Translate

Wednesday, March 30, 2016

ഇഷടമാണോ..

എന്നെ ഒരാൾ കൊല്ലണമെന്ന് ഞാൻ കരുതിയാൽ അയാളുടെ കൈകൊണ്ട്‌ മരിക്കാൻ വലിയ പണിയൊന്നുമില്ല..

എന്നെ ഒരാൾ തല്ലണമെന്ന് എനിക്ക്‌ തോന്നിയാൽ അയാളിൽനിന്ന് തല്ല് വാങ്ങാൻ പ്രയാസമൊന്നുമില്ല..

എന്നെ ഒരാൾ വെറുക്കണമെന്ന് എനിക്ക്‌ തോന്നിയാൽ അയാളുടെ വെറുപ്പ്‌ സമ്പാദിക്കാനും പണിയില്ല.,

എന്നാൽ.,
എന്നെ ഒരാൾ സ്നേഹിക്കണമെന്ന് ഞാൻ കരുതിയാൽ അത്‌ സംഭവിക്കുക എന്നത്‌ പ്രയാസമാൂീരിക്കും...

സത്യത്തിൽ നിങ്ങൾക്കെന്നെ ഇഷ്ടമുണ്ടോ...

ഞാൻ പറഞ്ഞില്ലേ..വല്യ പാടാ...

ങ്ങേ...!!!

Tuesday, March 29, 2016

നല്ല മനുഷ്യനാവുക

"നാം ജനിക്കുമ്പോൾ നമുക്ക്‌ പേരില്ല ...

ഒരു മനുഷ്യ കുഞ്ഞ്‌...

നാം മരിച്ചാലും പേരില്ല..

മയ്യത്ത്‌..അല്ലങ്കിൽ ശവം..

ഇതിനിടയിൽ നമുക്ക്‌ പേരായി മതമായി ജാതിയായി..രാഷ്ട്രീയമായി...

ഒരു മുസ്ലിമിന്റെ വീട്ടിൽ ജനിച്ചാൽ അവൻ മുസ്ലിമായി ജീവിക്കുന്നു , ഒരു ഹിന്ദു കുടുംബത്തിൽ ജനിച്ചതിന്റെ പേരിൽ അയാൾ ഹിന്ദുവായി ജീവിക്കുന്നു.. ഇത്‌ പോലെ തന്നെ ക്രിസ്ത്യാനിയും...

എന്നിട്ടോ എന്റെ മതമാണു ശെരിയെന്ന് പറഞ്ഞ്‌ പരസ്പരം പോരടിക്കുന്നു..
ജന്മം കൊണ്ട്‌ ഒരു മതത്തിൽ ആയിപ്പോയവെനെന്ത്‌ അവകാശമുണ്ട്‌ എന്റെ മതം ശെരിയെന്ന് പറയാൻ..

എന്ന് വെച്ചാൽ മതം പഠിച്ച്‌ സത്യം മനസ്സിലാക്കി  മതമുള്ളവരായി ജീവിക്കുന്നവർ ചുരുക്കം മാത്രം.

ഇനി ഏത്‌ മതത്തിലായാലും അതിലെല്ലാം വിത്യസ്ഥ വിഭാഗങ്ങൾ.. എന്നിട്ടവർ ഞങ്ങളാണു ശെരിയെന്ന് പറഞ്ഞ്‌ പരസ്പരം പോരടിക്കുന്നു...  ആരും എവിടെയും ഞങ്ങൾക്ക്‌ തെറ്റുപറ്റിയെന്ന് പറഞ്ഞ്‌ പരാജയം സമ്മതിക്കുന്നുമില്ല..എല്ലാവരും വിജയിച്ച്‌ തന്നെ നിൽക്കുന്നു.."

"ഒരു നല്ല മനുഷ്യനാകുക..നല്ലമനുഷ്യനായി ജീവിക്കുക..നല്ലമനുഷ്യനായി മരിക്കുക..."

പാഴ്‌ വേല

ഞാനൊരു ചെടി നട്ടു.. അത്‌ വളർന്ന് വലുതായി..

അതിൽ കായ്‌ വന്നു..പൂ വന്നു...

ഒരുപാട്‌ കാലം വെള്ളമൊഴിച്ച്‌ വളർത്തിയുണ്ടാക്കിയത്‌ കായും പൂവും വന്നപ്പോഴാണു മനസ്സിലായത്‌ എല്ലാം പാഴ്‌ വേലയായെന്ന്... കായ്‌ പുളിച്ച്‌ തിന്നാൻ പറ്റില്ല..പൂ ദുർഗ്ഗന്ധം വമിക്കുന്നു...

കഷ്ടപ്പെട്ടത്‌ നാശത്തിനാണന്നറിഞ്ഞപ്പോൾ വെട്ടിമാറ്റി... അതിനൊരു മടിയും തോന്നിയില്ല.. പകരം നിരാശ തോന്നി..നഷ്ടപ്പെടുത്തിയ സമയത്തെ കുറിച്ചോർത്ത്‌..ആരോഗ്യത്തെ കുറിച്ചോർത്ത്‌.. 

