Translate

Thursday, February 6, 2014

കുഞ്ഞാപ്പ കഥകൾ (മ്മളെ ആദ്യരാത്രി )

കുഞ്ഞാപ്പാടെ ആദ്യത്തെ കല്യാണം ചെരമുട്ടി കദീസയുമായി ആയിരുന്നു.. കല്യാണം കഴിക്കാനുള്ള പ്രായം അണക്കായിക്കിണടാന്ന് കുഞ്ഞാപ്പാടെ വാപ്പ ചോദിച്ചപ്പോ .. അതിമ്മളെ കുറ്റല്ലല്ലോ,. ഇങ്ങളു നേരത്തിനും കാലത്തിനും കെട്ടാത്ത കാരണല്ലേ.. എന്നായിരുന്നു കുഞ്ഞാപ്പാടെ മറുപടി. വാപ്പ പിന്നെ ഒന്നും ചിന്തിച്ചില്ല . കുഞ്ഞാപ്പാനെ പിടിച്ച്‌ പെണ്ണു കെട്ടിച്ചു.. പൂട്ട്‌ ബഷീറിന്റെ മോൾ  ചെരമുട്ടി കദീസൂനെ കൊണ്ടാണു കെട്ടിച്ചത്‌. കുഞ്ഞാപ്പാടെ പെണ്ണുകെട്ടാള്ള പൂതി

