Translate

Thursday, December 26, 2013

കുഞ്ഞാപ്പ കഥകൾ (പാസ്സ്പോട്ട് )

         
കുഞാപ്പക്ക് ലോട്ടറി അടിച്ചു .പതിനായിരം രൂപ .കാലത്ത് ഉറക്കത്തിൽ നിന്നെഴുന്നേറ്റ്‌ കണ്ണുംതിരുമ്മി പുറത്ത് വന്നപ്പോഴാണ് ലോട്ടറിക്കാരൻ കുട്ടപ്പൻ ഈ വിവരം പറയാൻ മുറ്റത്ത് വന്ന്നിൽക്കുന്നത് കണ്ടത് .കുഞാപ്പാടെ ഉറക്കമെല്ലാം വെട്ടുകിളിപായുന്ന പോലെ പാഞ്ഞു .കുട്ടപ്പനുമായിപോയി ലോട്ടറികാശ് കൈക്കലാക്കി സന്തോഷം അടക്കാനാവാതെ കുഞ്ഞാപ്പ വീട്ടിലേക്കു ഓടി വന്നു .കെട്ടിയോൾ അലക്കുകല്ലിലിരിന്ന് മത്തി നന്നാക്കുന്നുണ്ടായിരുന്നു .അതൊന്നും നോക്കാതെ കുഞ്ഞാപ്പ കെട്ടിയോളെ കെട്ടിപ്പിടിച്ചു .
"ൻറെ മാണിക്യക്കല്ലേ.....ഇത് കണ്ടാ ജ്ജ് ...കായ്യാണ് മോളെ കായ്യ് ...അണക്കെന്താ വേണ്ടത് യ്യ് പറഞ്ഞോ ..ഞാൻ വാങ്ങിത്തരാ ..."
രണ്ടാമതൊന്നു ആലോചിക്കാതെ കെട്ടിയോള് പറഞ്ഞു . 
"ങ്ങള് പോയി ഒരു ടി വി വാങ്ങീട്ട് വാ ..അപ്പറത്തെ വീട്ടീ പോയി സീരിയല് കണ്ട് കണ്ട് ഞാൻ മടുത്തു ..."
കുഞ്ഞാപ്പ പിന്നെ ഒന്നും ആലോചിച്ചില്ല .ഉടനെ പോയി ടി വി വാങ്ങി വന്നു .കേബിളും വലിച്ചു .അന്ന് രാത്രി തന്നെ കേട്ടിയോൾക്ക് സീരിയലും കാണിച്ച് കൊടുത്തു .രണ്ട് പേരും തൊട്ടുരുമ്മിനിന്ന് സീരിയല് കാണുമ്പോഴാണ് റിയാദിൽ നിന്ന് കുഞാപ്പാടെ മാമാടെ ഫോണ്‍ വന്നത് .
"ഹലോ ..കുഞാപ്പല്ലേ ...യ്യ് വേഗം പാസ്പോട്ട് എടുക്കണം ...അനക്കിവിടെ നല്ലൊരു ജോലി ശരിയാക്കിയിട്ടുണ്ട് .എമർജെൻസി പാസ്പോട്ട് എടുത്തോ ...പെട്ടന്ന് വേണം ..."
ഇതും പറഞ്ഞ് മാമ ഫോണ്‍ വെച്ചപ്പോൾ കുഞാപ്പക്ക് ആകെ സങ്കടായി .കാര്യം തിരക്കിയ കേട്ട്യോളോട് കുഞ്ഞാപ്പ വിവരം പറഞ്ഞു .
"അയിന് ഇങ്ങളെന്തിനാ സങ്കടപ്പെട്ണ് .ഇങ്ങള് പൊയ്ക്കോളീ ...ന്നെ പിരിയിണ സങ്കടോന്നുംവേണ്ട .."
"പോടീ ബലാലെ ...അന്നെ പിരിയിണ സങ്കടല്ല ...എങ്ങനിപ്പോ പാസ്പോട്ട് എടുക്കാന്നാ  ൻറെ ചിന്ത ..."
അങ്ങനെ രണ്ടുപേരും ഇരിന്ന് ആലോചിച്ചു .ഒടുവിൽ ..
"അല്ലടീ ...ഞമ്മക്ക് ഈ ടി വി വിറ്റാലാ ..."
ഇത്കേട്ട് കെട്യോള്ക്ക് ഹാലായി .
"ടി വി വിക്കേ ...ഇങ്ങള് മുണ്ടാണ്ട് പൊയ്ക്കോളി അവിടന്ന് ..."
കുഞാപ്പയും കെട്ട്യോളും ഒന്നും രണ്ടും പറഞ്ഞ് വഴക്കായി .ഒടുവിൽ കെട്ട്യോൾക്കിട്ട് രണ്ട് കൊടുത്ത് കാര്യം സമ്മതിപ്പിച്ചു .അങ്ങനെ ടി വി വിറ്റു . കുഞ്ഞാപ്പ ദിവസങ്ങൾക്കുള്ളിൽ പാസ്പോട്ട് എടുത്തു .അതിൻറെ സന്തോഷത്തിന് കൂട്ടുകാർക്കൊക്കെ പാസ്പോട്ട് കുപ്പിയും കൊടുത്തു .എല്ലാവരും ഹാപ്പി !!
രണ്ടു ദിവസം കഴിഞ്ഞ് വിസയും പ്രതീക്ഷിച്ചിരിക്കിണ കുഞ്ഞാപ്പയുടെ വീട്ടിലേക്ക് റിയാദിലുള്ള മാമ കയറി വരുന്നത് കണ്ട് കുഞ്ഞാപ്പ ഞെട്ടി !
"ങ്ങള് ഇതെപ്പോ റിയാദീന്ന് വന്ന് ...പാസ്പോട്ട് ഞാനിട്ത്ത് ..ഇങ്ങള് വിസ കൊട്ന്നീണ്ടാ ..."
"ഇല്ല കുഞ്ഞാപ്പ ...അവടെ നിതാഖത്ത് ..ൻറെ പണിപോയി ..ഞ്ഞിപ്പോ ന്താ ചെയ്യാ ..."
കുഞാപ്പക്ക് സങ്കടവും ദേഷ്യവും ഒരുമിച്ച് തലയോട്ടീ കേറി ....
"ഇങ്ങള് പറഞ്ഞിട്ടല്ലേ എമർജൻസി പാസ്പോട്ട് ഇടുത്തത് ..കെട്ട്യോളോട് വഴക്കിട്ട് ടി വി യും വിറ്റ് ..." 
ഇതും പറഞ്ഞ് കുഞ്ഞാപ്പ അകത്ത് പോയി പാസ്പോട്ട് എടുത്ത് മാമാടെ കയ്യിൽ വെച്ച്കൊടുത്തു ...
"ന്നാ ....ഇതിങ്ങളെന്നെ വെച്ചോളീ ...ന്നിട്ട് ..ഇന്ന് വൈന്നേരത്തിൻറെ ഉള്ളില് ഒരു ടി വി ഇബടെ കിട്ടണം .....ഇല്ലങ്കി ഇങ്ങളെ നിതാക്കത്ത് ഞാന് ഇവടെ നടത്തും ...പറഞ്ഞില്ലാന്നു വേണ്ട .... "
മാമ ഒന്നും മിണ്ടാതെ പാസ്പോട്ടും വാങ്ങി പടികടന്നു . 
"മാമ ...ടി വി 26 ഇഞ്ച്‌ കളറാണ് ട്ടാ  .....അത് മറക്കണ്ടാ ..."
മാമ കുഞാപ്പനെയും കയ്യിലെ പാസ്പോട്ടും പോക്കറ്റിലെ കാശും ഒന്ന് നോക്കി ...പിന്നെ ആടിയാടി മാമ നടന്നകന്നു .

                       *************ശുഭം ***************
                                                                                                 റൗഫ് റഹ്മത്തുള്ള വടക്കേകാട് ,






Thursday, December 19, 2013

കുഞ്ഞാപ്പ കഥകള്‍ (പേപ്പട്ടി )

                   
     കാർത്തൂന്റെ ചായക്കടയിലിരിന്നു പുട്ടും കട്ടൻചായയും വെച്ച്കേറ്റുമ്പോഴാണ് പട്ടാളക്കാരൻ വേലായുധന്റെ വീട്ടിലെ പട്ടിക്ക് പേ ഇളകിയെന്ന് കുഞ്ഞാപ്പ അറിയുന്നത് .അതും ലോട്ടറിക്കാരൻ കുട്ടപ്പന്റെ വായീന്ന് .
"മ്മ് ടെ വേലായുധന്റെ വീട്ടിലെ പട്ടിയാണോ  കുട്ടപ്പാ .."
കുഞ്ഞാപ്പ ചുളുവിൽ ചർച്ചയിൽ നുഴഞ്ഞുകയറി .
"ആസാധനം തന്നെ ..കണ്ടാ തന്നെ പേടിയാകും ..ഇപ്പൊ ചങ്ങലക്കിട്ടിട്ടുണ്ട് .അതാച്ചാ ചങ്ങല പൊട്ടിക്കാൻ കിടന്ന് ചാടിക്കളിക്കുന്നുണ്ട് ... അതെങ്ങാനം പൊട്ടിയാൽ എല്ലാത്തിന്റെ കാര്യവും പോക്കാ ..."
" കാർത്തോ ..കായിഞ്ഞാൻ പിന്നെ തരാട്ടാ .."   കുഞ്ഞാപ്പ വേഗം ചായ കുടിച്ച്തീർത്ത് കാർത്തൂനോട് കടവും പറഞ്ഞ്‌ പട്ടാളക്കാരൻ വേലായുധൻറെ വീട്ടിലേക്കു വെച്ച് പിടിച്ചു .
          കുട്ടികളും മുതിർന്നവരും അടക്കം ആളുകൾ നിരവധിയുണ്ട് .കുട്ടികൾ കാര്യമറിയാതെ    ആർപ്പുവിളിച്ച് രസിച്ചു .മുതിർന്നവരുടെ മുഖത്ത് ഭയപ്പാട് തളംകെട്ടി നിന്നു . അതിനടയിലേക്കാണ് കുഞ്ഞാപ്പ കയറിച്ചെല്ലുന്നത് .
"എന്താ എല്ലാരും കാഴ്ച്ചകണ്ട് നിക്കണ് ..ഇങ്ങക്കൊക്കെ പിരാന്താ ..അതെങ്ങാനം ചങ്ങലപ്പൊട്ടിച്ചാൽ .....എന്താ അവസ്ഥ ! കുട്ട്യോളൊക്കെ ഉള്ളതല്ലേ .."
"അതിനിപ്പോ നമ്മെളെന്താ ചെയ്യാ കുഞ്ഞാപ്പ ,ആർക്കും അങ്ങോട്ട്‌ അടുക്കാൻ പേടിയാ ." 
പട്ടാളക്കാരൻ വെലായുധൻ കുഞാപ്പയോട് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചു .
"അയിനെ തല്ലിക്കൊന്നൂടെ .."
"എന്താ ൻറെ കുഞാപ്പാ ..അനക്ക് വിവരല്ലേ ..അതെങ്ങാനം കടിച്ചാൽ പിന്നെന്താ അവസ്ഥ !.."
ചങ്കുരു ഇത്തിരി ഗൗരവത്തിൽ തന്നെ പറഞ്ഞു .
"ങ്ങള് പട്ടാളക്കാരനല്ലേ ...ഇബടെ തോക്കുണ്ടാവില്ലേ ..അതെടുത്ത് കാച്ച് .."
"തോക്കൊക്കെ ഉണ്ട് ..അത് പട്ടാളക്കാരന്റെ തോക്കല്ല ..പക്ഷികളെ വെടിവേക്കുന്നതാ ..."
"എന്നാ അതിങ്ങേടെടുക്ക് ...ഞാൻ വെടിവെച്ചോളാം ...ഉന്നത്തിന്റെ കാര്യത്തില് ഞാൻ മിടുക്കനാണെന്നറിഞ്ഞൂടെ ..."
കുഞ്ഞാപ്പയുടെ ഡയലോഗ് കേട്ട് എല്ലാവരും കൊരിത്തരിച്ചു . വേലായുധൻ അകത്ത്പോയി തോക്കെടുത്ത് കുഞാപ്പക്ക് കൊടുത്തു ... കുഞ്ഞാപ്പ എല്ലാവരെയും നീക്കി നിർത്തി ..പേ ഇളകി ഹാലായി നിൽക്കുന്ന പട്ടിയെ ഒരുകണ്ണ്‍ അടച്ച് ഉന്നം പിടിച്ചു ..എല്ലാവരും ആകാംക്ഷയോടെ പട്ടി ചത്ത് വീഴുന്നതും കാത്ത് നിശബ്ദരായി നിന്നു ...
"ൻറെ മമ്പറത്തെ ഇസ്പ്പേട്ടറെ .." എന്നും പറഞ്ഞ് കുഞ്ഞാപ്പ ഒറ്റ വെടി ...' ട്ടേ ....'
 വെടിയുണ്ട കറക്റ്റു നേരെ പട്ടിയെ കെട്ടിയ ചങ്ങലക്ക് കൊണ്ടു ..ചങ്ങല പൊട്ടി !!!  ആളുകൾ നാലുപാടും ചിതറിയോടി ..കുഞ്ഞാപ്പ നൂറെ നൂറ്റിപ്പത്തിൽ വാണം വിട്ട പോലെ പാഞ്ഞു ..പിന്നാലെ പട്ടിയും .......
ആ പോക്ക് പിന്നെ രണ്ട് ദിവസത്തിന് കുഞാപ്പാടെ വിവരമൊന്നുമിണ്ടായില്ല . രണ്ട് ദിവസം കഴിഞ്ഞപ്പോൾ കുഞ്ഞാപ്പ നാട്ടിലേക്ക് വിളിച്ചു .. ഞാൻ സുഖമായി ബോംബയിലെത്തി ..എനിക്കിവിടെ സുഖം തന്നെ ..ആ കള്ളനായിൻറെ മോൻ വേലായുധനോട്‌ പറയണം പട്ടിയെ വളർത്തുമ്പോ ഇങ്ങനെ തന്നെ വളർത്തണമെന്ന് ..ആ പോക്കിൽ പട്ടി വണ്ടിയിടിച്ച് ചത്ത കാരണം ഞാനിപ്പോ കുരക്കുന്നില്ല ... .

                          ======ശുഭം ============
                                                                                                റൗഫ് റഹ്മത്തുള്ള ,






Sunday, December 15, 2013

ഫ്ലാറ്റ് നമ്പർ 23 ,(കഥ )

