ഫിറോസ് ഒരു എഴുത്ത് കാരനാണ് ..യാത്രകൾ. ചെയ്ത് കഥകൾ എഴുതുന്നത് ഫിറോസിന് ഏറെ ഇഷ്ടമായിരുന്നു...1970 കളിൽ നടന്ന ഒരു കഥ പഴയ ഒരാളിൽ നിന്ന് കേൾക്കാൻ ഫുജിറയിലേക്ക് പുറപ്പെട്ടതാണ് ഫിറോസ് ...കൂടെ തന്റെ നിഴൽ പോലെ കൂടെ യുള്ള സുഹൃത്ത് ഫാറൂകും ...
യാത്ര മദ്ധ്യേ ഒഴിഞ്ഞ സ്ഥലം കണ്ടപ്പോൾ ഒരു ടെന്റു കെട്ടി ഭക്ഷണം ഉണ്ടാക്കി കഴിച്ച് ഒരുപാട് നേരം സംസാരിച്ചിരുന്ന് ക്ഷീണം കാരണം ഫാറൂക്ക് ഉറങ്ങി ..ഫിറോസും ഉറങ്ങാൻ കിടന്നെങ്കിലും ഉറങ്ങാൻ കഴിഞ്ഞില്ല ...
സിഗരറ്റു വലിച്ചുതീർത്ത് ഫിറോസ് ഉറങ്ങാൻ കിടന്നു ....
പെട്ടന്ന് ! ഒരു രൂപം ആ ടെന്റിന്റെ പുറത്ത് നടക്കുന്നതായി ഫിറോസിന് തോന്നി ... അവൻ എഴുന്നേറ്റിരുന്നു ..അതൊരു സ്ത്രീ രൂപമായിരുന്നു ... ആദ്യം ഫിറോസിന് അത് തന്റെ വെറും തോന്നലായിരിക്കും എന്നായിരുന്നു .. പക്ഷെ, ആ രൂപം ടെന്റിന്റെ പുറത്ത് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതായി കണ്ടു ... ഫിറോസ് ടെന്റിന്റെ പുറത്തിറങ്ങി ...
പക്ഷെ ആരെയും കണ്ടില്ല ... കണ്ണെത്താ ദൂരം പരന്ന് കിടക്കുന്ന മരുഭൂമിയിൽ പുക മറ മാത്രം ...
ഫിറോസ് ഒരു സിഗരറ്റിന് കൂടി തീ കൊളുത്തി .. അൽപം ദൂരം മുന്നോട്ട് നടന്നു .. മരുഭൂമിയിലെ മണൽ ചെറിയ ചെറിയ കുന്നുകളായി രൂപപ്പെട്ടു കിടക്കുന്നു .. മൂടൽ മഞ്ഞ് അവക്ക് മുകളിലൂടെ ഒഴുകി നടക്കുന്നു ....
ഫിറോസ് ആരെയും കണ്ടില്ല ...തിരിഞ്ഞു നോക്കുമ്പോൾ താൻ ടെന്റിൽ നിന്ന് കുറച്ച് ദൂരം പിന്നിട്ടതായി കണ്ടു ... ആരെയും കാണാതെ തിരിച്ച് ടെന്റിലേക്ക് നടന്നു തുടങ്ങിയപ്പോൾ അല്പ്പം മാറി ഒരു ചെറിയ മണൽകുന്നിനോട് ചേർന്ന് ഒരു പെൺകുട്ടിയുടെ രൂപം ... ഫിറോസ് അടുത്ത് ചെന്നു ...സിഗരറ്റിന്റെ എരിഞ്ഞമർന്ന കുറ്റി താഴെയിട്ടു ..നേരിയ നിലാവിൽ ഫിറോസ് അവളെ കണ്ടു ...
" നീ ആരാ ...എന്താ ഇവിടെ ഒറ്റക്ക് ഇരിക്കുന്നത് .."
അവൾ ഒന്ന് പുഞ്ചിരിച്ചു ... ആ നീലനിലാവിന്റെ ഇളം വെളിച്ചത്തേക്കാൾ ഭംഗിയുള്ള പുഞ്ചിരി ..
