ഒരു പണിയുമില്ലാതെ റോഡരികിലെ ചെറുമതിലിൽ കൊച്ചിക്കാരെ ഭാഷയിൽ കളക്ഷനെടുക്കാൻ ഇരിക്കുന്ന , പച്ചമലയാളത്തിൽ വായ്‌നോക്കാനിരിക്കുന്ന നാല് ഫ്രീക്കാൻസ് പതിവ് പോലെ ഒരു നാല് മണി നേരത്ത് ....
ഈ സമയത്ത് നല്ല മൊഞ്ചുള്ള തലയിൽ തട്ടമിട്ട ഒരു താത്തകുട്ടി യുടെ എൻട്രി..ഒരു വളവും തിരിഞ് അവളുടെ എൻട്രിയിൽ ഫ്രീക്കൻസ് വീണു.. പക്ഷെ ഫ്രീക്കൻസിന്റെ കണ്ണ് തള്ളിക്കൊണ്ട് അവളുടെ തൊട്ട് പുറകെ ഒരു പയ്യന്റെ എന്ററിയും..നിറം കുറഞ്ഞ ആ പയ്യനെ കണ്ടതും അവരിലെ ആൺ വർഗ്ഗം ഉണർന്നു..
"എത്തവനാടാ അത്...നുമ്മ ഇവിടിരിക്കുമ്പോൾ ലവൻ കേറി പഞ്ചാരയടിക്കുന്നോ..."
"അവനെ കണ്ടിട്ട് മ്മളെ കൗമല്ലന്ന തോന്നുന്നു..."
"എന്നാ ഇത് ലതന്നെ..ഒളിച്ചോട്ടം.."
"ഹേ... അവനെ കണ്ടിട്ട് ഒരു സങ്കിയെ പോലുണ്ടല്ലേ.."
അവരിലെ സദാചാരം ഉണർന്നു..പള്ളിയിൽ നിന്ന് ബാങ്ക് വിളിക്കുമ്പോൾ സിനിമാ കഥയും പറഞ്ഞിരിക്കുന്ന ലവരുടെ മതബോധവും ഉണർന്നു..പിന്നെ ഒന്നും നോക്കിയില്ല ചാടിയിറങ്ങി..
"ആരാടി ഇവൻ.."
"അത് ചോദിക്കാൻ നീയാരാ.."
ലവളുടെ മറുചോദ്യം കേട്ട് കലിപൂണ്ടവൻ
"മ്മളെ സമുദായത്തിലെ നിന്നെപോലുള്ള കുട്ടികളെ വളച്ചു കൊണ്ടുപോകലാ ഇവന്മാരെ പണി.."
ഉടനെ ലവളുടെ കൂടെയുള്ള പയ്യൻ ഇടപെട്ടു..
"ഹാലോ മിഷ്ടർ..ഞാനാരാന്നറിയ്യോ.."
"നീ ഏത് സങ്കിയാണെലും ഞങ്ങക്ക് പുല്ലാ.."
ഇത് പറയലും അവർ ആ പയ്യനെ തല്ലി.. ആളുകൾ കൂടി..പ്രശ്നം വഷളായി..പോലീസ് വന്നു എല്ലാവരെയും കൊണ്ടുപോയി..
"സാറേ..ഞങ്ങളെ സമുദായത്തിൽ പെട്ട പെൺകുട്ടികളെ കറക്കി കൊണ്ട് പോകൽ ഇവരുടെ സ്ഥിരം ഏർപ്പാടാ.."
"സമുദായം പറയുന്ന നിങ്ങളിന്ന് സുബഹി നിസ്ക്കാരിച്ചോ.."
S i യുടെ ചോദ്യത്തിന് മുന്നിൽ നാലുപേരും തലകുനിച്ചു...
"ആ നിസ്‌ക്കാരിക്കാത്ത സമുദായ സ്നേഹികൾ ഒന്നങ്ങോട്ട് മാറി നിന്നേ.."
S i പെൺകുട്ടിയോട്..
"ഇവൻ നിന്റെ ആരാ..."
"എന്റെ ആങ്ങളയാ സാറേ..."
പെട്ടന്ന് ഒരുഷോക്കോടെ നാല്‌പേരും കണ്ണ് തള്ളി ലവളെ നോക്കി...ങ്ങേ..!!!
അതേ സ്പോട്ടിൽ തന്നെ s i യുടെ കൈ ലവന്മാരെ മുഖത്ത് വീണു...പൊന്നീച്ചയെ അവർ അന്ന് ആദ്യമായി കണ്ടു..
പെൺകുട്ടിയും ആങ്ങളയും അത്യാവശ്യം സമ്പത്തുള്ള തറവാട്ട് കാരായത് കൊണ്ട് ലവന്മാരെ വിട്ടില്ല...കേസ് കൊടുത്തു..ലവന്മാരെ കോടതി കയാറ്റിയിറക്കി..അതും പതിനഞ്ച് തവണ....
സദാചാര പരിപാടിയും ചെറുമതിലിൽ ഇരുന്നുള്ള വായ്‌നോട്ടവും അവസാനിപ്പിച്ച് ഫ്രീക്കൻസ് നാടിന് മാതൃകയായി...
No comments:
Post a Comment
അഭിപ്രായം അറിയിക്കുക