വൈകീട്ട് ഒരു 5 മണി ആയിക്കാണും ..ഒറ്റപ്പെട്ട്നിൽക്കുന്ന ഒരു പെട്ടിക്കടക്കരികിൽ സിഗ്രട്ടിന് തീകൊളുത്തി കണ്ടാല്മോശമല്ലാത്ത ,സാമാന്യം പൊക്കവും ആരോഗ്യവും ഉള്ള ഒരു ചെറുപ്പക്കാരൻ പെട്ടിക്കടയുടെ മേൽക്കൂരതാങ്ങിനിൽക്കുന്ന മുളകൊണ്ടുണ്ടാക്കിയ ഒരു തൂണുംചാരി പുക ആഞ്ഞുവലിച്ച്കൊണ്ട് നിന്നു ,...പഞ്ചായത്തിന്റെ ടാറിടാത്ത കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ ചെറുതും വലതുമായ വാഹനങ്ങൾ പൊടിപാറിച്ചുകൊണ്ട് ഇഴഞ്ഞുനീങ്ങുന്നു ....
സമയം 5.05 ....,അയാളുടെമുഖത്ത് പരിഭ്രമത്തിന്റെ അസ്തമയസൂര്യൻ നിഴലിച്ചുനിന്നു . എരിഞ്ഞമർന്നസിഗെരെറ്റ്കുറ്റി താഴെയിട്ട്ച്ചവിട്ടിക്കെടുത്തി നാലുപാടും നോക്കി അയാൾ അടുത്ത സിഗെരെട്ടിന്ന് തീകൊളുത്തി ... തോളിൽ തൂങ്ങികിടക്കുന്ന ലാപ്ടോപിന്റെ ബാഗ് അയാള്ശരീരത്തോട് ചേർത്ത്പിടിച്ചു . അടുത്തുള്ള ഒരു പോന്തക്കാടിലേക്ക് നോക്കി അയാൾ പതുക്കെനടന്നു ..,അയാൾ നാലുപാടുംവീക്ഷിച്ചു......, ആരൊക്കയൊ തന്നെശ്രദ്ധിക്കുന്നുണ്ടന്ന് അയാൾക്ക് തോന്നി ...
സമയം 5.15 ... പെട്ടിക്കടയിൽ ഒരു സർബത്ത്കുടിക്കാൻകയറിയ പോലീസിനോട് പെട്ടിക്കടക്കാരൻ എന്തോസ്വകാര്യംപറഞ്ഞു .. പോലീസുകാരൻ തൂങ്ങിക്കിടക്കുന്ന മുർക്ക് പാക്കറ്റുകൾക്കിടയിലൂടെ പോന്തക്കാടിന്നടുത്തുള്ള ആ ചെറുപ്പക്കാരനെ നോക്കി ...പോലീസുകാരൻ തന്നെ ശ്രദ്ധിക്കുന്നുണ്ടന്നറിഞ്ഞ അയാൾ പരിഭ്രമംകൊണ്ട് പോന്തക്കാടിൽനിന്ന് റോഡിലേക്ക് ഇറങ്ങിനിന്നു .....
സമയം 5.25 ..., പോലീസുകാരൻ അയാളുടെ അടുത്തെക്ക്ചെന്നു .............
എന്തടാ ഇവിടേ ....? പോലീസുകാരന്റെ ചോദ്യത്തിനുമുന്നിൽ അയാള്പതറി . ഒരുതുള്ളി ഉമിനീരിറക്കികൊണ്ട് അയാൾ പറഞ്ഞു ..സർ ഞാൻ ...ഞാൻ ..,വെറുതെ ഇവിടെ .. "എന്തൂന്നടാ ഒരു കള്ളലക്ഷണം .." അയാള്പറയുന്നതിനുമുൻപ് പോലീസുകാരൻ അലറി ..
'എന്തൂന്നടാ നിന്റെപേര് .."
"ഷുക്കൂർ" തന്റെപേര് പറയുമ്പോൾ അയാൾ ആകെ വിയർകുന്നുണ്ടായിരുന്നു .
പോലീസുകാരൻ അയാളെ അടിമുടി ഒന്ന്നോക്കി ....
"നീവല്ലതീവ്രവാദിയാണോടാ.. " പോലീസുകാരൻ അയാളുടെ അടുത്തേക്ക് ചെർന്നുനിന്ന് മുരടുന്ന സ്വരത്തിൽ ചോദിച്ചു . പോലീസുകാരന്റെ ചോദ്യം കേട്ട് അയാളുടെ മുഖം ചെമ്പരത്തിപ്പൂ പോലെ വിടർന്നു ...
"ഞാൻ ഒരു പാവമാണ് സാറേ ..."
"നിനക്കെന്താടാ ഇവിടെ പണി ഇവടെ മുസ്ലിംവീടല്ലലോ ....."പോലീസുകാരന് സംശയങ്ങൾ കൂടിവന്നു ..
"ഞാൻ തീവ്രവാദിയല്ലാ .."അയാളുടെ മുഖം ചുവക്കാൻതുടങ്ങി കണ്ണുനിറഞ്ഞു .
"പിന്നെ ഈ പൊന്തക്കാട്ടിൽ നിനെക്കെന്താടപണി ..."
പോലീസുകാരന്റെ ചോദ്യങ്ങൾക്ക്മുന്നിൽ അയാള്ക്ക് ഉത്തരം മുട്ടി .പോലീസുകാരൻ പിന്നെയും ചോദ്യങ്ങൾ ഓരോന്നായി തൊടുത്തുവിട്ടു .ഒടിവിൽ അയാള്ക്ക് സത്യംപറയേണ്ടിവന്നു ....
"സാറേ ..,അരമണിക്കുറായി ഞാൻ വയറുവേദനിച്ച്നില്കുന്നു എനിക്കൊന്ന് വെളിക്കിരിക്കണം അതിനുപറ്റിയ ഒരുസ്ഥലം നോക്കുവായിരുന്നു ..അല്ലാതെ ഞാൻ തീവ്രവാദിയൊന്നുമല്ലാ ..ഒരു മുസ്ലിമായ എനിക്ക് വെളിക്കിരിക്കാനുള്ള സ്വാതന്ത്ര്യം പോലും ഈ ഇന്ത്യമഹാരാജ്യത്തില്ലേ ..."
സമയം 5.30 .....,
ശുഭം.
റൗഫ്റഹ്മത്തുള്ള .
No comments:
Post a Comment
അഭിപ്രായം അറിയിക്കുക