" എന്റെ പേര് നിഷ ...., ഞങ്ങൾ ഇവിടെ ചുമ്മാ ചുറ്റാൻ വന്നതാ ..."
ഫിറോസ് ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു ...
" ഞങ്ങളോ ..ഇവിടെ വേറെ ആരെയും കാണുന്നില്ലല്ലോ .."
" എന്റെ ഹസ്ബന്റും ഫ്രണ്ട്സും ഉണ്ടായിരുന്നു ..അവർ ഈ മരുഭൂമിയിലൂടെ വണ്ടിയോടിച്ച് അങ്ങ് ദൂരെ പോയി ...അവർക്ക് അതൊരു ക്രൈസാണ് ..."
" അപ്പോ നിഷ പോയില്ലേ ..."
" ഇല്ല എനിക്ക് പേടിയാ .."
" ഇവിടെ ഇങ്ങനെ തനിച്ചിരിക്കാൻ പേടിയില്ലേ ..."
" ഇവിടെ നിങ്ങളില്ലേ ... നിങ്ങളിവിടെ വന്നതുമുതൽ ഞങ്ങൾ കാണുന്നുണ്ട് ... ആ ധൈര്യത്തിലാ അവരോട് പൊയ്ക്കോളാൻ പറഞ്ഞത് .. പക്ഷെ, നിങ്ങൾ ഉറങ്ങാൻ പോയപ്പോൾ എനിക്ക് പേടിയായി .. അതാ ഞാൻ ആ ടെന്റിനടുത്ത് വന്നത് ..."
" ആണോ ... എന്നാ ഇനി ഞാൻ ഉറങ്ങുന്നില്ല .. ഞാൻ കിടന്നെങ്കിലും ഉറക്കം വന്നില്ല ... ഇനിയിപ്പോ നിഷക്ക് ഒരു കൂട്ടായി ഇവിടെ ഇരിക്കാം ...അവര് വരുന്നത് വരെ നമുക്ക് സംസാരിച്ചിരിക്കാം ..."
അവൾ ചിരിച്ചു ....
" എന്നാ പറ നിഷയെ കുറിച്ച് ..."
" എന്നെ കുറിച്ച് അങ്ങനെ പ്രത്യേകിച്ചൊന്നും പറയാനില്ല ... നമ്മുടെ ജീവിതം ഒരു മുഖം മൂടിയല്ലേ ... മറ്റുള്ളവരുടെ മുന്നിൽ സന്തോഷവാന്മാരെന്ന് കാണിക്കാൻ ഓരോ മുഖംമൂടി അണിയുന്നവർ ..."
" താനാളൂ കൊള്ളാലോ ...നിഷ പെട്ടെന്നൊന്നും പിടി തരുന്ന കൂട്ടത്തിലല്ലാലെ ..."
അവൾ ചിരിച്ചു ...
" നിഷ എന്ന് മാത്രമല്ല ഒരു പെണ്ണിനേയും അങ്ങനെ ആർക്കും എളുപ്പം പിടികിട്ടില്ല ..."
" ഞാൻ കുറച്ചൊക്കെ കഥകൾ എഴുതുന്ന കൂട്ടത്തിലാണ് ...അത് കൊണ്ട് തന്നെ നിഷയെ കണ്ടപ്പോൾ ഞാൻ മുൻപ് എഴുതിയ ഒരു കഥയിലെ കഥാനായികയുടെ മുഖമാണ് ഓർമ്മ വന്നത് ..."
" ആണോ ..അത് കൊള്ളാലോ .."
" സത്യം ...ഈ മുഖം ആരോ വരച്ചുവെച്ചപോലെ എന്റെ മനസ്സിലുണ്ട് ..."
" ഞാൻ വായിക്കാറുണ്ട് കഥകൾ ..."
" ആണോ ...എങ്ങനെയുള്ള കഥകളാണ് നിഷക്കിഷ്ടം ..."
" എനിക്ക് ട്രൂ ലൗവ് സ്റ്റോറികൾ ഇഷ്ടമാണ് ..."
" ഞാൻ അധികവും സംഭവിച്ച വിഷയങ്ങളാണ് കഥകളാക്കാറുള്ളത് ...ഇനിയിപ്പോ ഒരു ലൗ സ്റ്റോറി എഴുതേണ്ടി വരുമെന്നാണ് തോന്നുന്നന്നത് "
അവൾ ഉറക്കെ ചിരിച്ചു ..
