Translate

Thursday, April 28, 2016

കാലം കൗശലം

ഒരൽപം ഭാവന വെച്ച്‌ ചിന്തിച്ച്‌ രണ്ട്‌ നോവലും നിരവധി കഥകളും ആയിരക്കണക്കിനു സ്റ്റാറ്റസ്സുകളും എഴുതി..

പക്ഷെ ജീവിതത്തിന്റെ പല വഴികളും മുട്ടിനിന്നപ്പോൾ ഭാവന കൊണ്ട്‌ ഒരുജീവിത മാർഗ്ഗം ചിന്തിക്കാൻ കഴിഞ്ഞില്ല...

അതാ...ഭാവനയും ജീവിതവും തമ്മിലുള്ളവിത്യാസമെന്ന തിരിച്ചറിവിൽ നിന്ന് പാഠം ഉൾക്കൊള്ളാൻ വൈകിപ്പോയോ.,

ആ ..അറിയില്ല.. കാലം കൗശലക്കാരനാകുമായിരിക്കും..

കാത്തിരിക്കാം..!

sslc

"എഡീ ന്റെ എസ്‌ എസ്‌ എൽ സി ബുക്ക്‌ കണ്ടോ...? ഞാൻ ഇരുപത്‌ കൊല്ലമായി സൂക്ഷിച്ച സാധനാ..
മര്യാദക്ക്‌ എടുത്ത്‌ തഞ്ഞോ..ഞാൻ ജയിച്ചോ ഇല്ലേന്ന് അണക്ക്‌ കാണിച്ച്‌ തരാടീ.."

"ഞാനൊന്നും കണ്ടീലാ...! "

"നീ അതെടുത്ത്‌ നശിപ്പിച്ചിട്ടുണ്ടാകും.."

"അയ്യോ  ,.!! അതൊക്കെ നശിപ്പിച്ചാൽ പോലീസെന്റെ പേരിൽ  കേസെടുക്കും...പുരാവസ്തു നശിപ്പിച്ചെന്ന് പറഞ്ഞ്‌... ശ്ശൊ..ഇങ്ങനേണ്ടൊരു തോൽവി..അയ്യേ. "

"ങ്ങേ...!!!"

Saturday, April 23, 2016

പ്രവാസി..

"ഓരോ പ്രവാസിയും കുക്കറിലെ ചിക്കൻ പോലെയാണു..

അടിയിൽ നിന്ന് ജീവിതത്തിന്റെ ബാധ്യതകളുടെ തീ...
ഉള്ളിൽ കുടുംബത്തിന്റെ പ്രഷർ...
പ്രവാസി കുക്കറെന്ന ജീവിതത്തിൽ വീർപ്പു മുട്ടുന്നു..

വീർപ്പുമുട്ടലുകൾക്ക്‌ ഒരാശ്വാസമായി അവൻ വിസിലായി ശ്വാസം വിടുന്നു... . "

ശ്ശൂൂൂൂൂൂ... $$$$$$

വീട്ടുകാർ... " ദേ ഡി  മോളെ ചിക്കൻ വെന്തു..അതെങ്ങ്‌ ഇറക്കി വെച്ച്‌ അതിൽ കുറച്ച്‌ പച്ചക്കറി വേവിച്ചേക്ക്‌..."

പ്രവാസി.... 😎

ങ്ങേ...!!!  😳

കൂലിപ്പണിക്കാരനും രാഷ്ട്രീയക്കാരനും തമ്മിൽ..

ഒരുകൂലിപ്പണിക്കാരൻ രാജു തന്റെ സുഹൃത്തിനോട്‌ ..

"എനിക്കൊരു പത്തുർപ്പ്യ വേണം..ഒരാവിശ്യണ്ട്‌.."

സുഹൃത്ത്‌ ചിരിച്ച്‌ കൊണ്ട്‌ പോക്കറ്റിൽ നിന്ന് പത്ത്‌ രൂപ കൊടുത്തു.

നാട്ടിൽ കച്ചവടം നടത്തുന്ന സാബു സുഹൃത്തിനോട്‌..

"ഒരു പത്തുർപ്പ്യ വേണം.."

സുഹൃത്ത്‌ പതിനായിരം കൊടുത്തു..

ഗൾഫിൽ ബിസ്നസ്സുള്ള മോനായി സുഹൃത്തിനോട്‌..

