Translate

Tuesday, April 19, 2016

മക്രോ ചോവെ..

ഇന്ന് ഉച്ചക്ക്‌ എന്ത്‌ കഴിക്കാനുണ്ടാക്കും എന്ന് ചിന്തയിൽനിന്ന് ഉരിത്തിരിഞ്ഞ്‌ വന്നതാ..

വെറും പതിഞ്ച്‌ മിനുട്ട്കൊണ്ട്‌ ഫുഡ്ഡ്‌ റെഡി...

'മക്രോചോവെ.. ' (മ്മടെ സ്വന്തം ഡിഷ്‌)

ഇന്ന് കണ്ട്‌ പിടിച്ചതാ.. ചോറു വെക്കാനും കറി വെക്കാനും ഉപ്പേരി ഉണ്ടാക്കാനും ഒന്നും മിനക്കിടണ്ട.. ഒന്ന് പരീക്ഷിച്ച്‌ നോക്ക്‌.. കഴിച്ചിട്ട്‌ ഭാക്കിയുണ്ടെങ്കി അഭിപ്രായം പറഞ്ഞാമതി.. 😜

ചേരുവകൾ (ഒരാൾക്ക്‌ )
----------====----
പച്ചരി - അരക്കപ്പ്‌ (കപ്പ്‌ മ്മടെ കയ്യിലുള്ള വലിപ്പം തന്നെ വേണംട്ടാ ഇല്ലെങ്കി കുളമാകും )
മക്രോണി - അരക്കപ്പ്‌
തക്കാളി - 1
കാരറ്റ്‌    -  2 എണ്ണം
കാബേജ്‌   -  ചെറിയ കഷ്ണം
സവോള    -   1
പച്ചമുളക്‌ - 1
വെളുത്തുള്ളി - 3 അല്ലി.
ഇഞ്ചി    - ചെറിയ കഷ്ണം  (ഞാൻ മുറിച്ച അത്ര 🙄 😳)
കെച്ചപ്പ്‌  - 2 റ്റേബിൾ സ്പൂൺ (സ്പൂൺ കുറച്ച്‌ വലുപ്പണ്ടായിക്കോട്ടെ.. 😇)
ഏലക്ക  - 1
ഗ്രാമ്പു - 1
പട്ട   -  ചെറിയ കഷ്ണം .
ഉപ്പ്‌   -  ഞാനിട്ടത്ര  ( പാകത്തിനു )
എണ്ണ - കുറച്ച്‌ .
വേപ്പില - ഒരു തണ്ട്‌ .
മുളക്‌ പൊടി ഒരു നുള്ള്‌.

പാകം ചെയ്യുന്ന വിധം (വിധി പോലെ വരും 😋)
---------------------------------
കുക്കറെടുത്ത്‌ ഗ്യാസടുപ്പിൽ വെക്കുക , എണ്ണ ഒഴിക്കുക (അടുപ്പ്‌ കത്തിക്കാൻ മറക്കണ്ട ) എണ്ണചൂടായാൽ അതിലേക്ക്‌ കുനുകുനാന്ന് അരിഞ്ഞ വെളുത്തുള്ളി ഇടുക പിന്നെ അരിഞ്ഞ ഇഞ്ചി കുനുകുനാന്ന് അരിഞ്ഞ തക്കാളി ഇട്ട്‌ നന്നായി വയറ്റുക .സവോള അരിഞ്ഞത്‌ പച്ചമുളക്‌ അരിഞ്ഞത്‌ പട്ട ഗ്രാമ്പൂ ഏലക്കാ ഇട്ട്‌ നന്നായി വയറ്റുക .ഉപ്പ്‌ പാകത്തിനു . നന്നായി വയറ്റിയതിനു ശേഷം കാബേജും കാരറ്റും ചെറുതാക്കി അരിഞ്ഞത്‌ ഇടുക..നന്നായി ഇളക്കി കെച്ചപ്പ്‌ ചേർക്കുക..ഒരു ടീസ്പൂൺ എണ്ണ ഒഴിക്കുക എന്നിട്ട്‌ ഇളക്കി അതിലേക്ക്‌ അരിയും മക്രോണിയും ഇട്ട്‌ ഒരു നുള്ള്‌ മുളക്‌ പൊടിയും ചേർത്ത്‌ നന്നായി മിക്സ്‌ ചൈത്‌ രണ്ട്‌ കപ്പ്‌ വെള്ളമൊഴിച്ച്‌ ഇളക്കി അതിലേക്ക്‌ വേപ്പില അരിഞ്ഞിട്ട്‌ കുക്കർ മൂടുക .ചെറിയ തിരിയിൽ വെക്കുക. രണ്ട്‌ ഫിസിൽ വന്നാൽ അടപ്പ്‌ ഓഫ്‌ ചെയ്യുക.. കുക്കറിലെ പ്രഷറല്ലാം പോയതിനു ശേഷം വിളമ്പി കഴിക്കുക..

ഇത്‌ എഴുതി പോസ്റ്റ്‌ ചെയ്യുന്നത്‌ വരെ മ്മക്കൊരു കുഴപ്പവുമില്ല... 😄

No comments:

Post a Comment

അഭിപ്രായം അറിയിക്കുക