ടാറിട്ട റോഡിലൂടെ വന്ന് ഇടവഴിയിലേക്ക് കയറി കുറ്റിച്ചെടികൾക്കിടയിലൂടെ നീണ്ടുനിവർന്ന പറമ്പിലെ വഴികളിൽ ഒരു വെളിച്ചം പോലുമില്ലാതെ അയാൾ നടന്ന് നീങ്ങുമ്പോൾ എന്തോ മനസ്സിലുറപ്പിച്ചിരുന്നു .
ജിവിതത്തിന്റെ ഓർമ്മകൾ പൂവിട്ട കാലം തൊട്ടേ പ്രണയസരോവരത്തിലെ ഒരു പൊന്മയയിരുന്നു അയാൾ .എണ്ണിയാൽ തീരാത്ത കാമുകിമാർ .
പ്രായത്തിന്റെ പക്വത 25 എന്ന യുവത്വത്തിലെത്തിയപ്പോൾ അയാളുടെ പ്രണയം മറ്റൊരു ലോകം കണ്ടു . പ്രണയിച്ച പെണ്ണിന്റെ മനസ്സ് കവരുന്നതോടോപ്പൊം ശരീരവും കവരാൻ തുടങ്ങി . പതിനേഴു തികയുന്ന കാമുകിയുടെ ശരീരം ആസ്വദിച്ചുകൊണ്ടാണ് അയാൾ പ്രണയത്തിന് മറ്റൊരു
മുഖം കൊടുത്തത് . പിന്നീട് പ്രണയം എന്നത് അയാൾക്കൊരു ഹരമായി തീർന്നു . സ്കൂൾ ,കോളേജ് കാലഘട്ടങ്ങളിലെ മനോഹര പ്രണയങ്ങൾ അയാളിൽ നശിച്ചു തുടങ്ങിയിരുന്നു . പ്രണയത്തിന്റെ പര്യവസാനം സെക്സാണെന്ന് അയാൾ വിശ്വസിച്ചു .
ഇതിനിടക്കാണ് മൊബൈലിൽ വന്ന ഒരു റോങ്ങ് നമ്പർ അയാളിൽ മറ്റൊരു മൃഗത്തെ സൃഷ്ടിച്ചത് . വിവാഹം കഴിഞ്ഞ് രണ്ട് കുട്ടികളുള്ള ഒരു സ്ത്രീയായിരുന്നു റോങ്ങ് നമ്പർ രൂപത്തിൽ അയാളുടെ മനസ്സിലേക്ക് വിരുന്നുവന്നത് . അവർ തമ്മിൽ പരസ്പരം കാണുന്നതിനു മുമ്പ് തന്നെ പ്രണയത്തിൻറെ ഒരു പൂഞ്ചോല അവർ വാർത്തെടുത്തു .
പ്രണയം കവിതകെളെഴുതാൻ തുടങ്ങി . അവർ തമ്മിൽ കണ്ടു . അവരിലെ പ്രണയം അവർക്ക് തന്നെ ഒരു കൗതുകമായി .
പ്രായം കൊണ്ട് അവളെക്കാൾ ചെറുപ്പമായിരുന്നു അയാൾ . അവളുടെ ഭർത്താവ് വിദേശത്ത് . തന്റെ ജീവന് തുല്യം അവൾ ഭർത്താവിനെ സ്നേഹിക്കുന്നുണ്ട് . എന്നിട്ടും തന്റെ പുതിയ കാമുകനെ അവൾക്ക് മനസ്സിൽ കുടിയിരുത്താൻ കഴിഞ്ഞു . ചില പെണ്ണുങ്ങൾക്ക് അങ്ങനെയൊക്കെ പറ്റുമായിരിക്കും !.
പ്രണയത്തോടൊപ്പോം അയാൾ അവളെ ആസ്വതിക്കാൻ കൊതിച്ചിരുന്നു . പല രാത്രികളും അവരുടെ പ്രണയ സല്ലാപം അവളുടെ കിടപ്പറയിലായിരുന്നെങ്കിലും ,മനസ്സുകൾ ചേർന്നതല്ലാതെ ശരീരങ്ങൾ ചേർന്നിരുന്നില്ല . അതിലെ നിരാശയാവണം അയാളിൽ ഈ രാത്രി അവളുമായി ചേരണമെന്ന തീരുമാനം .
ഇരുട്ടിൽ അയാൾ അവളുടെ വീടിന്റെ പുറകുവശം ലക്ഷ്യമാക്കി നടന്നു . പതിവുപോലെ പുറകുവശത്തെ വാതിൽ അവൾ തുറന്നിട്ടിരുന്നു .