പിഴുതെറിയപ്പെട്ട ചെടിയുടെ സ്ഥാനത്ത്‌ പുതിയൊരു ചെടി നട്ടു... ഇന്ന് കഷ്ടപ്പെട്ടാൽ നാള ഫലം കൊയ്തെടുക്കാൻ കഴിയുമെന്നുറപ്പുള്ള...

"നിങ്ങൾ നട്ടു വളർത്തുന്ന ചെടി നിങ്ങൾക്ക്‌ നഷ്ടം വരുത്താതിരിക്കാൻ ശ്രദ്ധിക്കുക.."

നന്മകളുണ്ടാകട്ടെ...

Sunday, March 27, 2016

ഉമ്മ

വീട്ടിലെ ജോലികൾ കഴിഞ്ഞ്‌ രാത്രി പത്ത്‌ മണിയായി അവൾ മുറിയിലെത്താൻ..ക്ഷീണിച്ച്‌ കോണിപ്പടി കയറി വന്ന അവളുടെ കയ്യിൽ ചെറിയ കുഞ്ഞ്‌..ഹാരിസ്‌ മോൻ..
കുഞ്ഞിനെ ബെഡ്ഡിൽ കിടത്തിയ ഉടനെ അവൻ കരയാൻ തുടങ്ങി... ഒരു വിധം അവനെ ഉറക്കി ..അപ്പഴാണു ബിലാൽ മോന്റെ ഉറങ്ങുന്നതിനു മുമ്പുള്ള ഒരു കിസ്സ്‌..ഹാരിസ്‌ മോനിക്ക്‌...
മോൻ ഉണർന്ന് വീണ്ടും കരച്ചിൽ..

"എന്താ ബിലാലേ.. ഞാനെത്ര കഷ്ടപ്പെട്ട്‌ ഉറക്കിയതാ.."

അവൾ വീണ്ടും ക്ഷമയോടെ മോനെ ഉറക്കി..ഏറെ കഴിഞ്ഞു അവൻ ഉറങ്ങാൻ...

അതിനിടെ ഞാനൊന്ന് മയങ്ങി ..

മോന്റെ കരച്ചിൽ കേട്ടാണു വീണ്ടും ഉണർന്നത്‌ അപ്പോഴും അവൾ ഉറങ്ങാതെ മോനെ ഉറക്കുകയായിരുന്നു..

അവളുടെ കഷ്ടപ്പാട്‌ നിറഞ്ഞ കണ്ണുകളോടെ ഞാൻ നോക്കി കിടന്നു..
എന്റെ നോട്ടം കണ്ട്‌ അവൾ പറഞ്ഞു..

"ഇങ്ങനെ കുറേ കഷ്ടപ്പാടുണ്ട്‌ ഞങ്ങൾ പെണ്ണുങ്ങൾക്ക്‌..."

നിറഞ്ഞ കണ്ണുകൾ തുടച്ച്‌ ഞാനെന്റെ ഉമ്മയെ ഓർത്തു...

ഇതിലും കഷ്ടപ്പെട്ടാണല്ലോ എന്റെ ഉമ്മ എന്ന വളർത്തിയത്‌......

കടപ്പാട്‌   ഉമ്മയോട്‌ ...      ..ഉമ്മയോട്‌...ഉമ്മയോട്‌..!!!

Saturday, March 26, 2016

ജബ ജബ

"അപാരേ കാവ്യ സംസാരേ  കവി രേവ പ്രജാപതി ..
യഥാ സ്മൈ രോചതേ വിശ്വം  തഥേദം പരിവർത്തതേ .."

അപാരമായ കാവ്യലോകതതിന്റെ പ്രജാപതി കവിതന്നെയാണ്‌ .എന്തെന്നാൽ അയാളുടെ ഇച്ചയനുസരിച്ച് ഈ ലോകം പരിവർത്തനം ചെയ്യപ്പെടുന്നു ..(ആനന്ദ വർദ്ധനൻ .)

കാര്യങ്ങൾ ഏതാണ്ട് എല്ലാർക്കും മനസ്സിലായില്ലേ ..ഇത് മനസ്സിലാക്കാത്തവർ ചിലരുണ്ട് അവർക്കുള്ളതാണിത്  ????? കെടുക്കട്ടെ ഒന്ന് !!!!!    ...

                                   റൗഫ് റഹ്മത്തുള്ള .,,
=====================================================

നിരാശ കാമുകൻ

കാമുകി കാമുകൻ...

അവരുടെ അവസാന നിമിഷങ്ങളിൽ...അവർ പിരിയാൻ പോകുന്നു..

കാമുകിക്ക്‌ കല്യാണം...കാമുകൻ തന്റെ വലിയ മനസ്സ്‌ കൊണ്ട്‌ പിന്മാറാൻ തീരുമാനിച്ചു ..

അവർ ആദ്യമായി പ്രണയം തുറന്ന് പറഞ്ഞ അതേ കോഫി ഷോപ്പിൽ വെച്ച്‌ തന്നെ ഓരോ കോഫി കുടിച്ച്‌ കൊണ്ട്‌ പിരിയാൻ തീരുമാനിച്ചു..

