ബാബു പണമുണ്ടാക്കാൻ തുടങ്ങിയപ്പോൾ അച്ഛൻ അമ്മ കൂടെപ്പിറന്നവർ എന്നിങ്ങനെയുള്ള ബന്ധങ്ങളെ വേണ്ടാതാവാൻ തുടങ്ങി . പകരം സ്വന്തം കാര്യം സിന്ദാബാദ് എന്ന ആശയം സ്വീകരിച്ചു . പലപ്പോഴും തൻറെ സുഖ സൗകര്യങ്ങൾക്കു വേണ്ടി ബാബു അച്ഛനോടും അമ്മയോടും വഴക്കിട്ടു ..അവരെ വേദനിപ്പിച്ചു . പണത്തിൻറെ മുന്നിൽ ബാബുവിന് ഒന്നും ഒന്നുമല്ലായിരുന്നു .
മൂന്നു വർഷത്തെ ഗൾഫ് ജീവിതം കൊണ്ട് ബാബു അത്യാവിശ്യം കുറച്ച് പണമുണ്ടാക്കി . പിന്നെ ഒന്നും നോക്കിയില്ല .നല്ലൊരു സുന്ദരിയെ കെട്ടി .കുടുംബ മഹിമയൊന്നും ബാബു നോക്കിയില്ല .പെണ്ണ് വീട്ടുകാർക്ക് പണമുണ്ടോന്നു മാത്രം നോക്കി . വീട്ടുകാരുടേയും കുടുംബക്കാരുടെയും എതിർപ്പുകളെ പണമാണ് എല്ലാത്തിലും വലുതെന്ന തത്വം കൊണ്ട് നേരിട്ടു . പലരുടെയും അനിഷ്ടത്തോടെ വിവാഹം കഴിഞ്ഞു . കേവലം ഒരുമാസം മാത്രം മധുവിധു കൊണ്ടാടി .വീണ്ടും പണമുണ്ടാക്കാനായി ഗൾഫിലേക്ക് .വർഷങ്ങൾ പലതും കടന്നു പോയി .ഭാര്യയുമായി ബാബു വിദേശത്ത് കൂടി .മക്കൾ മൂന്നായി ..പണം വാരിക്കൂട്ടി ..ഗൾഫിൽ നല്ല ബിസ്നെസ്സ് കാരനായി .ബാബു ലക്ഷ്യം കണ്ടപോലെ ഒരു വലിയ പണക്കാരനായി .അതോടെ ബന്ധങ്ങൾക്കെല്ലാം വേലികെട്ടി . നാട്ടിൽ വലിയൊരു വീടുപണിതു . അതോടെ കുടുംബത്തോടൊപ്പം സുഖമായി ഇനിയുള്ള കാലം നാട്ടിൽ ജീവിക്കാൻ തീരുമാനിച്ചു . ഗൾഫിൽ നിന്ന് എല്ലാ ബിസ്നെസ്സും നാട്ടിലേക്ക് പറിച്ചു നട്ടു .
നാട്ടിൽ പണം കൊണ്ട് ബാബു പ്രമാണിയായി . പണക്കാരുടെ പുതിയ സൗഹൃദങ്ങൾ ബാബുവിനെ തേടിയെത്തി .കള്ളും പെണ്ണുമായി ബാബു അവർക്കൊപ്പം പണത്തിൻറെ ഹുങ്കിൽ രമിച്ചു .
സുഖലോലുപതയിൽ കൂത്താടിയ ഒരു രാത്രി ബാബുവിനെയും കൂട്ടരെയും ഹോട്ടൽ മുറിയിൽ നിന്നും പെണ്ണ്‍ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടു . അപമാനം സഹിക്കാതെ ബാബുവിൻറെ ഭാര്യ വിവാഹമോജനം നേടി കുട്ടികളോടൊപ്പം അവളുടെ വീട്ടിലേക്ക് പോയി .ആ വലിയ വീട്ടിൽ ബാബു തനിച്ചായി ..നാട്ടുകാരും കൂട്ടുകാരും ബാബുവിനെ ഒറ്റപ്പെടുത്തി . പിന്നീടുള്ള ദിവസങ്ങളെ സിഗരറ്റും കള്ളും കൂട്ടുകാരാക്കി ബാബു തള്ളിനീക്കി . പണം അപ്പോഴും കുന്നുകൂടിക്കൊണ്ടിരുന്നു . സ്വസ്ഥത നഷ്ടപ്പെട്ട ദിനങ്ങളായിരുന്നു അയാൾക്ക് . മാനവും കുടുംബവും നഷ്ടപ്പെട്ടതിനേക്കാൾ അയാൾ തകർന്നത് ഇടയ്ക്കിടെ വരുന്ന ചുമ കാരണം ഒരു ഡോക്ടറെ കാണിച്ചിരുന്നു .അതിൻറെ റിസൾട്ട് വന്നപ്പോഴായിരുന്നു .ഡോക്ടർ വളരെ ക്രൂരമായി വിധിയെഴുതി .ബാബുവിന് കാൻസർ ആണെന്ന് .ഒരുപാട് വൈകിയത് കൊണ്ട് ഇനി മരണം മാത്രമാണ് മരുന്നെന്നും ഡോക്ടർ പറഞ്ഞപ്പോൾ ബാബു ഉറക്കെ പൊട്ടിക്കരഞ്ഞു .തൻറെ പ്രതിരൂപം കണ്ണാടിയിൽ കാണുന്നത് പോലെ അയാൾ മരണം മുന്നിൽ കാണാൻ തുടങ്ങി . അയാൾ മാനസികനില തെറ്റിയ പോലെ അലമാരിയിലെ പണക്കെട്ടുകൾ മുറിയിൽ വാരിവിതറാൻ തുടങ്ങി ..
"ഞാനെൻറെ ജീവിതത്തേക്കാളേറെ നിങ്ങളെ സ്നേഹിച്ചു ..എന്നിട്ടിപ്പോ എൻറെ ജീവൻ രക്ഷിക്കാൻ നിങ്ങൾക്കാവില്ലേ ....എൻറെ അമ്മയെയും അച്ചനെയും കൂടെ പിറന്നവരെയും എൻറെ കുടുംബത്തെയും എല്ലാം ഞാൻ നഷ്ടപ്പെടുത്തിയത് നിങ്ങൾക്ക് വേണ്ടിയല്ലേ ..എന്നെ രക്ഷിക്കാൻ കഴിയാത്ത നിങ്ങളെ ഞാനെന്തിനു സ്നേഹിച്ചു ...." മുറിയിൽ ചിതറിക്കിടക്കുന്ന നോട്ടുകളെ വാരിയെടുത്ത് കയ്യിൽ ചുരുട്ടിപ്പിടിച്ച് അയാൾ വാവിട്ടു കരഞ്ഞു ...............
രാത്രി യുടെ തിരശീല നീക്കി പ്രഭാതം പുഞ്ചിരിച്ചു .. ചിതറിക്കിടക്കുന്ന നോട്ടുകൾക്കിടയിൽ ബാബു മരിച്ചു കിടന്നു ...നേടിയെടുത്ത പണത്തെയും ..പണത്തിന് വേണ്ടി നഷ്ടപ്പെടുത്തിയ ഉറ്റവരെയും കുടുംബത്തെയും വിട്ട് ബാബു യാത്രയായി ........
=======ശുഭം =======
റൗഫ് റഹ്മത്തുള്ള ,
No comments:
Post a Comment
അഭിപ്രായം അറിയിക്കുക