"പത്തുണ്ടെങ്കി താ അർജ്ജന്റാ.."

സുഹൃത്ത്‌ പത്ത്‌ ലക്ഷം കൊടുത്തു..

പാർട്ടി ഫണ്ടിലേക്ക്‌ ബാറുടമയോട്‌ രാഷ്ട്രീയ നേതാവ്‌,

"ഇങ്ങളെ ബുദ്ധിമുട്ടിക്കുന്നില്ല ഒരുർപ്പ്യ മതി.."

ബാറുടമ ഒരു കോടി കൊടുത്തു..

അടിക്കുറിപ്പ്‌ - "കൂലിപ്പണിക്കാരൻ രാജുവിൽ നിന്ന് രാഷ്ട്രീയ നേതാക്കളിലേക്ക്‌ ഇത്രയും ദൂരമുണ്ട്‌.."

ഒരു ങ്ങേ.. യുടെ ആവിശ്യമില്ലല്ലോ...:o

Tuesday, April 19, 2016

മക്രോ ചോവെ..

ഇന്ന് ഉച്ചക്ക്‌ എന്ത്‌ കഴിക്കാനുണ്ടാക്കും എന്ന് ചിന്തയിൽനിന്ന് ഉരിത്തിരിഞ്ഞ്‌ വന്നതാ..

വെറും പതിഞ്ച്‌ മിനുട്ട്കൊണ്ട്‌ ഫുഡ്ഡ്‌ റെഡി...

'മക്രോചോവെ.. ' (മ്മടെ സ്വന്തം ഡിഷ്‌)

ഇന്ന് കണ്ട്‌ പിടിച്ചതാ.. ചോറു വെക്കാനും കറി വെക്കാനും ഉപ്പേരി ഉണ്ടാക്കാനും ഒന്നും മിനക്കിടണ്ട.. ഒന്ന് പരീക്ഷിച്ച്‌ നോക്ക്‌.. കഴിച്ചിട്ട്‌ ഭാക്കിയുണ്ടെങ്കി അഭിപ്രായം പറഞ്ഞാമതി.. 😜

ചേരുവകൾ (ഒരാൾക്ക്‌ )
----------====----
പച്ചരി - അരക്കപ്പ്‌ (കപ്പ്‌ മ്മടെ കയ്യിലുള്ള വലിപ്പം തന്നെ വേണംട്ടാ ഇല്ലെങ്കി കുളമാകും )
മക്രോണി - അരക്കപ്പ്‌
തക്കാളി - 1
കാരറ്റ്‌    -  2 എണ്ണം
കാബേജ്‌   -  ചെറിയ കഷ്ണം
സവോള    -   1
പച്ചമുളക്‌ - 1
വെളുത്തുള്ളി - 3 അല്ലി.
ഇഞ്ചി    - ചെറിയ കഷ്ണം  (ഞാൻ മുറിച്ച അത്ര 🙄 😳)
കെച്ചപ്പ്‌  - 2 റ്റേബിൾ സ്പൂൺ (സ്പൂൺ കുറച്ച്‌ വലുപ്പണ്ടായിക്കോട്ടെ.. 😇)
ഏലക്ക  - 1
ഗ്രാമ്പു - 1
പട്ട   -  ചെറിയ കഷ്ണം .
ഉപ്പ്‌   -  ഞാനിട്ടത്ര  ( പാകത്തിനു )
എണ്ണ - കുറച്ച്‌ .
വേപ്പില - ഒരു തണ്ട്‌ .
മുളക്‌ പൊടി ഒരു നുള്ള്‌.

