Translate

Sunday, July 21, 2019

കടകാലിയാക്കൽ

നമ്മുടെ നിത്യജീവിതത്തിൽ നമുക്കെന്നും സുപരിചിതമാണ്  കട കാലിയാക്കൽ എന്ന പഥം  ... ഉൾപ്രദേശങ്ങളിയാണെങ്കിലും ടൗണുകളിലാണെങ്കിലും ഇങ്ങനെ ഒരു ബോർഡ് പലരും കണ്ടിട്ടുണ്ടാകും ... 
ഒരുപാട് സ്വപ്‌നങ്ങളും പ്രതീക്ഷകളുമായി കെട്ടിയുണ്ടാക്കിയ കച്ചവട സ്ഥാപനം ആരും തിരിഞ്ഞു നോക്കാതെ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെടുമ്പോൾ രണ്ടു തുള്ളി കണ്ണുനീരിൽ തന്റെ ജീവിത സ്വപ്നവർണ്ണങ്ങളെ ചാലിച്ച് ഏറെ വേദനയോടെ എഴുതി കെട്ടിത്തുക്കുന്ന ഒരു വാക്കാണ് കട കാലിയാക്കൽ .....
എന്റെ നാട്ടിലെ ഒരു കട കാലിയാക്കിയതിന്റെ അവസ്ഥ കണ്ട് എന്റെ ഭാവനയിൽ വന്ന ഒരു രംഗം മാത്രമാണ് ഇനി ഞാനിവിടെ പറയുന്നത് ..... 

മൂന്ന് വർഷം മുൻപ് ഒരു പാട് പ്രതീക്ഷകളോടെ അയാൾ അടുക്കളയിലേക്കുള്ള പാത്രങ്ങളും മറ്റു അല്ലറ ചില്ലറ സാധനങ്ങളുമായി ഒരു കട തുടങ്ങി ... 
പക്ഷെ അടുക്കളയിലെ പെണ്ണുങ്ങൾ വലിയ വലിയ പത്രാസുള്ള കടകളിലേക്ക് പോയി ... 
ഇനി ആണുങ്ങളങ്ങാനം നമ്മുടെ നാട്ടിലെ കടയല്ലേ  അവിടെപ്പോയി വാങ്ങിയാലോ എന്ന് ചോദിച്ചാൽ ഉടനെ മറുപടി 
" അയ്യേ  ..അത് ചെറിയ കടയല്ലേ ... നല്ല സാധനങ്ങളൊന്നും ഉണ്ടാവില്ല ... അത് തന്നെ അയാൾ എന്ന് കൊണ്ട് വെച്ച സാധങ്ങളായിരിക്കും .."
മൂന്ന് വർഷം അയാൾ കാത്തിരുന്നു ... ആരെങ്കിലും ഇതുവഴി വന്നെങ്കിൽ എന്നാശിച്ച് ... 
പക്ഷെ ആ കടയുടെ മുന്നിലൂടെ പലരും കടന്നുപോയെങ്കിലും അങ്ങോട്ട് കയറിയവർ വിരളം ...
എല്ലാ പ്രതീക്ഷകളും അസ്തമിച്ച്‌ തുടങ്ങിയപ്പോൾ ആരോ പ്രതീക്ഷയറ്റപ്പോൾ എഴുതിവെച്ച വാക്ക് അയാളും ആ കടക്ക് മുന്നിൽ എഴുതി വെച്ചു .... 
കടകാലിയാക്കൽ ... വമ്പിച്ച ഡിസ്‌കൗണ്ട് .. 
ഒരു ദിവസം പോലും വേണ്ടിവന്നില്ല .. അയാളുടെ കടയുടെ പരസ്യം നാട്ടിലെങ്ങും പാട്ടായി ... പെണ്ണുങ്ങൾ വായ്ക്കുവായും വാട്സാപ്പും ഫോൺകോളുമായും അയാളുടെ കട പരസ്യപ്പെടുത്തി .. ചെറിയ കടയെന്ന് നോക്കാതെ , പഴയ സാധനങ്ങെളെന്ന് പറയാതെ പെണ്ണുങ്ങൾ കെട്ടിയവൻമാരെ കൂട്ടി അങ്ങോട്ട് പാഞ്ഞു .. കെട്ടിയോന്മാർ ഇല്ലാത്ത പെണ്ണുങ്ങൾ ആരെയും കാത്ത് നിൽക്കാതെ അങ്ങോട്ട് പാഞ്ഞു ... 
കടയിൽ ആളുകൾ തിങ്ങി നിറഞ്ഞു .. അത്കണ്ട് അയാളുടെ കണ്ണുനിറഞ്ഞു .. ഇവരൊക്കെ എവിടെയായിരുന്നു എന്ന് ഒരു നിമിഷം അയാൾ ചിന്തിച്ചു ... 
വളരെ ചുരുങ്ങിയ ദിവസങ്ങളെ വേണ്ടി വന്നുള്ളൂ അയാളുടെ കട പകുതിയിലേറെയും നാട്ടുകാർ വെടുപ്പാക്കി ... ഇതെന്താ വെറുതെ കൊടുക്കുന്നതാണോ എന്ന് പലർക്കും തോന്നിപ്പോകും .. ഇല്ല , മുപ്പതോ നാല്പതോ ശതമാനം ഡിസ്കൗണ്ടാണ് ... 
അങ്ങനെ ഒരു കട ഉണ്ടെന്ന് പോലും അറിയാത്തവർ ചോദിച്ചറിഞ്ഞ് അങ്ങോട്ട് പോയി .. പക്ഷെ അപ്പോഴേക്കും എല്ലാം തീർന്നിരുന്നു ... 
ഡിസ്‌കൗണ്ട്  എന്ന് കേൾക്കുമ്പോഴേക്കും ഓടിക്കൂടിയ നാട്ടുകാരുടെ മനോഭാവമല്ല അയാളെ അത്ഭുതപ്പെടുത്തിയത് വേണ്ടിയതും വേണ്ടാത്തതുമായ സാധനങ്ങൾ ഡിസ്‌കൗണ്ടെന്നും പറഞ്ഞ് വാങ്ങിക്കൂട്ടുന്നത് കണ്ടപ്പോഴാണ് ....
ഇനി ഒരിക്കൽ കൂടി അയാൾ പുതിയ കട തുറക്കുമായിരിക്കും ... 
അങ്ങനെ തുറന്നാൽ ഒരു പക്ഷെ അയാൾ ആ കടക്ക് പേരിടുന്നത് കടകാലിയാക്കൽ എന്നായിരിക്കും ....

No comments:

Post a Comment

അഭിപ്രായം അറിയിക്കുക