ള വണ്ടിക്കാരന്റെ അടുത്തേക്ക് മെല്ലെ വലിഞ്ഞു..
അവിടെ രണ്ട് കാരറ്റും പിടിച്ച് നിന്നു.. ഒറ്റക്കായത് കൊണ്ട് എല്ലാം കുറേശ്ശെ മതി..അതാ വില ചോദിക്കുന്നത്,..ഗെടികളു കരുതും പോലെ കാശില്ലാഞ്ഞിട്ടൊന്നുമല്ല..
"പച്ചമുളക് എന്താ വില.."
(ചോദ്യം കേട്ട് ഞാൻ നോക്കിയപ്പോൾ രണ്ട് കോളേജിൽ പടിക്കുന്ന പെൺകുട്ടികൾ)
"പത്ത് രൂപ.."
"അഞ്ച് രൂപക്ക് തരോ.." (എല്ലാം കന്നടയിലാണുട്ടോ..)
അഞ്ച് രൂപക്ക് തരോന്ന് ചോദിച്ചപ്പോ മനസ്സിലായി മലയാളികളാണെന്ന്..
അഞ്ച് രൂപക്ക് കിട്ടില്ലന്ന് കടക്കാരൻ..
മ്മടെ ബുദ്ധി വർക്ക് ചൈതു..
"ഇങ്ങളു മലയാളികളാണല്ലേ.."
രണ്ട് പേരും ചിരിച്ചു..
"മ്മക്കൊരു കാര്യം ചെയ്യാം ..പത്ത് രൂപക്ക് വാങ്ങി ഫിഫ്റ്റിയാക്കാ.."
അവർ സമ്മതിച്ചു..പച്ചമുളകും മറ്റും വാങ്ങി ഞങ്ങൾ പിരിഞ്ഞു..പകുതി പച്ചമുളക് കിട്ടിയ സന്തോഷത്തിൽ അവരും പോയി..
"അയ്യോ...ഞാ ൻ..അഞ്ച് രൂപ വാങ്ങാൻ മറന്നു.."
ങ്ങേ..!!!
No comments:
Post a Comment
അഭിപ്രായം അറിയിക്കുക