         
 രാത്രി ഒരുമണി കഴിഞ്ഞിട്ടും ജോസ് വന്നിട്ടില്ല .സിസിലി കയ്യിൽ ഒരു റിമോട്ടുമായി  സോഫയിൽ ചുരുണ്ടു കൂടിയിരിക്കുന്നു .ചാനലുകൾ മാറിമാറി കൊണ്ടിരിന്നു .ഒരു പ്രോഗ്രാമും അവൾ നേരാവണ്ണം കാണുന്നില്ല .മേശപ്പുറത്ത് വിളമ്പിവെച്ച ഭക്ഷണം ചൂടാറികഴിഞ്ഞിരുന്നു .ടി വി കാണുന്നതിനിടെ ഇടക്ക് കോളിങ്ങ്ബെൽ ശബ്ദിക്കുന്നുണ്ടോന്ന് ചെവിയോർക്കും .നാലുവയസ്സുകാരി മകൾ നല്ല ഉറക്കം .അവളുണരാതിരിക്കാൻ ടി വി യിലെ ശബ്ദം വളരെ നേരിയത് മാത്രം .
          ജോസ് ഒരു ചെറുകിട ബിസ്സ്നെസ്സ്കാരനാണ് .ഒരു ഗ്രോസറിയും രണ്ട് മൊബൈൽ ഷോപും ഉണ്ട് .കാലത്ത് ഫ്ലാറ്റിൽ നിന്ന് ഇറങ്ങിയാൽ പിന്നെ പാതിരാക്ക് എത്രമണിക്ക് തിരിച്ച് കയറുമെന്ന് പറയാനാവില്ല .തലയിൽ ബിസ്സ്നെസ്സ് മാത്രം .പതിനഞ്ചുവർഷം കഴിഞ്ഞു ജോസ് ദുബായിലെത്തിയിട്ട് .അതിൽ രണ്ട് വർഷം മാത്രം മറ്റൊരുവൻറെ കീഴിൽ ജോലി ചെയ്തു .പിന്നെയെല്ലാം ഓരോരോ ബിസ്സ്നെസ്സുകൾ .പലതും പയറ്റി ഒടുവിൽ ഈ നിലയിലെത്തി .സാമാന്യം തരക്കേടില്ലാത്ത കച്ചവടം നടക്കുന്നുണ്ടെങ്കിലും വരുമാനമെല്ലാം എങ്ങോട്ട് പോകുന്നെന്ന് മാത്രം ജോസിനറിയില്ല .സിസ്‌ലിയെ മകൾക്ക് ഒന്നരവയസ്സുള്ളപ്പോഴാണ് 23-നമ്പർ റ്റുബെഡ്റൂം ഫ്ലാറ്റിലേക്ക് കൊണ്ടുവരുന്നത് .വന്നന്ന് മുതലേ സിസ്‌ലിക്ക് ജോസിനെ നേരെചൊവ്വേ ഒന്ന് കാണാൻ കിട്ടാത്ത അവസ്ഥ .
        കോളിംഗ്ബെല്ല് കേട്ടപ്പോൾ സിസ്‌ലി ഞെട്ടിയില്ല .ആ ശബ്ദം അവൾ കാതോർത്തിരുന്നതാണ് . സിസ്‌ലി ഡോർ തുറന്നു കൊടുത്തു .ജോസ് വന്നപാടെ സോഫയിൽ ചാരിയിരിന്നു .റിമോട്ടെടുത്ത് ചാനലുകൾ മാറ്റി മാറ്റിയിരിന്നു .സിസ്‌ലി മേശപ്പുറത്ത് അടച്ചുവെച്ച ഭക്ഷണം വിളമ്പി . 
"അച്ചായാ ..കഴിക്കുന്നുണ്ടേ വന്ന് കഴിച്ചേ ..."
മറുപടി കാണാതായപ്പോൾ സിസ്‌ലി അടുത്ത്ചെന്നു .റിമോട്ടും കയ്യിൽപിടിച്ച് ജോസ് നല്ല ഉറക്കം .
"അച്ചായാ ..ഇതെന്നതാ വന്ന് വല്ലതും കഴിച്ചേ  .."
ജോസ് പെട്ടന്ന് ഉണർന്നു . 
"നീ കഴിച്ചേര് ..എനിക്ക് വലിയ വിശപ്പില്ല "
ജോസ് വീണ്ടും ഉറക്കത്തിലേക്ക് ചാഞ്ഞു .
"എന്നാത്തിനാ ഞാനിതൊക്കെ ഉണ്ടാക്കിണേ ...എനിക്കും വേണ്ട "
സിസ്‌ലി ദേഷ്യത്തോടെ എല്ലാം അവിടെ വെച്ച് മോളുടെ അടുത്ത്ചെന്ന് കിടന്നു .എങ്ങുനിന്നോ ഒഴുകിവരുന്ന രാപ്പാടിയുടെ മൂളൽകേട്ട് മയങ്ങേണ്ട സിസ്‌ലി അപ്പുറത്തെ സോഫയിൽ കിടന്നുറങ്ങുന്ന ജോസിൻറെ കൂർക്കംവലി കേട്ട് ഉറങ്ങി .
രാവിലെ എട്ട് മണിയാകുമ്പോഴേക്കും ജോസിന് പോകാനുള്ള ഒരുക്കങ്ങളൊക്കെ സിസ്‌ലി ചെയ്തു .അപ്പവും കടലക്കറിയും കൂട്ടി ജോസ് ചായ കുടിക്കുമ്പോൾ സ്നേഹത്തോടെ സിസ്‌ലി അടുത്തിരിന്നു .
"അച്ചായാ ഞാനൊരു കാര്യം പറഞ്ഞാൽ വല്ല മൊടക്കും പറയ്യോ .."
"നീ പറ സിസ്‌ലി ..ഇതും കഴിചേച്ച് എനിക്കങ്ങ് പോണം .."
പറഞ്ഞു തീരുമ്പോഴേക്കും ജോസ് എണീറ്റ് കൈ കഴുകി .
"ഇച്ചായനിങ്ങനെ കാലെലാ പോയാ പിന്നെ വരുന്നത് ഒരു നേരത്താ ...എനിക്കിവിടിങ്ങിനെ ഒറ്റക്കിരിന്നു മടുത്തു ...എന്നാത്തിനാ അച്ചായാ നമക്ക് ഇത്ര വലിയ ഫ്ലാറ്റ് ..ഇതിലെ ഒരുമുറി ഏതെങ്കിലും ഫാമിലിക്ക് കൊടുത്തൂടെ ..എന്നാപിന്നെ എനിക്കെന്തെങ്കിലും മിണ്ടീം പറഞ്ഞും ഇരിക്കാൻ ഒരാളാവോലോ .."
ജോസ് ഷൂ ഇട്ട് പുറത്തിറങ്ങി .
"അച്ചായാ ...വല്ലതും കേൾക്കുന്നുണ്ടോ .."
സിസ്‌ലി ഓടിച്ചെന്ന് കതകടക്കുമ്പോൾ ഒന്ന് ഓർമ്മപ്പെടുത്തി .
"നമുക്ക് പറ്റിയവരുവേണ്ടേ ..എന്തായാലും ഞാൻ നോക്കട്ടെ .."
സിസലിക്ക് ആശ്വാസമായി .ജോസും പോയി മോളു പഠിക്കാനും പോയാൽ സിസ്‌ലി പിന്നെ ടി വി കാണലും ഉറക്കവുമായി ആകെപ്പാടെ ഒരു മരവിച്ച അവസ്ഥയിലാകും .
അന്ന് രാത്രി പതിവിലും വൈകിയാണ് ജോസ് വന്നത് .വന്നപാടെ ജോസ് സോഫയിൽ ക്ഷീണം കൊണ്ട് മയങ്ങി .സിസലിക്ക് ദേഷ്യം വന്നു .
"ഇതെന്നതാ അച്ചായാ ..കഷ്ടണ്ട്ട്ടോ ...ഇന്നും ഒന്നും കഴിക്കിണില്ലേ ..."
"വല്ലാത്തൊരു തലവേദന ,ഇന്ന് മാർക്കറ്റ് കുറച്ച് ഉണർവുണ്ടായിരുന്നു ..നീ കഴിചേച്ചു കിടന്നോ ..ഞാൻ പതിയെ വന്ന് കെടന്നോളാം .."
"എന്നാത്തിനാ അച്ചായാ ഇങ്ങനെ കെടന്നോടുന്നെ ...എൻറെയും കൊച്ചിന്റെയും കാര്യം തന്നെ ശെരിക്ക് നോക്കുന്നില്ല ..സ്വന്തം ആരോഗ്യമെങ്കിലും നോക്കണ്ടായോ .."
സിസ്‌ലി പറഞ്ഞതൊന്നും ജോസ് കേൾക്കുന്നില്ലായിരുന്നു .പിന്നെയും എന്തൊക്കെയോ പിറുപിറുത്ത് സിസ്‌ലി ഉറങ്ങാൻ കിടന്നു .ഇത് സ്ഥിരം പതിവായത്കൊണ്ട് സിസ്‌ലി ഇതിനോടൊക്കെ പൊരുത്തപ്പെട്ടുകഴിഞ്ഞിരുന്നു .
'ഇതിലും ഭേദം വല്ല കൂലിപ്പണിക്കാരനെയും കെട്ടി നാട്ടിൽ കൂടായിരുന്നു ..എന്തായാലും ജോസേട്ടെൻറെ ഒരുകുഞ്ഞിനെ പ്രസവിച്ച് ലാളിക്കാൻ പറ്റിയല്ലോ അതുമതി ..'അവൾ മനസ്സിനെ സമാധാനിപ്പിച്ചു .മോളെ തന്നിലേക്ക് ചേർത്ത് പിടിച്ച് സിസ്‌ലി ഉറക്കത്തിലേക്ക് ആഴ്ന്നു .
     ജോസിൻറെ ഒരു സുഹൃത്തുണ്ട് കറിയാച്ചൻ ..ജോസിനെ പലകാര്യത്തിലും സഹായിച്ചിട്ടുള്ള ആളാണ് കറിയാച്ചൻ .സിസ്‌ലി പറഞ്ഞ കാര്യം ജോസ് കറിയാച്ചനോട് അവതരിപ്പിച്ചു .
"ജോസേ ..സിസ്‌ലി പറേണതിലും കാര്യണ്ട് ..നീ എന്നാ കോപ്പാ കാണിക്കുന്നേ ...അവൾക്കും ബോറടിക്കത്തില്ലയോ ..നീയിങ്ങനെ ബിസ്നെസ്സേന്നും പറഞ്ഞ് നടന്നാലെങ്ങനാ ..എന്നതായാലും ഞാൻ നോക്കാം ..നമ്മടെ ആൾക്കാരെന്നെ ആയിക്കോട്ടെ ..സിസ്‌ലിക്കും അതൊരു സന്തോഷാകും .."
കറിയാച്ചൻ അങ്ങനെ പറഞ്ഞപ്പോൾ ജോസിന് സമാധാനമായി .കറിയാച്ചൻ ഒരു കാര്യം ഏറ്റാൽ ഏറ്റതാ ...
     പതിവില്ലാതെ രാത്രി പത്ത്മണിയാകുമ്പോഴേക്കും ജോസ് റൂമിലെത്തിയപ്പോൾ സിസ്‌ലി ആകെ അത്ഭുതപ്പെട്ടുപോയി .
"എൻറെ മാതാവേ ..ഞാൻ എന്നതാ ഈ കാണുന്നെ ..."
നല്ല ഉന്മേഷവാനായിട്ടായിരുന്നു ജോസിൻറെ വരവ് .
"സിസ്‌ലി നീയൊന്ന് റെഡിയായിക്കേ ...ഇന്ന് പൊറത്തൂന്നാവാ ഭക്ഷണം .."
"എനിക്കിനി മരിച്ചാമതി ഇതെന്നാ പറ്റി അച്ചായാ .."
സിസ്‌ലിയുടെ മുഖം പ്രസന്നമായി .അവൾ വേഗം ഡ്രസ്സ്‌മാറി പുറപ്പെടാൻ നേരത്ത് ജോസിൻറെ മൊബൈൽ റിംഗ് ചെയ്തു .ഫോണിൽ കറിയാച്ചനായിരുന്നു .
"  ജോസേ നീ എവിടേടാ ...നിനക്ക് ഫ്ലാറ്റിലേക്ക് അളെകിട്ടിയിട്ടുണ്ട് നീയൊന്ന് വേഗം പാർക്കിലോട്ടു വാ ..അവിരിവിടുണ്ട് ..."
ജോസ് മൊബൈലും പിടിച്ച് അങ്ങനെ ഇരിന്നു ..
"എന്നതാ അച്ചായ ..ആരാ ഫോണിൽ .."
"അത് കറിയാച്ചനാ ..ഞാനിപ്പോ വരാം ...നമുക്ക് വന്നിട്ട് പോകാം .."
സിസ്‌ലിയുടെ മുഖംവാടി ..അവളുടെ കണ്ണ്‍ നിറഞ്ഞു ..ജോസ് ആ പോക്ക് പോയി പിന്നെ വരുന്നത് ഏറെ വൈകിയാണ് .
                 രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഫ്ലാറ്റിലേക്ക് പുതിയ താമസക്കാർ എത്തി .ആന്റണിയും റോസിയും . ഇരുവരും വിവാഹം കഴിഞ്ഞ് ഒരു വർഷം തികഞ്ഞിട്ടില്ല .നല്ല ചൊറു ചൊറുക്കുള്ള ചെക്കനും പെണ്ണും .സിസലിക്ക് അവരെ ഇഷ്ടപ്പെട്ടു .ആന്റണി ഒരു ഇംഗ്ലീഷ് കമ്പിനിയിൽ സെയിൽസ്എക്സിക്യൂട്ടിവാണ് . റോസി ഒരു ഹോസ്പ്പിറ്റലിൽ നഴ്സായി ജോലിക്ക് അപേക്ഷിച്ചിട്ടുണ്ട് .കറിയാച്ചനാണ് ജോലിക്കാര്യം ഏറ്റിട്ടുള്ളത് .  
വളരെ പ്പെട്ടന്ന് തന്നെ സിസ്‌ലിയും റോസിയും തമ്മിൽ അടുത്തു .എല്ലാ കാര്യത്തിലും പരസ്പരസഹകരണമായിരുന്നു അവർക്കിടയിൽ .ആന്റണി ജോലി കഴിഞ്ഞ് വന്നാൽ പിന്നെ റോസിയും സിസ്‌ലിയുമായും ഒരുപാട് തമാശകളൊക്കെ പറഞ്ഞിരിക്കും .സിസ്‌ലിക്ക് ഇങ്ങനെ ഒരു ഫാമിലിയെ കിട്ടിയതിൽ വളരെ സന്തോഷം തോന്നി .ആന്റണിയും റോസിയും വളരെ റൊമാന്റിക്കായിരുന്നു .അവർതമ്മിലുള്ള സ്നേഹബന്ധവും ഒരുമിച്ച് പുത്ത്പോകലുമെല്ലാം സിസ്‌ലിയെ തൻറെ നഷ്ടങ്ങളെ ഓർമ്മിപ്പിച്ചു .
സ്നേഹിക്കാനോ കൂടെയിരിന്ന് എന്തെങ്കിലും സംസാരിക്കാനോ ഒന്ന് പുറത്തുപോകാനോ സമയമില്ലാത്ത ജോസിനെ കുറിച്ചോർത്ത് സിസ്‌ലി സങ്കടപ്പെട്ടു .ആൻറണിയും റോസിയും വന്നതിൽ പിന്നെ സിസലിക്ക് പുറത്തുപോകാനും മറ്റും ജോസിനെ തീരെകിട്ടാതെയായി .എന്തെങ്കിലും കാര്യത്തിന് ജോസിനെ വിളിച്ചാൽ പറയും ... "നീ അവരെ കൂടങ്ങ്‌ പോടീ സിസ്‌ലി എനിക്കുള്ള തിരക്ക് നിനക്കറിഞ്ഞൂടെ .."
പാർക്കിലും പർച്ചേസിങ്ങിനും സിസ്‌ലി അവരുടെ കൂടെ പോകും .അവർ  ഒരുമിച്ച് കറങ്ങി ഭക്ഷണവും കഴിച്ചാണ് വരിക .
ഒരു ദിവസം ഭക്ഷണം കഴിക്കാൻ പിസ്സാ ഹട്ടിൽ കയറി .ആൻറണിയുടെ സംസാരം കേൾക്കാൻ സിസലിക്ക് വലിയ താൽപര്യമാണ് .എന്തെങ്കിലും വിഷയങ്ങൾ സിസ്‌ലി  എപ്പോഴും എടുത്തിടും .അത് തമാശരൂപത്തിൽ ആൻറണി അവതരിപ്പിക്കുന്നത് സിസലിക്ക് വലിയ ഇഷ്ടമാണ് .
ഭക്ഷണം കഴിച്ച് റോസി കൈകഴുകാൻ എണീറ്റ്‌ പോയി .ആൻറണി പോക്കറ്റിൽ നിന്നും കാശെടുക്കുമ്പോൾ സിസ്‌ലി അവളുടെ ഹാൻറ്ബാഗ്‌ തുറന്നിട്ട്‌ പറഞ്ഞു .  "
"അത് പറ്റില്ലട്ടാ എപ്പോഴും ആൻറണിയല്ലേ കൊടുക്കുന്നേ ...ഇത് ഞാൻ കൊടുക്കാം ..ഇന്നലേ കൂടി അച്ചായൻ എന്നെ വഴക്കുപറഞ്ഞു ..നീയെന്തിനാ ഇങ്ങനെ ഓസിക്ക്‌ പോയി തിന്നണേന്ന് .."
"ഏയ്‌ അതൊന്നും സാരമില്ല ,.." ആൻറണി അത് പറഞ്ഞ് കാശെടുത്ത് ബില്ലിൽ വെച്ചപ്പോൾ സിസ്‌ലി ആൻറണിയുടെ കൈ പിടിച്ചു .
"ആൻറണി പ്ലീസ് ..അത് പറ്റില്ല .."
"ഓക്കെ .." ആൻറണി സമ്മതിച്ചു .  അതിനിടയിലെപ്പോഴോ സിസ്‌ലിയുടെയും ആൻറണിയുടെയും കണ്ണുകൾ തമ്മിൽ ഉടക്കി .കുറച്ച് നിമിഷങ്ങൾ മാത്രമുള്ള നോട്ടം .ഇരിവരുടെയും ചുണ്ടുകളിൽ അറിയാതെ പുഞ്ചിരി വിടർന്നു . അപ്പോഴേക്കും റോസി വന്നു .
                പിന്നീട് പലപ്പോഴും സംസാരിക്കുമ്പോൾ സിസ്‌ലിയും ആൻറണിയും കണ്ണിനിമവെട്ടാതെ നോക്കിയിരിക്കും .ദിവസങ്ങൾ കടന്നുപോയി .റോസിക്ക് നഴ്സായി ജോലി കിട്ടി .ഡ്യുട്ടി സമയം ആഴ്ച്ചയിൽ നയ്റ്റും ഡേ യുമായി അങ്ങോട്ടും ഇങ്ങോട്ടും മാറും.
റോസിക്ക് നയ്റ്റ്ഡ്യൂട്ടിയുള്ള ദിവസം .ആൻറണിയും സിസ്‌ലിയും ഹാളിലിരിന്നു ടി വി കണ്ടുകൊണ്ടിരിക്കുന്നു . മോള് ഭക്ഷണം കഴിച്ച് ഉറങ്ങി . പത്ത് മണി കഴിഞ്ഞപ്പോൾ ആൻറണി ഒന്ന് കോട്ടുവായിട്ട് പറഞ്ഞു .. "ഉറക്കം വരുന്നു ഞാൻ പോയേച്ച് കിടക്കട്ടെ .."
"ഇച്ചായൻ വന്നിട്ട് ഉറങ്ങാം ..നേരത്തെ ചെന്ന് കിടക്കാൻ റോസി ഇല്ലല്ലോ ..നമുക്കെന്തെങ്കിലും സംസാരിച്ചിരിക്കാം ..നിങ്ങളൊക്കെ വന്നതിന് ശേഷാ ആൻറണി എനിക്കൊരു ഉണർവുണ്ടായേ ..ആകെപ്പാടെ ഒരു മരവിപ്പായിരുന്നു ..എനിക്കിപ്പോ എന്ത് സന്തോഷാണന്നറിയ്യോ ..അച്ചായൻ ബിസ്നെസ്സെന്നും പറഞ്ഞ് ഓടി നടക്കുവാ ..എങ്ങിനെയൊക്കെയോ ഞങ്ങക്കൊരു കൊച്ചുണ്ടായന്നല്ലാതെ എൻറെ കാര്യത്തില് അച്ചായന് ഒരു ശ്രദ്ധയുമില്ല ..."സിസ്‌ലി സങ്കടങ്ങൾ എണ്ണിപ്പെറുക്കാൻ തുടങ്ങി . 
"എല്ലാം ശരിയാകും ചേച്ചീ ..അച്ചായന് തിരക്കല്ലേ ..ബിസ്സ്നെസ്സെന്നു പറഞ്ഞാ അങ്ങനയാ .."
"റോസി ഭാഗ്യവതിയാ .." എന്തോ പറയാൻ വന്നെങ്കിലും സിസ്‌ലി അവിടെ നിർത്തി . ആൻറണിയും സിസ്‌ലിയും കുറച്ച് സമയം ഒന്നും മിണ്ടാതിരിന്നു .അവർ പരസ്പരം കണ്ണോട് കണ്ണ്‍ നോക്കിയിരിന്നു .അവർക്കുള്ളിൽ നിന്ന് ഏതോ ഒരു കാന്തികശക്തി ശരീരത്തിലാകെ കോരിത്തരിപ്പിച്ചു .ആൻറണിയുടെ ഞരമ്പുകൾ ഉണർന്നു .സിസ്‌ലിയുടെ ചുണ്ടുകൾ വിറച്ചു .ആൻറണി എഴുന്നേറ്റ് സിസ്‌ലിയുടെ അടുത്തിരിന്നു .സിസ്‌ലി അറിയാതെ ആൻറണിയിലേക്ക് ചാഞ്ഞു .ഒരു നിമിഷം അവർ അവരെ തന്നെ മറന്നു .അവർക്കെട്ടിപ്പുണർന്നു .ആൻറണി സിസ്‌ലിയെ സോഫയിലേക്ക് കിടത്തി . ടി വി യിൽ ഏതോ റിയാലിറ്റി ഷോ യുടെ പുന:സംപ്രേക്ഷണം നടക്കുന്നു .സിസ്‌ലിക്കും ആൻറണിക്കും എവിടെനിന്നോ ഒരു ധൈര്യം വന്നത് പോലെ .അവർ പരസ്പരം അവർക്ക് സ്വന്തമെന്നപൊലെ ശരീരങ്ങൾ തമ്മിൽ ഒരു നൂലിഴ ബന്ധമില്ലാതെ ഇഴുകിച്ചേർന്നു .എല്ലാം ഒരു സ്വപ്നസാക്ഷാൽകാരം പോലെ അവർ അനുഭവിച്ചു .എല്ലാം കഴിഞ്ഞപ്പോൾ പരസ്പരം ഒന്നുംമിണ്ടാതെ അവർ ടി വി യിലും നോക്കിയിരിന്നു .
ഒരു മണികഴിഞ്ഞപ്പോൾ കോളിംഗ്ബെല്ലടിച്ചു .സിസ്‌ലി കതക് തുറന്നു .
"ആൻറണി ഉറങ്ങിയില്ലേ ...അതേതായാലും നന്നായി ..സിസ്‌ലിക്കൊരു കൂട്ടായല്ലോ ..തനിച്ചിരിന്ന് ബോറടിക്കുന്നൂന്ന് ഇനി പരാതി പറയൂല്ലല്ലോ ..ഹ ഹ ഹ .."ജോസ് ഉറക്കെ ചിരിച്ചു .സിസ്‌ലിയുടെയും ആൻറണിയുടെയും മുഖത്ത് ഒരു വാടിയ ചിരിമാത്രം .ആൻറണി റൂമിലേക്ക് പോയി .ജോസും സിസ്‌ലിയും ഭക്ഷണം കഴിച്ച് കിടന്നു .ജോസിന് ഇന്ന് അത്ര ക്ഷീണമില്ല .ജോസ് സിസ്‌ലിയെ കെട്ടിപ്പിടിച്ചു .അവളുടെ ശരീരത്തിലൂടെ കയ്യോടിച്ചപ്പോൾ സിസ്‌ലി തടഞ്ഞു ..  
"ഇന്ന് വേണ്ടച്ചായ .." ഇതും പറഞ്ഞ് അവൾ തിരിഞ്ഞ് കിടന്നു .
"അതെന്നാടീ പിരീഡാണോ .."
"ഉം .."
സിസ്‌ലി ഒന്ന് മൂളുകമാത്രം ചെയ്തു .അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു . ജോസ് കാലത്ത് ആറ് മണിക്ക് അലാറം വെച്ച് കിടന്നുറങ്ങി .പതിവ് പോലെ ജോസിൻറെ കൂർക്കംവലി ഇല്ലാതിരുന്നിട്ടും സിസ്‌ലിക്ക് അന്ന് രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല .
                                 ****ശുഭം********
                                                                റൗഫ് റഹ്മത്തുള്ള വടക്കേകാട് ,
=============================================== ==================   