പരസ്പരം കണ്ണോട്‌ കണ്ണു നോക്കിയിരുന്നു..

രണ്ട്‌ പേരുടേയും നെഞ്ചിൽ കനലെരിയുന്നു...

അവൾ യാത്ര പറഞ്ഞ്‌ എഴുന്നേറ്റു..

അവൻ അവളുടെ കൈ പിടിച്ചു..

ആരേയും കോരിത്തരിപ്പിക്കുന്ന നിമിഷങ്ങൾ...

അവൻ അവസാനമായി പറഞ്ഞു..

"കോഫിയുടെ കാശ്‌ കൊടുത്തിട്ട്‌ പോ പെണ്ണേ.... വല്ലവന്റേം മരത്തിനു ഞാനെന്തിനാ വെള്ളമൊഴിക്കുന്നേ..."

ങ്ങേ...!!!

Friday, March 25, 2016

ഭാര്യമാരുടെ ശ്രദ്ധക്ക്‌....

ഭാര്യമാരുടെ ശ്രദ്ധക്ക്‌....

ഭർത്താവിനെ പരീക്ഷിക്കാനായി ഭാര്യ ലവളുടെ ഒരു ഫ്രെണ്ടിനോട്‌ ഭർത്താവുമായി എഫ്ബിയിൽ ചാറ്റാൻ നിർദ്ധേശം കൊടുത്തു..

പത്ത്‌ ദിവസം കഴിഞ്ഞപ്പോൾ ഫ്രണ്ട്‌ ഭർത്താവിന്റെ ക്ലീൻ ഇമേജ്‌ സർട്ടിഫിക്കറ്റ്‌ ഭാര്യക്ക്‌ കൊടുത്തു..
കൊടുത്ത സർട്ടിഫിക്കറ്റ്‌ ഇങ്ങനെ...

"നിന്റെ ഭർത്താവ്‌ നല്ല ആളാണു..ഒരുപാട്‌ തമാശകൾ പറയും..അങ്ങേരെ പോലെ ഒരാളെ ഭർത്താവായി കിട്ടിയത്‌ നിന്റെ ഭാഗ്യമാണു...ഇത്‌ പോലൊരാളെ സ്വന്തമാക്കാൻ ഏതൊരു പെണ്ണും ആഗ്രഹിക്കും... ഞാനും ആഗ്രഹിച്ചു പോയി... അറിയാതെ ഇഷ്ടപ്പെട്ടു പോയി... അങ്ങേരെ എനിക്ക്‌ വിട്ട്‌ തന്നുകൂടേ.."

ഭാര്യ..

ങ്ങേ...!!!

ഫേസ്ബുക്ക്‌ ഡയറി

"എന്റെ വിലയറിയണമെങ്കിൽ എന്നേക്കാൾ വിലകുറഞ്ഞവനുമായി താരതമ്യം ചൈതാൽ മതി..."

ങ്ങേ...!!!

Tuesday, March 22, 2016

നീ...നീമാത്രം...( കഥ )