പാകം ചെയ്യുന്ന വിധം (വിധി പോലെ വരും 😋)
---------------------------------
കുക്കറെടുത്ത്‌ ഗ്യാസടുപ്പിൽ വെക്കുക , എണ്ണ ഒഴിക്കുക (അടുപ്പ്‌ കത്തിക്കാൻ മറക്കണ്ട ) എണ്ണചൂടായാൽ അതിലേക്ക്‌ കുനുകുനാന്ന് അരിഞ്ഞ വെളുത്തുള്ളി ഇടുക പിന്നെ അരിഞ്ഞ ഇഞ്ചി കുനുകുനാന്ന് അരിഞ്ഞ തക്കാളി ഇട്ട്‌ നന്നായി വയറ്റുക .സവോള അരിഞ്ഞത്‌ പച്ചമുളക്‌ അരിഞ്ഞത്‌ പട്ട ഗ്രാമ്പൂ ഏലക്കാ ഇട്ട്‌ നന്നായി വയറ്റുക .ഉപ്പ്‌ പാകത്തിനു . നന്നായി വയറ്റിയതിനു ശേഷം കാബേജും കാരറ്റും ചെറുതാക്കി അരിഞ്ഞത്‌ ഇടുക..നന്നായി ഇളക്കി കെച്ചപ്പ്‌ ചേർക്കുക..ഒരു ടീസ്പൂൺ എണ്ണ ഒഴിക്കുക എന്നിട്ട്‌ ഇളക്കി അതിലേക്ക്‌ അരിയും മക്രോണിയും ഇട്ട്‌ ഒരു നുള്ള്‌ മുളക്‌ പൊടിയും ചേർത്ത്‌ നന്നായി മിക്സ്‌ ചൈത്‌ രണ്ട്‌ കപ്പ്‌ വെള്ളമൊഴിച്ച്‌ ഇളക്കി അതിലേക്ക്‌ വേപ്പില അരിഞ്ഞിട്ട്‌ കുക്കർ മൂടുക .ചെറിയ തിരിയിൽ വെക്കുക. രണ്ട്‌ ഫിസിൽ വന്നാൽ അടപ്പ്‌ ഓഫ്‌ ചെയ്യുക.. കുക്കറിലെ പ്രഷറല്ലാം പോയതിനു ശേഷം വിളമ്പി കഴിക്കുക..

ഇത്‌ എഴുതി പോസ്റ്റ്‌ ചെയ്യുന്നത്‌ വരെ മ്മക്കൊരു കുഴപ്പവുമില്ല... 😄

Sunday, April 17, 2016

ഒരൽപം ഭാവനയോടെ ...

ഇവിടെ ബാംഗ്ലൂരിലെ മ്മളു താമസിക്കുന്ന മത്തിക്കര എന്ന സ്ഥലത്തെമാർക്കറ്റിലേക്കിറങ്ങി ഇന്ന് വൈകീട്ട്‌..

പച്ചക്കറി വാങ്ങലായിരുന്നു ലക്ഷ്‌യം..

ഉന്തുവണ്ടിക്കാർ നിരന്ന് നിന്ന് പച്ചക്കറി വിൽക്കുന്നു..
മ്മളോരോന്ന് എടുത്ത്‌ വില ചോദിക്കും..വില ചോദിക്കലല്ലാതെ വാങ്ങുന്നില്ലന്ന് കണ്ടപ്പോ തള്ളപ്പിടിക്ക്‌ ദേശ്യം വന്നു..

അടുത്തുള്ള വണ്ടിക്കാരന്റെ അടുത്തേക്ക്‌ മെല്ലെ വലിഞ്ഞു..

അവിടെ രണ്ട്‌ കാരറ്റും പിടിച്ച്‌ നിന്നു.. ഒറ്റക്കായത്‌ കൊണ്ട്‌ എല്ലാം കുറേശ്ശെ മതി..അതാ വില ചോദിക്കുന്നത്‌,..ഗെടികളു കരുതും പോലെ കാശില്ലാഞ്ഞിട്ടൊന്നുമല്ല..

"പച്ചമുളക്‌ എന്താ വില.." 

(ചോദ്യം കേട്ട്‌ ഞാൻ നോക്കിയപ്പോൾ രണ്ട്‌ കോളേജിൽ പടിക്കുന്ന പെൺകുട്ടികൾ)

"പത്ത്‌ രൂപ.."

"അഞ്ച്‌ രൂപക്ക്‌ തരോ.." (എല്ലാം കന്നടയിലാണുട്ടോ..)

അഞ്ച്‌ രൂപക്ക്‌ തരോന്ന് ചോദിച്ചപ്പോ മനസ്സിലായി മലയാളികളാണെന്ന്..

അഞ്ച്‌ രൂപക്ക്‌ കിട്ടില്ലന്ന് കടക്കാരൻ..

മ്മടെ ബുദ്ധി വർക്ക്‌ ചൈതു..

"ഇങ്ങളു മലയാളികളാണല്ലേ.."

രണ്ട്‌ പേരും ചിരിച്ചു..

