അച്ഛനും അമ്മയും പേരിട്ടത്തിന്റെ പേരിൽ ഒരുപാട് സങ്കടം സഹിച്ച ആളായിരുന്നു പോടൻ..
സ്‌കൂൾ മുതൽ ഇന്ന് കൂലിപ്പണിക്ക് പോകും വരെ പോടനെ കൂട്ടുകാരും നാട്ടുകാരും പോടാ..പോടാ..എന്നാ വിളിച്ചിരുന്നത്...കേട്ട് കേട്ട് സഹികെട്ട് പോടൻ വാർഡ് മെമ്പർ സുഗുണനെ കണ്ട സങ്കടം പറഞ്ഞു.. സുഗുണന്റെ അപാര ബുദ്ധി വർക്ക് ചെയ്ത് ഒരു ഐഡിയ പുറത്തെടുത്തു..
"നമുക്ക് നാട്ടുകാരെ വിളിച്ച് കൂട്ടി അവർക്ക് എന്തെങ്കിലും മധുരം വിളമ്പി നിന്റെ പേര് മാറ്റി എന്ന ഞാൻ പ്രഖ്യാപിക്കാം.. ന്തേ.."
"ആ.. അത് കൊള്ളാം..ന്നാ അടിപൊളി പായസം വെക്കാം..ലേ.."
അങ്ങനെ പോടൻ നാട്ടുകാരെയും കൂട്ടുകാരെയും ക്ഷണിച്ച ദിവസം... പോടൻ ഏറെ സന്തോഷത്തിൽ വന്നവർക്കെല്ലാം പായസം വിളമ്പി... പായസം കുടിച്ചവർ ഓരോരുത്തർ മൂടും തട്ടി സ്ഥലം കാലിയാക്കി..പോടൻ സങ്കടപ്പെട്ടു.
"സുഗുണേട്ടാ.. ഇങ്ങള് പറ.."
സുഗണൻ പായസം കുടിച്ച് മത്തായി ഒരുഭാഗത്ത് ഇരുന്നു... നാട്ടുകാരെല്ലാം പിരിഞ്ഞു..
എന്തായാലും അടുത്ത ദിവസം മുതൽ പോടന്റെ പേര് മാറി...നാട്ടുകാരെല്ലാം പോടനെ പിന്നെ 'പായസ പോടാ ന്ന വിളിച്ചു...
ശുഭദിനം..
No comments:
Post a Comment
അഭിപ്രായം അറിയിക്കുക