പച്ചക്കറി മാർക്കറ്റിലെ തിക്കുംതിരക്കിനുമിടയിലൂടെ അയാൾ നടന്നു നീങ്ങി.. പലരും അയാളുടെകൈപിടിച്ച്‌ സധനങ്ങൾ വാങ്ങാന്നിർബന്ധിക്കുന്നുണ്ടായിരുന്നു.. അവരോടെല്ലാം പുഞ്ചിരിച്ച്‌ കൊണ്ട്‌ വേണ്ടാ എന്ന മട്ടിൽ തലയാട്ടി..
പച്ചക്കറി മാർക്കറ്റിന്റെ ഉള്ളിലൂടെ കുറച്ച്‌ ദൂരം നടന്നൽ രണ്ട്‌ ബിൽഡിങ്ങുകൾക്കിടയിലൂടെയുള്ള ഒരു ഇടുങ്ങിയ വഴി കാണാം .. ആ വഴി കടന്ന് ഇടത്തോട്ട്‌ തിരിഞ്ഞാ ഒരുപാട്‌ കടകൾ കാണാം അതിലെ നാലാമത്തെ പഴയ സാധനങ്ങൾ വാങ്ങുന്ന ഒരു ചെറിയ കടയുണ്ട്‌ ആ കടയെ ലക്ഷ്യമാക്കിയാണു അയാളുടെ നടപ്പ്‌.
അയാളുടെ കയ്യിൽ അയാൾക്കേറെ പ്രിയപ്പെട്ടതും കുറച്ച്‌ വിലയുള്ളതുമായ ആകെയുള്ള മൊബെയിൽ ഫോൺ വിൽക്കാനാണു നടന്നു നീങ്ങുന്നത്‌...
തനിക്ക്‌ പ്രിയപ്പെട്ട തന്റെ മൊബെയിൽഫോൺ വിൽക്കുന്നതിലല്ല അയാൾക്ക്‌ സങ്കടം താനുദ്ധേശിച്ച പണം കിട്ടുമോ എന്ന് ആവലാതി അയാളുടെ മുഖത്ത്‌ നിഴലിച്ച്‌ കാണാം..
പഴയ സാധങ്ങൾക്ക്‌ നല്ല വില തരുന്ന ഒരു കടയാണതന്ന് പലരും പറഞ്ഞതനുസരിച്ചാണു ആ കട തന്നെ തിരഞ്ഞ്കൊണ്ട്‌ അയാൾ പോകുന്നത്‌..
എന്തിനാണാ ഫോൺ അയാൾ വിൽക്കുന്നത്‌.. അയാൾ അതിനു ഒരു പുഞ്ചിരികൊണ്ടാകും മറുപടി പറയുക..
'എന്റെ എല്ലാമെല്ലാമായ എന്റെ ഭാര്യക്ക്‌ ഒരു സമ്മാനം വാങ്ങാൻ...നാളെ അവളുടെ പിറന്നാളാണു...'
മറ്റുള്ളവരെ പോലെ ഭാര്യയെ സോപ്പിടാൻ വേണ്ടി എന്തെങ്കിലും സമ്മാനം കൊടുക്കുന്നതല്ല, അയാൾക്ക്‌ അവളെ അത്രക്ക്‌ ഇഷ്ടമാണു.
അവളെ വിവാഹം കഴിച്ച്‌ തന്റെ ജീവിതത്തിലേക്ക്‌ കൂട്ടിക്കൊണ്ടുവന്നിട്ട്‌ ഒമ്പത്‌ വർഷമായി.. ഇതിനിടെ എട്ട്‌ പിറന്നാൾ അവൾക്ക്‌ കടന്ന് പോയി . ഒരു മുട്ടായിപോലും അവൾക്ക്‌ വാങ്ങിക്കൊടുത്തില്ല.
അയാൾ അറിഞ്ഞിരുന്നില്ല തന്റെ ഭാര്യ തന്നെ എത്ര സ്നേഹിച്ചിരുന്നു എന്ന്.. അത്‌ ബോധ്യപ്പെട്ട്‌ തുടങ്ങിയത്‌ അയാൾ തനിച്ചായപ്പോഴായിരുന്നു.
കൂട്ടുകാരിലും മറ്റു വിനോദങ്ങളിലുമാണു യദാർത്ഥ സ്നേഹമെന്ന് അയാൾ തെറ്റിദ്ധരിച്ചിരുന്നു. അന്നല്ലാം അവളുടെ സ്നേഹം അയാൾക്ക്‌ അസ്വസ്ഥത ഉണ്ടാക്കുന്നതായിരുന്നു.
സ്നേഹിക്കാനും സ്നേഹം അനുഭവിക്കാനും ഒരുമനസ്സ്‌ വേണം . ആ മനസ്സ്‌ ഉണ്ടാകണമെങ്കിൽ എന്തെങ്കിലും തരത്തിൽ ഒരു വേദന മനസ്സിന്റെ ഏതെങ്കിലും കോണിൽ എരിഞ്ഞ്‌ കൊണ്ടിരിക്കണം..ആ മനസ്സിലേക്ക്‌ ഒരു കുളിർമ്മഴ പോലെയാകും സ്നേഹം പൈതിറങ്ങുക..അതിനായി മനസ്സ്‌ കൊതിച്ച്‌ കൊണ്ടിരിക്കും..
