ഞാനൊരു ചെടി നട്ടു.. അത് വളർന്ന് വലുതായി..
അതിൽ കായ് വന്നു..പൂ വന്നു...
ഒരുപാട് കാലം വെള്ളമൊഴിച്ച് വളർത്തിയുണ്ടാക്കിയത് കായും പൂവും വന്നപ്പോഴാണു മനസ്സിലായത് എല്ലാം പാഴ് വേലയായെന്ന്... കായ് പുളിച്ച് തിന്നാൻ പറ്റില്ല..പൂ ദുർഗ്ഗന്ധം വമിക്കുന്നു...
കഷ്ടപ്പെട്ടത് നാശത്തിനാണന്നറിഞ്ഞപ്പോൾ വെട്ടിമാറ്റി... അതിനൊരു മടിയും തോന്നിയില്ല.. പകരം നിരാശ തോന്നി..നഷ്ടപ്പെടുത്തിയ സമയത്തെ കുറിച്ചോർത്ത്..ആരോഗ്യത്തെ കുറിച്ചോർത്ത്..
പിഴുതെറിയപ്പെട്ട ചെടിയുടെ സ്ഥാനത്ത് പുതിയൊരു ചെടി നട്ടു... ഇന്ന് കഷ്ടപ്പെട്ടാൽ നാള ഫലം കൊയ്തെടുക്കാൻ കഴിയുമെന്നുറപ്പുള്ള...
"നിങ്ങൾ നട്ടു വളർത്തുന്ന ചെടി നിങ്ങൾക്ക് നഷ്ടം വരുത്താതിരിക്കാൻ ശ്രദ്ധിക്കുക.."
നന്മകളുണ്ടാകട്ടെ...
No comments:
Post a Comment
അഭിപ്രായം അറിയിക്കുക