Friday, December 6, 2013

കുഞ്ഞാപ്പ കഥകൾ (കരിങ്കാളി )


കുഞാപ്പയും ദാസനും പണ്ടേക്കു പണ്ടേ ചെങ്ങാതിമാരാണ് .ഒരേ പാത്രത്തിൽ ഉണ്ടിട്ടുണ്ട് ,ഒരേ പായയിൽ കിടന്നിട്ടുമുണ്ട് .പക്ഷെ രണ്ടും ശാന്തയുടെതാണെന്ന് മാത്രം .നടത്തറ ശാന്തയല്ലട്ടാ ..കുഞ്ഞാപ്പയുടെ നാട്ടിലെ ശാന്ത .കാലം മാറി .ശാന്ത വീട് മാറി .ദാസനും കുഞാപ്പയും ഇപ്പോൾ രണ്ടുപായയും രണ്ടു പാത്രവുമായി .എന്നാലും സ്നേഹത്തിന് കുറവില്ല .
നാട്ടിലെ കുംഭഭരണി മഹോത്സവം വന്നു .കൊല്ലം കൊല്ലം ദാസൻറെ വീട്ടിൽനിന്ന് ഒരു കരിങ്കാളി ഉണ്ടായിരിക്കും .കുടുംബക്കാർ ചേർന്നാണ് കരിങ്കാളിക്കുള്ള കാശ് എടുക്കുക .ഇത്തവണത്തെ പൂരത്തിന് കരിങ്കാളി കെട്ടാൻ പിരിച്ച കാശ് ദാസൻ കള്ളുകുടിച്ച് തീർത്തു .ഭരണി ദിവസം അടുത്തെത്തിയപ്പോൾ ദാസൻ ആകെ ബേജാറായി .തൻറെ വിഷമം ഉറ്റ ചങ്ങായി കുഞാപ്പയോടു പറഞ്ഞു .
"യ്യ് ഒന്നോണ്ടും പേടിക്കണ്ട ദാസാ ...ഞാനില്ലേ ..കരിങ്കാളി കെട്ടാനുള്ള ആളെ ഞാൻ കൊണ്ടരാം .."
"ആരെ ..?എങ്ങിനെ ....?"
"അതൊന്നും യ്യ് അറിയണ്ട ...ഒക്കെ ഞാൻ ശരിയാക്കാം ..."
ദാസൻ മനസ്സില്ല മനസ്സോടെ സമ്മതിച്ചു .
അങ്ങനെ ഭരണി ദിവസം ദാസൻറെ വീട്ടിലേക്ക് കുഞ്ഞാപ്പ കരിങ്കാളി കെട്ടാനുള്ള ആളുമായി വന്നു .ഒരു കറുത്തമനുഷ്യൻ .
"ഇയ്യാൾക്ക് വല്ലതും അറിയ്യോ കുഞാപ്പാ .."
"അതൊക്കെ അറിയും ...പക്ഷെ മൂപ്പരോട് ഒന്നും സംസാരിക്കാൻ നിക്കരുത്‌ .വലിയ ഗൗരവക്കാരനാ..."
കണ്ടാൽ തന്നെ കരിങ്കാളി പോലുള്ള ആ മനുഷ്യനെ കണ്ടപ്പോൾ ദാസൻ സന്തോഷിച്ചു .കുഞ്ഞാപ്പയെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുക്കാനും മറന്നില്ല .
കരിങ്കാളി വേഷം കെട്ടി .വീട്ടുകാരും കുടുംബക്കാരും ചുറ്റുംകൂടി .കരിങ്കാളിയുടെ കയ്യിൽ വാള് കൊടുത്തപ്പോൾ മൂപ്പര് ഉറഞ്ഞുതുള്ളി ...
"ഹേ ...ഹെ  ഹെ ....തുമി കമൂണാസോ ...കീ ഖബർ .."
കരിങ്കാളി തുള്ളിപ്പറഞ്ഞത്‌ ആർക്കും ഒന്നും മനസ്സിലായില്ല . പക്ഷെ ദാസന് കാര്യം പിടികിട്ടി .കുഞ്ഞാപ്പ പണിക്ക് വന്ന ഏതോ ബംഗാളിക്ക്‌ 100 രൂപയും കൊടുത്ത് കൊണ്ടുവന്നതാണെന്ന് . അപ്പൊ ഓടിയ ഓട്ടം കുഞ്ഞാപ്പ പിന്നെ നിർത്തുന്നത് ഭരണി കഴിഞ്ഞിട്ടാണ് .നാട്ടിലെ അമ്പലവാസികൾ കുഞ്ഞാപ്പയെ ശരിക്കും കൈവെച്ചു .ദാസൻ അടുത്ത ഭരണിക്കുള്ളതും കൂടി കൊടുത്തു .

                  -------------------കയിഞ്ഞു -----------------

                                                                        റൗഫ് റഹ്മത്തുള്ള ,

Thursday, November 28, 2013

കുഞ്ഞാപ്പ കഥകൾ

പലരും ഗൾഫിൽ പോകുന്നത് കണ്ടപ്പോൾ കുഞാപ്പക്കും ഒരു മോഹം . എങ്ങെനെയെങ്കിലും ഗൾഫിൽ പോണം എന്നായി പിന്നെ ചിന്ത . ഒടുവിൽ കെട്ട്യോളെ കയ്യിലെ രണ്ടു വളപോയാലും കുഞ്ഞാപ്പ ആഗ്രഹം സഫലമാക്കി . പക്ഷെ ഗൾഫിലെത്തിയപ്പോൾ എന്തെങ്കിലും പണി ചെയ്യാൻ നോക്കിയാൽ ഒന്നും കുഞാപ്പക്ക് പറ്റിയില്ല . ഒടുവിൽ ഒരു സുഹൃത്തിൻറെ കരുണകൊണ്ട് കുഞ്ഞാപ്പയെ ഒരു കഫ്ത്തീരയിൽ കൊണ്ടാക്കി . കുഞ്ഞാപ്പ പൊറോട്ട അടിച്ചാൽ ചെമ്പരത്തിപ്പൂ പോലെ വിരിഞ്ഞ് നിൽക്കും , പൊറോട്ട എറിഞ്ഞ് ചുടും എന്നൊക്കെ പറഞ്ഞാണ് കുഞ്ഞാപ്പയെ കരുണ കാണിച്ചവൻ ആ കഫ്ത്തീരയിൽ കൊണ്ടാക്കിയത് .കുഞ്ഞാപ്പ പണിക്ക് നിൽക്കുന്ന അന്ന് 200 പൊറോട്ടക്ക് ഓർഡർ ഉണ്ടായിരുന്നു . കുഞ്ഞാപ്പ പണിക്ക് വന്നപ്പോൾ കടയിലെ മറ്റുപണിക്കാരും മുതലാളിയും കുഞ്ഞാപ്പയുടെ പൊറോട്ട ചുടുന്ന രംഗം കാണാൻ കണ്ണും മിഴിച്ച് നിന്നു . കുഞ്ഞാപ്പ കിച്ചെനിൽ കയറിയപ്പോൾ വലിയ പാത്രത്തിൽ മൈദ കുഴച്ച് വെച്ചിട്ടുണ്ട് ... "ഇതെന്താ ..സാദനം " കുഞ്ഞാപ്പയുടെ ചോദ്യം കേട്ടപ്പോൾ മുതലാളി കരുതി അത് കുഴച്ചത് ശരിയാവാതാകും എന്ന് . "ങ്ങള് ങ്ങളെ രീതിയിൽ കുഴച്ചാമതി ...അത് നോക്കണ്ട .. വേഗം നോയിക്കോളീ .. കുറെ പൊറോട്ടക്കു ഓർഡറണ്ട് .. ഇങ്ങക്ക് അത് വലിയ പണിയല്ലന്നറിയാം ..ന്നാലും പറഞ്ഞുന്നൂള്ളൂ "മുതലാളി തല ചൊറിഞ്ഞ് നിന്നു ." അതൊക്കെ ഞാനേറ്റു...ങ്ങള് പൊറോട്ട ഇങ്ങട് എട്ക്കീ ..ഞാനിപ്പോ ചുട്ട് തരാ ....അതൊക്കെ പോട്ടെ , ഈ സാദനം എന്താ കൊയച്ച് വെച്ചിട്ടുള്ളത് ഇക്കിപ്പോ അതാ അറിയാത്തെ ..."കഫ്തീരിയ മുതലാളി തലക്ക് കയ്യും വെച്ച് ഒരിരിപ്പിരുന്നു .."ഔ ൻറെ മമ്പറം തങ്ങളേ......"

========================ശുഭം =====                                                                                                 റൗഫ് റഹ്മത്തുള്ള ,

Friday, November 1, 2013

വെറുക്കപ്പെട്ടവർ ...(കഥ )

 ''ഇതിലെ കഥക്കോ കഥാപാത്രങ്ങൾക്കോ ജീവിച്ചിരുന്നവരുമായോ മരിച്ചവരുമായോ യാതൊരു ബന്ധവുമില്ല ..കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികമാണ്‌ ''..........
                         റൗഫ് റഹ്മത്തുള്ള  )
-----------------------------------------------------------------------

അവർ നാലുപേർ നല്ല സുഹൃത്തുക്കളായിരുന്നു . മുപ്പതിനും മുപ്പത്തഞ്ചിനും ഇടയിലുള്ള പ്രായക്കാർ .. ജീവിതം അടിച്ച്പൊളിക്കുക എന്ന ഒരേ ചിന്തക്കാർ ... ജീവിതത്തിന്റെ ആനന്ദം ലഹരിയിലാണെന്ന് അവർ ഉറച്ച് വിശ്വസിച്ചു . എന്തെങ്കിലും ജോലി ചെയ്യുന്നവരാണോ എന്ന് ചോദിച്ചാൽ ഉണ്ടെന്നും ഇല്ലന്നും പറയാം ... എന്തെങ്കിലും ചെയ്ത്കാശുണ്ടാക്കുന്നവരാണ് . പക്ഷെ ഉണ്ടാക്കുന്ന കാശത്രയും ജീവിത സുഖങ്ങേളെന്ന് അവർ വിശ്വസിച്ച ലഹരിക്കും മറ്റും ചിലവഴിച്ചു .. നാലുപേരിൽ ഒരാൾ സാമ്പത്തികമായി ഉള്ള കുടുംബത്തിലും മൂന്നുപേർ മോശം സാമ്പത്തിക കുടംബത്തിലുള്ളവരുമാണ് .കുടുംബത്തോടും
ജന്മം തന്നവരോടും യാതൊരു ഉത്തരവാദിത്യവും ഇല്ലാത്തവർ .വീട്ടുകാരും നാട്ടുകാരും അവരെ കുരുത്തംകെട്ടവർ എന്ന് വിളിച്ചു ..പലരും അവരെ വെറുത്തു ...ശപിച്ചു ..! പക്ഷെ അതൊന്നും അവർ കാര്യമാക്കാതെ എല്ലാവിധ തെമ്മാടിത്തരങ്ങളിലും മദിച്ചു .. അവരുടെ ചിന്തകളും ബുദ്ധിയും  ലഹരിയുടെ പുതിയ മേഖലകൾ കണ്ടെത്താൻ ഉപയോഗപ്പെടുത്തി ...നാലുപേരും കൂടി ലഹരിയിൽ മുഴുകുമ്പോൾ ഉടനെ ഒരു യാത്ര പ്ലാൻ ചെയ്യും .. യാത്രപ്പുറപ്പെട്ട് തിരിച്ച് വരുന്നത് വരെ ലഹരിയിൽ ആറാടുക എന്ന ലക്ഷ്യം മാത്രമാണ് ഓരോ യാത്രകൾക്ക് പിന്നിലുള്ളത് .യാത്രയുടെ ലക്ഷ്യം വീട്ടുകാർ മനസ്സിലാക്കിയത് കൊണ്ടാകണം എല്ലാ യാത്രകളും അവർ എതിർത്തിരുന്നത് ..എന്നാൽ വീട്ടുകാരുടെ വാക്കുകളെ പാടെ അവഗണിച്ചു കൊണ്ട് അവർ പല ഉല്ലാസ യാത്രകളും നടത്തി . ഒരു യാത്രക്ക് തടസ്സമായി നിന്ന  തൻറെ തള്ളയെ തല്ലാനും അവരിലൊരുവൻ മടികാണിച്ചില്ല!..
            അവർ എത്ര ക്രൂരരാണ് ... ദുഷ്ടന്മാർ ...വെറുക്കപ്പെട്ടവർ ....അവർ മുടിഞ്ഞുപോകട്ടെ !....  നാട്ടുകാരുടെയും വീട്ടിലുള്ളവരുടെയും ശാപവാക്കുകളും കുറ്റപ്പെടുത്തലുകളും ഇന്ന് രാവിലെ മുതൽ അവസാനിച്ചു !. അവർ നാലുപേരും അവരുടെ വീടുകളിലെ കോലായിൽ മൂന്ന് കഷ്ണം വെള്ളത്തുണിയിൽ പൊതിഞ്ഞ് കുറ്റപ്പെടുത്തലുകളും ശാപവാക്കുകളും ഇല്ലാതെ ' മയ്യത്ത്' എന്ന ഒരേ ഒരു നാമത്തിൽ നീണ്ടു നിവർന്നു കിടക്കുന്നു ..ശപിച്ചിരുന്നവർ ചുറ്റുമിരുന്ന് വാവിട്ട് കരയുന്നു ..............................നാടിനെ നടുക്കിയ വാർത്ത !...'നാലു സുഹൃത്തുക്കൾപുലർച്ച മൂന്ന് മണിക്ക് കാറിടിച്ച് മരിച്ചു ...!' നാലുവീടുകൾ ഒറ്റ ദിവസം കൊണ്ട് മരണവീടായി ...
                         