അയാൾക്കത്‌ സത്യമെന്ന് ബോധ്യപ്പെട്ടു. വിവാഹം കഴിഞ്ഞ കാലത്തെല്ലാം എല്ലാ സന്തോഷങ്ങൾക്കും കൂട്ടുകാർ ..മറ്റു വിനോദങ്ങൾ ..സംഗീതം.. സുന്ദരികളോടുള്ള കൊഞ്ചിക്കുഴയൽ അങ്ങനെയങ്ങനെ പോകുന്നു ...ഇങ്ങനെയുല്ലസിക്കുന്ന മനസ്സ്‌ എങ്ങനെ പാവം ഒരു ഭാര്യയുടെ സ്നേഹം കാണും..
അയാളുടെ ഉല്ലാസ ജെവിതത്തിൽ അയാളാദ്യം നേരിട്ടത്‌ സൗദര്യത്തിനു എപ്പോഴും മുൻ തൂക്കം കൊടുത്ത്‌ പരിപാലിച്ച്‌ കൊണ്ടിരുന്ന അയാളുടെ ആരോഗ്യമുള്ള ശരീരമായിരുന്നു.. ഒരു കിഡ്നിയിൽ മുഴ വന്നതിന്റെ പേരിൽ ഓപ്പറെറ്റ്‌ ചൈത്‌ ഒരി കിഡ്നി എടുത്ത്‌ കളഞ്ഞപ്പോൾ തന്റെ ശരീരം എപ്പോ വേണമെങ്കിലും തന്നെ ചതിക്കുമെന്ന് അയാൾക്ക്‌ ബോധ്യമായി . അന്ന് ആദ്യമായി തന്റെ ഭാര്യയുടെ സ്നേഹവും പരിചരണവും അയാൾ അനുഭവിച്ചറിഞ്ഞു..
സുഹൃത്തുക്കളുമൊത്ത്‌ കച്ചവടം തുടങ്ങി അത്‌ പാതി വഴിയിൽ പരാചയപ്പെട്ടപ്പോൾ ഒരു ആശ്വാസവാക്കായി അവളുണ്ടായി..അന്നും ആ സ്നേഹം അയാളനുഭവിച്ചു..ഓരോരുത്തരായി അയാളിൽ നിന്ന് അകലാൻ തുടങ്ങി... അകലാനുള്ള കാരണങ്ങൾ അവർ തന്നെയുണ്ടാക്കി..ഓരോരുത്തരും അകലുമ്പോഴും കൂടുതൽ സ്നേഹമായി ഒരു താങ്ങായി അവൾ അയാളിലേക്ക്‌ ചേർന്ന്.. സ്നേഹം അനുഭവിച്ച്‌ കണ്ണുകൾ നിറഞ്ഞ്‌ അവളെ തന്റെ മറോടണച്ച്പിടിച്ച്‌ കിടക്കുമ്പോൾ ഒരിക്കൽ അയാൾ ചോദിച്ചിട്ടുണ്ട്‌..
"നീയെന്താ ഈ സ്നേഹമെല്ലാം എനിക്കാദ്യം തരാതിരുന്നത്‌.."
അവൾ മാറിൽ നിന്ന് തലയുയർത്തി അയാളുടെ മുഖത്ത്‌ നോക്കി ഒന്ന് പുഞ്ചിരിച്ചു..
"ഞാനെന്നും ഇങ്ങനെ സ്നേഹിച്ചിട്ടുണ്ട്‌..പക്ഷ നിങ്ങൾ തിരിച്ചറിഞ്ഞത്‌ ഇപ്പഴാണന്ന് മാത്രം.."
അയാൾക്കത്‌ വലിയ വേദനയും നഷ്ടബോധവും സമ്മാനിച്ചു.
ഒരിക്കലും പിരിയില്ലന്ന് കരുതിയ എന്നും
തനിക്ക്‌ ഒരു സഹായിയാകുമെന്ന് കരുതിയ കൂട്ടുകാരനും പിരിഞ്ഞതോടെ അയാൾ അവളിൽ നിന്ന് സ്നേഹം പരിപൂർണ്ണമായി ആസ്വദിച്ചു..കുറ്റപ്പെടുത്തലുകളില്ലാതെ സ്നേഹത്തോടെ തനിക്ക്‌ താങ്ങായി നിന്നപ്പോൾ അവളെ പ്പോലെ ഒരു ഭാര്യയെ അനുഭവിക്കാൻ വലിയ ഭാഗ്യം തന്നെ വേണമെന്ന് അയാൾ തിരിച്ചറിഞ്ഞു..അനുഭവിച്ചാൽ അതിരുകളില്ലാത്ത അനുഭൂതിയാണു ഭാര്യ എന്ന സത്യം അയാൾ നെഞ്ചോട്‌ ചേർത്ത്‌ പിടിച്ചു.
ഇന്നയാളുടെ കയ്യിൽ സ്മ്പത്തില്ല. തുച്ചമായ ശമ്പളത്തിന്റെ ഒരു ചെറിയ ജോലി മാത്രം അത്കൊണ്ട്‌ അയാൾക്കൊന്നിനും തികയില്ല..
