കുഞാപ്പയും ദാസനും പണ്ടേക്കു പണ്ടേ ചെങ്ങാതിമാരാണ് .ഒരേ പാത്രത്തിൽ ഉണ്ടിട്ടുണ്ട് ,ഒരേ പായയിൽ കിടന്നിട്ടുമുണ്ട് .പക്ഷെ രണ്ടും ശാന്തയുടെതാണെന്ന് മാത്രം .നടത്തറ ശാന്തയല്ലട്ടാ ..കുഞ്ഞാപ്പയുടെ നാട്ടിലെ ശാന്ത .കാലം മാറി .ശാന്ത വീട് മാറി .ദാസനും കുഞാപ്പയും ഇപ്പോൾ രണ്ടുപായയും രണ്ടു പാത്രവുമായി .എന്നാലും സ്നേഹത്തിന് കുറവില്ല .
നാട്ടിലെ കുംഭഭരണി മഹോത്സവം വന്നു .കൊല്ലം കൊല്ലം ദാസൻറെ വീട്ടിൽനിന്ന് ഒരു കരിങ്കാളി ഉണ്ടായിരിക്കും .കുടുംബക്കാർ ചേർന്നാണ് കരിങ്കാളിക്കുള്ള കാശ് എടുക്കുക .ഇത്തവണത്തെ പൂരത്തിന് കരിങ്കാളി കെട്ടാൻ പിരിച്ച കാശ് ദാസൻ കള്ളുകുടിച്ച് തീർത്തു .ഭരണി ദിവസം അടുത്തെത്തിയപ്പോൾ ദാസൻ ആകെ ബേജാറായി .തൻറെ വിഷമം ഉറ്റ ചങ്ങായി കുഞാപ്പയോടു പറഞ്ഞു .
"യ്യ് ഒന്നോണ്ടും പേടിക്കണ്ട ദാസാ ...ഞാനില്ലേ ..കരിങ്കാളി കെട്ടാനുള്ള ആളെ ഞാൻ കൊണ്ടരാം .."
"ആരെ ..?എങ്ങിനെ ....?"
"അതൊന്നും യ്യ് അറിയണ്ട ...ഒക്കെ ഞാൻ ശരിയാക്കാം ..."
ദാസൻ മനസ്സില്ല മനസ്സോടെ സമ്മതിച്ചു .
അങ്ങനെ ഭരണി ദിവസം ദാസൻറെ വീട്ടിലേക്ക് കുഞ്ഞാപ്പ കരിങ്കാളി കെട്ടാനുള്ള ആളുമായി വന്നു .ഒരു കറുത്തമനുഷ്യൻ .
"ഇയ്യാൾക്ക് വല്ലതും അറിയ്യോ കുഞാപ്പാ .."
"അതൊക്കെ അറിയും ...പക്ഷെ മൂപ്പരോട് ഒന്നും സംസാരിക്കാൻ നിക്കരുത് .വലിയ ഗൗരവക്കാരനാ..."
കണ്ടാൽ തന്നെ കരിങ്കാളി പോലുള്ള ആ മനുഷ്യനെ കണ്ടപ്പോൾ ദാസൻ സന്തോഷിച്ചു .കുഞ്ഞാപ്പയെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുക്കാനും മറന്നില്ല .
കരിങ്കാളി വേഷം കെട്ടി .വീട്ടുകാരും കുടുംബക്കാരും ചുറ്റുംകൂടി .കരിങ്കാളിയുടെ കയ്യിൽ വാള് കൊടുത്തപ്പോൾ മൂപ്പര് ഉറഞ്ഞുതുള്ളി ...
"ഹേ ...ഹെ ഹെ ....തുമി കമൂണാസോ ...കീ ഖബർ .."
കരിങ്കാളി തുള്ളിപ്പറഞ്ഞത് ആർക്കും ഒന്നും മനസ്സിലായില്ല . പക്ഷെ ദാസന് കാര്യം പിടികിട്ടി .കുഞ്ഞാപ്പ പണിക്ക് വന്ന ഏതോ ബംഗാളിക്ക് 100 രൂപയും കൊടുത്ത് കൊണ്ടുവന്നതാണെന്ന് . അപ്പൊ ഓടിയ ഓട്ടം കുഞ്ഞാപ്പ പിന്നെ നിർത്തുന്നത് ഭരണി കഴിഞ്ഞിട്ടാണ് .നാട്ടിലെ അമ്പലവാസികൾ കുഞ്ഞാപ്പയെ ശരിക്കും കൈവെച്ചു .ദാസൻ അടുത്ത ഭരണിക്കുള്ളതും കൂടി കൊടുത്തു .
-------------------കയിഞ്ഞു -----------------
റൗഫ് റഹ്മത്തുള്ള ,

ഔട്ട് സൊഴ്സ് ചെയ്തതാണെന്ന് പറഞ്ഞാൽ കുടുംബക്കാർക്ക് മനസ്സിലാവില്ല എന്ന് വച്ചാൽ എന്നാ ചെയ്യാനാ
ReplyDeleteഒരു ബംഗാളി കരിങ്കാളി ഇരിക്കട്ടെ എന്ന് കുഞ്ഞാപ്പ കരുതിയതില്‍ കുറ്റം പറയാന്‍ വയ്യ. ബാക്കി എല്ലാം അവര്‍ക്കാകുമെങ്കില്‍ ഇതും ...?
ReplyDeleteനാം തമാശയായ് കാണുന്നുവെങ്കിലും സമീപഭാവിയില്‍ തന്നെ പോസ്റ്റില്‍ പറഞ്ഞതുപോലെ കാര്യം സംഭവിച്ചുകൂടായ്കയില്ല. കുനിഞ്ഞൊരു കടലാസ് കഷണമെടുക്കുന്നതിനും കഴിയാത്തവിധം അലസന്മാരും മടിയന്മാരുമായ് നാം മാറിയിരിക്കുന്നു. ഈ അടുത്ത നാളുകളിലൊന്നില്‍ വയലില്‍ ഞാറു നടാനായ് കുറേറയേറെ അന്യസംസ്ഥാനതൊഴിലാളികളെ കൊണ്ടുവന്നത് കണ്ടിരുന്നു.
ReplyDeleteപോസ്റ്റ് രസകരമായിരുന്നു..