" ഈ ലൗ , സ്റ്റോറിയാക്കാനെ കൊള്ളൂ ...ജീവിതത്തിൽ അത് എത്രത്തോളമുണ്ടാകുമെന്ന് സംശയമാണ് ..."
" അതെന്താ നിഷ അങ്ങനെ പറഞ്ഞത് .."
" യക്ഷികഥകൾ പോലെയാണ് ലൗ സ്റ്റോറിയും ..എവിടെയൊക്കെയോ ഉണ്ടെന്ന് കേൾക്കാം .."
" നിഷയുടെ ജീവിതത്തിൽ എന്തൊക്കെയോ പ്രശ്നങ്ങളുള്ളപോലെ എനിക്ക് തോന്നുന്നു ..."
" ഞാൻ ഇങ്ങനെ പറഞ്ഞത് കൊണ്ടാണോ ...എനിക്ക് ലൗ എന്ന ഫീൽ വരുമ്പോൾ ഞാനോർക്കുന്നത് അദ്ദേഹത്തെയാണ് ...മിസ്സ് ചെയ്യുന്നതും അദ്ദേഹത്തെയാണ് ....എന്നാലും ചിലപ്പോഴൊക്കെ ആണുങ്ങൾ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആളുണ്ടാകുമ്പോൾ തെന്നെ മറ്റു റിലേഷൻ തേടിപോകുന്നവരുണ്ട് ..."
" അതിപ്പോ സ്ത്രീകളും അങ്ങനെയൊക്കെ തന്നെയല്ലേ .."
"അറിയില്ല , ഞാനൊരു സ്ത്രീ എന്നനിലക്ക് ഒരാളെ ഇഷ്ടപെട്ടാൽ ആ സ്ഥാനത്തേക്ക് മറ്റൊരാളെ കാണാൻ കഴിയില്ല ..."
" ഒരുപാട് അനുഭവങ്ങൾ ജീവിതത്തിൽ ഉള്ള പോലെയാണ് നിഷയുടെ വാക്കുകൾ എനിക്ക് തോന്നുന്നത് ... "
"പുറമെ നിന്ന് നമ്മൾ നോക്കുന്നതേയല്ല ജീവിതം ..."
പെട്ടന്ന് നല്ല തണുത്ത കാറ്റ് വീശി ...അവൾ എഴുനേറ്റ് തന്റെ ദേഹത്തേക്ക് പാറിവന്ന മണൽത്തരികളെ തട്ടിക്കുടഞ്ഞു ...ഫിറോസ് അവളെ നോക്കി നിന്നു ....
നീ നല്ലൊരു മൊഞ്ചത്തിയാണെന്ന് പറയാൻ അവന്റെ നാവിൽ വന്നു...പക്ഷെ പറയാൻ ധൈര്യം വന്നില്ല ...അവൾക്ക് ചിലപ്പോൾ ഇഷ്ടപ്പെടാതിരുന്നെങ്കിലോ ....
" നമുക്ക് ചുമ്മാ ഒന്ന് നടന്നാലോ .."
അവൾ ഒന്ന് പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു ...
ഫിറോസ് സമ്മതമെന്ന നിലക്ക് തലയാട്ടി ..
" നല്ല തണുപ്പുണ്ടാല്ലേ ..."
അവൾ കൈകൾ ഉരസുന്നത് കണ്ടപ്പോൾ ഫിറോസ് ചോദിച്ചു ..
" ആ തണുപ്പാണെന്ന് ചോദിച്ചാൽ ..നല്ല കാറ്റുണ്ട് ..തണുപ്പാ ..കുഴപ്പല്ലാ .."
അവൾ ചിരിച്ച് കൊണ്ട് മറുപടി കൊടുത്തു ...
" നിഷയുടെ ഹസ്ബന്റ് എന്ത് ചെയ്യുന്നു ..
