പ്രവാസത്ത്തിന്റെ പടികയറും മുമ്പേ ......
യാത്ര പറയും മുമ്പേ .............
ബന്ധങ്ങളുടെ കണ്ണികൾ അറക്കും മുമ്പേ ....
ചുറ്റും കൂടിയവരുടെ കവിൾത്തടങ്ങളിൽ
കണ്ണുനീർതുള്ളികൾ .
നാടും ഇടവഴികളും പുൽമേടുകളും ..........
കാടും കാഴ്ചകളും പൂമരങ്ങളും പൂക്കാലങ്ങളും ...
ഓർമ്മകളുടെ അറയിൽ ബന്ധിതമാകുമ്പോൾ -
തന്റെതൻ കവിൾത്തടങ്ങളിൽ ഉരുണ്ടുവീഴുന്നു കണ്ണുനീർ തുള്ളികൾ .
പൊള്ളലേറ്റ മണൽത്തിട്ടകളിൽ -
ഒഴുകുന്ന വിയർപ്പു തുള്ളിതൻ ചൂടിൽ
ചെക്കും ,ഡ്രാഫ്റ്റും ,എൻ ആർ ഐ അക്കൗണ്ടും
ചുമലിൽ ഒരു പ്രാരാബ്ദത്തിന്റെ -പുതു -
കണ്ണുനീർ തുള്ളികൾ .
നാലതിര് തീർത്ത ഭൂസ്വത്തിന്റെ ഉടമ !
രണ്ട് നില കെട്ടിപൊക്കിയ വീടിന്റെ ഉടമ !
ബാങ്ക് ബാലൻസുകൾ ഇടിയുന്നു ,ബന്ധങ്ങൾ ചിതറുന്നു
ഭാര്യ ,മക്കൾ ,ബാധ്യത ,കാലം നനയ്ക്കുന്നു -
കണ്ണുനീർ തുള്ളികൾ .
* ----------------------------------------------------*
റൗഫ്റഹ്മത്തുള്ള .
No comments:
Post a Comment
അഭിപ്രായം അറിയിക്കുക