പക്ഷെ ഇതിനിടെ കടന്ന് വന്ന അവളുടെ പിറന്നാൾ അയാളിൽ സന്തോഷമുണ്ടാക്കിയെങ്കിലും , തന്നോട്‌ കാണിച്ച സ്നേഹത്തിനു പകരം കൊടുക്കാൻ അയാളിൽ ഒന്നുമില്ലന്ന ബോധ്യത്തോടെ തന്നെയാണു അവളോട്‌ പിറന്നാളിനു എന്ത്‌ സമ്മാനമാണു വേണ്ടതെന്ന് ചോദിച്ചത്‌.
അവൾ വിവാഹം കഴിഞ്ഞത്‌ മുതൽ അന്ന് വരെ ആഗ്രഹിച്ചിരുന്ന് ഒരു സാധനമുണ്ട്‌ അതവൾ ആവിശ്യപ്പെട്ടു..പക്ഷെ അതാവിശ്യപ്പെടുമ്പോൾ അതിന്റെ വില അവൾക്കറിയില്ലായിരുന്നു.
ആദ്യമായി തന്നോട്‌ ആവിശ്യപ്പെട്ട ആ സമ്മാനം അതും അവൾ ഒരുപാട്‌ ആഗ്രഹിച്ച സമ്മാനം...അയൾക്കത്‌ വാങ്ങാൻസന്തോഷമേയുണ്ടായിരുന്നുള്ളൂ.. പക്ഷെ, അതിന്റെ വിലയറിഞ്ഞപ്പോൾ അയാൾ തകർന്ന് പോയി..അതിനുള്ള കാശില്ലായിരുന്നു അയാളുടെ കയ്യിൽ ..ഒടുവിൽ വേറെ നിവർത്തിയില്ലാതെയാണു അയാൾക്കേറെ പ്രിയപ്പെട്ട അയാളുടെ ഫോൺ വിൽക്കാൻ തീരുമാനിച്ചത്‌..
പഴയ സാധനങ്ങൾ വിൽക്കുന്ന കടയുടെ മുന്നിലെത്തി . അയാൾ ഫോൺ ആ കടക്കാരനു നേരെ നീട്ടി..
"ഇതെന്ത്‌ കിട്ടും...? "
അൽപ നേരത്തെ വിലപേശലിനൊടുവിൽ അയാളത്‌ വിറ്റു.. ആ കാശുമായി സന്തോഷത്തോടെ അവളാഗ്രഹിച്ച ആ സാധനവും വാങ്ങി അന്നു വരെ അനുഭവിക്കാത്ത സന്തോഷത്തിൽ അവളുടെ അടുത്തേക്ക്‌ ഓടി...
അവളുടെ മുന്നിൽ വന്ന് നിന്ന് അയൾ കിതച്ച്‌ ഒപ്പം പുഞ്ചിരിയുമായി നിന്നു. സമ്മാനപ്പൊതി അയാൾ പുറകിൽ പിടിച്ചു..
"കിട്ടിയാ..."
അവൾ ചിരിച്ച്‌ കൊണ്ട്‌ ചോദിച്ചു..
അയാൾ ആ സമ്മാനപ്പൊതി അവൾക്ക്‌ നേരെ നീട്ടി...അവളത്‌ സന്തോഷത്തോടെ സ്വീകരിച്ചു..അയാളുടെ കവിളിൽ ഒരു ചുടുചുംബനം കൊടുക്കാനും അവൾ മറന്നില്ല..
അവൾ പോയി അലമാര തുറന്ന് ഒരു പൊതിയെടുത്ത്‌ അയാൾക്ക്‌ നേരെ നീട്ടി..
"ഇതെന്താ...? "
"എനിക്ക്‌ സമ്മാനം തന്നില്ലേ അത്പോലെ ഞാനും വാങ്ങി ഒരു സമ്മാനം.. "
അയാൾ അവളുടെ മുന്നിൽ വീണ്ടും തോറ്റുപോയി..
"തുറന്ന് നോക്ക്‌..ഇഷ്ടപ്പെടും..."
അയാളാപൊതി തുറന്നപ്പോൾ ശെരിക്കും ഞെട്ടി.. അയാളുടെ കണ്ണു നിറഞ്ഞു.,
"കുറി വിളിച്ച്‌ കിട്ടിയ കാശ്‌ കൊണ്ട്‌ വാങ്ങി വെച്ചതാ ഇന്ന് തരാന്ന് കരുതി..ഒരു സർപ്പ്രൈസ്‌ ആയിക്കോട്ടെന്ന് കരുതി.. ഇനി ആ പഴയ ഫോൺ വിറ്റാളേ ..ഈ ഫോണിനെ കുറിച്ച്‌ എപ്പോഴും പറയാറില്ലേ..."
അയാളാ ഫോൺ നോക്കി കുറച്ച്‌ സമയം നിറ കണ്ണുകളോടെ നിന്നു...പിന്നെ നിയന്ത്രണം വിട്ട്‌ അയാൾ പൊട്ടിക്കരഞ്ഞ്‌ കെട്ടിപ്പിടിച്ചു...
"നീ.....നീ...."
കരച്ചിലിന്റെ തേങ്ങൽ കൊണ്ട്‌ അയാൾക്ക്‌ വാക്കുകൾ വന്നില്ല....
           ******    ശുഭം    *****
         റൗഫ്‌ റഹ്മത്തുള്ള വടക്കേകാട്‌,