                കഴിഞ്ഞ ദിവസം രാത്രി ...., തന്റെ വീടിൻറെ പുറത്തിറങ്ങി കിഴക്ക് ഭാഗത്തുള്ള മാവിൻ ചുവട്ടിലിരുന്ന് നാല് പേരിലൊരുവൻ മൊബൈൽ ഫോണെടുത്ത് മറ്റ് മൂന്ന് പേർക്കും വിളിച്ച് പതിഞ്ഞ സ്വരത്തിൽ സംസാരിച്ചു .... അഞ്ചുമിനിട്ടിൽ കൂടിയില്ല എല്ലാവരുമായും സംസാരിച്ചപ്പോൾ ...സംസാരിച്ചത് ഇത്ര മാത്രം .." എൻറെ പെങ്ങളുടെ കുട്ടിയുടെ കഴുത്തിലെ മാല ഞാൻ അടിച്ചുമാറ്റി ...ഇന്ന് രാത്രി തന്നെ നമുക്കൊരു ടൂറടിക്കാം ....സ്ഥലം നെല്ലിയാമ്പതി ...ഒകെ ..''
 വീട്ടിൽ നിന്നും ഇപ്പൊ വരാമെന്നും പറഞ്ഞ് അവൻ പുറത്തിറങ്ങി .. പത്ത് മിനിട്ട് കവലയിലെ അടച്ചിട്ട പീടിക കോലായിൽ അവൻ അവരെയും കാത്ത് നിന്നു ... അൽപം കഴിഞ്ഞപ്പോൾ ഒരു കാറിൽ മറ്റുമൂന്ന്  പേരും  ആഹ്ലാദപരിതരായി വന്നു ..
" നാളെ സ്വർണ്ണം വിക്കുന്നത് വരെ അടിച്ച് പൊളിക്കാനുള്ള കാശ് ;എല്ലാരെലുല്ലേ .." കാറിൽ കയറുന്നതിനു മുമ്പ് അവൻ ഒന്ന് സംശയം തീർത്തു ...
" നീ കേറ് മച്ചാ ..അതോക്കെണ്ട് .."
 പിന്നെ അവർ നാലുപേരും കാറിൽ ഉറക്കെ പാട്ടും വെച്ച് ഉല്ലസിച്ച് കൊണ്ട്
 തന്നെ യാത്ര തുടങ്ങി .... നാല് പേരും സിഗരറ്റിനു തീ കൊളുത്തി ..യാത്ര കുറച്ച് മുന്നോട്ട് നീങ്ങും തോറും ലഹരി മാറി തുടങ്ങി ..സിഗരട്ട് മാറി കഞ്ചാവായി ...വഴിമധ്യേ ബാറ് കണ്ടപ്പോൾ അവിടെന്ന് മൂക്കറ്റം കുടിച്ചു ...
കുടിച്ചാൽ ചെറിയൊരു തല്ലിണ്ടാക്കാതെ അവർ ബാറിൽ നിന്നിറങ്ങാറില്ല ..അതും സംഭവിച്ചു ...യാത്ര തുടർന്നു ..ഉല്ലാസ യാത്ര നമ്മൾ വിജാരിച്ചതിലും അടിപൊളിയാകുന്നുണ്ടെന്നു ഒരുത്തൻ അപിപ്രായം പറഞ്ഞു ..ആ വാക്കുകൾ അവരിൽ ആവേശം നിറച്ചു .." കൊളുത്താടാ ..അടുത്തൊരു നീലൻ (കഞ്ചാവ് )...നാലുപേരും ഓരോ കഞ്ചാവ് ബീഡിയും കൊളുത്തി ഡി .ജെ ..മ്യുസിക്കുമായി തകർത്തു കൊണ്ടിരുന്നു ...രാത്രി രണ്ട്മണി ..ഒരു മരത്തിൻറെ ചുവട്ടിൽ അവർ വണ്ടി നിർത്തി ..നാല് ഡോറും തുറന്നിട്ട്‌ ഉറക്കെ സംഗീതവും മുഴക്കി ലഹരി മൂത്ത് അവർ ഡാൻസ് ചെയ്യാൻ തുടങ്ങി ... അരമണിക്കൂർ ആടിതിമിർത്ത് അവർ വണ്ടിയിൽ കയറി പുറപ്പെടും മുമ്പ് അവർ ലഹരിയുടെ ഊർജ്ജം കൂട്ടാൻ ഓരോ ഗുളികയും കഴിച്ചു ..ഉലകം തന്നെ അവരുടെ രണ്ടു കണ്ണുകൾക്ക് മുന്നിൽ ചുറ്റിത്തിരിയുന്നതായി അവർക്ക് തോന്നി ..വണ്ടി പുറപ്പെടുമ്പോൾ കൃത്യം രണ്ടേ മുപ്പത്തിയഞ്ച് ....വണ്ടിമുന്നോട്ടെടുത്ത് ഒരൽപം നീങ്ങിയുള്ളു ..പാഞ്ഞുവന്ന ഒരു ബസ്സുമായി അവരുടെ വാഹനം ഇടിച്ച് തകർന്നു ................
നാല് പേരും പെട്ടന്ന് ഞെട്ടിയുണർന്നു ...."ഒന്നും സംഭവിച്ചില്ല ...നീ വണ്ടിയെടുക്കാടാ ..മുന്നിലിരുന്നവൻ വണ്ടിയോടിച്ചവനോട് പറഞ്ഞു .
"എനിക്ക് സ്റ്റീരിങ്ങ് പിടിക്കാൻ പറ്റുന്നില്ല "..അപ്പോഴേക്കും ആളുകൾ ഓടിക്കൂടി ..അവർ നാല് പേരും വണ്ടിയിൽ നിന്നിറങ്ങി .
"ചേട്ടന്മാരെ ഞങ്ങൾക്കൊന്നും സംഭവിച്ചില്ല .."ഓടി ക്കൂടിയ നാട്ടുകാരോട് അവർ ഉറക്കെ വിളിച്ച് പറഞ്ഞു കൊണ്ടിരുന്നു ...പക്ഷെ അതാരും കേട്ടില്ല !.നാട്ടുകാർ വണ്ടി വെട്ടിപ്പൊളിച്ച് അവർ നാലുപേരുടെയും തകർന്ന ശവശരീരങ്ങൾ പുറത്തെടുത്തു ..അപ്പോഴാണ് തങ്ങൾ മരിച്ചു കഴിഞ്ഞിരിക്കുന്നു എന്നവർക്ക് ബോധ്യപ്പെട്ടത് ...

നാലുപേരുടെയും ശവങ്ങൾ നാട്ടുകാർ റോഡിൽ കിടത്തി ..പോലീസും ആംബുലൻസും പാഞ്ഞു വരുന്നതും മറ്റും അവർ നാലുപേരും നോക്കി നിന്ന് നിലവിളിച്ചു ...സ്വന്തം ശരീരങ്ങൾ തകർന്നുകിടക്കുന്നത് അവർ നിസ്സഹായരായി നോക്കി നിന്നു ....അവർ ആഘോഷിച്ചിരുന്ന അവരുടെ ജീവിതം അവർക്ക് നഷ്ടമായി .. ലഹരിയുടെ ഒരംശം പോലും നുകരാൻ കഴിയാത്ത വെറും ആത്മാക്കളായി അവർ മാറി ...ചോരത്തിളപ്പിന്റെ ചെറുപ്പം ലഹരിക്ക്‌ വിട്ട് കൊടുത്തപ്പോൾ അവർക്കവരുടെ ജീവൻ നഷ്ടമായി ..ജീവിതം നഷ്ടമായി ....

കുരുത്തംകെട്ടവർ...തെമ്മാടികൾ .....വെറുക്കപ്പെട്ടവർ ...എന്നല്ലാം വിളിച്ച് തള്ളിപ്പറഞ്ഞവർ പോലും അവർക്ക് വേണ്ടി കണ്ണീരൊഴുക്കുന്നത് കണ്ടപ്പോൾ അവർ തങ്ങളുടെ ജീവൻറെ വിലയെ കുറിച്ചോർത്ത് സങ്കടപ്പെട്ടു ..നാലുപേരുടെയും ശവങ്ങൾ മറവു ചെയ്യുമ്പോൾ ..എല്ലാം കണ്ട് കൊണ്ട് അവർ ശ്യൂനതയിലേക്ക് മറയുകയായിരുന്നു ...............*

                                                ***ശുഭം ***


                                                                                                   റൗഫ് റഹ്മത്തുള്ള ,
                                                                                       
                                                                     

==========================================================


Wednesday, September 25, 2013

സുഹറ വയസ്സ് 16 ,നാളെ നിക്കാഹ് ..(കഥ )

          സ്കൂളിലെ പുസ്തകങ്ങൾ ഓരോന്നെടുത്ത് മറിച്ച് സുഹറ പഠിക്കാൻ തുടങ്ങുമ്പോഴാണ് ടി വി യിൽ വാർത്ത‍ തുടങ്ങുന്നത് . വാർത്ത‍ തുടങ്ങിയാൽ അവൾ പുസ്തകം അടച്ച് വെച്ച് വാർത്ത‍ കേൾക്കും .അത് കഴിഞ്ഞേ പിന്നെ പഠനം തുടരുകയുള്ളൂ . രാജ്യത്തിൻറെ പൊതുകാര്യങ്ങൾ അറിയുന്നതും വിദ്യഭ്യാസത്തിന്റെ ഭാഗമാണന്നാണ് സുഹറയുടെ വിശ്വാസം .
അവൾ പതിവ് പോലെ പുസ്തകങ്ങൾ അടച്ച് വെച്ച് വാർത്ത‍ കാണാനിരുന്നു . പ്രധാന വാർത്തകളിൽ ഒന്ന് പെണ്‍കുട്ടികളുടെ വിവാഹ പ്രായത്തെ കുറിച്ചായിരുന്നു . അവൾ ആ വാർത്ത‍ വലിയ കൌതുകത്തോടെ നോക്കിയിരുന്നു . ചർച്ചകൾ പൊടി പൊടിക്കുന്നു .. പതിനാറു വയസ്സിൽ പെണ്‍കുട്ടികളെ വിവാഹം ചെയ്ത് വിടണം .അല്ലങ്കിൽ അവർ പിഴച്ചു പോകാൻ സാദ്യത ഉണ്ട് .....ചർച്ചയിൽ പങ്കെടുത്ത ഒരുത്തന്റെ ഡയലോഗ് കേട്ട് അവൾക്ക് അമർഷം വന്നു ...അവൾ വാർത്ത‍ മുഴിവിപ്പികാതെ ടി വി ഓഫ് ചെയ്തു വെച്ചു . അവളുടെ മുഖം ചുവന്നു ..അവൾക്ക് ആരോടൊക്കെയോ ദേഷ്യമോ വെറുപ്പോ തോന്നി ..പഠിക്കാൻ ചെന്നിരുന്നപ്പോൾ അവൾക്ക് ഒന്നിനും മനസ്സ് വരുന്നില്ല .മനസ്സ് ആകെ പല പല ചിന്തകളിലേക്ക് വ്യാപിച്ച് കൊണ്ടിരുന്നു .. പുസ്തകത്തിൽ നോക്കിയിരിക്കുമ്പോൾ വാർത്തയിൽ കേട്ട വാക്കുകൾ അവളുടെ കാതിൽ മുഴങ്ങിക്കൊണ്ടിരുന്നു . പഠിക്കാൻ അവൾക്ക് മനസ്സ് വരാതെ പുസ്തകങ്ങൾ അടച്ച് വെച്ച് ഉമ്മയെ സഹായിക്കാൻ അടുക്കളയിലേക്ക് പോയി .
"ഹും എന്തേ അൻറെ പഠിപ്പ് കയിഞ്ഞോ .." ചപ്പാത്തിക്ക് മാവ് കുഴച്ച് കൊണ്ടിരിക്കുകയായിരുന്നു സുഹറയുടെ ഉമ്മ .
"ക്ക് പഠിക്കാൻ തോന്നണില്ല ..ഞാൻ സുബഹിക്ക് പഠിച്ചോളാ .."
"അല്ലെങ്കിലും ഇയ്യിപ്പോ പഠിച്ചിട്ടൊന്നും കാര്യല്ല ..പഠിപ്പൊക്കെ നിർത്താറായിക്ക്ണ്.." സുഹാറടെ ഉമ്മയുടെ മുഖത്ത് ഒരു ചെറു പുഞ്ചിരി .
"പഠിപ്പ് നിർത്തെ ..!..?" സുഹറ ഉമ്മയുടെ അടുത്തേക്ക് ചേർന്ന് നിന്ന് മുഖത്തേക്കൊന്നു നോക്കി ..
"അതെ .. അടുത്ത മാസം അൻറെ നിക്കാഹാണ്  "
"നിക്കാഹോ .. ഞാനതിന് പഠിക്യല്ലേ ..ഇത് പത്താം ക്ലാസ്സാണ് ഇക്ക് പഠിക്കണം .." സുഹറാടെ കണ്ണ്‍ നിറഞ്ഞു ..
"പിന്നെ പഠിക്കണ് ..ഇൻറെ നിക്കാഹ് കയ്യുമ്പോ ഇക്ക് പതിനഞ്ച് വയസ്സാ ..അണക്കിപ്പോ പതിനാറായി .."
സുഹറ ഒന്നും മിണ്ടാതെ അവളുടെ മുറിയിൽ ചെന്നിരുന്നു ...വാർത്തയിലെ വാക്കുകൾ അവളുടെ കാതുകളിൽ വീണ്ടും മുഴങ്ങാൻ തുടങ്ങി ..കൈരണ്ടും മുഖത്ത് ചേർത്ത് വെച്ച് സുഹറ തേങ്ങി കരയാൻ തുടങ്ങി ... ' ഞാനും പിഴച്ചു പോകുന്നവളാണോ ...? ൻറെ വീട്ടെർക്ക് ന്നെ വിശ്വാസല്ലാണ്ടായാ ...? ക്ക്നി പഠിക്കാൻ പറ്റൂലെ ...?
പെണ്ണായി പിറന്നതിന്റെ പേരിൽ അവൾ ആദ്യമായി സ്വയം ശപിച്ചു . അങ്ങനെ പതിനാറാം വയസ്സിൽ തന്നെ ആരെങ്കിലും കെട്ടാൻ വന്നാൽ കെട്ടുന്നവൻ തൻറെ മയ്യത്തിനെയാകുമെന്ന് സുഹറ തീരുമാനിച്ചു . അവൾ കണ്ണുകൾ തുടച്ചു .ഒരു നെടുനിശ്വാസം വിട്ട് പുസ്തകങ്ങളെടുത്ത് ഉറക്കെ വായിച്ച് പഠിക്കാൻ തുടങ്ങി ..ശബ്ദമിടറിക്കൊണ്ടുള്ള സുഹറയുടെ വായന കേട്ടപ്പോൾ ഉമ്മ അടുക്കളയിൽ നിന്ന് എത്തിനോക്കി .........
ദിവസങ്ങൾ കടന്നു പോകുംതോറും സുഹറ ആരോടും ഒന്നും മിണ്ടാതെയായി അവളുടെ  വാക്കുകൾക്കോ ,ആഗ്രഹങ്ങൾക്കോ , സ്വപ്നങ്ങൾക്കോ ആരും വിലവെച്ചില്ല .....
നാളെ സുഹറയുടെ നിക്കാഹാണ് ..എല്ലാവരുടെയും മുഖത്ത് സന്തോഷം കൈകളിൽ മൈലാഞ്ചി മിന്നിത്തിളങ്ങി ..സുഹറയുടെ മുഖത്ത് മാത്രം പുഞ്ചിരിയില്ല . അവൾ എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ ...
സുഹറയുടെ കല്യാണ ദിവസം കേരളത്തിലെ എല്ലാചാനലുകളിലും പ്രധനവാർത്ത ഇതായിരുന്നു ..." കല്യാണ തലേന്ന് സുഹറ എന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്തു ....സമൂഹത്തോടുള്ള ഒരു താക്കീതെന്ന നിലക്കുള്ള കത്തെഴുതി വെച്ചാണ് സുഹറ ആത്മഹത്യ ചെയ്തത് ....കൂടുതൽ വിശതാംഷങ്ങൾക്കായി സംഭവ സ്ഥലത്ത്നിന്നും ഞങ്ങളുടെ പ്രതിനിധി മുകേഷ് നമ്മോടൊപ്പോം ചേരുന്നു ..പറയൂ മുകേഷ് എന്താണ് സുഹറ ആത്മഹത്യ ചെയ്യാനുള്ള കാരണം ....സുഹറ എഴുതിവെച്ച കത്തിൻറെ വിശതാംഷങ്ങൾ എന്തൊക്കെയാണ് ...............?" 
".....................................................................????????????????????????????????

                ============ശുഭം ==================

                                                                                                      റൗഫ് റഹ്മത്തുള്ള ,





Friday, September 20, 2013

മനസ്സ് മാന്ത്രികനായപ്പോൾ (കഥ)

              സാമാന്യം സമ്പത്തുള്ള കുടുംബത്തിലാണ് ബാബു ജനിച്ചത് . എന്നിട്ടും ചെറുപ്പം മുതലേ പണമുണ്ടാക്കുക എന്ന ലക്ഷ്യത്തിലായിരുന്നു ബാബു . യൗവ്വനത്തിന്റെ ചുടുചോര തിളച്ചു തുടങ്ങുമ്പോഴേക്കും ഗൾഫിലേക്ക് ബാബു പറന്നു. ഒരേ ഒരു ലക്ഷ്യം .. എങ്ങിനെയെങ്കിലും പണമുണ്ടാക്കണം ....
ബാബു പണമുണ്ടാക്കാൻ തുടങ്ങിയപ്പോൾ അച്ഛൻ അമ്മ കൂടെപ്പിറന്നവർ എന്നിങ്ങനെയുള്ള ബന്ധങ്ങളെ വേണ്ടാതാവാൻ തുടങ്ങി . പകരം സ്വന്തം കാര്യം സിന്ദാബാദ് എന്ന ആശയം സ്വീകരിച്ചു . പലപ്പോഴും തൻറെ  സുഖ സൗകര്യങ്ങൾക്കു വേണ്ടി ബാബു അച്ഛനോടും അമ്മയോടും വഴക്കിട്ടു ..അവരെ വേദനിപ്പിച്ചു . പണത്തിൻറെ മുന്നിൽ ബാബുവിന് ഒന്നും ഒന്നുമല്ലായിരുന്നു .
മൂന്നു വർഷത്തെ ഗൾഫ് ജീവിതം കൊണ്ട് ബാബു അത്യാവിശ്യം കുറച്ച് പണമുണ്ടാക്കി . പിന്നെ ഒന്നും നോക്കിയില്ല .നല്ലൊരു സുന്ദരിയെ കെട്ടി .കുടുംബ  മഹിമയൊന്നും ബാബു നോക്കിയില്ല .പെണ്ണ് വീട്ടുകാർക്ക് പണമുണ്ടോന്നു മാത്രം നോക്കി . വീട്ടുകാരുടേയും കുടുംബക്കാരുടെയും എതിർപ്പുകളെ പണമാണ് എല്ലാത്തിലും വലുതെന്ന തത്വം കൊണ്ട് നേരിട്ടു . പലരുടെയും അനിഷ്ടത്തോടെ വിവാഹം കഴിഞ്ഞു . കേവലം ഒരുമാസം മാത്രം മധുവിധു കൊണ്ടാടി .വീണ്ടും പണമുണ്ടാക്കാനായി ഗൾഫിലേക്ക് .
 വർഷങ്ങൾ പലതും കടന്നു പോയി .ഭാര്യയുമായി ബാബു വിദേശത്ത് കൂടി .മക്കൾ മൂന്നായി ..പണം വാരിക്കൂട്ടി ..ഗൾഫിൽ നല്ല ബിസ്നെസ്സ് കാരനായി .ബാബു ലക്ഷ്യം കണ്ടപോലെ ഒരു വലിയ പണക്കാരനായി .അതോടെ ബന്ധങ്ങൾക്കെല്ലാം വേലികെട്ടി . നാട്ടിൽ വലിയൊരു വീടുപണിതു . അതോടെ കുടുംബത്തോടൊപ്പം സുഖമായി ഇനിയുള്ള കാലം നാട്ടിൽ ജീവിക്കാൻ തീരുമാനിച്ചു . ഗൾഫിൽ നിന്ന് എല്ലാ ബിസ്നെസ്സും നാട്ടിലേക്ക്‌ പറിച്ചു നട്ടു .
           നാട്ടിൽ പണം കൊണ്ട് ബാബു പ്രമാണിയായി . പണക്കാരുടെ പുതിയ സൗഹൃദങ്ങൾ ബാബുവിനെ തേടിയെത്തി .കള്ളും പെണ്ണുമായി ബാബു അവർക്കൊപ്പം പണത്തിൻറെ ഹുങ്കിൽ രമിച്ചു .
 സുഖലോലുപതയിൽ കൂത്താടിയ ഒരു രാത്രി ബാബുവിനെയും കൂട്ടരെയും ഹോട്ടൽ മുറിയിൽ നിന്നും പെണ്ണ്‍ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടു . അപമാനം സഹിക്കാതെ ബാബുവിൻറെ ഭാര്യ വിവാഹമോജനം നേടി കുട്ടികളോടൊപ്പം അവളുടെ വീട്ടിലേക്ക് പോയി .ആ വലിയ വീട്ടിൽ ബാബു തനിച്ചായി ..നാട്ടുകാരും  കൂട്ടുകാരും ബാബുവിനെ ഒറ്റപ്പെടുത്തി . പിന്നീടുള്ള ദിവസങ്ങളെ സിഗരറ്റും കള്ളും കൂട്ടുകാരാക്കി ബാബു തള്ളിനീക്കി .  പണം അപ്പോഴും കുന്നുകൂടിക്കൊണ്ടിരുന്നു . സ്വസ്ഥത നഷ്ടപ്പെട്ട ദിനങ്ങളായിരുന്നു അയാൾക്ക് . മാനവും കുടുംബവും നഷ്ടപ്പെട്ടതിനേക്കാൾ അയാൾ തകർന്നത് ഇടയ്ക്കിടെ വരുന്ന ചുമ കാരണം ഒരു ഡോക്ടറെ കാണിച്ചിരുന്നു .അതിൻറെ റിസൾട്ട് വന്നപ്പോഴായിരുന്നു .ഡോക്ടർ വളരെ ക്രൂരമായി വിധിയെഴുതി .ബാബുവിന് കാൻസർ ആണെന്ന് .ഒരുപാട് വൈകിയത് കൊണ്ട് ഇനി മരണം മാത്രമാണ് മരുന്നെന്നും ഡോക്ടർ പറഞ്ഞപ്പോൾ ബാബു ഉറക്കെ പൊട്ടിക്കരഞ്ഞു .
            തൻറെ പ്രതിരൂപം കണ്ണാടിയിൽ കാണുന്നത് പോലെ അയാൾ മരണം മുന്നിൽ കാണാൻ തുടങ്ങി . അയാൾ മാനസികനില തെറ്റിയ പോലെ അലമാരിയിലെ പണക്കെട്ടുകൾ മുറിയിൽ വാരിവിതറാൻ തുടങ്ങി ..
"ഞാനെൻറെ ജീവിതത്തേക്കാളേറെ നിങ്ങളെ സ്നേഹിച്ചു ..എന്നിട്ടിപ്പോ എൻറെ ജീവൻ രക്ഷിക്കാൻ നിങ്ങൾക്കാവില്ലേ ....എൻറെ അമ്മയെയും അച്ചനെയും കൂടെ പിറന്നവരെയും എൻറെ കുടുംബത്തെയും എല്ലാം ഞാൻ നഷ്ടപ്പെടുത്തിയത് നിങ്ങൾക്ക് വേണ്ടിയല്ലേ ..എന്നെ രക്ഷിക്കാൻ കഴിയാത്ത നിങ്ങളെ ഞാനെന്തിനു സ്നേഹിച്ചു ...." മുറിയിൽ ചിതറിക്കിടക്കുന്ന നോട്ടുകളെ വാരിയെടുത്ത് കയ്യിൽ ചുരുട്ടിപ്പിടിച്ച് അയാൾ വാവിട്ടു കരഞ്ഞു ...............
             രാത്രി യുടെ തിരശീല നീക്കി പ്രഭാതം പുഞ്ചിരിച്ചു .. ചിതറിക്കിടക്കുന്ന നോട്ടുകൾക്കിടയിൽ ബാബു മരിച്ചു കിടന്നു ...നേടിയെടുത്ത പണത്തെയും ..പണത്തിന് വേണ്ടി നഷ്ടപ്പെടുത്തിയ ഉറ്റവരെയും കുടുംബത്തെയും വിട്ട് ബാബു യാത്രയായി ........

