കാർത്തൂന്റെ ചായക്കടയിലിരിന്നു പുട്ടും കട്ടൻചായയും വെച്ച്കേറ്റുമ്പോഴാണ് പട്ടാളക്കാരൻ വേലായുധന്റെ വീട്ടിലെ പട്ടിക്ക് പേ ഇളകിയെന്ന് കുഞ്ഞാപ്പ അറിയുന്നത് .അതും ലോട്ടറിക്കാരൻ കുട്ടപ്പന്റെ വായീന്ന് .
"മ്മ് ടെ വേലായുധന്റെ വീട്ടിലെ പട്ടിയാണോ കുട്ടപ്പാ .."
കുഞ്ഞാപ്പ ചുളുവിൽ ചർച്ചയിൽ നുഴഞ്ഞുകയറി .
"ആസാധനം തന്നെ ..കണ്ടാ തന്നെ പേടിയാകും ..ഇപ്പൊ ചങ്ങലക്കിട്ടിട്ടുണ്ട് .അതാച്ചാ ചങ്ങല പൊട്ടിക്കാൻ കിടന്ന് ചാടിക്കളിക്കുന്നുണ്ട് ... അതെങ്ങാനം പൊട്ടിയാൽ എല്ലാത്തിന്റെ കാര്യവും പോക്കാ ..."
" കാർത്തോ ..കായിഞ്ഞാൻ പിന്നെ തരാട്ടാ .." കുഞ്ഞാപ്പ വേഗം ചായ കുടിച്ച്തീർത്ത് കാർത്തൂനോട് കടവും പറഞ്ഞ് പട്ടാളക്കാരൻ വേലായുധൻറെ വീട്ടിലേക്കു വെച്ച് പിടിച്ചു .
കുട്ടികളും മുതിർന്നവരും അടക്കം ആളുകൾ നിരവധിയുണ്ട് .കുട്ടികൾ കാര്യമറിയാതെ ആർപ്പുവിളിച്ച് രസിച്ചു .മുതിർന്നവരുടെ മുഖത്ത് ഭയപ്പാട് തളംകെട്ടി നിന്നു . അതിനടയിലേക്കാണ് കുഞ്ഞാപ്പ കയറിച്ചെല്ലുന്നത് .
"എന്താ എല്ലാരും കാഴ്ച്ചകണ്ട് നിക്കണ് ..ഇങ്ങക്കൊക്കെ പിരാന്താ ..അതെങ്ങാനം ചങ്ങലപ്പൊട്ടിച്ചാൽ .....എന്താ അവസ്ഥ ! കുട്ട്യോളൊക്കെ ഉള്ളതല്ലേ .."
"അതിനിപ്പോ നമ്മെളെന്താ ചെയ്യാ കുഞ്ഞാപ്പ ,ആർക്കും അങ്ങോട്ട് അടുക്കാൻ പേടിയാ ."
പട്ടാളക്കാരൻ വെലായുധൻ കുഞാപ്പയോട് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചു .
"അയിനെ തല്ലിക്കൊന്നൂടെ .."
"എന്താ ൻറെ കുഞാപ്പാ ..അനക്ക് വിവരല്ലേ ..അതെങ്ങാനം കടിച്ചാൽ പിന്നെന്താ അവസ്ഥ !.."
ചങ്കുരു ഇത്തിരി ഗൗരവത്തിൽ തന്നെ പറഞ്ഞു .
"ങ്ങള് പട്ടാളക്കാരനല്ലേ ...ഇബടെ തോക്കുണ്ടാവില്ലേ ..അതെടുത്ത് കാച്ച് .."
"തോക്കൊക്കെ ഉണ്ട് ..അത് പട്ടാളക്കാരന്റെ തോക്കല്ല ..പക്ഷികളെ വെടിവേക്കുന്നതാ ..."
"എന്നാ അതിങ്ങേടെടുക്ക് ...ഞാൻ വെടിവെച്ചോളാം ...ഉന്നത്തിന്റെ കാര്യത്തില് ഞാൻ മിടുക്കനാണെന്നറിഞ്ഞൂടെ ..."
കുഞ്ഞാപ്പയുടെ ഡയലോഗ് കേട്ട് എല്ലാവരും കൊരിത്തരിച്ചു . വേലായുധൻ അകത്ത്പോയി തോക്കെടുത്ത് കുഞാപ്പക്ക് കൊടുത്തു ... കുഞ്ഞാപ്പ എല്ലാവരെയും നീക്കി നിർത്തി ..പേ ഇളകി ഹാലായി നിൽക്കുന്ന പട്ടിയെ ഒരുകണ്ണ്‍ അടച്ച് ഉന്നം പിടിച്ചു ..എല്ലാവരും ആകാംക്ഷയോടെ പട്ടി ചത്ത് വീഴുന്നതും കാത്ത് നിശബ്ദരായി നിന്നു ...
"ൻറെ മമ്പറത്തെ ഇസ്പ്പേട്ടറെ .." എന്നും പറഞ്ഞ് കുഞ്ഞാപ്പ ഒറ്റ വെടി ...' ട്ടേ ....'
വെടിയുണ്ട കറക്റ്റു നേരെ പട്ടിയെ കെട്ടിയ ചങ്ങലക്ക് കൊണ്ടു ..ചങ്ങല പൊട്ടി !!! ആളുകൾ നാലുപാടും ചിതറിയോടി ..കുഞ്ഞാപ്പ നൂറെ നൂറ്റിപ്പത്തിൽ വാണം വിട്ട പോലെ പാഞ്ഞു ..പിന്നാലെ പട്ടിയും .......
ആ പോക്ക് പിന്നെ രണ്ട് ദിവസത്തിന് കുഞാപ്പാടെ വിവരമൊന്നുമിണ്ടായില്ല . രണ്ട് ദിവസം കഴിഞ്ഞപ്പോൾ കുഞ്ഞാപ്പ നാട്ടിലേക്ക് വിളിച്ചു .. ഞാൻ സുഖമായി ബോംബയിലെത്തി ..എനിക്കിവിടെ സുഖം തന്നെ ..ആ കള്ളനായിൻറെ മോൻ വേലായുധനോട് പറയണം പട്ടിയെ വളർത്തുമ്പോ ഇങ്ങനെ തന്നെ വളർത്തണമെന്ന് ..ആ പോക്കിൽ പട്ടി വണ്ടിയിടിച്ച് ചത്ത കാരണം ഞാനിപ്പോ കുരക്കുന്നില്ല ... .
======ശുഭം ============
റൗഫ് റഹ്മത്തുള്ള ,

No comments:
Post a Comment
അഭിപ്രായം അറിയിക്കുക