"പുള്ളിക്കാരൻ ഒരു ബിസ്സ്നസ്സ് കാരനാണെ ..എപ്പോഴും തിരക്കാ ...പലപ്പോഴും ബിസ്സ്നസ്സിന്റെ ഓരോ ടെൻഷൻ വീട്ടിലും വന്ന് കാണിക്കുമ്പോൾ എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിൽക്കാറുണ്ട് ..നമ്മളും അതിന്റെ ഒരു ഭാഗമാകാറുണ്ട് .. ..എന്നാലും കിട്ടുന്ന സമയെത്തതെല്ലാം എന്നെ പുറത്ത് കൊണ്ടുപോകും സന്തോഷിപ്പിക്കും ..."
" നിഷ എത്ര നന്നായിട്ടാണ് സംസാരിക്കുന്നത് ..ഇത്ര ഭംഗിയിൽ സംസാരിക്കുന്ന പെൺകുട്ടികളെ ഞാൻ മുൻപ് കണ്ടിട്ടില്ല ...നിഷയെ ഞാൻ മുൻപെങ്ങോ പരിചയമുള്ള ആളായിട്ടാണ് എനിക്ക് തോന്നുന്നത് ...എന്തോ ഒരു ആകർഷണം നിഷയോടുണ്ട് ..അല്ലെങ്കിൽ ഈ ആരാരുമില്ലാത്ത മരുഭൂമിയിൽ നമ്മുക്ക് മാത്രമായി കുറച്ച് സമയം കിട്ടുന്നതും ഒരുപാട് കാലത്തെ പരിജയം പോലെ മനസ്സ്തുറന്ന് സംസാരിക്കുന്നതും ...എല്ലാം എന്തൊക്കെയോ സംതിങ് ഫീൽ ചെയ്യുന്നു ...എന്തോ ഒരു അടുപ്പം നിശയോട് തോന്നുന്നു ...ആ അടുപ്പത്തിന് എന്ത് പെരുവിളിക്കണമെന്നറിയില്ല ...വേറൊന്നുമല്ല ഇങ്ങനെ ഒരിക്കലും റാവ്‌പുലരാതെ ആരുമില്ലാതെ നമ്മൾ മാത്രമായി നേരിയ നിലാവെളിച്ചത്തിൽ ഇളം തണുത്ത കാറ്റിൽ ഒരുപാട് ഇങ്ങനെ സംസാരിച്ചിരിക്കാൻ തോന്നുന്നു ... എനിക്കറിയില്ല ..അതെന്താ അങ്ങനെ എന്ന് .."
അവൾ മനോഹരമായി ഒന്ന് ചിരിച്ചു ...
" നിഷ ഒന്നും പറഞ്ഞില്ല ..."
" പ്രത്യേകിച്ച് ഒന്നും എനിക്ക് പറയാനില്ല .."
" ഞാനിത്രയൊക്കെ പറഞ്ഞിട്ടും ...?"
" ഇത്രയൊക്കെ പറഞ്ഞിട്ടും എന്ന് പറഞ്ഞാൽ ..എനിക്ക് അങ്ങനെ എന്നെ പറ്റി ഒന്നും പറയാനില്ല ..ഒന്നും ഇല്ലാന്ന് വെച്ചാൽ ...മ്മ് അറിയത്തില്ല ..."
രണ്ടുപേരും ഉറക്കെ ചിരിച്ചു ...
" നിഷ ഒഴിഞ്ഞ് മാറാൻ ശ്രമിക്കാലെ ..."
" എനിക്ക് പ്രണയത്തോട് വെറുപ്പാണ് ..."
" ആയിക്കോട്ടെ ഞാനും പ്രണയത്തെ വെറുക്കുന്നു ...എന്റെ ജീവിതത്തിൽ ഞാൻ പ്രണയം അനുഭവിച്ചിട്ടില്ല ...പക്ഷെ എന്റെ മനസ്സിൽ ഒരുപാട് ഞാൻ ആസ്വദിച്ചിട്ടുണ്ട് ...."
ഫിറോസ് പറഞ്ഞ് ഒന്ന് തിരിഞ്ഞ് നോക്കുമ്പോൾ ആകെ ഒരു മഞ്ഞ് മറ ...അവന്റെ ചുറ്റും ഒന്നും കാണാൻ കഴിയാത്ത അവസ്ഥ ...
" നിഷ ...നിഷ ..."