Wednesday, March 16, 2016

സ്നേഹം മാത്രം (കഥ )

"ദാരപ്പാ ന്റെ പുറകേ ബരണത്‌..കുറച്ചീസായല്ലോ ന്റെ റബ്ബേ..."

അവൾ തലതാഴ്ത്തി ധൃതിയിൽ നടന്നു..

'പർദ്ദട്ടാലും ഈ പണ്ടാറങ്ങളു വിടില്ലേ..'
അവൾ പിറുപിറുത്തു..

ആ ചെറുപ്പക്കാരൻ ബൈക്കിന്റെ വേഗത കുറച്ച്‌ അവളുടെ പുറകേ തന്നേയുണ്ട്‌..
ബൈക്കിന്റെ ശബ്ദം അവളുടെ തൊട്ടുപുറകിലായി മുഴങ്ങിക്കൊണ്ടിരുന്നു...

'ബല്ല പോലീസേരും ഈ പണ്ടാറ ചെക്കനെ ഹെൽമറ്റിടാത്തതിനു പിടച്ചെങ്കി റബ്ബേ..'

അവൾ രണ്ടു മതിലുകൾക്കിടയിലൂടെയുള്ള വഴിയിലേക്ക്കയറി..ആവഴിയിലൂടെ അരക്കിലോമീറ്റർ നടന്നാ അവളുടെ വീടായി... അവൾക്ക്‌ സമാധാനമായി..
ആ ചെറുപ്പക്കാരന്റെ മുഖത്ത്‌ പ്രണയ ഭാവമില്ല..പകരം പേടിച്ച്‌ വിളറിയ മുഖഭാവം മാത്രം അവൻ രണ്ടും കൽപ്പിച്ച്‌ ബൈക്ക്‌ അവളുടെ മുന്നിലേക്ക്‌ എടുത്തു..

"എനിക്ക്‌..എനിക്കൊരു കാര്യം പറയാനുണ്ട്‌..ഞാൻ.."

"ന്റെമ്മാാാാ..."

അവൻ പറഞ്ഞ്‌ തുടങ്ങുമ്പോഴേക്കും അവൾ കരഞ്ഞ്‌ കൊണ്ട്‌ ഓടി.. അവൻ ബൈക്കുമായി ജീവനും കൊണ്ട്‌ പാഞ്ഞു...
ആയിരത്തിലധികം മുസ്ലിം വീടുകളുള്ള ഒരു വലിയ മഹല്ലിലെ പള്ളി സെക്രട്ടറി ആലിയുടെ മകളായിരുന്നു അവൾ...
കരഞ്ഞ്‌ കൊണ്ട്‌ വീട്ടിലേക്ക്‌ ഓടിക്കയറിയ മകളെ പറമ്പിലെ വാഴത്തോട്ടം നനച്ച്കൊണ്ടിരുന്ന ആലി കണ്ടു. പെട്ടന്ന് തന്നെ കയ്യിലെ വള്ളം നനച്ചിരുന്ന പൈപ്പ്‌ പണിക്കാരൻ ബംഗാളി പയ്യന്റെ കയ്യിൽകൊടുത്ത്‌ ആലിയും വീട്ടിലേക്ക്‌ ഓടിക്കയറി..
ഉമ്മയോട്‌ സങ്കടം പറയുന്ന മോളെ കണ്ട്‌ ആലി കാര്യം തിരക്കി...

"എന്താ മോളേ യ്യ്‌ കരേണത്‌...."

"മോളകത്ത്‌ പോയി ബല്ലതും കയ്ക്ക്‌ ..ങ്ങളോളോടൊന്നും ചൊയ്ക്കണ്ടാ.."

പിന്നെ കാര്യം പറഞ്ഞത്‌ ഉമ്മയായിരുന്നു..കാര്യം കേട്ടപ്പോൾ ആലി അലറി..

"ആരാണ്ടിയോൻ..കള്ള ഹമുക്ക്‌..ന്നെ ഓനിക്ക്‌ അറിയില്ലാ.."
"ഇങ്ങളു ബെറുതേ കലിതുള്ളണ്ടാ..നാട്ടുകാരറിഞ്ഞാ പിന്നെ പലതും പറഞ്ഞിണ്ടാക്കും..കെട്ടിച്ച്‌ പോണ്ട പെണ്ണാ.."
"മ്മ്മ്മ്..ആട്ടെ ഓനാരാന്ന് മനസ്സിലായാ.. "
"ഓൾക്കറിഞ്ഞൂടാ..പിന്നെ ഓളൊരു സംശയം പറഞ്ഞു..ഇബടെ പത്രം ഇടാൻ ബന്നിരുന്നോനാണെന്ന്.."
"ഹേ...ആ കാഫിറാ..."
"ഇങ്ങളാഹാലാകാതെ..ഓനാന്ന് സംശയേയുള്ളൂ.."
"മ്മ്മ്മ് നാളെ ഓളെ ക്കാണാൻ ഓൻ ബരോന്ന് നോക്കാം..അപ്പൊ പിടിച്ച്‌ ഓന്റെ ആണ്ട്‌ നേർച്ച നടത്താ.."

അടുത്ത ദിവസം..അതേ സമയം.,

അവളുടെപിറകേ വിളറിയ മുഖവുമായി അവനും..

"ആലിക്കാടെ മോളല്ലേ..എനിക്കൊരു കാര്യം പറയാനിണ്ട്‌.. "
അവൾ മിണ്ടാതെ തലതാഴ്ത്തി വേഗം നടന്നു..

"ഒരു കാര്യം എനിക്ക്‌ വേണ്ടി ഉപ്പാട്‌ പറയ്യോ... ഇയ്യാളു പറഞ്ഞാ ഉപ്പ കേൾക്കും.. "

ആ വാക്കുകൾ കേട്ടപ്പോൾ അവൾക്ക്‌ കാര്യമെന്തന്നറിയണമെന്നുണ്ടായിരുന്നു.. പക്ഷെ അപ്പോഴേക്കും അവൾ രണ്ട്‌ മതിലുകൾക്കിടയിലൂടെയുള്ള വഴിയിലേക്ക്‌ കയറിയിരുന്നു..ഉടനെ അവൾ ഓടി..അവൻ ബൈക്ക്‌ സ്പീഡ്‌ കൂട്ടുമ്പോഴേക്കും അവന്റെ മുന്നിൽ ആലിയും കൂട്ടരും ചാടിവീണു..
അവരെ കണ്ടപാടേ ഭയന്ന് വിറച്ച അവൻ രക്ഷപ്പെടാൻ നോക്കിയെങ്കിലും അപ്പോഴേക്കും അടി വീണിരുന്നു..