                                          =======ശുഭം =======

                                                                                                             റൗഫ് റഹ്മത്തുള്ള ,






   
            

Wednesday, September 18, 2013

മരുഭൂമിയിലെ മാമൂലുകൾ .

ഇന്നത്തെ കാലത്ത് കൈമണിയില്ലാതെ ഒരുകാര്യം നടക്കില്ലന്നായിട്ടുണ്ട് ..നാട്ടിൽ പല സർക്കാർ ഓഫീസുകളിലും ഇത് കൂടിയേ തീരൂ എന്ന അവസ്ഥയാണ്‌ . പക്ഷെ എന്നെ അത്ഭുതപ്പെടുത്തിയത് ഗൾഫെന്ന സ്വപ്നഭൂമിയിലെ അനുഭവങ്ങളാണ് .
                  ഞാനും എൻറെ രണ്ട് സുഹൃത്തുക്കളും കൂടി ഒരു ബിസ്സ്നെസ്സ് തുടങ്ങാൻ തീരുമാനിച്ചു .ആദ്യമായി 5000 ദിർഹം കൈമടക്ക് കൊടുത്തത് ഒരു കണ്ണൂരുകാരന് .ലൈസൻസിലെ ചില കാര്യങ്ങൾ ശരിയാക്കാൻ . സാരമില്ല !പോട്ടെന്നു വെച്ചു . കാര്യങ്ങൾ നടന്നു .ബിസ്സ്നെസ്സ് തുടങ്ങി .പക്ഷെ പച്ച കണ്ടില്ല .നാട്ടിലെ പച്ചവിട്ട് മരുഭൂമിയിൽ നോക്കിയാൽ എവിടെന്ന് കാണാൻ . പ്രവാസിയായി പോയില്ലേ ..വീണ്ടും വിശപ്പടക്കാൻ ഓടി .ഒരു ഷോപ്പ് എടുത്താലെന്തന്നു ചിന്തിച്ചു .അങ്ങനെ ഒരു ഷോപ്പ് നോക്കി അലഞ്ഞു .ഒന്നും ശരിയായില്ല .ഒടുവിൽ എനിക്ക് വേണ്ടപ്പെട്ട ഒരു സുഹൃത്തിനെ വിളിച്ചു .അവൻറെ അറിവിൽ വല്ല കടയും ഉണ്ടോന്ന് അറിയാൻ .അവൻ ഒരു കട ഒപ്പിച്ചു തന്നു .നല്ല സുഹൃത്തെന്ന് തോന്നിയെങ്കിൽ തെറ്റി .ആ കട ഒന്ന് കാണിച്ച് തന്നതിന് അവന് കൊടുക്കേണ്ടി വന്നത് 1000 ദിർഹം !. തീർന്നില്ല ,റിയൽ എസ്റ്റെറ്റുമായി കടയുടെ എഗ്രിമെന്റിനു പോയപ്പോൾ വാടക അൽപം കുറച്ച് കിട്ടാൻ ഓഫീസിലെ മിസ്രിക്ക് കൊടുത്തത് വീണ്ടും 1000 ദിർഹം . അങ്ങനെ കട ശരിയായി .ഇനി കടയിലെ ഡിക്കോറും മറ്റും ചെയ്യണ്ടേ ..അതിന് അനുമതിക്കായി മുനിസിപ്പാലിറ്റി ഓഫീസർ വന്നു .അളന്ന് പിടിച്ചപ്പോൾ തുടങ്ങാൻ പോകുന്ന ബിസ്സ്നെസ്സിന് കടക്ക് വലുപ്പം പോരെന്ന് മൂപ്പരെ കണ്ടു പിടുത്തം .ആ കണ്ടു പിടുത്തം പുറം ലോകം അറിയാതിരിക്കാൻ കൊടുത്തു വീണ്ടും ഒരു 1000 ദിർഹം . കടയുടെ മുകളിലെ ഫ്ലാറ്റിൽ തന്നെ ഒരു
താമസസൗകര്യം ഒപ്പിച്ചെടുത്തു .വെറുതയല്ല .അതിനും കൊടുത്തു 200 ദിർഹം . എല്ലാവിധ മാമൂലുകളും കൊടുത്ത് കഴിഞ്ഞപ്പോൾ കട തുടങ്ങാൻ മിച്ചം ഒന്നും ഇല്ലാതായി . ഇതാണ് ഗൾഫിന്റെ അവസ്ഥ .പണമുണ്ടാക്കാനാണ് എല്ലാവരും ഈ മരുഭൂമിയിൽ ജീവിതം ഹോമിക്കുന്നത് . പക്ഷെ ഇങ്ങനെ പിടിച്ച് പറിക്കുന്ന രീതിയിൽ പണമുണ്ടാക്കണോ ....?

                              -=========================================

                                                                                                               റൗഫ് റഹ്മത്തുള്ള ,


Tuesday, September 17, 2013

ആദാമിന്റെ മകൻ പോക്കർ ,(ഹാസ്യകഥ )

ആദാമിന്റെ മകൻ അബു എന്ന സിനിമ കണ്ടപ്പോൾ ഒന്ന് ഹജ്ജിന് പോകാൻ പോക്കറിന് പൂതിയുതിച്ചു . നാട്ടിൽ പല ഹാജിയാക്കന്മാരെ പോക്കർ കണ്ടിട്ടുണ്ട് .ഒക്കെ ബല്യ പണക്കാരാ ..അക്കൂട്ടത്തിൽ കായില്ലാത്ത ഒരു പോക്കരാജിയും കൂടിയിരിക്കട്ടെ എന്ന് തീരുമാനിച്ചു പോക്കർ . അതിന് വേണ്ടി പടച്ചോനോട് കുറെ പ്രാർത്ഥിച്ചു . പലരോടും ആവിശ്യം അറിയിച്ചു ..എല്ലാവരും ചിരിച്ച് തള്ളി .കായില്ലാത്ത പോക്കറിന് ഹജിയാരാകാൻ പാടില്ലേ ..പോക്കർ ചിന്തിച്ചു .കുറെ കണ്ണീരൊഴുക്കി ..ഒരു രക്ഷയുമില്ല .പോക്കരിന്റെ ആഗ്രഹം നാട്ടിലെങ്ങും പാട്ടായി ..പോക്കർ പടച്ചവനേയും പഴിപറഞ്ഞ് നടപ്പായി . എനിക്ക് വിധിയില്ല ..കായിള്ളോൻക്കേ വിധിയുള്ളു ..പാവപ്പെട്ട പോക്കറിന് വിധിയില്ല ....
സംഭവം അറിഞ്ഞ് നാട്ടിലെ ഒരു നല്ല മനുഷ്യൻ പോക്കറിനെ സമീപിച്ചു .."പോക്കരെ അൻറെ പാസ്പോട്ട് കൊണ്ടാ ..ഒക്കെ ഞാൻ ശരിയാക്കി തരാം .."
പോക്കർ പറഞ്ഞു "അതിനും പടച്ചോൻ എനിക്ക് വിധി തന്നില്ല ഇന്നേ വരെ എനിക്ക് പാസ്പോട്ടും കിട്ടിയില്ല ..പാവപെട്ട പോക്കറിന് ഒന്നിനും വിധിയില്ല .."
ഇത് കേട്ട അയാൾ ഒന്നും മിണ്ടാതെ നടന്നു .പോകുന്ന പോക്കിൽ പോക്കരിനോട് പറഞ്ഞു .."പോക്കരേ ആദ്യം പോയി പാസ്പോട്ട് എടുക്ക് ..."
അന്ന് മുതൽ പോക്കർ ആദാമിന്റെ മകൻ പോക്കരായി ..
----------------

പോക്കരിന്റെ കമൻറ് ;- 'നാം ചെയ്യേണ്ടത് ചെയ്യാതെ വിധിയെ പഴിക്കരുത്' .
                                                                                       റൗഫ് റഹ്മത്തുള്ള ,

Friday, September 13, 2013

രാവ് കഥ പറഞ്ഞപ്പോൾ ..(കഥ )

                                   രാത്രിയിലെ ഭക്ഷണ ശേഷം ഒരു സിഗരട്ട് വലിക്കുന്നത് അയാൾക്ക് പതിവായിരുന്നു .ഭാര്യ വരുന്നതിന് മുമ്പ് അയാൾ ബെഡ്ഡിൽ കിടപ്പുറപ്പിക്കും .പാത്രങ്ങൾ കഴുകി അടുക്കളയിലെ മറ്റു അല്ലറ ചില്ലറ പണികൾ തീർത്ത് അയാളുടെ ഭാര്യ ബെഡ്ഡിൽ ഒരരികിൽ മെല്ലെ തലചായ്ച്ചു .അപ്പോഴേക്കും അയാൾ ഉറക്കത്തിൽ വീണിരുന്നു .അവളും പതിയെ ഉറക്കത്തിലേക്ക് വീണ് കൊണ്ടിരുന്നു ....
ചെറിയ സ്വരത്തിൽ അവളുടെ മൊബൈൽ ശബ്ദിച്ചു .അവൾ പെട്ടന്ന് ഫോണെടുത്ത് അയാളെ ഒന്ന് നോക്കി .അയാൾ നല്ല ഉറക്കം .അവൾ പതിഞ്ഞ സ്വരത്തിൽ സംസാരിച്ചു ..അങ്ങേ തലക്കൽ ഒരു പുരുഷ ശബ്ദം ..പിന്നെ വിളിക്കെന്ന് പറഞ്ഞ് അവൾ ഫോണ്‍ കട്ട് ചെയ്തു ..വീണ്ടും അവൾ ഉറക്കത്തിലേക്ക് ...
ഫോണ്‍ ശബ്ദിച്ചു ..അവൾ ഫോണെടുത്ത് മധുരമായി സംസാരിക്കാൻ തുടങ്ങി ..പെട്ടന്ന് അയാൾ ഉണർന്നു . താൻ ഉറങ്ങിക്കെടുക്കുമ്പോൾ തൻറെ ഭാര്യ ആരോടോ സംസാരിക്കുന്നത് കണ്ടപ്പോൾ അയാളുടെ നെഞ്ച് തകർന്നു ..അയാൾ ഫോണ്‍ അവളിൽ നിന്ന് പിടിച്ച് വാങ്ങി ..അങ്ങേതലക്കൽ ഒരു പുരുഷ ശബ്ദം ..അയാൾക്ക് നിയന്ത്രണം വിട്ടു ."ആരാടി ഇവൻ ..സത്യം പറഞ്ഞോ ..കുറച്ച് ദിവസമായി എനിക്ക് സംശയം കുടുങ്ങിയിട്ട് ..അതറിയാൻ തന്നെയാടീ ഞാൻ ഉറക്കം നടിച്ച് കിടന്നത് .."അയാളിൽ അന്ന് വരെ കാണാത്ത ഒരു പൗരുഷ ഭാവം അവൾ കണ്ടു ..എന്ത് പറയണമെന്നറിയാതെ അവൾ വാക്കുകൾ പരതി ..."അത് ...ചേട്ടാ ...ഞാൻ ...അത് ...'' അയാൾ അവളുടെ മുടിക്കെട്ട്‌ പിടിച്ച് തല കട്ടിലിൽ ഇടിച്ചു .."നായിൻറെ മോളെ ..നിന്നെ മാത്രം മനസ്സിൽ സ്നേഹിച്ച് നടക്കുന്ന എനിക്ക് ഇത് തന്നെ കിട്ടണം ..ഇതിന് നീ അനുഭവിക്കണം ...നിന്നെ ഞാൻ അനുഭവിപ്പിക്കും .."
അയാൾ അവളുടെ രണ്ട് കാലുകളും തല്ലിയൊടിച്ചു .എന്നിട്ട് കയ്യും കാലും കട്ടിലിൽ കെട്ടിയിട്ടു .അടുത്ത ദിവസം മുതൽ അവളുടെ കാര്യങ്ങൾ നോക്കാൻ ഒരു സ്ത്രീയെ അയാൾ കൊണ്ടുവന്നു ..ഭക്ഷണവും മലമൂത്ര വിസർജനവും എല്ലാം ആ കട്ടിലിൽ കിടന്ന് തന്നെ .പരിപാലിക്കാൻ ഒരു സ്ത്രീയും ..ആ റൂമിൽ മറ്റൊരു കട്ടലും കൂടി അയാൾകൊടുന്നിട്ടു .എന്നിട്ട് ഓരോ ദിവസം ഓരോ പെണ്ണുമായി അയാൾ ആ റൂമിൽ കിടക്കും ..അവളുടെ കണ്മുന്നിൽ വെച്ച് അയാൾ ഓരോ പെണ്ണുങ്ങളുമായി ശാരീരബന്ധത്തിലേർപ്പെട്ടു .അവൾ നിസ്സഹയായി നോക്കി കിടന്നു ..അവൾ ആ കട്ടിലിൽ കിടന്ന് ഉറക്കെ കരഞ്ഞു ..
"തീർന്നിട്ടില്ല ...നിൻറെ മരണം വരെ ഞാൻ മറ്റു പെണ്ണുങ്ങളുമായി ഈ കിടപ്പറ പങ്കിടുന്നത് നീ കാണണം ..അത്രയതികം സ്നേഹിച്ച് നീ എന്നെ വഞ്ചിച്ചില്ലെ ..."
                    പെട്ടന്ന് അവൾ ഞെട്ടിയുണർന്നു ..അവൾ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു ..ഈശ്വരാ ..എന്ത് സ്വപ്നമാണ് ഞാൻ കണ്ടത് ...അവൾ മനസ്സിൽ പറഞ്ഞു .മേശപ്പുറത്തിരുന്ന ജഗ്ഗിലെ വെള്ളം അവൾ ഒറ്റയിരിപ്പിന് കുടിച്ച് തീർത്തു .പതിയെ അവൾ മൊബൈലെടുത്ത് രണ്ട് ദിവസം മുമ്പ് അറിയാതെ വന്ന് കേറിയ ആ മിസ്സ്കോൾ നമ്പർ അവൾ ഡിലീറ്റ് ചെയ്തു .അവൾ ഒരു നെടുനിശ്വാസം വിട്ടു .പിന്നെ പതിയെ തൻറെ ഭർത്താവിന്റെ അടുത്ത് ചെന്നിരുന്ന് പതുക്കെ തട്ടിവിളിച്ചു .അയാൾ ഉണർന്നു ."നീയെന്തേ ..ഉറങ്ങിയില്ലേ ..."അയാൾ അവളുടെ തലമുടിയിൽ തലോടിക്കൊണ്ട് ചോദിച്ചു ..അവൾ പതിയെ അയാളുടെ മാറിലേക്ക് ചാഞ്ഞു എന്നിട്ട് തേങ്ങി കരയാൻ തുടങ്ങി .."ഏട്ടാ ..മാപ്പ് ..എനിക്കൊരു തെറ്റുപറ്റി ..എന്നെ വെറുക്കരുതേ ..."
അയാൾ അവളെ തൻറെ മാറിലേക്ക് ചേർത്ത് പിടിച്ച് കെട്ടിപ്പുണർന്നു .."ഏയ്‌ ഒന്നുമില്ല മോളെ ...താനെന്തെങ്കിലും സ്വപ്നം കണ്ടതാകും .." അയാൾ അവളുമായി ആ ബെഡ്ഡിൽ ചേർന്ന് കിടന്നുറങ്ങി ......ആ രാത്രിയുടെ നിശബ്ദതയിൽ അവളുടെ തേങ്ങൽ അപ്പോഴും കേൾക്കാമായിരുന്നു .