അവൻ അവളെ വിളിച്ച് ആ മൂടൽമഞ്ഞിലേക്ക് ഇടിച്ചുകയറി ...അവളെ കണ്ടില്ല ...പെട്ടന്ന് അവൾ എവിടെ മറഞ്ഞു എന്നറിയാതെ അവൻ ഭയപ്പെട്ടു ...
കുറച്ച് സമയം കഴിഞ്ഞപ്പോൾ ഒരു മൂളലോടെ കാറ്റ് ഒഴുകിവന്ന് മൂടൽമഞ്ഞിനെ ഒഴുക്കിക്കൊണ്ടുപോയി ...മഞ്ഞു മാറിയപ്പോൾ അവൾ തെളിഞ്ഞു വന്നു ...
" നീ എവിടെ പോയി നിഷ ..ഞാനാകെ പേടിച്ചു ..."
" ചുമ്മാ ഒന്ന് പറ്റിച്ചതാ .."
" കുറച്ച് സമയം നീ മഞ്ഞിൽ മറഞ്ഞപ്പോൾ. എനിക്ക് ചെറിയ വിഷമം തോന്നി ...അതിന് പ്രണയമെന്ന് പറയോ ...എനിക്കറിയില്ല ...ഞാൻ ജീവിതത്തിൽ ഇങ്ങനെ ഒരു അവസ്ഥ അനുഭവിച്ചിട്ടില്ല ....ഈ ചുരുങ്ങിയ സമയം കൊണ്ട് ഒരാളെ ഇഷ്ടപ്പെടാൻ പറ്റോ ...എന്തോ ...എനിക്ക് എന്ത് സംഭവിച്ചെന്ന് മനസ്സിലാവുന്നില്ല ...ഒരു കാര്യം ഉറപ്പാണ് ...നിഷയോട് എനിക്ക് എന്തോ ഒരിഷ്ടം തോന്നിയിട്ടുണ്ട് ...അത് എന്താന്ന് പറയാൻ കഴിയാത്തതാണ് ഇപ്പൊ എന്റെ അവസ്ഥ ..."
ഫിറോസിന്റെ വാക്കുകൾ കേട്ട് അവൾ തലതാഴ്ത്തിയിരുന്നു ...
" നിഷ ഒന്നും പറഞ്ഞില്ല ....ഞാൻ ഇത്ര പറഞ്ഞിട്ടും എന്തെങ്കിലും ഒരു വാക്ക് പറഞ്ഞുകൂടേ ...നിങ്ങൾ പെണ്ണുങ്ങൾക്ക് ഭയങ്കര മനക്കട്ടിയാലേ ...നമ്മൾ ആണുങ്ങൾ പാവങ്ങൾ ..."
നിഷയുടെ മുഖം മാറി ...അതുവരെ പുഞ്ചിരിവിടർന്ന പാൽനിലാ മുഖമായിരുന്നില്ല അപ്പോൾ ...അവളുടെ കണ്ണുകളിലെ തിളക്കം മങ്ങി ...കണ്ണുകൾ നിറഞ്ഞു ...
" ആണും പെണ്ണും എല്ലാം മനുഷ്യരല്ലേ ...കട്ടിമനസ്സാണോന്ന് ചോദിച്ചാൽ ..ഞങ്ങളുടെ ജീവിതം അങ്ങനെ ആക്കിയിട്ടുണ്ടാകും ...."
അവൾ ഒരു നെടുനിശ്വാസം വിട്ടു ...പിന്നെ അവൾ മുന്നോട്ട് നടന്നു ....
" ഏയ് നിഷാ ..ഞാൻ ചുമ്മാ പറഞ്ഞതാ ...ഏയ് .."
അവൾ ധൃതിയിൽ നടന്നു ...ദൂരെ മഞ്ഞ് ഒഴുകുന്നയിടത്തേക്ക് അവൾ നടന്നുകയറി ....
ഫിറോസ് പുറകെ ഓടി ...മരുഭൂമിയിലെ മണലിൽ കാൽ വഴുതിയിറങ്ങി ...അവന് വേഗത്തിൽ ഓടാൻ കഴിഞ്ഞില്ല ..ആ മണലിൽ അവൻ മുട്ടുകുത്തി വീണു ..
