ക്ലാസ്സിൽ ടീച്ചർ മഹാഭാരത കൃതിയെ കുറിച്ച് പഠിപ്പിച്ച് കൊണ്ടിരിക്കുന്നു . മാമദ് തലേന്ന് രാത്രി ഗാനമേളക്ക് പോയ ക്ഷീണത്തിൽ ഉറക്കം തൂങ്ങിയിരുന്നു ..ആ മഹനീയ കാഴ്ച്ച ടീച്ചറുടെ കണ്ണിൽ പെട്ടുപോയി . കയ്യിൽ കിട്ടിയ ഡെസ്റ്റെറെടുത്ത് ഒരു കീച്ച് കീച്ചി . മുഖത്ത് ചോക്ക്പൊടി പാറി ..മാമദ് ഞെട്ടിയുണർന്നു ... "മാമദ് ..പറയൂ ..ആരാ മഹാഭാരതം എഴുതിയത് .."
മാമദ് നേരെ ബോർഡിൽ നോക്കി ..അവിടെ ആരും എഴുതികണ്ടില്ല . കുറച്ച് നേരം മാമദ് ആലോചിച്ച് നിന്നു .പിന്നെ ധൈര്യസമേതം പറഞ്ഞു "ഞാനല്ല ടീച്ചറെ .." ടീച്ചർക്ക് അരിശം വന്നു .മാമദിന്റെ ചെവിപിടിച്ച് പുറത്തേക്ക് തള്ളി ! "വീട്ടീന്ന് ആരെങ്കിലും വിളിച്ചിട്ട് ഇങ്ങോട്ട് കേറ്യാ മതി .."
മാമദ് വീട്ടീന്ന് ആളെ കൊണ്ടുവന്നു .വന്നത് കുഞ്ഞാപ്പ . "എന്താ ടീച്ചറെ കാര്യം ..?"
കുഞാപ്പാടെ ചോദ്യം കേട്ട് ടീച്ചർ അടിമുടി ഒന്ന് നോക്കി .."ദേ ഇവനോട് തന്നെ ചോദിക്ക് അനിയനല്ലേ .."
കുഞ്ഞാപ്പ മാമദിനോട് ചൂടായി ..എന്താണ്ടാ ..കാര്യം ..?" മാമദിന്റെ കണ്ണ് നിറഞ്ഞു ."എന്നോട് മഹാഭാരതം എഴുതിയതാരാന്നു ചോദിച്ചു ..സത്യമായും ഞാനല്ല ഇക്ക .."മാമദിന്റെ കണ്ണീരിൽ അവൻ നിരപരാതിയാണെന്ന് കുഞാപ്പക്ക് തോന്നി ..കുഞ്ഞാപ്പ ടീച്ചറെ സ്വകാര്യത്തിൽ വിളിച്ച് കുറച്ച് മാറി നിന്ന് പറഞ്ഞു "ടീച്ചറെ മഹാഭാരതം ചിലപ്പോ ഓൻ തന്നെയാവും എഴുതിയത് ..പേടിച്ചിട്ട് പറയാത്തതാവും ..ഓനെ സ്വകാര്യത്തിൽ വിളിച്ച് ചോദിച്ചാ ഓൻ സമ്മതിച്ചേനെ .."ഇതും പറഞ്ഞ് കുഞ്ഞാപ്പ പോയി .ടീച്ചർ കണ്ണും മിഴിച്ച് ഒരേ നിൽപ്പ് ....
*___________________________ *
റൗഫ് റഹ്മത്തുള്ള ,

No comments:
Post a Comment
അഭിപ്രായം അറിയിക്കുക