"മ്മക്കൊരു കാര്യം ചെയ്യാം ..പത്ത്‌ രൂപക്ക്‌ വാങ്ങി ഫിഫ്റ്റിയാക്കാ.."

അവർ സമ്മതിച്ചു..പച്ചമുളകും മറ്റും വാങ്ങി ഞങ്ങൾ പിരിഞ്ഞു..പകുതി പച്ചമുളക്‌ കിട്ടിയ സന്തോഷത്തിൽ അവരും പോയി..

"അയ്യോ...ഞാ ൻ..അഞ്ച്‌ രൂപ വാങ്ങാൻ മറന്നു.."

ങ്ങേ..!!!

Saturday, April 16, 2016

മത സൗഹാർദ്ദം

സത്യത്തിൽ മത സൗഹാർദ്ദം എന്നൊന്നില്ല..മനുഷ്യ സൗഹാർദ്ദമേയുള്ളൂ..

ചില പൊട്ടന്മാർ ധരിച്ച്‌ വെച്ചിരിക്കുന്നത്‌ ഹിന്ദുക്കളൊക്കെ മുസ്ലിം പള്ളിയിൽ പോവുക..മുസ്ലിങ്ങൾ അമ്പലത്തിൽ പോവുക എന്നിട്ട്‌ ഹിന്ദും മുസൽമാനും കൂടി ക്രിസ്ത്യൻ ചർച്ചിൽ പോവുക ..ഇതാണു മത സൗഹാർദ്ദമെന്നാണു..

ഇത്‌ മത ലയനമാണു..മതങ്ങൾക്ക്‌ സൗഹാർദ്ദപ്പെടാൻ കഴിയില്ല..അത്‌ കൊണ്ടാണു വിത്യസ്ഥ മതങ്ങളായി നിലകൊള്ളുന്നത്‌..

എന്നാൽ മനുഷ്യ സൗഹാർദ്ദമാണു വേണ്ടത്‌..
ഒരു മുസ്ലിമിനു വല്ല വിഷമവും വന്നാൽ ഹിന്ദു സഹായിക്കുക ..ഹിന്ദുവിനു വല്ല സഹായവും വേണ്ടി വന്നാൽ മുസ്ലിം സഹകരിക്കുക..ക്രിസ്ത്യാനിക്ക്‌ വല്ല ബുദ്ധിമുട്ടും വന്നാൽ ഹിന്ദും മുസ്ലിമും ചേർന്ന് സഹായിക്കുക..

ഇതാണു വേണ്ടത്‌..അല്ലാതെ അമ്പലത്തിലും പള്ളിയിലും ചർച്ചിലും പോയി അവരുടെ വിശ്വാസങ്ങളിൽ തലയിട്ട്‌ ഞനും ഇങ്ങളാളാന്ന് വരുത്തി തീർത്ത്‌ താപ്പ്‌ കിട്ടുമ്പോ ആപ്പ്‌ വെക്കുന്ന കപട മത സൗഹാർദ്ദമല്ല വേണ്ടത്‌...

നർമ്മ സല്ലാപം,

ഇക്കാ ... ഇന്നലെ മത പഠന ക്ലാസ്സിനു പോയപ്പോൾ മുസ്ലിയാരു പറഞ്ഞു ..

"ഭാര്യ മാരെ ഭർത്താക്കന്മാർ 4 കാര്യങ്ങൾ കൊണ്ട്‌ ബഹുമാനിക്കണം എന്ന്..എന്നിട്ട്‌ ഇങ്ങളിന്നെ ഒരു കാര്യത്തിലെങ്കിലും ബഹുമാനിച്ചാ.. "

"നേരാ..മോളൂ... 4 കാര്യം കൊണ്ട്‌ ബഹുമാനിക്കണം.. പക്ഷെ ബാക്കി 96 കാര്യങ്ങൾ കൊണ്ടു ഭർത്താവിനെ ബഹുമാനിക്കണം.. ആദ്യം അതൊക്കെ തീരട്ടെ എന്നിട്ട്‌ ഞമ്മക്ക്‌ ആലോജിക്കാട്ടാ അന്നെ ബഹുമാനിക്കുന്ന കാര്യം.

ങ്ങേ...!!!

Wednesday, April 13, 2016

അയൽക്കാരി ശാന്ത

ശാന്ത അലക്കിക്കൊണ്ടിരിക്കുന്നു..