പ്രണയ സല്ലാപങ്ങൾക്കിടെ ,എപ്പോഴോ അവൾ അയാളിലേക്ക് ചാഞ്ഞു . സന്ദർഭം അയാൾ മുതലെടുത്ത് ആഗ്രഹം സഫലീകരിച്ചു . അയാൾ അത് വരെ ആസ്വദിച്ചതൊന്നും ഒന്നുമല്ലന്ന് ഒരു തോന്നൽ അയളിലുണ്ടായി .
പിന്നീടുള്ള അയാളുടെ പ്രണയങ്ങൾ വിവാഹം കഴിച്ച സ്ത്രീകളോടായി . ഭർത്താക്കന്മാർ സ്ഥലത്തില്ലാത്ത സ്ത്രീകളെ പ്രണയിക്കലും അവരെ അനുഭവിക്കലുമയി അയാൾ അരങ്ങ് തകർത്തു . ഈ ബന്ധങ്ങളിൽ നിന്നെല്ലാം അയാൾ ഓരു കാര്യം മനസ്സിലാക്കി .അയാൾ ബന്ധം പുലർത്തിയ ഒട്ടുമിക്ക സ്ത്രീകളും വികാരം കൊണ്ട് തങ്ങളുടെ ഭർത്താക്കന്മാരെ വഞ്ചിച്ചവരല്ല .അവർക്ക്തങ്ങളുടെ ഭർത്താക്കന്മാരുടെ അടുത്ത് നിന്ന് വേണ്ടത്ര സ്നേഹം കിട്ടാത്തവരായിരുന്നു .
പ്രായം അയാൾക്ക് വിവാഹത്തിനുള്ള വഴിയൊരിക്കി . അയാൾക്ക് സുന്ദരിയായ ഒരു പെണ്ണിനെ ഭാര്യയായി കിട്ടി . അവളുമായുള്ള ഓരോ ദിവസങ്ങളും അയാളിൽ കുറ്റബോധം വേട്ടയാടി തുടങ്ങി . താൻ മറ്റുള്ളവന്റെ ഭാര്യയോട് ചെയ്തത് ആരെങ്കിലും തന്റെ ഭാര്യയോട് ചെയ്യുമോന്ന് അയാൾ ഭയപ്പെട്ടു . ആ ഭയം അയാളിലെ മനസ്സിനെ നോവിച്ചു കൊണ്ടിരുന്നു . എല്ലാ തെറ്റുകളിൽ നിന്നും അയാൾ മോചനം നേടാൻ ശ്രമിച്ചു .
പുസ്തകങ്ങളിലും മറ്റും അയാൾ അയാളെപോലുള്ളവരെ തിരയാൻ തുടങ്ങി . അതിലൂടെ അയാൾ താൻ ആരായിരുന്നെന്ന് സ്വയം തിരിച്ചറിഞ്ഞു .
അയാൾ തന്റെ ഭാര്യക്ക് വേണ്ടുവോളം സ്നേഹം കൊടുത്തു .അവളെ സന്തോഷിപ്പിച്ചു .തന്നെപ്പോലുള്ള കഴുകന്മാരുടെ കണ്ണുകളിൽ നിന്ന് അവളെ അയാൾ സംരക്ഷിച്ചു . അയാളിൽ നല്ലൊരു മനുഷ്യനും ,നല്ലൊരു ഭർത്താവും ജന്മമെടുത്തു . തന്റെ അനുഭവങ്ങൾ മറ്റുള്ളവർക്കൊരു പാഠമാക്കുന്നതിന് വേണ്ടി ദാമ്പത്യ ജീവിതത്തെ കുറിച്ച് ഒരു പുസ്തകം തന്നെ അയാൾ രചിച്ചു .... "അനുഭവം ഗുരു ".
***ശുഭം **
റൗഫ് റഹ്മത്തുള്ള .
ജിവിതത്തിന്റെ ഓർമ്മകൾ പൂവിട്ട കാലം തൊട്ടേ പ്രണയസരോവരത്തിലെ ഒരു പൊന്മയയിരുന്നു അയാൾ .എണ്ണിയാൽ തീരാത്ത കാമുകിമാർ .
