Translate

Saturday, August 31, 2013

ലാപ്ടോപ് (ഹാസ്യ കഥ )

                             
കുടുംബത്തിലെ പലരുടെയും വീട്ടിൽ ലാപ്ടോപ് വാങ്ങിയതിൽ
അസൂയപൂണ്ട് കുഞ്ഞാപ്പ കുന്നംകുളത്ത്പോയി ഒരു ലാപ്ടോപ് വാങ്ങി . സന്തോഷത്തോടെ കുഞ്ഞാപ്പ ഭാര്യയേയും മക്കളെയും വിളിച്ച് ലാപ്ടോപ്പിന്റെ മുന്നിലിരുത്തി . ബാഗ്‌ തുറന്ന് ലാപ്ടോപ് പുറത്തെടുത്തു . കുഞ്ഞാപ്പ ലാപ്ടോപ് കൈകൊണ്ട് തൊടുന്നത് ഇതാദ്യമാണ് .ലാപ്ടോപിൽ ചാർജെർ കണക്റ്റ് ചെയ്തു . പ്ലഗ്ഗിൽ കൊട് വയർകുത്തി സ്വിച്ച് ഓണ്‍ ചെയ്തു .. എങ്ങനെയൊക്കെയോ ലാപ്ടോപ് ഓണ്‍ ചെയ്തു .. പക്ഷെ ഇതെന്ത് കുന്തമാണെന്ന് അറിയാതെ കുഞാപ്പയും കുടുംബവും കണ്ണും മിഴിച്ചിരുന്നു . ഒന്നും മനസ്സിലാകാതെ ലാപ്ടോപ് ഓഫ് ചെയ്യാൻ തന്നെ തീരുമാനിച്ചു .പക്ഷെ എങ്ങനെ ഒഫാക്കുമെന്നറിയാതെ കുഞ്ഞാപ്പ കുഴങ്ങി . കറന്റില് കുത്തിയ പ്ലഗ്ഗിന്റെ സ്വിച്ച് ഓഫ് ചെയ്തു ..നോ രക്ഷ !..ലാപ്ടോപ് ഒഫായില്ല .പിന്നെ പ്ലഗ്ഗ് ഊരിയിട്ട് നോക്കി .ലാപ്ടോപ് ഒഫായില്ല .ഇതെന്ത് പണ്ടാരമെന്നറിയാതെ കുഞ്ഞാപ്പ തലചൊറിഞ്ഞു .കുഞ്ഞാപ്പയുടെ ഭാര്യ ഒരു ഐഡിയ പറഞ്ഞു . വീടിന്റെ ഫ്യൂസൂരിയാലോ ..? കുഞ്ഞാപ്പ വീടിന്റെ പുറത്തേക്ക് ഓടി ..വീടിന്റെ ഫ്യൂസൂരി . വീട്ടിലെ എല്ലാം ഓഫായി . പക്ഷെ !ലാപ്ടോപ് മാത്രം ഓഫായില്ല . ഇതെന്ത് കുദറത്താണെന്ന് കരുതി കുഞാപ്പയും കുടുംബവും താടിക്കും കൈവെച്ച് ഒരേ ഇരിപ്പ് . ലാപ്ടോപ്പിലെ ബാറ്ററി തീർന്നപ്പോൾ അത് താനേ ഓഫായി .കുഞ്ഞാപ്പ മെല്ലെ ലാപ്ടോപ് അടച്ച് വച്ച് ബാഗിലാക്കി നേരെ കുന്നംകുളത്ത് വാങ്ങിയകടയിൽ തന്നെ കൊണ്ട് കൊടുത്തു .എന്നിട്ട് ഒരു പരാതിയും കൂടി പറഞ്ഞു . ചേട്ടായി ..ഇത് കേടാണ്‌ട്ടാ ..ഓണാക്കിയാൽ പിന്നെ ഇതോഫാക്കാൻ പറ്റില്ല ..!

                                                റൗഫ് റഹ്മത്തുള്ള ,

3 comments:

  1. its awesome .........ഇതു വായിച്ചപോൾ ഒരു നല്ല ഷോര്ട്ട്ഫിലിംന് ഉള്ള കഥ ഉണ്ട് എന്നു തോന്നി താങ്ങൾക്കു സമ്മതം ആണു എങ്കിൽ this is my mail id deepakthachett@gmail.com ....താങ്ങൾ reply അയക്കും എന്ന hope ഓടെ .....ദീപക് ..........

    ReplyDelete
    Replies
    1. സന്തോഷം ..തീർച്ചയായും ഈ കഥ നിങ്ങൾക്ക് പ്രയോജനപ്പെടുത്താം ...ഷോർട്ട് ഫിലിം എടുത്താൽ എന്നെകൂടെ ഒന്ന് കാണിക്കണമെന്ന് അപേക്ഷ ..കഥ താങ്കൾക്ക് ബ്ലോഗ്ഗിൽ നിന്നെടുക്കാം ..എന്ന്
      റൗഫ് റഹ്മത്തുള്ള

      Delete
  2. വളരെ നന്ദി ......എടുക്കാൻ പറ്റിയാൽ തീർച്ചയായും അറിയിക്കാം.... :)

    ReplyDelete

അഭിപ്രായം അറിയിക്കുക