അയൽ വാസി സുഖു പാത്തും പതുങ്ങിയും ശാന്തയുടെ പുറകിൽ ചെന്ന് നിന്നു.

'ശാന്തേ..." (വിളിയിൽ വയനാടൻ ചെറുതേൻ നാവിലൂറി.)

"ദേ സുഖുവേട്ടാ..ഫോട്ടോ എടുക്കാൻ പറ്റില്ലന്ന് ഞാൻ പറഞ്ഞതാ..സ്വന്തം ഭാര്യയുടെ ഫോട്ടോ എടുത്തൂടേ.."

"അത്‌ ശെരിയാവില്ല.. "

"അതെന്താ ശെരിയാവാത്തേ.. ദേ സുഖുവേട്ടാ..ഫേസ്ബുക്കിൽ നിങ്ങളെ പോസ്റ്റിലൊക്കെ ഞാൻ കമന്റ്‌ ചെയ്യുന്നുണ്ട്‌..പെണ്ണുങ്ങ കമന്റ്‌ ചൈതാ കൂടുതൽ കമന്റ്‌ കിട്ടുമെന്ന് പറഞ്ഞോണ്ട്‌..അത്‌ പോലെയാണോ ഇത്.ലൈക്ക്‌ കൂടുതൽ കിട്ടുമെന്നും പറഞ്ഞ്‌ ന്റെ കൂടെ ഫോട്ടോ എടുത്ത്‌ ഭാര്യയാണെന്നും പറഞ്ഞ്‌ പോസ്റ്റാന്ന് വെച്ചാൽ.."

"ന്റെ ശാന്തേ..സകല ബ്രോ കളും ഭാര്യയുടെ കൂടെ ഫോട്ടോ എടുത്ത്‌ ലൈക്ക്‌ വാരിക്കൂട്ടാ..ന്റെ ഭാര്യയുടെ ഫോട്ടോ പോസ്റ്റിയാ ബ്രോ കൾ ലൈക്കിനൊപ്പം ന്റെ ഭാര്യയേയും ലൈക്കിയെന്ന് വരും..അത്‌ കൊണ്ടാ ഇങ്ങനെ ഒരു ബുദ്ധി.."

"സുഖുവേട്ടാ ഇനി ഇവിടെ നിന്നാ ഈ തുണിക്കൊപ്പം നിങ്ങളേയും അലക്കും ഞാൻ..ങാഹ്‌.."

ശാന്ത അലക്ക്‌ തുടർന്നു..

സുഖു പുറകിൽ നിന്ന് ശാന്ത അറിയാതെ ഒരു ഫോട്ടോ എടുത്തു.. എന്നിട്ട്‌ അത്‌ എഫ്‌ ബിയിൽ പോസ്റ്റി..ഫോട്ടത്തിനു മുകളിൽ ഇങ്ങനെ എഴുതി..

'പാവം ന്റെ ഭാര്യ പണിയൊഴിഞ്ഞ്‌ അവളോടൊത്ത്‌ ഒരു ഫോട്ടോയെടുക്കാൻ പോലും നേരല്ലാ..'

ആ പോസ്റ്റിനു അന്ന് വരെ കിട്ടാത്ത ലൈക്ക്‌ കിട്ടി..സുഖു ഹാപ്പി..തിരിഞ്ഞ്‌ നിന്ന് അലക്കുന്ന ഫോട്ടോയിൽ മുഖമില്ലാത്തത്‌ കൊണ്ട്‌ ശാന്തയും ഹാപ്പി..

:)...!!!

Tuesday, April 12, 2016

നിരീശ്വര വാദികൾ..

മൂന്ന് നിരീശ്വര വാദികൾ..

ശിവദാസൻ (ദൈവത്തിന്റെ അടിമ ) :o

അബ്ദുള്ള (അള്ളാഹുവിന്റെ അടിമ )  :o

സാമുവെൽ  (ദൈവത്തിന്റെ പേരു )  :o

മൂന്ന് പേരും അവരുടെ പേരുകൊണ്ട്‌ സമ്മതിക്കുന്നു ദൈവമുണ്ടന്ന്..

ദൈവമില്ലന്ന് പറയുന്ന ഇവരേക്കാൾ പമ്പര വിഡ്ഢികൽ ലോകത്ത്‌ വേറെയുണ്ടോ...

:o ...!!!