ഒരുകൂലിപ്പണിക്കാരൻ രാജു തന്റെ സുഹൃത്തിനോട് ..
"എനിക്കൊരു പത്തുർപ്പ്യ വേണം..ഒരാവിശ്യണ്ട്.."
സുഹൃത്ത് ചിരിച്ച് കൊണ്ട് പോക്കറ്റിൽ നിന്ന് പത്ത് രൂപ കൊടുത്തു.
നാട്ടിൽ കച്ചവടം നടത്തുന്ന സാബു സുഹൃത്തിനോട്..
"ഒരു പത്തുർപ്പ്യ വേണം.."
സുഹൃത്ത് പതിനായിരം കൊടുത്തു..
ഗൾഫിൽ ബിസ്നസ്സുള്ള മോനായി സുഹൃത്തിനോട്..
"പത്തുണ്ടെങ്കി താ അർജ്ജന്റാ.."
സുഹൃത്ത് പത്ത് ലക്ഷം കൊടുത്തു..
പാർട്ടി ഫണ്ടിലേക്ക് ബാറുടമയോട് രാഷ്ട്രീയ നേതാവ്,
"ഇങ്ങളെ ബുദ്ധിമുട്ടിക്കുന്നില്ല ഒരുർപ്പ്യ മതി.."
ബാറുടമ ഒരു കോടി കൊടുത്തു..
അടിക്കുറിപ്പ് - "കൂലിപ്പണിക്കാരൻ രാജുവിൽ നിന്ന് രാഷ്ട്രീയ നേതാക്കളിലേക്ക് ഇത്രയും ദൂരമുണ്ട്.."
ഒരു ങ്ങേ.. യുടെ ആവിശ്യമില്ലല്ലോ...:o
No comments:
Post a Comment
അഭിപ്രായം അറിയിക്കുക