അങ്ങട്ട്‌ തീരട്ടേന്ന് കുഞ്ഞാപ്പാടെ വാപ്പ കരുതി..
കദീസു മുമ്പൊരിക്കൽ കെട്ടിയതാ.. ആ കെട്ടിയവനെ രണ്ടാം ദിവസം ചെരമുട്ടികൊണ്ട്‌ തലക്കടിച്ച പെണ്ണാണു കദീസു.. അതിനു ശേഷമാണു കദീസൂനു ചെരമുട്ടി കദീസൂന്ന് പേരു വീണത്‌.
കദീസൂന്റെ വീരകഥകളൊന്നും അറിയാതെയാണു പാവം കുഞ്ഞാപ്പ കല്യാണത്തിനു തലവെച്ച്‌ കൊടുത്തത്‌..
അങ്ങനെ നിക്കഹ്‌ കഴിഞ്ഞു . രാത്രി ഭക്ഷണം കഴിഞ്ഞ്‌ എല്ലാവരും കുഞ്ഞാപ്പാട്‌ സംസാരിച്ചിരിക്കാ.. കുഞ്ഞാപ്പാക്ക്‌ എത്രയും പെട്ടന്ന് മണിയറയിലെത്താനുള്ള വെപ്രാളമായിരുന്നു..
"ന്നാ പിന്നെ കെടുന്നാലോ.."
കുഞ്ഞാപ്പ കസേരപിടിച്ച്‌ എണീക്കാനുള്ള  ഭാവത്തിൽ ചോദിച്ചു..
"ഇരിക്ക്‌ പുയ്യാപ്ലേ.. ഇങ്ങളെ ഇന്നല്ലേ നേരേ ചൊവ്വേ ഒന്നു കാണാൻ കിട്ടാ."
പെണ്ണിൻറെ  വാപ്പ അത്‌ പറഞ്ഞപ്പോൾ കുഞ്ഞാപ്പാക്കൊരു സംശയം..
"അപ്പോ നാളെ മ്മളെ കണ്ടൂടെ.. അതന്താ വാപ്പാ ഇങ്ങളങ്ങനെ പറഞ്ഞത്‌.. "
"ഏയ്‌ അതൊന്നൂലാ..നാളെ പുയ്യാപ്പ്ള  ഇങ്ങളോട്ക്ക്‌ പോവൂലേ..അതാ.."
അത്‌ കേട്ടപ്പോ കുഞ്ഞാപ്പാക്ക്‌ സമ്മാധാനമായി..
കുഞ്ഞാപ്പ അങ്ങനെ മണിയറയിൽ കയ്റി.. ചെരമുട്ടി കദീസു നാണിച്ച്‌ കട്ടിലിന്റെ ഒരറ്റത്ത്‌ ഇരിക്കുന്നുണ്ട്‌.. അതിനടുത്ത്‌ തന്നെ മേശപ്പുറത്ത്‌ കല്യാണ മാലയും ബൊക്കയും ഒരു ഗ്ലാസ്സ്‌ പാലും ഒരു പാത്രത്തിൽ ഫ്രൂട്സും ഒരു വലിയ ജഗ്ഗിൽ വെള്ളവും ഇരിപ്പുണ്ട്‌.കുഞ്ഞാപ്പ വലിയൊരു ചിരിയും ചിരിച്ച്‌ കട്ടിലിൽ ഇരുന്നു.. രണ്ടുപേരും ഒന്നും മിണ്ടാതെ പരസ്പരം മുഖത്തോടു മുഖം നോക്കി.. വിറയ്ക്കുന്ന കൈകളോടെ കുഞ്ഞാപ്പ  കദീസൂന്റെ കൈകളിൽ പിടിച്ചു..
"ഇജ്ജ്‌ മെയിലാഞ്ചിയൊക്കെ ഇട്ടീണ്ടാ.."
കുഞ്ഞാപ്പാടെ കുശലം,.. കദീസു കൈതട്ടി മാറ്റി..
"ഹോ ബയങ്കര നാണക്കരിയാണല്ലോ.."
കുഞ്ഞാപ്പ ഇതും പറഞ്ഞ്‌ കട്ടിലിൽ മലർന്നു കിടന്നു..എന്നിട്ട്‌ പുഞ്ചിരി തൂകി ഒരു മുല്ലപ്പൂവെടെത്ത്‌ കദീസൂന്റെ കവിളത്തേക്കെറിഞ്ഞു.. ആ മുല്ലപ്പൂവെടുത്ത്‌ തിരിച്ചൊരു ഏറും പ്രതീക്ഷിച്ച്‌ കിടന്ന കുഞ്ഞാപ്പാടെപ്പാടെ മുഖത്ത്‌ വന്നടിച്ചത്‌ മേശപ്പുറത്തെ ബൊക്കയായിരുന്നു..
"ഔ "
കുഞ്ഞാപ്പക്ക്‌ ദേശ്യം വന്നു . കുഞ്ഞാപ്പ അതെടുത്ത്‌ ഒരേറു കൊടുത്തു . കദീസു പാലുള്ള ഗ്ലാസ്സെടുത്ത്‌ ഒരേറ് .. കുഞ്ഞാപ്പാടെ മുഖത്തും ദേഹത്തും ആകെ പാൽ..കുഞ്ഞാപ്പ വിട്ടില്ല . ഗ്ലാസ്സെടുത്ത്‌ തിരിച്ച്‌ കൊടുത്തു .  കദീസു ഒട്ടും വിട്ടില്ല ഫ്രൂട്സ്‌ വെച്ചിരുന്ന പ്ലേറ്റെടുത്ത്‌ കുഞ്ഞാപ്പാടെ തലക്കെറിഞ്ഞു.. "എഡീ " എന്നും പറഞ്ഞ്‌ കുഞ്ഞാപ്പ പ്ലേറ്റെടുത്ത്‌ അങ്ങോട്ടും കൊടുത്തു.. കദീസു നല്ല കനമുള്ള ജഗ്ഗെടുത്ത്‌ കുഞ്ഞാപ്പാക്ക്‌ വെച്ചു കൊടുത്തു . കുഞ്ഞാപ്പ ജഗ്ഗെടുത്ത്‌ തിരിച്ച്‌ കൊടുക്കുമ്പോൾ ഇനി മേശപ്പുറത്തൊന്നുമില്ലാന്ന് ഉറപ്പ്‌ വരുത്തി. പക്ഷെ കദീസു ആജഗ്ഗ്‌ കൊണ്ട്‌ തന്നെ കുഞ്ഞാപ്പാടെ തലക്കടിച്ചു..
"ന്റെ റബ്ബേ.." കുഞ്ഞാപ്പ നിലവിളിച്ചു.. കദീസു വിട്ടില്ല . കുഞ്ഞാപ്പാനെ കമഴ്ത്തിക്കിടത്തി കദീസു നടുമ്പുറത്ത്‌ കയറിയിരിന്നു.. എന്നിട്ട്‌ ത്രിശ്ശൂരു പൂരത്തിന്റെ അമിട്ട്‌ പൊട്ടുന്ന പോലെ കുഞ്ഞാപ്പാടെ പുറത്ത്‌ ഇടിയോഡിടി..
"അള്ളോ അയ്യോ..ന്റെ റബ്ബേ..ആ.."
കിഞ്ഞാപ്പാടെ നിലവിളികേട്ട്‌ അപ്പുറത്തെ മുറിയിലിരിന്ന് കദീസൂന്റെ ഉമ്മ ചോദിച്ചു "എന്താ പുയ്യാപ്ല കരേണത്‌.."
വാപ്പ പറഞ്ഞു. " ആദ്യരാത്രി അങ്ങനൊക്കെ ചെല ഒച്ചപ്പാടൊക്കെ ഉണ്ടാകും..ഇത്‌ നമ്മളെ പയേകാലൊന്നല്ലാ.. "

                          *******ശുഭം *********

                                                                        റൗഫ് റഹ്മത്തുള്ള വടക്കേകാട് ,

No comments:

Post a Comment

അഭിപ്രായം അറിയിക്കുക