പച്ചക്കറി മാർക്കറ്റിലെ തിക്കുംതിരക്കിനുമിടയിലൂടെ അയാൾ നടന്നു നീങ്ങി.. പലരും അയാളുടെകൈപിടിച്ച് സധനങ്ങൾ വാങ്ങാന്നിർബന്ധിക്കുന്നുണ്ടായിരുന്നു.. അവരോടെല്ലാം പുഞ്ചിരിച്ച് കൊണ്ട് വേണ്ടാ എന്ന മട്ടിൽ തലയാട്ടി..
പച്ചക്കറി മാർക്കറ്റിന്റെ ഉള്ളിലൂടെ കുറച്ച് ദൂരം നടന്നൽ രണ്ട് ബിൽഡിങ്ങുകൾക്കിടയിലൂടെയുള്ള ഒരു ഇടുങ്ങിയ വഴി കാണാം .. ആ വഴി കടന്ന് ഇടത്തോട്ട് തിരിഞ്ഞാ ഒരുപാട് കടകൾ കാണാം അതിലെ നാലാമത്തെ പഴയ സാധനങ്ങൾ വാങ്ങുന്ന ഒരു ചെറിയ കടയുണ്ട് ആ കടയെ ലക്ഷ്യമാക്കിയാണു അയാളുടെ നടപ്പ്.
അയാളുടെ കയ്യിൽ അയാൾക്കേറെ പ്രിയപ്പെട്ടതും കുറച്ച് വിലയുള്ളതുമായ ആകെയുള്ള മൊബെയിൽ ഫോൺ വിൽക്കാനാണു നടന്നു നീങ്ങുന്നത്...
തനിക്ക് പ്രിയപ്പെട്ട തന്റെ മൊബെയിൽഫോൺ വിൽക്കുന്നതിലല്ല അയാൾക്ക് സങ്കടം താനുദ്ധേശിച്ച പണം കിട്ടുമോ എന്ന് ആവലാതി അയാളുടെ മുഖത്ത് നിഴലിച്ച് കാണാം..
പഴയ സാധങ്ങൾക്ക് നല്ല വില തരുന്ന ഒരു കടയാണതന്ന് പലരും പറഞ്ഞതനുസരിച്ചാണു ആ കട തന്നെ തിരഞ്ഞ്കൊണ്ട് അയാൾ പോകുന്നത്..
എന്തിനാണാ ഫോൺ അയാൾ വിൽക്കുന്നത്.. അയാൾ അതിനു ഒരു പുഞ്ചിരികൊണ്ടാകും മറുപടി പറയുക..
'എന്റെ എല്ലാമെല്ലാമായ എന്റെ ഭാര്യക്ക് ഒരു സമ്മാനം വാങ്ങാൻ...നാളെ അവളുടെ പിറന്നാളാണു...'
മറ്റുള്ളവരെ പോലെ ഭാര്യയെ സോപ്പിടാൻ വേണ്ടി എന്തെങ്കിലും സമ്മാനം കൊടുക്കുന്നതല്ല, അയാൾക്ക് അവളെ അത്രക്ക് ഇഷ്ടമാണു.
അവളെ വിവാഹം കഴിച്ച് തന്റെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നിട്ട് ഒമ്പത് വർഷമായി.. ഇതിനിടെ എട്ട് പിറന്നാൾ അവൾക്ക് കടന്ന് പോയി . ഒരു മുട്ടായിപോലും അവൾക്ക് വാങ്ങിക്കൊടുത്തില്ല.
അയാൾ അറിഞ്ഞിരുന്നില്ല തന്റെ ഭാര്യ തന്നെ എത്ര സ്നേഹിച്ചിരുന്നു എന്ന്.. അത് ബോധ്യപ്പെട്ട് തുടങ്ങിയത് അയാൾ തനിച്ചായപ്പോഴായിരുന്നു.
കൂട്ടുകാരിലും മറ്റു വിനോദങ്ങളിലുമാണു യദാർത്ഥ സ്നേഹമെന്ന് അയാൾ തെറ്റിദ്ധരിച്ചിരുന്നു. അന്നല്ലാം അവളുടെ സ്നേഹം അയാൾക്ക് അസ്വസ്ഥത ഉണ്ടാക്കുന്നതായിരുന്നു.
സ്നേഹിക്കാനും സ്നേഹം അനുഭവിക്കാനും ഒരുമനസ്സ് വേണം . ആ മനസ്സ് ഉണ്ടാകണമെങ്കിൽ എന്തെങ്കിലും തരത്തിൽ ഒരു വേദന മനസ്സിന്റെ ഏതെങ്കിലും കോണിൽ എരിഞ്ഞ് കൊണ്ടിരിക്കണം..ആ മനസ്സിലേക്ക് ഒരു കുളിർമ്മഴ പോലെയാകും സ്നേഹം പൈതിറങ്ങുക..അതിനായി മനസ്സ് കൊതിച്ച് കൊണ്ടിരിക്കും..
