അവനോടുള്ള പ്രതികാരം തീർത്തതിന്റെ സംതൃപ്തി ആയിരുന്നു അവളുടെ കണ്ണുകളിൽ . ഒരു അന്യപുരുഷന്റെ മുന്നിൽ അവൾ വസ്ത്രമഴിച്ചപ്പോഴും ,അയാൾക്ക് മുന്നിൽ സ്ത്രീയെന്ന മാംസ പിണ്ടത്തെ അനുഭവിക്കാൻ വിട്ട് കൊടുത്തപ്പോഴും അവളുടെ മനസ്സ് ലവലേശം പോലും പിടഞ്ഞില്ല !. അവൾ സ്വയം ചീത്തയാകാൻ തന്നെ തീരുമാനിച്ചിരുന്നു . അവളുടെ കാമുകന് ശേഷം ആദ്യമായി ഒരു പരിജയവുമില്ലത്ത പുരുഷന്റെ മുന്നിൽ തന്റെ ശരീരം നഗ്നമാക്കി കൊണ്ട് ചീത്തയായ ഒരു പെണ്ണിന്റെ ആദ്യ വാതിൽ തുറന്നിടുകയായിരുന്നു . ഇനിയും ഒരുപാട് പുരുഷന്മാർ തന്നെ ആസ്വദിക്കും ..അപ്പോൾ അതെല്ലാം അവനോടുള്ള പ്രതികാരമായിമാറുമെന്ന് അവൾ ഉറച്ച് വിശ്വസിച്ചു . അതവനോടുതന്നെ അവൾ പറഞ്ഞിട്ടുള്ളതുമാണ് .
സമൂഹത്തിലേക്ക് ഒരു വേശ്യയായി ഇറങ്ങാൻ തയ്യാറെടുക്കുന്ന ഇവളുടെ പേര് രേഷ്മ എന്നാണ് . ചെറുപ്പം മുതലേ വലിയ പടിവാശിക്കാരിയായിരുന്നു രേഷ്മ .വീട്ടിലെ ഏക പെണ്‍തരി . മാത്രവുമല്ല അവരുടെ കുടുംബത്തിൽ തന്നെ ആകെപ്പാടെയുള്ള ഒരേ ഒരു പെണ്‍കുട്ടി .അത്കൊണ്ട് തന്നെ എല്ലാവരും ആവിശ്യത്തിൽ കൂടുതൽ അവളെ ലാളിച്ചു . പിന്നെ പറയണ്ടല്ലോ ..വഷളായി . എപ്പോഴും അമ്മയോട് തർക്കുത്തരം പറയും .അച്ഛൻ ഗുജറാത്തിൽ ഒരു ഇരുമ്പ് കമ്പനിയിൽ ജോലി നോക്കുന്നു .
രേഷ്മയുടെ അച്ചാച്ചൻ (അച്ഛന്റെ ജേഷ്ഠൻ ) തൊട്ടടുത്ത് തന്നെ താമസം . അദ്ദേഹം ഒരു ട്യുഷൻ സെൻറർ വീടിനു മുന്നിൽ നടത്തുന്നുണ്ട്.രേഷ്മയുടെ അച്ചാച്ചൻ നല്ലൊരു ആദ്യപകൻ കൂടിയായിരുന്നു . ആയിടക്കാണ് അവിടെ പഠിപ്പിക്കാൻ പുതിയൊരു മാഷ് വരുന്നത് .രേഷ്മ അപ്പോൾ ഡിഗ്രിക്ക് പഠിക്കുന്നു .പുതിയ മാഷ് പെട്ടന്ന് തന്നെ കുട്ടികളുടെ മനം കവർന്നു .കുട്ടികൾ എപ്പോഴും പുതിയ മാഷിനെ കുറിച്ചായിരുന്നു സംസാരം .അതെങ്ങിനെയോ രേഷ്മയുടെ കാതുകളിലെത്തി .താമസിയാതെ രേഷ്മ അറിയാതെ മനസ്സിൽ മാഷിനൊരു കൂടൊരുക്കി .
