Translate

Friday, February 7, 2014

ഓർമ്മകളിൽ ... (അനുഭവം )

                    സ്കൂളിൽ ചുമ്മാ പോയിരുന്ന കാലത്ത്‌ ആകെ ഒരു തവണമാത്രമേ യുവജനോത്സവത്തിൽ പങ്കെടുത്തുള്ളു.. അതും ഒരു പാട്ട്‌ പാടാൻ..  ങ്ങേ..
ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണു ആ വീര കൃത്യം ഞാൻ നിർവ്വഹിച്ചത്‌.. ക്ലാസ്സിലെ ആസ്ഥാന ഗായകനായിരുന്നു ഞാനന്ന്.. അത്‌ അങ്ങനെ സംഭവിച്ച്‌ പോയതാ.. എല്ലാവരും കൂടി എന്നെ പിരികേറ്റി അങ്ങനെ ആക്കിയെന്നാണു തോന്നുന്നത്‌.
എന്തായാലും എല്ലാവരുടേയും നിബന്ധത്തിനു വഴങ്ങി ഞാനാ ത്യാഗം ഏറ്റെടുത്തു. സ്റ്റേജിൽ കയറുന്നത്‌ പോയിട്ട്‌ നാലാളൊട്‌ നേരെ സംസാരിക്കാൻ തന്നെ പേടിയുള്ള കാലം..
എന്റെ ഭഗ്യം !!!  യുവജനോതവത്തിലെ മാപ്പിളപ്പാട്ട്‌ വിഭാഗം സ്റ്റേജിലായിരുന്നില്ല . ഒരു ക്ലാസ്സ്‌ മുറിയിൽ നാലു അദ്ധ്യാപകർ ജഡ്ജസ്സായി അവരുടെ മുന്നിലായിരുന്നു.. എനിക്ക്‌ സമാധാനമായി. കൂടെയുള്ള മിടുക്കന്മാർ അവരുടെ കരുത്ത്‌ തെളിയിച്ചു.. എന്റെ നമ്പർ വന്നു. ഞാൻ സ്വരമൊന്നു ശെരിയാക്കി നെഞ്ചിടിപ്പോടെ കണ്ണുകളടച്ച്‌ സകല സംഗീതാചാര്യന്മാരേയും മനസ്സിൽ കണ്ട്‌ ആസ്വദിച്ച്‌ പാടാൻ തുടങ്ങി.. പാട്ടിന്റെ പകുതി ഭഗം കഴിഞ്ഞപ്പോൾ ഞാൻ കണ്ണു തുറന്നു.. ജഡ്ജസ്സിരുന്ന് പരസ്പരം കുശലം പറയുന്നു.. ഒരാൾ പല്ലിൽ കുത്തിക്കൊണ്ടിരിക്കുന്നു, വേറൊരാൾ പേപ്പറിൽ എന്തോ ചിത്രം വരക്കുന്നു... ങ്ങേ.. ഇങ്ങനെ ഒരു പഹയൻ ചങ്ക്‌ പൊട്ടി പാടുന്നുണ്ടെന്ന യാതൊരു ഭാവവും അവരുടെ മുഖത്തില്ല.. ഞാൻ ചിന്തിച്ചു ,.. 'എനിക്ക്‌ എന്തിന്റെ കേടായിരുന്നു '.. പാടിത്തീർന്നു.. അവരെന്നോട്‌.. " കഴിഞ്ഞോ..? "  ഞാൻ തലയാട്ടി.. അവർ ഒരു നെടുനിശ്വാസം വിട്ട്കൊണ്ട്‌ .. " ഓ .. ആയിക്കോട്ടെ.."
ഞാൻ ഗായക കുപ്പായം മെല്ലെ ഊരിവെച്ചു.. എന്നെ പിരികേറ്റി വിട്ടവർ ഇത്‌ വായിക്കുന്നുണ്ടെങ്കിൽ എനിക്കൊരു കാര്യം ചോദിക്കാനുണ്ട്‌.." ഞാനെന്ത്‌ തെറ്റാടാ നിങ്ങളോട്‌ ചൈതത്‌... ങ്ങേ.."
                                                   
                                                            റൗഫ്‌ റഹ്മത്തുള്ള വടക്കേകാട് ,

No comments:

Post a Comment

അഭിപ്രായം അറിയിക്കുക