അയാൾക്കത് സത്യമെന്ന് ബോധ്യപ്പെട്ടു. വിവാഹം കഴിഞ്ഞ കാലത്തെല്ലാം എല്ലാ സന്തോഷങ്ങൾക്കും കൂട്ടുകാർ ..മറ്റു വിനോദങ്ങൾ ..സംഗീതം.. സുന്ദരികളോടുള്ള കൊഞ്ചിക്കുഴയൽ അങ്ങനെയങ്ങനെ പോകുന്നു ...ഇങ്ങനെയുല്ലസിക്കുന്ന മനസ്സ് എങ്ങനെ പാവം ഒരു ഭാര്യയുടെ സ്നേഹം കാണും..
അയാളുടെ ഉല്ലാസ ജെവിതത്തിൽ അയാളാദ്യം നേരിട്ടത് സൗദര്യത്തിനു എപ്പോഴും മുൻ തൂക്കം കൊടുത്ത് പരിപാലിച്ച് കൊണ്ടിരുന്ന അയാളുടെ ആരോഗ്യമുള്ള ശരീരമായിരുന്നു.. ഒരു കിഡ്നിയിൽ മുഴ വന്നതിന്റെ പേരിൽ ഓപ്പറെറ്റ് ചൈത് ഒരി കിഡ്നി എടുത്ത് കളഞ്ഞപ്പോൾ തന്റെ ശരീരം എപ്പോ വേണമെങ്കിലും തന്നെ ചതിക്കുമെന്ന് അയാൾക്ക് ബോധ്യമായി . അന്ന് ആദ്യമായി തന്റെ ഭാര്യയുടെ സ്നേഹവും പരിചരണവും അയാൾ അനുഭവിച്ചറിഞ്ഞു..
സുഹൃത്തുക്കളുമൊത്ത് കച്ചവടം തുടങ്ങി അത് പാതി വഴിയിൽ പരാചയപ്പെട്ടപ്പോൾ ഒരു ആശ്വാസവാക്കായി അവളുണ്ടായി..അന്നും ആ സ്നേഹം അയാളനുഭവിച്ചു..ഓരോരുത്തരായി അയാളിൽ നിന്ന് അകലാൻ തുടങ്ങി... അകലാനുള്ള കാരണങ്ങൾ അവർ തന്നെയുണ്ടാക്കി..ഓരോരുത്തരും അകലുമ്പോഴും കൂടുതൽ സ്നേഹമായി ഒരു താങ്ങായി അവൾ അയാളിലേക്ക് ചേർന്ന്.. സ്നേഹം അനുഭവിച്ച് കണ്ണുകൾ നിറഞ്ഞ് അവളെ തന്റെ മറോടണച്ച്പിടിച്ച് കിടക്കുമ്പോൾ ഒരിക്കൽ അയാൾ ചോദിച്ചിട്ടുണ്ട്..
"നീയെന്താ ഈ സ്നേഹമെല്ലാം എനിക്കാദ്യം തരാതിരുന്നത്.."
അവൾ മാറിൽ നിന്ന് തലയുയർത്തി അയാളുടെ മുഖത്ത് നോക്കി ഒന്ന് പുഞ്ചിരിച്ചു..
"ഞാനെന്നും ഇങ്ങനെ സ്നേഹിച്ചിട്ടുണ്ട്..പക്ഷ നിങ്ങൾ തിരിച്ചറിഞ്ഞത് ഇപ്പഴാണന്ന് മാത്രം.."
അയാൾക്കത് വലിയ വേദനയും നഷ്ടബോധവും സമ്മാനിച്ചു.
ഒരിക്കലും പിരിയില്ലന്ന് കരുതിയ എന്നും
തനിക്ക് ഒരു സഹായിയാകുമെന്ന് കരുതിയ കൂട്ടുകാരനും പിരിഞ്ഞതോടെ അയാൾ അവളിൽ നിന്ന് സ്നേഹം പരിപൂർണ്ണമായി ആസ്വദിച്ചു..കുറ്റപ്പെടുത്തലുകളില്ലാതെ സ്നേഹത്തോടെ തനിക്ക് താങ്ങായി നിന്നപ്പോൾ അവളെ പ്പോലെ ഒരു ഭാര്യയെ അനുഭവിക്കാൻ വലിയ ഭാഗ്യം തന്നെ വേണമെന്ന് അയാൾ തിരിച്ചറിഞ്ഞു..അനുഭവിച്ചാൽ അതിരുകളില്ലാത്ത അനുഭൂതിയാണു ഭാര്യ എന്ന സത്യം അയാൾ നെഞ്ചോട് ചേർത്ത് പിടിച്ചു.
ഇന്നയാളുടെ കയ്യിൽ സ്മ്പത്തില്ല. തുച്ചമായ ശമ്പളത്തിന്റെ ഒരു ചെറിയ ജോലി മാത്രം അത്കൊണ്ട് അയാൾക്കൊന്നിനും തികയില്ല..