                                       ***ശുഭം ***
                                                                                     റൗഫ് റഹ്മത്തുള്ള ,







Monday, September 9, 2013

ഒരു കാമുകിയും മുപ്പത്തിനാല് കാമുകന്മാരും (കഥ )

                        മഴ പെയ്തൊഴിഞ്ഞപ്പോൾ നാടിൻറെ മുഖം വെളുത്തു ..പക്ഷെ എൻറെ മുഖം വെളുത്തില്ല !. കാറ്റ് വീശി ഭൂമിയിലേക്ക് കണ്ണും നട്ടിരിക്കുന്ന ചക്കയും തേങ്ങാ കുലകളും ആടി . പക്ഷെ അവളുടെ മനസ്സ് ഉറച്ച് തന്നെ നിന്നു .കള്ള് ഷാപ്പിൽനിന്നിറങ്ങിയ പലരും തോട്ടുവരമ്പത്ത് വീണു .എൻറെ പ്രണയത്തിനു മുന്നിൽ അവൾ മാത്രം വീണില്ല !..ഞാനത്രക്ക് കൊള്ളരുതാത്തവനാണോ ..? മനസ്സിൻറെ ഏതോ കോണിൽ നിന്ന് അപകർഷതാബോധം എന്നെ തോണ്ടി വിളിച്ചു .
                  എന്തായിരിക്കും അവളെന്നെ തീരെ ഉപേക്ഷിക്കാൻ കാരണം ..ഞാൻ നിരാശയുടെ നെല്ലിപ്പടിയിൽ തലയിട്ടടിച്ചു .അവൾ വരുന്ന വഴിയോരത്ത് ബൈക്കുമായി കാത്ത്നിന്ന് വെള്ളമിറക്കിയത് വെറുതെയായി .ഞാൻ വിട്ടില്ല എനിക്ക് സഹിക്കെട്ട് അവളുടെ വീട്ടിലേക്കുള്ള റോഡരികിൽ വെച്ച് സിനിമാ സ്റ്റൈലിൽ അവളെ തടഞ്ഞു .എന്നോടൊന്ന് മിണ്ടിയാലെന്താന്നു ചോദിക്കുമ്പോഴേക്കും ഞാനും ബൈക്കും റോഡരികിലെ ചാലിലേക്ക് ഇന്ത്യയുടെ രൂപപോലെ മൂക്കുകുത്തി .ഒന്ന് പുഞ്ചിരിച്ച് അവൾ ഓടിയകന്നു ..സമാധാനം അവൾ ചിരിച്ചു .
               അവൾ കൂട്ടുകാരിയോട് എനിക്കെന്തെങ്കിലും പറ്റിയോന്ന് രണ്ട് ദിവസത്തിനു ശേഷം അന്വേഷിച്ചെന്നറിഞ്ഞപ്പോൾ ഞാൻ സന്തോഷം കൊണ്ട് കയ്യിലുണ്ടായിരുന്ന ചായക്കപ്പ് മേൽപ്പോട്ടിട്ട് ചാടി കാച്ച് ചെയ്തു .പക്ഷെ ചായക്കപ്പ് അപ്പുറത്ത് തെറിച്ച് വീണ് പതിനാല് കഷ്ണമായി .എൻറെ തല കസേരയിൽ തട്ടുകയും ചെയ്തു .എന്നാലും സാരമില്ല ,ഒരു പ്രണയം പൂവിടാൻ കുറച്ച് വേദന സഹിക്കണമെന്ന് ഏതോ ഒരു കാമുകൻ എവിടെയോ പറഞ്ഞിട്ടുണ്ടല്ലോ ...
                 അടുത്തദിവസം അവളെ കാണാൻ ബൈക്കെടുത്തു .പുറപ്പെടുംമുംബ് ബൈക്കൊന്നു കുലുക്കി നോക്കി .പെട്രോൾ കഷ്ടിയുള്ളു .കാമുകന്മാർക്ക് കാമുകികളെ കാണാൻ പെട്രോളിന് സബ്സീഡി നമ്മുടെ സർക്കാർ ഏർപ്പെടുത്തിയിരുന്നെങ്കിൽ എന്ന് ഒരു നിമിഷം ഞാൻ ചിന്തിച്ച് പോയി . ഇന്നവൾ എന്നോടെന്തെങ്കിലുമൊന്ന് മിണ്ടുമെന്നുതന്നെ ഞാൻ ഉറപ്പിച്ചു .
            അവളെക്കാൾ സൗന്ദര്യമുള്ള എത്രയെത്ര സുന്ദരികളാണ് കോളേജ് വിട്ടപ്പോൾ ഒഴുകിപോകുന്നത് .പക്ഷെ അവരെയൊന്നും നോക്കാതെ ഞാൻ അവളെ മാത്രം നോക്കിയതിന് എനിക്ക് കിട്ടി .മിണ്ടുന്നത് പോയിട്ട് ഒന്ന് നോക്കുക പോലും ആ പഹച്ചി ! ചെയ്തില്ല !!!. അപ്പുറത്തുള്ള ചാലിലേക്ക് ബൈക്കും കൊണ്ട് തലകുത്തിമറിഞ്ഞാലോന്നു വരെ ചിന്തിച്ചു .അങ്ങനെയെങ്കിലും അവളൊന്ന് ചിരിക്കുമല്ലോ .
          ദുഃഖം സഹിക്കവയ്യാതെ വറുത് മാപ്ലെടെ കടയിൽ നിന്ന് അരപ്പേക്കറ്റ് സിഗരട്ട് വാങ്ങി പഞ്ചായത്തുകാർക്ക് പോലും വേണ്ടാത്ത പഞ്ചായത്ത് പാലത്തിൻറെ മതിലിൽ ചെന്നിരുന്ന് .സിഗരറ്റിനു തീകൊളുത്തുമ്പോഴാണ്‌ പാലത്തിന്റെ അടുത്തുള്ള എൻറെയൊരു സുഹൃത്ത് വരുന്നത് .അവനുമായി സംസാരിച്ചാൽ എല്ലാം ഒന്ന് മറക്കാമല്ലോന്നു കരുതി .എവടെ ..! സംസാരിച്ച് തുടങ്ങിയത് തന്നെ അവളെ കുറിച്ചായിരുന്നു .ഞാൻ എൻറെ സങ്കടം അവനോട് പറഞ്ഞു .കേട്ടപാടെ അവൻ പൊട്ടി പ്പൊട്ടി ച്ചിരിക്കാൻ തുടങ്ങി ..അവൻ പറഞ്ഞു " നിനക്കവളുടെ ചരിത്രം അറിയില്ലേ ..അവളെ പ്രേമിക്കാത്തവർ ഈ നാട്ടിൽ ചുരുക്കമാണ് ..." ഇതും പറഞ്ഞ് അവൻ ഓരോ പേരുകൾ എണ്ണിപ്പറയാൻ തുടങ്ങി ..ഓരോ പേരുകൾ കേൾക്കുമ്പോഴും ഞാൻ അന്തം വിട്ട് ചോദിക്കും .."ങേ ..അവനോ ..,"...ആതെണ്ടിയോ "...."ആ കറപ്പനാ .."...എനിക്ക് വയ്യ "....
അവസാനം അവൻ പറഞ്ഞു  "മുപ്പത്തിമൂന്നാളെ ഞാനിപ്പോ എണ്ണി ,നിന്നെയും കൂട്ടിയാൽ മുപ്പത്തിനാല്... "
ആ അരപ്പേക്കറ്റ് സിഗരട്ട് ഒറ്റയിരിപ്പിന് വലിച്ച് തീർത്തിട്ടേ ഞാൻ കുടുമത്ത് പോയൊള്ളൂ .........

                                                    ****ശുഭം ****

                                                                               റൗഫ് രഹ്മത്തുള്ള ,




Saturday, September 7, 2013

മരുമകൻ (ഹാസ്യകഥ )

 ഹോസ്സാൻ കാദറിന്റെ മകളുടെ കല്യാണം കഴിഞ്ഞു. കാദറിനൽപ്പം നൊസ്സുണ്ടന്നാണ് നാട്ടിലെ സംസാരം . കാദർ ആരുടെയോ മുടിവെട്ടുമ്പോൾ അയാൾ ആ കസേരയിലിരുന്ന് അറ്റാക്ക് വന്ന് മരിച്ചതിനു ശേഷമാണ് നൊസ്സിന്റെ ആരംഭം . കാദറിനു തലതെറിച്ച ഒരുമോനുണ്ട് . പക്ഷെ നൊസ്സില്ല ...
കല്യാണം പൊടിപൊടിച്ചു .എല്ലാത്തിനും ഓടി നടന്നത് കാദർ തന്നെ .മോന്ക്ക് പുള്ളിവെട്ടാനാണ് നേരം . എന്നാലും കല്യാണത്തിന് വേണ്ടി കുറച്ചൊക്കെ പണിയെടുത്തു . പെട്ടന്ന് ദേഷ്യം വരുന്ന പ്രകൃതക്കാരനാണ് കാദർ . കൂടെ നൊസ്സും കൂടിയാകുമ്പോൾ ആളെപ്പിടിയെന്ന് ഊഹിക്കാവുതല്ലേയുള്ളൂ ..
                  കല്യാണം കഴിഞ്ഞന്ന് ഏറെ ക്ഷീണിച്ചാണ് കാദർ ഉറങ്ങിയിത് .എന്നാലും അവ്വൽ സുബഹിക്ക് തന്നെ കാദർ എണീറ്റു . മരോൻക് കാലത്ത് മട്ടനും പത്തിരിയും കൊടുക്കണം .ആറുമണിക്ക് തന്നെ കാദർ മോനെ വിളിക്കാൻ തുടങ്ങി . ചെക്കനുണ്ടോ എണീക്കുന്നത് .അവൻ ഓരോ വിളിക്കും അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞ് കിടക്കും .പക്ഷെ കാദറിന്റെ വിളികേട്ട് മരുമോന്റെ ഉറക്കം പോയി . കാദർ ഉറക്കെ വിളിച്ച് പറഞ്ഞു ."ഡാ ..നായിന്റെ മോനെ എണീറ്റ് പോയി മട്ടൻ വാങ്ങീട്ട് വാടാ ..." ഉടനെ അടുക്കളയിൽ പത്തിരിപ്പണിയിലയിരുന്ന കാദറിന്റെ ഭാര്യ ഓടി വന്നു .."ഒന്ന് പതുക്ക പറ മനുഷ്യനെ ..ആ മരോന് അപ്പറത്തെ മുറീല് കിടക്കീണ്ട് .."
കാദറിനു ദേഷ്യം വന്നു ..
"ആ പുലയാടി മോനോട് ആദ്യം എണീറ്റ് പോകാൻ പറ ..ഇതെന്റെ വീടാ ..ഇക്കിഷ്ടമുള്ളത് ഞാൻ പറയും .."
മരോന് എല്ലാം കേട്ട് ആ റൂമിൽ തന്നെ !. കാലത്തും ഉച്ചക്കും പുറത്ത് വന്നില്ല പിന്നെ എപ്പോഴോ ആരും കാണാതെ ബാഗും എടുത്ത് മരോൻ മുങ്ങി ...

                                             *__ ശുഭം __ *        
                                                                           റൗഫ് റഹ്മത്തുള്ള ,


Thursday, September 5, 2013

'അവൾ എന്തിന് ചീത്തയായി ....? '(കഥ )

          അവനോടുള്ള പ്രതികാരം തീർത്തതിന്റെ സംതൃപ്തി ആയിരുന്നു അവളുടെ കണ്ണുകളിൽ . ഒരു അന്യപുരുഷന്റെ മുന്നിൽ അവൾ വസ്ത്രമഴിച്ചപ്പോഴും ,അയാൾക്ക് മുന്നിൽ സ്ത്രീയെന്ന മാംസ പിണ്ടത്തെ അനുഭവിക്കാൻ വിട്ട് കൊടുത്തപ്പോഴും അവളുടെ മനസ്സ് ലവലേശം പോലും പിടഞ്ഞില്ല !. അവൾ സ്വയം ചീത്തയാകാൻ തന്നെ തീരുമാനിച്ചിരുന്നു . അവളുടെ കാമുകന് ശേഷം ആദ്യമായി ഒരു പരിജയവുമില്ലത്ത പുരുഷന്റെ മുന്നിൽ തന്റെ ശരീരം നഗ്നമാക്കി കൊണ്ട് ചീത്തയായ ഒരു പെണ്ണിന്റെ ആദ്യ വാതിൽ തുറന്നിടുകയായിരുന്നു . ഇനിയും ഒരുപാട് പുരുഷന്മാർ തന്നെ ആസ്വദിക്കും ..അപ്പോൾ അതെല്ലാം അവനോടുള്ള പ്രതികാരമായിമാറുമെന്ന് അവൾ ഉറച്ച് വിശ്വസിച്ചു . അതവനോടുതന്നെ അവൾ പറഞ്ഞിട്ടുള്ളതുമാണ് .
                          സമൂഹത്തിലേക്ക് ഒരു വേശ്യയായി ഇറങ്ങാൻ തയ്യാറെടുക്കുന്ന ഇവളുടെ പേര് രേഷ്മ എന്നാണ് . ചെറുപ്പം മുതലേ വലിയ പടിവാശിക്കാരിയായിരുന്നു രേഷ്മ .വീട്ടിലെ ഏക പെണ്‍തരി . മാത്രവുമല്ല അവരുടെ കുടുംബത്തിൽ തന്നെ ആകെപ്പാടെയുള്ള ഒരേ ഒരു പെണ്‍കുട്ടി .അത്കൊണ്ട് തന്നെ എല്ലാവരും ആവിശ്യത്തിൽ കൂടുതൽ അവളെ ലാളിച്ചു . പിന്നെ പറയണ്ടല്ലോ ..വഷളായി . എപ്പോഴും അമ്മയോട് തർക്കുത്തരം പറയും .അച്ഛൻ ഗുജറാത്തിൽ ഒരു ഇരുമ്പ് കമ്പനിയിൽ ജോലി നോക്കുന്നു .
                രേഷ്മയുടെ അച്ചാച്ചൻ (അച്ഛന്റെ ജേഷ്ഠൻ ) തൊട്ടടുത്ത് തന്നെ താമസം . അദ്ദേഹം ഒരു ട്യുഷൻ സെൻറർ വീടിനു മുന്നിൽ നടത്തുന്നുണ്ട്.രേഷ്മയുടെ അച്ചാച്ചൻ നല്ലൊരു ആദ്യപകൻ കൂടിയായിരുന്നു . ആയിടക്കാണ്‌  അവിടെ പഠിപ്പിക്കാൻ പുതിയൊരു മാഷ് വരുന്നത് .രേഷ്മ അപ്പോൾ ഡിഗ്രിക്ക് പഠിക്കുന്നു .പുതിയ മാഷ് പെട്ടന്ന് തന്നെ കുട്ടികളുടെ മനം കവർന്നു .കുട്ടികൾ എപ്പോഴും പുതിയ മാഷിനെ കുറിച്ചായിരുന്നു സംസാരം .അതെങ്ങിനെയോ രേഷ്മയുടെ കാതുകളിലെത്തി .താമസിയാതെ രേഷ്മ അറിയാതെ മനസ്സിൽ മാഷിനൊരു കൂടൊരുക്കി .
മൂന്ന് മാസത്തോളം അവൾ അയാളറിയാതെ പ്രണയിച്ചു .എത്ര മൂടിവെച്ചാലും സത്യം സകലതും തട്ടിമാറ്റി പുറത്ത് വരുമല്ലോ ..അവളുടെ ഇഷ്ടം വീട്ടിലറിഞ്ഞു .അമ്മ ആ വിവരം അച്ചാച്ചനെ അറിയിച്ചു .കുടുംബത്തിൽ അതൊരു ചർച്ചയായി .രേഷ്മയെ മാഷിന് വിവാഹം കഴിച്ച് കൊടുക്കാൻ തീരുമാനിച്ചു . രണ്ട് വർഷത്തിന്‌ ശേഷം എന്നും തീരുമാനമായി .അവർ പരസ്പരം പ്രണയിക്കാൻ തുടങ്ങി . ചിന്തകൾക്കപ്പുറം ....സ്വപ്നങ്ങൾക്കപ്പുറം ...ഭാവനകൾക്കപ്പുറം .....പ്രണയം അവരിൽ പൂത്തുലഞ്ഞു .
                         സ്നേഹം ആർത്തുല്ലസിച്ചപ്പൊൾ ..പ്രണയം അതിര് കവിഞ്ഞപ്പോൾ ...അവർ പരസ്പരം എല്ലാം മറന്നു . അവൾക്കുള്ളതെല്ലാം അവനു സമ്മാനിച്ച് കൊണ്ട് അവളുടെ കന്യകത്വം എന്ന കാലത്തിന് വിരാമമിട്ടു . പിന്നീടുള്ള ദിവസങ്ങൾ പ്രണയം അവരിൽ ഒരു അലങ്കാരമാകാൻ തുടങ്ങി .വാക്കുകൾക്ക് പ്രയാസം നേരിട്ടു .. വിരഹത്തിന്റെ ഇടിമിന്നൽ കണ്ടു തുടങ്ങി .   'എല്ലാ ആണുങ്ങളും പെണ്ണിന്റെ ശരീരത്തിന് വേണ്ടിയാണോ പ്രണയിക്കുന്നതെന്ന് അവൾക്ക് തോന്നി തുടങ്ങി . ' അത് പറഞ്ഞ് അവൾ അവനോട് വഴക്കിട്ടു . പതിയെ അവൻ അവളിൽ നിന്ന് ഒഴിഞ്ഞു മാറാൻ തുടങ്ങി .ജോലി മതിയാക്കി അവൻ പോയി .തന്നെ ഒഴിവാക്കാനാണ് അവൻ ശ്രമിക്കുന്നതെന്നറിഞ്ഞപ്പോൾ അവളുടെ മനസ്സ് തകർന്നു .അവൾ അത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ..അതിൽ അവന്റെ മനസ്സലിഞ്ഞില്ലന്ന് മനസ്സിലാക്കിയ അവൾ  അവനോട് പറഞ്ഞു  "എന്റെ മരണം നിനക്ക് വേദനിക്കില്ലങ്കിൽ ഞാൻ ഒരു ചീത്ത പെണ്ണായി മാറും . നീ കാരണം ചീത്തയായ പെണ്ണിനെ ഓർത്ത് നീ സങ്കടപ്പെടും ...നിന്റെ മുന്നിലൂടെ ഒരു വേശ്യയായി ഞാൻ നടക്കും ...ഒരു പെണ്ണിനെ വേശ്യയാക്കിയതിന് നിന്റെ മനസ്സാക്ഷിയോടും സമൂഹത്തോടും നീ ഉത്തരം പറയേണ്ടി വരും ....അന്ന് നീ ചിന്തിക്കും ...അവൾ എന്തിന് ചീത്തയായി ..."