മൂന്ന് മാസത്തോളം അവൾ അയാളറിയാതെ പ്രണയിച്ചു .എത്ര മൂടിവെച്ചാലും സത്യം സകലതും തട്ടിമാറ്റി പുറത്ത് വരുമല്ലോ ..അവളുടെ ഇഷ്ടം വീട്ടിലറിഞ്ഞു .അമ്മ ആ വിവരം അച്ചാച്ചനെ അറിയിച്ചു .കുടുംബത്തിൽ അതൊരു ചർച്ചയായി .രേഷ്മയെ മാഷിന് വിവാഹം കഴിച്ച് കൊടുക്കാൻ തീരുമാനിച്ചു . രണ്ട് വർഷത്തിന് ശേഷം എന്നും തീരുമാനമായി .അവർ പരസ്പരം പ്രണയിക്കാൻ തുടങ്ങി . ചിന്തകൾക്കപ്പുറം ....സ്വപ്നങ്ങൾക്കപ്പുറം ...ഭാവനകൾക്കപ്പുറം .....പ്രണയം അവരിൽ പൂത്തുലഞ്ഞു .
സ്നേഹം ആർത്തുല്ലസിച്ചപ്പൊൾ ..പ്രണയം അതിര് കവിഞ്ഞപ്പോൾ ...അവർ പരസ്പരം എല്ലാം മറന്നു . അവൾക്കുള്ളതെല്ലാം അവനു സമ്മാനിച്ച് കൊണ്ട് അവളുടെ കന്യകത്വം എന്ന കാലത്തിന് വിരാമമിട്ടു . പിന്നീടുള്ള ദിവസങ്ങൾ പ്രണയം അവരിൽ ഒരു അലങ്കാരമാകാൻ തുടങ്ങി .വാക്കുകൾക്ക് പ്രയാസം നേരിട്ടു .. വിരഹത്തിന്റെ ഇടിമിന്നൽ കണ്ടു തുടങ്ങി . 'എല്ലാ ആണുങ്ങളും പെണ്ണിന്റെ ശരീരത്തിന് വേണ്ടിയാണോ പ്രണയിക്കുന്നതെന്ന് അവൾക്ക് തോന്നി തുടങ്ങി . ' അത് പറഞ്ഞ് അവൾ അവനോട് വഴക്കിട്ടു . പതിയെ അവൻ അവളിൽ നിന്ന് ഒഴിഞ്ഞു മാറാൻ തുടങ്ങി .ജോലി മതിയാക്കി അവൻ പോയി .തന്നെ ഒഴിവാക്കാനാണ് അവൻ ശ്രമിക്കുന്നതെന്നറിഞ്ഞപ്പോൾ അവളുടെ മനസ്സ് തകർന്നു .അവൾ അത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ..അതിൽ അവന്റെ മനസ്സലിഞ്ഞില്ലന്ന് മനസ്സിലാക്കിയ അവൾ അവനോട് പറഞ്ഞു "എന്റെ മരണം നിനക്ക് വേദനിക്കില്ലങ്കിൽ ഞാൻ ഒരു ചീത്ത പെണ്ണായി മാറും . നീ കാരണം ചീത്തയായ പെണ്ണിനെ ഓർത്ത് നീ സങ്കടപ്പെടും ...നിന്റെ മുന്നിലൂടെ ഒരു വേശ്യയായി ഞാൻ നടക്കും ...ഒരു പെണ്ണിനെ വേശ്യയാക്കിയതിന് നിന്റെ മനസ്സാക്ഷിയോടും സമൂഹത്തോടും നീ ഉത്തരം പറയേണ്ടി വരും ....അന്ന് നീ ചിന്തിക്കും ...അവൾ എന്തിന് ചീത്തയായി ..."
*_____ശുഭം ________ *
റൗഫ് റഹ്മത്തുള്ള ,

No comments:
Post a Comment
അഭിപ്രായം അറിയിക്കുക