പക്ഷെ ഇതിനിടെ കടന്ന് വന്ന അവളുടെ പിറന്നാൾ അയാളിൽ സന്തോഷമുണ്ടാക്കിയെങ്കിലും , തന്നോട് കാണിച്ച സ്നേഹത്തിനു പകരം കൊടുക്കാൻ അയാളിൽ ഒന്നുമില്ലന്ന ബോധ്യത്തോടെ തന്നെയാണു അവളോട് പിറന്നാളിനു എന്ത് സമ്മാനമാണു വേണ്ടതെന്ന് ചോദിച്ചത്.
അവൾ വിവാഹം കഴിഞ്ഞത് മുതൽ അന്ന് വരെ ആഗ്രഹിച്ചിരുന്ന് ഒരു സാധനമുണ്ട് അതവൾ ആവിശ്യപ്പെട്ടു..പക്ഷെ അതാവിശ്യപ്പെടുമ്പോൾ അതിന്റെ വില അവൾക്കറിയില്ലായിരുന്നു.
ആദ്യമായി തന്നോട് ആവിശ്യപ്പെട്ട ആ സമ്മാനം അതും അവൾ ഒരുപാട് ആഗ്രഹിച്ച സമ്മാനം...അയൾക്കത് വാങ്ങാൻസന്തോഷമേയുണ്ടായിരുന്നുള്ളൂ.. പക്ഷെ, അതിന്റെ വിലയറിഞ്ഞപ്പോൾ അയാൾ തകർന്ന് പോയി..അതിനുള്ള കാശില്ലായിരുന്നു അയാളുടെ കയ്യിൽ ..ഒടുവിൽ വേറെ നിവർത്തിയില്ലാതെയാണു അയാൾക്കേറെ പ്രിയപ്പെട്ട അയാളുടെ ഫോൺ വിൽക്കാൻ തീരുമാനിച്ചത്..

പഴയ സാധനങ്ങൾ വിൽക്കുന്ന കടയുടെ മുന്നിലെത്തി . അയാൾ ഫോൺ ആ കടക്കാരനു നേരെ നീട്ടി..
"ഇതെന്ത് കിട്ടും...? "
അൽപ നേരത്തെ വിലപേശലിനൊടുവിൽ അയാളത് വിറ്റു.. ആ കാശുമായി സന്തോഷത്തോടെ അവളാഗ്രഹിച്ച ആ സാധനവും വാങ്ങി അന്നു വരെ അനുഭവിക്കാത്ത സന്തോഷത്തിൽ അവളുടെ അടുത്തേക്ക് ഓടി...
അവളുടെ മുന്നിൽ വന്ന് നിന്ന് അയൾ കിതച്ച് ഒപ്പം പുഞ്ചിരിയുമായി നിന്നു. സമ്മാനപ്പൊതി അയാൾ പുറകിൽ പിടിച്ചു..
"കിട്ടിയാ..."
അവൾ ചിരിച്ച് കൊണ്ട് ചോദിച്ചു..
അയാൾ ആ സമ്മാനപ്പൊതി അവൾക്ക് നേരെ നീട്ടി...അവളത് സന്തോഷത്തോടെ സ്വീകരിച്ചു..അയാളുടെ കവിളിൽ ഒരു ചുടുചുംബനം കൊടുക്കാനും അവൾ മറന്നില്ല..
അവൾ പോയി അലമാര തുറന്ന് ഒരു പൊതിയെടുത്ത് അയാൾക്ക് നേരെ നീട്ടി..
"ഇതെന്താ...? "
"എനിക്ക് സമ്മാനം തന്നില്ലേ അത്പോലെ ഞാനും വാങ്ങി ഒരു സമ്മാനം.. "
അയാൾ അവളുടെ മുന്നിൽ വീണ്ടും തോറ്റുപോയി..
"തുറന്ന് നോക്ക്..ഇഷ്ടപ്പെടും..."
അയാളാപൊതി തുറന്നപ്പോൾ ശെരിക്കും ഞെട്ടി.. അയാളുടെ കണ്ണു നിറഞ്ഞു.,
"കുറി വിളിച്ച് കിട്ടിയ കാശ് കൊണ്ട് വാങ്ങി വെച്ചതാ ഇന്ന് തരാന്ന് കരുതി..ഒരു സർപ്പ്രൈസ് ആയിക്കോട്ടെന്ന് കരുതി.. ഇനി ആ പഴയ ഫോൺ വിറ്റാളേ ..ഈ ഫോണിനെ കുറിച്ച് എപ്പോഴും പറയാറില്ലേ..."
അയാളാ ഫോൺ നോക്കി കുറച്ച് സമയം നിറ കണ്ണുകളോടെ നിന്നു...പിന്നെ നിയന്ത്രണം വിട്ട് അയാൾ പൊട്ടിക്കരഞ്ഞ് കെട്ടിപ്പിടിച്ചു...
"നീ.....നീ...."
കരച്ചിലിന്റെ തേങ്ങൽ കൊണ്ട് അയാൾക്ക് വാക്കുകൾ വന്നില്ല....

****** ശുഭം *****
റൗഫ് റഹ്മത്തുള്ള വടക്കേകാട്,
നല്ല കഥ
ReplyDelete