                                               *_____ശുഭം ________ *

                                                                                         റൗഫ് റഹ്മത്തുള്ള ,










Monday, September 2, 2013

മഹാഭാരത രചൈതാവ് (ഹാസ്യകഥ )

 
                                               
   കുഞ്ഞാപ്പയുടെ സ്കൂൾ ജീവിതം അവസാനിച്ച കാലം ..സ്കൂൾ അദികൃതർ അവസാനിപ്പിച്ചു എന്നതാണ് സത്യം . കുഞ്ഞാപ്പയുടെ ഒരു അനിയൻ എട്ടാം തരത്തിൽ പഠിക്കുന്നുണ്ടായിരുന്നു .പേര് മാമദ് ..,
ക്ലാസ്സിൽ ടീച്ചർ മഹാഭാരത കൃതിയെ കുറിച്ച് പഠിപ്പിച്ച് കൊണ്ടിരിക്കുന്നു . മാമദ് തലേന്ന് രാത്രി ഗാനമേളക്ക് പോയ ക്ഷീണത്തിൽ ഉറക്കം തൂങ്ങിയിരുന്നു ..ആ മഹനീയ കാഴ്ച്ച ടീച്ചറുടെ കണ്ണിൽ പെട്ടുപോയി . കയ്യിൽ കിട്ടിയ ഡെസ്റ്റെറെടുത്ത് ഒരു കീച്ച് കീച്ചി . മുഖത്ത് ചോക്ക്പൊടി പാറി ..മാമദ് ഞെട്ടിയുണർന്നു ... "മാമദ് ..പറയൂ ..ആരാ മഹാഭാരതം എഴുതിയത് .."
മാമദ് നേരെ ബോർഡിൽ നോക്കി ..അവിടെ ആരും എഴുതികണ്ടില്ല . കുറച്ച് നേരം മാമദ് ആലോചിച്ച് നിന്നു .പിന്നെ ധൈര്യസമേതം പറഞ്ഞു "ഞാനല്ല ടീച്ചറെ .." ടീച്ചർക്ക് അരിശം വന്നു .മാമദിന്റെ ചെവിപിടിച്ച് പുറത്തേക്ക് തള്ളി ! "വീട്ടീന്ന് ആരെങ്കിലും വിളിച്ചിട്ട് ഇങ്ങോട്ട് കേറ്യാ മതി .."
മാമദ് വീട്ടീന്ന് ആളെ കൊണ്ടുവന്നു .വന്നത് കുഞ്ഞാപ്പ . "എന്താ ടീച്ചറെ കാര്യം ..?"
കുഞാപ്പാടെ ചോദ്യം കേട്ട് ടീച്ചർ അടിമുടി ഒന്ന് നോക്കി .."ദേ ഇവനോട് തന്നെ ചോദിക്ക് അനിയനല്ലേ .."
കുഞ്ഞാപ്പ മാമദിനോട് ചൂടായി ..എന്താണ്ടാ ..കാര്യം ..?" മാമദിന്റെ കണ്ണ് നിറഞ്ഞു ."എന്നോട് മഹാഭാരതം എഴുതിയതാരാന്നു ചോദിച്ചു ..സത്യമായും ഞാനല്ല ഇക്ക .."മാമദിന്റെ കണ്ണീരിൽ അവൻ നിരപരാതിയാണെന്ന് കുഞാപ്പക്ക് തോന്നി ..കുഞ്ഞാപ്പ ടീച്ചറെ സ്വകാര്യത്തിൽ വിളിച്ച് കുറച്ച് മാറി നിന്ന് പറഞ്ഞു "ടീച്ചറെ മഹാഭാരതം ചിലപ്പോ ഓൻ തന്നെയാവും എഴുതിയത് ..പേടിച്ചിട്ട്‌ പറയാത്തതാവും ..ഓനെ സ്വകാര്യത്തിൽ വിളിച്ച് ചോദിച്ചാ ഓൻ സമ്മതിച്ചേനെ .."ഇതും പറഞ്ഞ് കുഞ്ഞാപ്പ പോയി .ടീച്ചർ കണ്ണും മിഴിച്ച് ഒരേ നിൽപ്പ് ....
                           *___________________________ *
                                                                                 റൗഫ് റഹ്മത്തുള്ള ,

Sunday, September 1, 2013

ഞമ്മളെ ജാതി (ഹാസ്യകഥ )

                                            
                                       
   നാട്ടിലെ അറിയപ്പെടുന്ന പറമ്പ് കച്ചവടക്കാരനാണ് മസ്താൻ .. അഞ്ചുസെന്റു മുതൽ അഞ്ചേക്കറ വരെ മസ്താൻ പലർക്കും ഒപ്പിച്ച് കൊടുത്തിട്ടുണ്ട് . അതും ചുളുവിലക്ക് !. കുഞ്ഞാപ്പക്ക് ഒരുതുണ്ട് ഭൂമി വാങ്ങാൻ ആയിടക്കാണ്‌ പൂതിയുതിച്ചത് . പക്ഷെ കുഞ്ഞാപ്പ ഒരു കണ്ടീഷൻ മസ്താന് മുന്നിൽ വെച്ചു . സ്ഥലത്തിനിത്തിരി വിലകൂടിയാലും കുഴപ്പമില്ല , ചുറ്റുവട്ടത്ത് മുഴുവൻ ഞമ്മളെ ജാതിയാവണം . മസ്താൻ അതേറ്റു . ഏറ്റുകഴിഞ്ഞപ്പോഴാണ് നാട്ടിൽ അങ്ങനെ ഒരു സ്ഥലം കിട്ടാനില്ലന്നു മസ്താന് മനസ്സിലായത് ..കുഞാപ്പക്ക് വാക്ക്കൊടുക്കും ചെയ്ത് .മസ്താൻ ആകെ വലഞ്ഞു . എന്നാലും ഒരുവിധം കഷ്ടപ്പെട്ട് ചില സ്ഥലങ്ങൾ മസ്താൻ കുഞാപ്പക്ക് കാണിച്ചുകൊടുത്തു . അപ്പോഴൊക്കെ കുഞ്ഞാപ്പയുടെ പ്രതികരണം ഇതായിരുന്നു .."സ്ഥലം കൊള്ളാം ...പക്ഷെ ആ മൂലയിലെ തോടിനടുത്ത് ഒരു മുണ്ടംകൊട്ടിയുടെ വീടാ ..അത് പറ്റില്ല ഒക്കെ ഞമ്മളെ ആൾക്കാരെന്നെ വേണം .."
മസ്താൻ പിന്നെ കുഞ്ഞാപ്പ വരുന്ന വഴി മെല്ലെ മുങ്ങും ...ഒന്നല്ലെങ്കിൽ അവിടെ ഹിന്ദു , അല്ലെങ്കിൽ ക്രിസ്ത്യാനി ..കുഞാപ്പക്ക് പറ്റിയ സ്ഥലം കിട്ടിയിട്ടേ പിടികൊടുക്കൂ എന്ന വാശിയിലായിരുന്നു മസ്താൻ മുങ്ങി നടന്നത് .. പക്ഷെ ഒരുദിവസം വെള്ളിയാഴ്ച മസ്താനും കുഞാപ്പയും കണ്ടു മുട്ടി ..മസ്താൻ കുടുങ്ങി !, കുഞാപ്പ മസ്താനോട്‌ ചൂടായി .."ഇങ്ങക്ക് പറ്റുല്ലങ്കിൽ അത് പറ !..ഞാൻ വേറെ ആരോടെങ്കിലും പറയാം .." മസ്താന് കലികയറി . മസ്താൻ കുഞ്ഞാപ്പയുടെ കൈപിടിച്ച് നേരെ കബറിസ്ഥാനിലേക്ക് കൂട്ടികൊണ്ടുപോയി . എന്നിട്ട് പറഞ്ഞു " കുഞാപ്പ ..ഈ കെടുക്കുന്നതൊക്കെ ഞമ്മടെ ജാതിയാ ..ഇവിടെ ഒരു പത്ത് സെന്റ്‌ നോക്കട്ടെ ? ഇതെല്ലാതെ ഞമ്മടെ ജാതിക്കാര് മാത്രള്ള ഒരു സ്ഥലം കിട്ടാല്ലാ ..."
കുഞാപ്പ അന്തംവിട്ടിരുന്നല്ലാതെ ഒന്നും മിണ്ടിയില്ല .
              *-----------------------------------------------------*
                                                                                              റൗഫ് റഹ്മത്തുള്ള ,

Saturday, August 31, 2013

ലാപ്ടോപ് (ഹാസ്യ കഥ )

                             
കുടുംബത്തിലെ പലരുടെയും വീട്ടിൽ ലാപ്ടോപ് വാങ്ങിയതിൽ
അസൂയപൂണ്ട് കുഞ്ഞാപ്പ കുന്നംകുളത്ത്പോയി ഒരു ലാപ്ടോപ് വാങ്ങി . സന്തോഷത്തോടെ കുഞ്ഞാപ്പ ഭാര്യയേയും മക്കളെയും വിളിച്ച് ലാപ്ടോപ്പിന്റെ മുന്നിലിരുത്തി . ബാഗ്‌ തുറന്ന് ലാപ്ടോപ് പുറത്തെടുത്തു . കുഞ്ഞാപ്പ ലാപ്ടോപ് കൈകൊണ്ട് തൊടുന്നത് ഇതാദ്യമാണ് .ലാപ്ടോപിൽ ചാർജെർ കണക്റ്റ് ചെയ്തു . പ്ലഗ്ഗിൽ കൊട് വയർകുത്തി സ്വിച്ച് ഓണ്‍ ചെയ്തു .. എങ്ങനെയൊക്കെയോ ലാപ്ടോപ് ഓണ്‍ ചെയ്തു .. പക്ഷെ ഇതെന്ത് കുന്തമാണെന്ന് അറിയാതെ കുഞാപ്പയും കുടുംബവും കണ്ണും മിഴിച്ചിരുന്നു . ഒന്നും മനസ്സിലാകാതെ ലാപ്ടോപ് ഓഫ് ചെയ്യാൻ തന്നെ തീരുമാനിച്ചു .പക്ഷെ എങ്ങനെ ഒഫാക്കുമെന്നറിയാതെ കുഞ്ഞാപ്പ കുഴങ്ങി . കറന്റില് കുത്തിയ പ്ലഗ്ഗിന്റെ സ്വിച്ച് ഓഫ് ചെയ്തു ..നോ രക്ഷ !..ലാപ്ടോപ് ഒഫായില്ല .പിന്നെ പ്ലഗ്ഗ് ഊരിയിട്ട് നോക്കി .ലാപ്ടോപ് ഒഫായില്ല .ഇതെന്ത് പണ്ടാരമെന്നറിയാതെ കുഞ്ഞാപ്പ തലചൊറിഞ്ഞു .കുഞ്ഞാപ്പയുടെ ഭാര്യ ഒരു ഐഡിയ പറഞ്ഞു . വീടിന്റെ ഫ്യൂസൂരിയാലോ ..? കുഞ്ഞാപ്പ വീടിന്റെ പുറത്തേക്ക് ഓടി ..വീടിന്റെ ഫ്യൂസൂരി . വീട്ടിലെ എല്ലാം ഓഫായി . പക്ഷെ !ലാപ്ടോപ് മാത്രം ഓഫായില്ല . ഇതെന്ത് കുദറത്താണെന്ന് കരുതി കുഞാപ്പയും കുടുംബവും താടിക്കും കൈവെച്ച് ഒരേ ഇരിപ്പ് . ലാപ്ടോപ്പിലെ ബാറ്ററി തീർന്നപ്പോൾ അത് താനേ ഓഫായി .കുഞ്ഞാപ്പ മെല്ലെ ലാപ്ടോപ് അടച്ച് വച്ച് ബാഗിലാക്കി നേരെ കുന്നംകുളത്ത് വാങ്ങിയകടയിൽ തന്നെ കൊണ്ട് കൊടുത്തു .എന്നിട്ട് ഒരു പരാതിയും കൂടി പറഞ്ഞു . ചേട്ടായി ..ഇത് കേടാണ്‌ട്ടാ ..ഓണാക്കിയാൽ പിന്നെ ഇതോഫാക്കാൻ പറ്റില്ല ..!

                                                റൗഫ് റഹ്മത്തുള്ള ,

Wednesday, August 28, 2013

മദനിക്ക് കർണാടക നാലാം തവണയും ജാമ്യം നിഷേധിച്ചു .!- വാർത്ത‍ :-

--------------------------*
ബഹുമാനപ്പെട്ട ഇന്ത്യയുടെ ഭരണാതികാരികളോടും ..,അതിലും ഭാഹുമാനപ്പെട്ട നീതിപീഠത്തോടും ഒരു അപേക്ഷ !... ഈ പാവം മനുഷ്യനെ തൂക്കികൊല്ലുകയോ ,വെടിവെച്ച് കൊല്ലുകയോ ചെയ്ത് ഇദ്ധേഹത്തോട് കരുണ കാണിക്കണമെന്ന് അപേക്ഷിക്കുന്നു . കണ്ണും കെട്ടി ഒരു തുലാസും പിടിച്ച് നിൽക്കുന്ന നീതി ദേവതക്ക് ഇതൊന്നും കാണാൻ കഴിയില്ല ,ഒരു മനുഷ്യനെ ഇങ്ങനെ ഇഞ്ചിഞ്ചായി കൊല്ലുന്നതിലും ഭേതം ഒറ്റയടിക്ക് കൊല്ലുന്നതാണ് ..

 എന്ന് ഭാരതത്തിൽ ജനിക്കേണ്ടി വന്ന ഒരു പൗരൻ ...(റൗഫ് റഹ്മത്തുള്ള .)

ഇതിനോട് നിങ്ങൾ യോജിക്കുന്നു എങ്കിൽ like ,comment ,share ...ഏതെങ്കിലും തിരഞ്ഞെടുക്കാം .അല്ലാത്തവൻ ഇങ്ങൊട്ട് നോക്കുക പോലും ചെയ്യാതെ സ്വയം സംതൃപ്തി അടയാം .........*******************


         

Tuesday, August 27, 2013

സരിത സുന്ദര കേരളം .(കവിത )

സാരിയുടുത്തൊരു സരിത എന്നൊരു നാരി ..
കേരള മണ്ണിൻ മാറിൽ കോമരം തുള്ളിയ നാരി ..

വലതും ഇടതും ആട്ടിൻകുട്ടികൾ തമ്മിലടിച്ചും രക്തം ചിന്തിയും ..
കണ്ടുമിഴിച്ചു നിന്ന് ജനമെന്നൊരു കഴുതകളും ..

പുലരും തൊട്ട് നട്ടപ്പാതിരവരെ ചാനലുകാരുടെ കുമ്മാക്കി കളികളും
മുഖ്യനെന്നൊരു പാവം ചാണ്ടി മുക്കിലും മൂലയിലും പ ..പ ..പ  പറഞ്ഞു ..
നിയസഭ അകത്തും പുറത്തും കോലാഹലം ..

ഇതൊന്നുമറിയാതെ സരിത എന്നൊരു സോളാർ നാരി ..
സാരികൾ മാറിയുടുത്ത് ജയിലുകളിൽ നിന്നും കോടതികളിലേക്ക് .

നിയമസഭയുടെ മുന്നില് പതിനായിരങ്ങൾ അന്തിയുറങ്ങി ..
നിയമസഭയും പൂട്ടി ചാവിയുംകൊണ്ട് ചാണ്ടിസാർ വീട്ടീ പോയി ..
അന്തിയുറങ്ങിയവർ പായയും ചുരുട്ടി വീട്ടിൽപോയി കഞ്ഞികുടിച്ചു .
പാവം ജനങ്ങൾ എല്ലാം മറന്നു പുതിയൊരു സരിതക്കായി കാത്തിരിന്നു ..

ഹരിത സുന്ദര കേരള നാട്ടിൽ സരിതക്കെന്ത് കാര്യം ..?

