ശാന്ത അലക്കിക്കൊണ്ടിരിക്കുന്നു..
അയൽ വാസി സുഖു പാത്തും പതുങ്ങിയും ശാന്തയുടെ പുറകിൽ ചെന്ന് നിന്നു.
'ശാന്തേ..." (വിളിയിൽ വയനാടൻ ചെറുതേൻ നാവിലൂറി.)
"ദേ സുഖുവേട്ടാ..ഫോട്ടോ എടുക്കാൻ പറ്റില്ലന്ന് ഞാൻ പറഞ്ഞതാ..സ്വന്തം ഭാര്യയുടെ ഫോട്ടോ എടുത്തൂടേ.."
"അത് ശെരിയാവില്ല.. "
"അതെന്താ ശെരിയാവാത്തേ.. ദേ സുഖുവേട്ടാ..ഫേസ്ബുക്കിൽ നിങ്ങളെ പോസ്റ്റിലൊക്കെ ഞാൻ കമന്റ് ചെയ്യുന്നുണ്ട്..പെണ്ണുങ്ങ കമന്റ് ചൈതാ കൂടുതൽ കമന്റ് കിട്ടുമെന്ന് പറഞ്ഞോണ്ട്..അത് പോലെയാണോ ഇത്.ലൈക്ക് കൂടുതൽ കിട്ടുമെന്നും പറഞ്ഞ് ന്റെ കൂടെ ഫോട്ടോ എടുത്ത് ഭാര്യയാണെന്നും പറഞ്ഞ് പോസ്റ്റാന്ന് വെച്ചാൽ.."
"ന്റെ ശാന്തേ..സകല ബ്രോ കളും ഭാര്യയുടെ കൂടെ ഫോട്ടോ എടുത്ത് ലൈക്ക് വാരിക്കൂട്ടാ..ന്റെ ഭാര്യയുടെ ഫോട്ടോ പോസ്റ്റിയാ ബ്രോ കൾ ലൈക്കിനൊപ്പം ന്റെ ഭാര്യയേയും ലൈക്കിയെന്ന് വരും..അത് കൊണ്ടാ ഇങ്ങനെ ഒരു ബുദ്ധി.."
"സുഖുവേട്ടാ ഇനി ഇവിടെ നിന്നാ ഈ തുണിക്കൊപ്പം നിങ്ങളേയും അലക്കും ഞാൻ..ങാഹ്.."
ശാന്ത അലക്ക് തുടർന്നു..
സുഖു പുറകിൽ നിന്ന് ശാന്ത അറിയാതെ ഒരു ഫോട്ടോ എടുത്തു.. എന്നിട്ട് അത് എഫ് ബിയിൽ പോസ്റ്റി..ഫോട്ടത്തിനു മുകളിൽ ഇങ്ങനെ എഴുതി..
'പാവം ന്റെ ഭാര്യ പണിയൊഴിഞ്ഞ് അവളോടൊത്ത് ഒരു ഫോട്ടോയെടുക്കാൻ പോലും നേരല്ലാ..'
ആ പോസ്റ്റിനു അന്ന് വരെ കിട്ടാത്ത ലൈക്ക് കിട്ടി..സുഖു ഹാപ്പി..തിരിഞ്ഞ് നിന്ന് അലക്കുന്ന ഫോട്ടോയിൽ മുഖമില്ലാത്തത് കൊണ്ട് ശാന്തയും ഹാപ്പി..
:)...!!!
No comments:
Post a Comment
അഭിപ്രായം അറിയിക്കുക