പലരും ഗൾഫിൽ പോകുന്നത് കണ്ടപ്പോൾ കുഞാപ്പക്കും ഒരു മോഹം . എങ്ങെനെയെങ്കിലും ഗൾഫിൽ പോണം എന്നായി പിന്നെ ചിന്ത . ഒടുവിൽ കെട്ട്യോളെ കയ്യിലെ രണ്ടു വളപോയാലും കുഞ്ഞാപ്പ ആഗ്രഹം സഫലമാക്കി . പക്ഷെ ഗൾഫിലെത്തിയപ്പോൾ എന്തെങ്കിലും പണി ചെയ്യാൻ നോക്കിയാൽ ഒന്നും കുഞാപ്പക്ക് പറ്റിയില്ല . ഒടുവിൽ ഒരു സുഹൃത്തിൻറെ കരുണകൊണ്ട് കുഞ്ഞാപ്പയെ ഒരു കഫ്ത്തീരയിൽ കൊണ്ടാക്കി . കുഞ്ഞാപ്പ പൊറോട്ട അടിച്ചാൽ ചെമ്പരത്തിപ്പൂ പോലെ വിരിഞ്ഞ് നിൽക്കും , പൊറോട്ട എറിഞ്ഞ് ചുടും എന്നൊക്കെ പറഞ്ഞാണ് കുഞ്ഞാപ്പയെ കരുണ കാണിച്ചവൻ ആ കഫ്ത്തീരയിൽ കൊണ്ടാക്കിയത് .കുഞ്ഞാപ്പ പണിക്ക് നിൽക്കുന്ന അന്ന് 200 പൊറോട്ടക്ക് ഓർഡർ ഉണ്ടായിരുന്നു . കുഞ്ഞാപ്പ പണിക്ക് വന്നപ്പോൾ കടയിലെ മറ്റുപണിക്കാരും മുതലാളിയും കുഞ്ഞാപ്പയുടെ പൊറോട്ട ചുടുന്ന രംഗം കാണാൻ കണ്ണും മിഴിച്ച് നിന്നു . കുഞ്ഞാപ്പ കിച്ചെനിൽ കയറിയപ്പോൾ വലിയ പാത്രത്തിൽ മൈദ കുഴച്ച് വെച്ചിട്ടുണ്ട് ... "ഇതെന്താ ..സാദനം " കുഞ്ഞാപ്പയുടെ ചോദ്യം കേട്ടപ്പോൾ മുതലാളി കരുതി അത് കുഴച്ചത് ശരിയാവാതാകും എന്ന് . "ങ്ങള് ങ്ങളെ രീതിയിൽ കുഴച്ചാമതി ...അത് നോക്കണ്ട .. വേഗം നോയിക്കോളീ .. കുറെ പൊറോട്ടക്കു ഓർഡറണ്ട് .. ഇങ്ങക്ക് അത് വലിയ പണിയല്ലന്നറിയാം ..ന്നാലും പറഞ്ഞുന്നൂള്ളൂ "മുതലാളി തല ചൊറിഞ്ഞ് നിന്നു ." അതൊക്കെ ഞാനേറ്റു...ങ്ങള് പൊറോട്ട ഇങ്ങട് എട്ക്കീ ..ഞാനിപ്പോ ചുട്ട് തരാ ....അതൊക്കെ പോട്ടെ , ഈ സാദനം എന്താ കൊയച്ച് വെച്ചിട്ടുള്ളത് ഇക്കിപ്പോ അതാ അറിയാത്തെ ..."കഫ്തീരിയ മുതലാളി തലക്ക് കയ്യും വെച്ച് ഒരിരിപ്പിരുന്നു .."ഔ ൻറെ മമ്പറം തങ്ങളേ......"
========================ശുഭം ===== റൗഫ് റഹ്മത്തുള്ള ,

No comments:
Post a Comment
അഭിപ്രായം അറിയിക്കുക