                                     ***ശുഭം **                                                
                                                                                     റൗഫ് റഹ്മത്തുള്ള ,


Sunday, August 25, 2013

ഒരു അബദ്ധം ഏത് പോലീസുകാരനും പറ്റും ..!(കഥ )


 
പ്രവാസ ജിവിതം തുടങ്ങുന്നത് എന്റെ ഇരുപതാം വയസ്സിലാണ് . മൂന്ന് വർഷം ചെറുപ്പത്തിന്റെ ചൂടും മരുഭൂമിയുടെ ചൂടും കൊണ്ട് പണ്ടാരമടങ്ങിയുള്ള ഒരുജീവിതമായാണ് കഴിഞ്ഞുകൂടിയത് . ലക്ഷ്യ ബോധമില്ലാത്ത ഒരു പ്രായം . മൂന്ന് വർഷം തികഞ്ഞപ്പോൾ നാടൊന്നു കാണാൻ പൂതിയായി .
മൂന്ന് വർഷം കൊണ്ട് ഞാൻ എന്ത് നേടി എന്നായിരുന്നില്ല ചിന്ത . എന്തൊക്കെയോ നഷ്ടപ്പെട്ടു എന്നായിരുന്നു . നഷ്ടങ്ങളുടെ കണക്ക് നോക്കുമ്പോൾ നേടിയത് ഒന്നുമല്ലന്ന് എനിക്ക് തോന്നി തുടങ്ങി . അത്കൊണ്ട് തന്നെ നാടൊന്നു കാണാൻ കൊതിച്ചതും .
നാട് ചെറിയ മാറ്റങ്ങൾക്ക് തലകുനിച്ച് കൊടുത്തിട്ടുണ്ടായിരുന്നു . പക്ഷെ അതിനെക്കാളേറെ എന്റെ കൂടെ നടന്നവരുടെയും എന്നേക്കാൾ പ്രായം കുറഞ്ഞവരുടെയും മാറ്റമായിരുന്നു എന്നെ അമ്പരപ്പിച്ചത് .
എന്റെ ഒരു സുഹൃത്ത് ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ പഠിക്കുന്നു . അവന്റെ കാര്യത്തിൽ വലിയ അമ്പരപ്പൊന്നും തോന്നിയില്ല . കാരണം ഞാൻ മൂന്ന് വർഷം മുമ്പ് നാട് വിടുമ്പോൾ അവൻ അതെ കോളേജിൽ തന്നെ ആയിരുന്നു . ഷഫീക്ക് , അതാണ് ആ മഹാന്റെ പേര് . എന്നാൽ എന്റെ മറ്റൊരു സുഹൃത്തായ ഷുക്കൂർ , പള്ളിക്കമ്മറ്റിയും രാഷ്ട്രീയവുമായി തകർക്കുകയായിരുന്നു . അതിൽ ഒരൽപം അസൂയ ഇല്ലാതില്ലാതില്ല .., !
ഞാൻ ഗൾഫിന്റെ ദുരിതങ്ങൾ പാസ്സ്പോട്ടിന്റെ കൂടെ പെട്ടിയിൽ വെച്ച് പൂട്ടി . എന്നിട്ട് ഗൾഫിനെ ഒരു സ്വർഗ്ഗ പൂങ്കാവനമാക്കി അവർക്ക് മുന്നിൽ എന്റെ തിരക്കഥയിൽ അവതരിപ്പിച്ചു കൊടുത്തു . സംഗതി ഏറ്റു . അവർക്കെന്നോട് സ്നേഹമോ ബഹുമാനമോ എന്തൊക്കെയോ തോന്നിയെന്ന് അവരുടെ പെരുമാറ്റത്തിൽ തോന്നി .
അവർക്ക് മുന്നിൽ ഞാൻ പക്ക്വത വന്ന ഒരാണായി . ഞാൻ ഒരു പെണ്ണ്‍ കെട്ടാൻ സാധ്യതയുണ്ടെന്നുവരെ കാച്ചി കളഞ്ഞു . പാവം അവരത് വിശ്വസിച്ചു . അതെങ്ങാനം എന്റെ വീട്ടിലറിഞ്ഞിരുന്നെങ്കിൽ ...! ഹോ .. !!
കോളേജിൽ പഠിക്കുന്ന ഷഫീക്ക് കാര്യമായിത്തന്നെ എനിക്ക് പെണ്ണ് നോക്കി . പുറത്തെവിടെയുമല്ല അവന്റെ കോളേജിൽ കൂടെ പഠിക്കുന്ന കുട്ടിയെ തന്നെ ആ സ്നേഹ സമ്പന്നൻ എനിക്ക് വേണ്ടി ആലോചിച്ചു .
ആദ്യം അവളുമായി ഫോണിൽ സംസാരിച്ചു . നല്ല ശബ്ദം , കാര്യമായി തന്നെ ആലോചിച്ചാലെന്തന്നുവരെ ഞാൻ ചിന്തിച്ചു . അവളോട്‌ സംസാരിച്ചപ്പോൾ അവൾക്കും എന്നെ പറ്റിയെന്നൊരു തോന്നൽ മിന്നൽ പോലെ മനസ്സിൽ തെളിഞ്ഞു . അവളെ കാണണം എന്നായി പിന്നെ . ഷഫീക്ക് അവന്റെ സ്നേഹവാതിൽ വീണ്ടും തുറന്നു .
"പിന്നെന്താടാ ..നീ നാളെ കോളേജിൽ വാ ... നിനക്ക് കണ്ട് സംസാരിക്കാനുള്ള വകുപ്പ് ഞാനുണ്ടാക്കി തരാടാ .."
ഹോ !...എന്തൊരു വാക്കുകളാണ് അത് . അവനോട് വല്ലാത്തൊരു ഇഷ്ടം തോന്നി . ഞാൻ മൂന്ന് വർഷത്തെ പ്രവാസ ജീവിതം കൊണ്ട് കുറച്ച് സുന്ദരനായിട്ടുണ്ട് എന്ന ഒറ്റ പ്രതീക്ഷയിലാണ് അവനിതിനെല്ലാം നിൽക്കുന്നത് .
ഞാൻ ആ സന്തോഷ വിവരം ഷുക്കൂറിനെ അറിയിച്ചു . പെണ്‍കുട്ടികളെ കയ്യിലിട്ട് അമ്മാനമാടുന്നവനാണ് ഷുക്കൂർ . ഒരു പെണ്ണിനെ വളക്കാൻ അവനു അധികം സമയമൊന്നും വേണ്ട . എനിക്കാണെങ്കിൽ പെണ്‍കുട്ടികളോട് സംസാരിക്കാൻ വലിയ ചമ്മലാണ് . അത് കൊണ്ട് തന്നെ നാളെ കോളേജിൽ പോകുമ്പോൾ എനിക്ക് വേണ്ടി സംസാരിക്കാൻ ഞാൻ അവനോട് വരാൻ പറഞ്ഞു . എന്റെ ഭാഗ്യം .അവൻ സമ്മതിച്ചു .
പിറ്റേ ദിവസം പരമാവതി ഗ്ലാമറായി തന്നെ ഞാൻ ഇറങ്ങി . ജിവിതത്തിലെ ആദ്യ പെണ്ണ് കാണൽ ചടങ്ങിന് . കൂടെ ഷുക്കൂറും .
പഠിക്കാനായി കോളേജിൽ പോയിട്ടില്ല . ആദ്യമായി അങ്ങനെ കോളേജിന്റെ പടി കയറി . ഇങ്ങനെയെങ്കിലും കോളേജിന്റെ പടികേറാത്തവനെന്ന പേര് ദോഷം മാറികിട്ടാണെങ്കിൽ കിട്ടെട്ടെന്ന് കരുതി .
ഷഫീക്ക് ഞങ്ങളെ കണ്ടപാടെ ഓടിവന്നു .അവന്റെ മുഖത്ത് സന്തോഷം . ഞങ്ങളെ അവൻ കോളേജ് അങ്കണത്തിലെ ഒരുമരച്ചുവട്ടിലേക്ക് കൂട്ടി കൊണ്ടുപോയി . അവിടെ എനിക്ക് കാണേണ്ട പെണ്ണും അവളുടെ കൂട്ടുകാരിയും ഞങ്ങളെ കാത്തിരിപ്പായിരുന്നു . ഞങ്ങൾ പരസ്പരം പരിജയപ്പെട്ടു . ഒരുപാട് സംസാരിച്ചു .തമാശകൾ പറഞ്ഞു . എനിക്ക് വേണ്ടി വാതോരാതെ ഷുക്കൂർ സംസാരിച്ചു .എനിക്ക് കുട്ടിയെ നന്നേ ബോധിച്ചു . ഞങ്ങൾ അവിടന്ന് പിരിയുമ്പോൾ ഷഫീക്ക് അവളുടെ മനസ്സറിഞ്ഞ് രാത്രി പറയാമെന്ന് എന്നോട് സ്വകാര്യം പറഞ്ഞു .
അന്ന് രാത്രി ഞാൻ ഷഫീക്കിനെയും കാത്ത് പീടിക കോലായിൽ ഇരുന്നത് വെറുതെ ആയി അവൻ വന്നില്ല .അവനെ തിരഞ്ഞ് വീട്ടിൽ പോയി .അവനെ കണ്ടില്ല . ദിവസം രണ്ടു കഴിഞ്ഞു . എന്നെ കാണുമ്പോൾ പറയാം എന്നും പറഞ്ഞ് അവൻ ഒഴിഞ്ഞു മാറി .
മൂന്നാം ദിവസം ... "പറയടാ ..എന്താ അവൾ പറഞ്ഞത് .."
അവൻ എന്റെ മുകത്ത് നോക്കാതെ പറഞ്ഞു .."അവൾക്ക് നിന്നെയല്ല നിന്റെകൂടെ വന്ന ഷുക്കൂറിനെയാണ് ഇഷ്ടപെട്ടത് ..അവന്റെ സംസാരം അവൾക്ക് ഇഷ്ടപ്പെട്ടത്രെ ..."
കുറച്ച് സമയം നിശബ്ദത ...................... പിന്നെ അവൻ തുടർന്നു . "നിനക്ക് ഒറ്റക്ക് വന്നാ പോരെ എന്തിനാ യ്യ് ഓനെയും കൊണ്ട് വന്നേ ...ഇഞി അന്റെ കാര്യത്തില് ഞാൻ ഇടപെടില്ല ..തെണ്ടി ...വെറുതെ ആളെ നാറ്റിക്കാൻ ..."
ഇതും പറഞ്ഞ് അവൻ ധ്രിതിയിൽ നടന്ന് നീങ്ങി .
ഞാൻ ആകെ തകർന്നു പോയി . ഒപ്പം ഒരു പാഠം കൂടി പഠിച്ചു . പെണ്ണ് കാണാൻ പോകുമ്പോൾ തനിച്ച് പോവുക !..അല്ലെങ്കിൽ നമ്മെക്കാളും കഴിവും സൗന്ദര്യവും കുറഞ്ഞവനെ കൂടെ കൊണ്ട് പോവുക ..., എന്താ ചെയ്യാ..എനിക്കൊരു അബദ്ധം പറ്റി ..ഏത് പോലീസുകാരനും ഒരബദ്ധം പറ്റും .
നാണം കെട്ടു എന്ന് പറയാലോ.  ..ലീവ് തീർന്നു ഞാൻ തിരിച്ച് പോകാൻ തയ്യാറായി .സത്യത്തിൽ ലീവ് തീർന്നതല്ല .നാട്ടിൽ നാണം കെട്ട് നിൽക്കുന്നതിലും നല്ലത് മരുഭൂമിയിലെ ചൂട് കൊണ്ട് നില്ക്കുന്നതാണ് നല്ലതെന്ന് തോന്നി . അടുത്ത വരവിന് ഒരു പെണ്ണ് കെട്ടി പെണ്ണന്ന വർഗ്ഗത്തോട്‌ പകരം വീട്ടുമെന്ന തീരുമാനത്തോടെ വീണ്ടും പ്രവാസത്തിന്റെ കൊടുമുടിയിലേക്ക് .
......................................................................... പോകുമ്പോൾ ഷഫീക്കിനോട് യാത്ര പറഞ്ഞു . ഷുക്കൂറിനോട് പറയാൻ എനിക്ക് മനസ്സില്ല .. ദ്രോഹി ...!

***********************ശുഭം ********************
                                                                                                     റൗഫ് റഹ്മത്തുള്ള ,

Saturday, August 17, 2013

അനുഭവം ഗുരു , (കഥ )

     ടാറിട്ട റോഡിലൂടെ വന്ന്  ഇടവഴിയിലേക്ക് കയറി കുറ്റിച്ചെടികൾക്കിടയിലൂടെ നീണ്ടുനിവർന്ന പറമ്പിലെ വഴികളിൽ ഒരു വെളിച്ചം പോലുമില്ലാതെ അയാൾ നടന്ന് നീങ്ങുമ്പോൾ എന്തോ മനസ്സിലുറപ്പിച്ചിരുന്നു .
  ജിവിതത്തിന്റെ ഓർമ്മകൾ പൂവിട്ട കാലം തൊട്ടേ പ്രണയസരോവരത്തിലെ ഒരു പൊന്മയയിരുന്നു അയാൾ .എണ്ണിയാൽ തീരാത്ത കാമുകിമാർ .
പ്രായത്തിന്റെ പക്വത 25  എന്ന യുവത്വത്തിലെത്തിയപ്പോൾ അയാളുടെ പ്രണയം മറ്റൊരു ലോകം കണ്ടു . പ്രണയിച്ച പെണ്ണിന്റെ മനസ്സ് കവരുന്നതോടോപ്പൊം ശരീരവും കവരാൻ തുടങ്ങി . പതിനേഴു തികയുന്ന കാമുകിയുടെ ശരീരം ആസ്വദിച്ചുകൊണ്ടാണ് അയാൾ പ്രണയത്തിന് മറ്റൊരു
മുഖം കൊടുത്തത് . പിന്നീട് പ്രണയം എന്നത് അയാൾക്കൊരു ഹരമായി തീർന്നു . സ്കൂൾ ,കോളേജ് കാലഘട്ടങ്ങളിലെ മനോഹര പ്രണയങ്ങൾ അയാളിൽ നശിച്ചു തുടങ്ങിയിരുന്നു . പ്രണയത്തിന്റെ പര്യവസാനം സെക്സാണെന്ന് അയാൾ വിശ്വസിച്ചു .
ഇതിനിടക്കാണ് മൊബൈലിൽ വന്ന ഒരു റോങ്ങ് നമ്പർ അയാളിൽ മറ്റൊരു മൃഗത്തെ സൃഷ്ടിച്ചത് . വിവാഹം കഴിഞ്ഞ് രണ്ട് കുട്ടികളുള്ള ഒരു സ്ത്രീയായിരുന്നു റോങ്ങ് നമ്പർ രൂപത്തിൽ അയാളുടെ മനസ്സിലേക്ക് വിരുന്നുവന്നത് . അവർ തമ്മിൽ പരസ്പരം കാണുന്നതിനു മുമ്പ് തന്നെ പ്രണയത്തിൻറെ ഒരു പൂഞ്ചോല  അവർ വാർത്തെടുത്തു .
പ്രണയം കവിതകെളെഴുതാൻ തുടങ്ങി . അവർ തമ്മിൽ കണ്ടു . അവരിലെ പ്രണയം അവർക്ക് തന്നെ ഒരു കൗതുകമായി .
പ്രായം കൊണ്ട് അവളെക്കാൾ ചെറുപ്പമായിരുന്നു അയാൾ . അവളുടെ ഭർത്താവ് വിദേശത്ത് . തന്റെ ജീവന് തുല്യം അവൾ ഭർത്താവിനെ സ്നേഹിക്കുന്നുണ്ട് . എന്നിട്ടും തന്റെ പുതിയ കാമുകനെ അവൾക്ക് മനസ്സിൽ കുടിയിരുത്താൻ കഴിഞ്ഞു . ചില പെണ്ണുങ്ങൾക്ക് അങ്ങനെയൊക്കെ പറ്റുമായിരിക്കും !.
പ്രണയത്തോടൊപ്പോം അയാൾ അവളെ ആസ്വതിക്കാൻ കൊതിച്ചിരുന്നു . പല രാത്രികളും അവരുടെ പ്രണയ സല്ലാപം അവളുടെ കിടപ്പറയിലായിരുന്നെങ്കിലും ,മനസ്സുകൾ ചേർന്നതല്ലാതെ ശരീരങ്ങൾ ചേർന്നിരുന്നില്ല . അതിലെ നിരാശയാവണം അയാളിൽ ഈ രാത്രി അവളുമായി ചേരണമെന്ന തീരുമാനം .

ഇരുട്ടിൽ അയാൾ അവളുടെ വീടിന്റെ പുറകുവശം ലക്ഷ്യമാക്കി നടന്നു . പതിവുപോലെ പുറകുവശത്തെ വാതിൽ അവൾ തുറന്നിട്ടിരുന്നു .
പ്രണയ സല്ലാപങ്ങൾക്കിടെ ,എപ്പോഴോ അവൾ അയാളിലേക്ക് ചാഞ്ഞു . സന്ദർഭം അയാൾ മുതലെടുത്ത്‌ ആഗ്രഹം സഫലീകരിച്ചു . അയാൾ അത് വരെ ആസ്വദിച്ചതൊന്നും ഒന്നുമല്ലന്ന് ഒരു തോന്നൽ അയളിലുണ്ടായി .
പിന്നീടുള്ള അയാളുടെ പ്രണയങ്ങൾ വിവാഹം കഴിച്ച സ്ത്രീകളോടായി . ഭർത്താക്കന്മാർ സ്ഥലത്തില്ലാത്ത സ്ത്രീകളെ പ്രണയിക്കലും അവരെ അനുഭവിക്കലുമയി അയാൾ അരങ്ങ് തകർത്തു . ഈ ബന്ധങ്ങളിൽ നിന്നെല്ലാം അയാൾ ഓരു കാര്യം മനസ്സിലാക്കി .അയാൾ ബന്ധം പുലർത്തിയ ഒട്ടുമിക്ക സ്ത്രീകളും വികാരം കൊണ്ട് തങ്ങളുടെ ഭർത്താക്കന്മാരെ വഞ്ചിച്ചവരല്ല .അവർക്ക്തങ്ങളുടെ ഭർത്താക്കന്മാരുടെ അടുത്ത് നിന്ന് വേണ്ടത്ര സ്നേഹം കിട്ടാത്തവരായിരുന്നു .

പ്രായം അയാൾക്ക് വിവാഹത്തിനുള്ള വഴിയൊരിക്കി . അയാൾക്ക് സുന്ദരിയായ ഒരു പെണ്ണിനെ ഭാര്യയായി കിട്ടി . അവളുമായുള്ള ഓരോ ദിവസങ്ങളും അയാളിൽ കുറ്റബോധം വേട്ടയാടി തുടങ്ങി . താൻ മറ്റുള്ളവന്റെ ഭാര്യയോട് ചെയ്തത് ആരെങ്കിലും തന്റെ ഭാര്യയോട് ചെയ്യുമോന്ന് അയാൾ ഭയപ്പെട്ടു . ആ ഭയം അയാളിലെ മനസ്സിനെ നോവിച്ചു കൊണ്ടിരുന്നു . എല്ലാ തെറ്റുകളിൽ നിന്നും അയാൾ മോചനം നേടാൻ ശ്രമിച്ചു .
പുസ്തകങ്ങളിലും മറ്റും അയാൾ അയാളെപോലുള്ളവരെ തിരയാൻ തുടങ്ങി . അതിലൂടെ അയാൾ താൻ ആരായിരുന്നെന്ന് സ്വയം തിരിച്ചറിഞ്ഞു .
അയാൾ തന്റെ ഭാര്യക്ക് വേണ്ടുവോളം സ്നേഹം കൊടുത്തു .അവളെ സന്തോഷിപ്പിച്ചു .തന്നെപ്പോലുള്ള കഴുകന്മാരുടെ കണ്ണുകളിൽ നിന്ന് അവളെ അയാൾ സംരക്ഷിച്ചു . അയാളിൽ നല്ലൊരു മനുഷ്യനും ,നല്ലൊരു ഭർത്താവും ജന്മമെടുത്തു . തന്റെ അനുഭവങ്ങൾ മറ്റുള്ളവർക്കൊരു പാഠമാക്കുന്നതിന് വേണ്ടി ദാമ്പത്യ ജീവിതത്തെ കുറിച്ച് ഒരു പുസ്തകം തന്നെ അയാൾ രചിച്ചു .... "അനുഭവം ഗുരു ".



                                  ***ശുഭം **                                                          
                                                                                                       റൗഫ് റഹ്മത്തുള്ള .