പ്രായത്തിന്റെ പക്വത 25 എന്ന യുവത്വത്തിലെത്തിയപ്പോൾ അയാളുടെ പ്രണയം മറ്റൊരു ലോകം കണ്ടു . പ്രണയിച്ച പെണ്ണിന്റെ മനസ്സ് കവരുന്നതോടോപ്പൊം ശരീരവും കവരാൻ തുടങ്ങി . പതിനേഴു തികയുന്ന കാമുകിയുടെ ശരീരം ആസ്വദിച്ചുകൊണ്ടാണ് അയാൾ പ്രണയത്തിന് മറ്റൊരു
മുഖം കൊടുത്തത് . പിന്നീട് പ്രണയം എന്നത് അയാൾക്കൊരു ഹരമായി തീർന്നു . സ്കൂൾ ,കോളേജ് കാലഘട്ടങ്ങളിലെ മനോഹര പ്രണയങ്ങൾ അയാളിൽ നശിച്ചു തുടങ്ങിയിരുന്നു . പ്രണയത്തിന്റെ പര്യവസാനം സെക്സാണെന്ന് അയാൾ വിശ്വസിച്ചു .
ഇതിനിടക്കാണ് മൊബൈലിൽ വന്ന ഒരു റോങ്ങ് നമ്പർ അയാളിൽ മറ്റൊരു മൃഗത്തെ സൃഷ്ടിച്ചത് . വിവാഹം കഴിഞ്ഞ് രണ്ട് കുട്ടികളുള്ള ഒരു സ്ത്രീയായിരുന്നു റോങ്ങ് നമ്പർ രൂപത്തിൽ അയാളുടെ മനസ്സിലേക്ക് വിരുന്നുവന്നത് . അവർ തമ്മിൽ പരസ്പരം കാണുന്നതിനു മുമ്പ് തന്നെ പ്രണയത്തിൻറെ ഒരു പൂഞ്ചോല അവർ വാർത്തെടുത്തു .
പ്രണയം കവിതകെളെഴുതാൻ തുടങ്ങി . അവർ തമ്മിൽ കണ്ടു . അവരിലെ പ്രണയം അവർക്ക് തന്നെ ഒരു കൗതുകമായി .
പ്രായം കൊണ്ട് അവളെക്കാൾ ചെറുപ്പമായിരുന്നു അയാൾ . അവളുടെ ഭർത്താവ് വിദേശത്ത് . തന്റെ ജീവന് തുല്യം അവൾ ഭർത്താവിനെ സ്നേഹിക്കുന്നുണ്ട് . എന്നിട്ടും തന്റെ പുതിയ കാമുകനെ അവൾക്ക് മനസ്സിൽ കുടിയിരുത്താൻ കഴിഞ്ഞു . ചില പെണ്ണുങ്ങൾക്ക് അങ്ങനെയൊക്കെ പറ്റുമായിരിക്കും !.
പ്രണയത്തോടൊപ്പോം അയാൾ അവളെ ആസ്വതിക്കാൻ കൊതിച്ചിരുന്നു . പല രാത്രികളും അവരുടെ പ്രണയ സല്ലാപം അവളുടെ കിടപ്പറയിലായിരുന്നെങ്കിലും ,മനസ്സുകൾ ചേർന്നതല്ലാതെ ശരീരങ്ങൾ ചേർന്നിരുന്നില്ല . അതിലെ നിരാശയാവണം അയാളിൽ ഈ രാത്രി അവളുമായി ചേരണമെന്ന തീരുമാനം .
ഇരുട്ടിൽ അയാൾ അവളുടെ വീടിന്റെ പുറകുവശം ലക്ഷ്യമാക്കി നടന്നു . പതിവുപോലെ പുറകുവശത്തെ വാതിൽ അവൾ തുറന്നിട്ടിരുന്നു .
പ്രണയ സല്ലാപങ്ങൾക്കിടെ ,എപ്പോഴോ അവൾ അയാളിലേക്ക് ചാഞ്ഞു . സന്ദർഭം അയാൾ മുതലെടുത്ത് ആഗ്രഹം സഫലീകരിച്ചു . അയാൾ അത് വരെ ആസ്വദിച്ചതൊന്നും ഒന്നുമല്ലന്ന് ഒരു തോന്നൽ അയളിലുണ്ടായി .
പിന്നീടുള്ള അയാളുടെ പ്രണയങ്ങൾ വിവാഹം കഴിച്ച സ്ത്രീകളോടായി . ഭർത്താക്കന്മാർ സ്ഥലത്തില്ലാത്ത സ്ത്രീകളെ പ്രണയിക്കലും അവരെ അനുഭവിക്കലുമയി അയാൾ അരങ്ങ് തകർത്തു . ഈ ബന്ധങ്ങളിൽ നിന്നെല്ലാം അയാൾ ഓരു കാര്യം മനസ്സിലാക്കി .അയാൾ ബന്ധം പുലർത്തിയ ഒട്ടുമിക്ക സ്ത്രീകളും വികാരം കൊണ്ട് തങ്ങളുടെ ഭർത്താക്കന്മാരെ വഞ്ചിച്ചവരല്ല .അവർക്ക്തങ്ങളുടെ ഭർത്താക്കന്മാരുടെ അടുത്ത് നിന്ന് വേണ്ടത്ര സ്നേഹം കിട്ടാത്തവരായിരുന്നു .