".നിഷാ .....നിഷാ ..."
അവൻ ഉറക്കെ വിളിച്ച് ഏറെ പ്രയാസപ്പെട്ട് അവളുടെ പുറകെ ഓടി ...അവൻ ഒരു കമ്പിവേലിയിൽ തടഞ്ഞു നിന്നു ....അവന് പിന്നെ മുന്നോട്ട് പോകാൻ കഴിഞ്ഞില്ല ...അവൾ ദൂരെ ഒരു മഞ്ഞു രൂപമായി അലിഞ്ഞില്ലാതാകുന്നത് പോലെ അവന് തോന്നി ...അവന്റെ കണ്ണുകൾ നിറഞ്ഞു ...
നേരം പുലർന്ന് തുടങ്ങി ...മരുഭൂമിയിലെ മഞ്ഞെല്ലാം നീങ്ങി മണൽ തെളിഞ്ഞു വന്നു തുടങ്ങി ....ഫിറോസ് ടെന്റിലേക്ക് തിരിച്ചു പോയി ...
സംഭവിച്ചെതെന്തന്നറിയാതെ അവൻ വല്ലാത്ത ഒരു അവസ്ഥയിലായി ...അവൻ ഫാറൂക്കിനെ വിളിച്ച് സംഭവിച്ചതെല്ലാം വിവരിച്ചു ....എല്ലാം കേട്ട് കഴിഞ്ഞ് ഫാറൂക്ക് ഉറക്കെ ചിരിച്ചു ...
" നീ ഇത് വേറെ ആരോടും പറയണ്ട ...വട്ടാണെന്ന് പറയും ..."
" അല്ലെടാ സത്യം നീ എന്നെ വിശ്വസിക്ക് .."
ഫാറൂക്ക് കുറച്ച് സമയം ഒന്നും മിണ്ടിയില്ല ...നേരം പുലർന്ന് സൂര്യനുദിച്ച് വരുമ്പോൾ ഫാറൂക്ക് ഫിറോസിന്റെ കൈപിടിച്ച് സംഭവം നടന്ന സ്ഥലത്തേക്ക് പോയി ...
" ഇനി പറ ഇവിടെ ഒരു പെണ്ണുണ്ടായിരുന്നോ ...നിന്റെ കാലടിയല്ലാതെ വേറെ ഒരു കാലടി പാട് ഇവിടെ ഉണ്ടോ ...ഈ ഭാഗത്ത് കൂടെ ഒരു വണ്ടിപോയതിന്റെ അടയാളം കാണിക്ക് ..."
" അപ്പൊ പിന്നെ ഞാൻ രാത്രി കണ്ടത് ..."
" ഒന്നുകിൽ അത് നിന്റെ തോന്നൽ ...പ്രണയിക്കാനുള്ള നിന്റെ മനസ്സ് നിന്നെ ഏതോ ചിന്തയിലേക്ക് കൊണ്ടുപോയത് ..അല്ലെങ്കിൽ പിന്നെ ഈ ഭാഗത്ത് ജിന്നുകൾ ഉണ്ടെന്ന് കേട്ടിട്ടുണ്ട് ...നീ കണ്ടത് ഏതെങ്കിലും ജിന്നിനെ ആവണം ...നീ വാ പോകാം ...നമുക്ക് ഫ്യൂജ്റയിൽ പോകണ്ടേ ...അയാളുടെ അടുത്ത്‍പോയി കഥ കേൾക്കണ്ടേ ..."
ഫിറോസ് ചുറ്റുപാടും നോക്കി ...
" നമുക്ക് തിരിച്ച് പോകാം ..ആ കഥ നമുക്ക് പിന്നെ കേൾക്കാം ....ഞാൻ കഥ മാറ്റി ...പ്രണയം മനസ്സിന്റെ തോന്നൽ മാത്രമാണ് ..നമ്മുടെ മനസ്സ് കാണിച്ച് കൂട്ടുന്ന ഇന്ദ്രജാലം ...എനിക്കത് ബോധ്യപ്പെട്ടു ....എന്റെ കഥക്ക് ഞാൻ പേരിട്ടു ...
ജിന്നിനെ പ്രണയിച്ച പാമരൻ ...."