" കള്ള പ്പന്നി യ്യ്‌ ന്റെ വീട്ടിൽ പേപ്പറിടുന്നോനല്ലടാ.."
"അതെ ഇക്കാ..ന്നെ തല്ലല്ലേ..ഞാനൊന്ന് പറഞ്ഞോട്ടെ.. "
"മുസ്ലിം പെൺകുട്ടികളെ പെഴപ്പിക്കാൻ നോക്കണല്ലടാ കാഫിറേ..."

അവൻ പെട്ടന്ന് കുതറി

"ഞാനിങ്ങളുദ്ധേശിക്കുന്ന ആളല്ലാ..ഞാൻ പിഴപ്പിക്കാൻ നടക്കുന്നോനല്ലാ..ന്റെ വയറ്റിപ്പിഴപ്പിനു വേണ്ടി നടക്കുന്നോനാ..."

പെട്ടന്ന് എല്ലാരും നിശബ്ദരായി..

"സത്യമാണു..ഞാനീ ഏരിയയിലെ മാതൃഭൂമി പത്രത്തിന്റെ ഏജന്റാണു..കഴിഞ്ഞ ദിവസം ഇങ്ങളെ നബിയെ പറ്റി മോശമാക്കി എഴുതിയതിൽ പ്രധിഷേധിച്ച്‌ ഇങ്ങളെ മഹല്ലിലെ എല്ലാ വീട്ടുകാരോടും മാതൃഭൂമി പത്രം നിർത്താൻ ഇങ്ങളു കുറിപ്പിറക്കിയില്ലേ..ഇപ്പോ ആയിരത്തിയെണ്ണൂറിലധികം പത്രം ഒറ്റയടിക്ക്‌ നിന്നു.. അതൊന്ന് ഇങ്ങളെ മോളോട്‌ പറഞ്ഞ്‌ ഇങ്ങളെ കൊണ്ട്‌ തീരുമാനം മാറ്റിക്കാൻ വേണ്ടിയാ...അല്ലാതെ...ങ്ങളു വിജാരിക്കും പോലെ..."

അവന്റെ കണ്ണുകൾ നിറഞ്ഞു..

"ന്റെ വീട്ടിൽ ന്റെ അമ്മയും രണ്ട്‌ പെങ്ങമ്മാരും മാത്രമുള്ളൂ ..അവർക്ക്‌ വേണ്ടിയാ ഞാൻ കഷ്ടപ്പെടുന്നത്‌.."

ആലി അവന്റെ തോളിൽ തട്ടി..

"സാരല്ലാ...പോട്ടെ... ഏതൊരു തന്തയും പ്രതികരിക്കുന്നതേ ഞാനും ചൈതുള്ളൂ.."
ഇത്രയും പറഞ്ഞ്‌ ആലിയും കൂട്ടരും നടന്നു..

"ഇക്കാ..."

അവൻ പുറകിൽ നിന്ന് വിളിച്ചു..

"ഇക്കാ മാതൃഭൂമി പത്രത്തിന്റെ കാര്യം..ഒന്നും പറഞ്ഞില്ലാ.."

ആലി അവനെ അടുത്തേക്ക്‌ മാടി ...അവന്റെ രണ്ട്‌ തോളിലും കൈവെച്ചു..

"നിനക്ക്‌ നിന്റമ്മയേ ഒരുപാടൊരുപാട്‌ ഇഷ്ടമല്ലേ..."

അവൻ പതിയെ തലയാട്ടി

"മ്മ്മ്മ് ...നിന്റെ ആ പുന്നാര അമ്മ പിഴച്ചവളാണെന്നും വെഭിചാരിയാണെന്നും ഒക്കെ നാളത്തെ മാതൃഭൂമി പത്രത്തിൽ വന്നാൽ ആ പത്രവുമായി ഇവടെയുള്ള വീടുകളിൽ യ്യ്‌ അത്‌ വിതരണം ചെയ്യോ.."

പെട്ടന്ന് ആലിയുടെ കൈ തട്ടി ഇല്ലാ എന്നമട്ടിൽ തലയാട്ടികൊണ്ട്‌ അവിയൻ പിറകോട്ട്‌ പോയി.

"മോനേ..ഇത്‌ വർഗ്ഗീയതയല്ലാ..ഭീകരവാദമല്ല..സ്നേഹമാണു..നീ നിന്റെ അമ്മയെസ്നേഹിക്കുന്നതിനേക്കാൾ കൂടുതൽ......"

       ----------====((((())))))=====-------
                            ശുഭം.

            റൗഫ്‌ റഹ്മത്തുള്ള വടക്കേകാട്‌,