പ്രായം അയാൾക്ക് വിവാഹത്തിനുള്ള വഴിയൊരിക്കി . അയാൾക്ക് സുന്ദരിയായ ഒരു പെണ്ണിനെ ഭാര്യയായി കിട്ടി . അവളുമായുള്ള ഓരോ ദിവസങ്ങളും അയാളിൽ കുറ്റബോധം വേട്ടയാടി തുടങ്ങി . താൻ മറ്റുള്ളവന്റെ ഭാര്യയോട് ചെയ്തത് ആരെങ്കിലും തന്റെ ഭാര്യയോട് ചെയ്യുമോന്ന് അയാൾ ഭയപ്പെട്ടു . ആ ഭയം അയാളിലെ മനസ്സിനെ നോവിച്ചു കൊണ്ടിരുന്നു . എല്ലാ തെറ്റുകളിൽ നിന്നും അയാൾ മോചനം നേടാൻ ശ്രമിച്ചു .
പുസ്തകങ്ങളിലും മറ്റും അയാൾ അയാളെപോലുള്ളവരെ തിരയാൻ തുടങ്ങി . അതിലൂടെ അയാൾ താൻ ആരായിരുന്നെന്ന് സ്വയം തിരിച്ചറിഞ്ഞു .അയാൾ തന്റെ ഭാര്യക്ക് വേണ്ടുവോളം സ്നേഹം കൊടുത്തു .അവളെ സന്തോഷിപ്പിച്ചു .തന്നെപ്പോലുള്ള കഴുകന്മാരുടെ കണ്ണുകളിൽ നിന്ന് അവളെ അയാൾ സംരക്ഷിച്ചു . അയാളിൽ നല്ലൊരു മനുഷ്യനും ,നല്ലൊരു ഭർത്താവും ജന്മമെടുത്തു . തന്റെ അനുഭവങ്ങൾ മറ്റുള്ളവർക്കൊരു പാഠമാക്കുന്നതിന് വേണ്ടി ദാമ്പത്യ ജീവിതത്തെ കുറിച്ച് ഒരു പുസ്തകം തന്നെ അയാൾ രചിച്ചു .... "അനുഭവം ഗുരു ".
റൗഫ് റഹ്മത്തുള്ള .

Very Good
ReplyDeleteസന്തോഷം ജൈസൽ ,അപിപ്രായം അറിയിച്ചതിന് .
Deletegood one !!!
ReplyDeleteMr. Rouf, u'v a bright future
nahisqatar ;..തിരിച്ച് താങ്കൾക്കും നല്ല ഭാവി നേരുന്നു .അപിപ്രായത്തിനു നന്ദി .
Deletevery good one
ReplyDeleteസന്തോഷം നൗഫൽ ..,അപിപ്രയത്തിനു നന്ദി .
Deletesuperb...
ReplyDeleteപതിവുപോലെ പുറകുവശത്തെ വാതിൽ അവൾ തുറന്നിട്ടിരുന്നു .??????????You say he goes there first time and means that he is there every day...!!!!!
ReplyDeleteആദ്യമായിട്ടാണെന്ന് പറഞ്ഞിട്ടില്ല ,കഥ ഒരിക്കൽക്കൂടി വായിക്കണമെന്ന് അപേക്ഷിക്കുന്നു ...ഈ ഭാഗം ഒന്ന് ശ്രദ്ധിക്കുക .... (പ്രണയത്തോടൊപ്പോം അയാൾ അവളെ ആസ്വതിക്കാൻ കൊതിച്ചിരുന്നു . പല രാത്രികളും അവരുടെ പ്രണയ സല്ലാപം അവളുടെ കിടപ്പറയിലായിരുന്നെങ്കിലും ,മനസ്സുകൾ ചേർന്നതല്ലാതെ ശരീരങ്ങൾ ചേർന്നിരുന്നില്ല . അതിലെ നിരാശയാവണം അയാളിൽ ഈ രാത്രി അവളുമായി ചേരണമെന്ന തീരുമാനം .)അപിപ്രായം അറിയിച്ചതിൽ സന്തോഷം thanks dear backer .
Deleteso simple n effective
ReplyDeletethanks shamseer..
Deletereally suprb..........
ReplyDeleteSuper....
ReplyDeletesuper writing....
ReplyDelete