Translate

Monday, December 18, 2017

സ്നേഹിക്കാൻ മറന്നവൾ,

കൗമാരം മുട്ടിട്ടു വിരിഞ് തുടങ്ങുന്ന കാലത്ത് തന്നെ ജാഫറിന്റെ മനസ്സിൽ ഒരു പ്രണയവും പൂത്തുലഞ്ഞു..
പക്വതയും വിവേകവും ബുദ്ധിയും ശെരിയായ ദിശയിൽ ഒഴുകി തുടങ്ങിയിട്ടില്ലാത്ത കാലത്ത് , സിനിമകളിൽ നായകനും നായികയും തകർത്തഭിനയിച്ച പ്രണയം മാത്രം കണ്ടു ശീലിച്ച കാലത്ത്, സ്‌കൂളിലെ ചുള്ളന്മാർ കാമുകിമാരുടെ പ്രണയ ലേഖനങ്ങൾ ആവേശത്തോടെ വായിച്ച് കേൾപ്പിച്ച് കണ്ണ് തള്ളിപ്പോയി അന്തം വിട്ട് നിന്ന കാലത്ത്, ഒരു വേർപാടിന്റെ വേദന പ്രണയമാണെന്ന തിരിച്ചറിവിൽ നിന്ന് തുടങ്ങിയ പ്രണയം...
ആ പ്രണയം ജാഫറിന്റെ കൗമാരത്തിലെ ഉത്സാഹമെല്ലാം കണ്ണീരിൽ കുതിർത്തി കളഞ്ഞു... നീണ്ട ഒരു വ്യാഴഹവട്ടക്കാലം മനസ്സിനെ ഒരു പ്രണയ കൂടാരമാക്കി അതിൽ പ്രണയ വർണ്ണ സ്വപ്‌നങ്ങൾ നിറച്ച് ഒരിക്കൽ പോലും തന്റെ പ്രണയം തുറന്ന് പറയാൻ ധൈര്യമില്ലാതെ വിരഹ കാമുകനായി ഒടുവിൽ കൗമാരം യാത്ര പറഞ് യൗവ്വനം കൈപിടിച്ചു കടന്ന് വന്നപ്പോൾ ആസ്വദിക്കാതെ പോയ ..സന്തോഷിക്കാതെ പോയ തന്റെ കൗമാരത്തെ ഒരു നഷ്ട സ്വപ്നകളിത്തോണിയിലാക്കി ഒഴുക്കി വിട്ടു...
പ്രവാസത്തിന്റെ ചിറകിലേറിയപ്പോൾ പലതും ഉപേക്ഷിച്ച കൂട്ടത്തിൽ തനിക്ക് ദുഃഖം മാത്രം സമ്മാനിച്ച തന്റെ പ്രണയവും ആറടി മണ്ണിൽ കുഴിച്ച് മൂടി... ഒപ്പം ഇനി തന്റെ ജീവിതത്തിൽ ഒരു പ്രണയം ഉണ്ടാവില്ലെന്ന് മനസ്സിനോട് കരാറും വാങ്ങി..
പ്രവാസ ജീവിതത്തിന്റെ ചൂടും തണവും കൊണ്ട് ആ പ്രണയ വേദനയും മനസ്സിന്റെ മുറിവും ഉണങ്ങി.. സമയമെടുത്തു ഒരുപാട് ജാഫറിന്ന് എല്ലാം മറന്ന് ഒരു പുതിയ ജീവിതം തുടരാൻ...
ഇഷ്ടപ്പെട്ട പെണ്ണിനോട് തന്റെ ഇഷ്ടം തുറന്ന് പറയാൻ കഴിയാത്ത നട്ടെല്ലില്ലാത്ത വിരഹ കാമുകന്മാരുടെ പട്ടികയിൽ തന്റെ പേര് എഴുതി ചേർത്ത് ആ പുസ്തകം അടച്ച് വെച്ചു...
വേദനകളിൽ നിന്ന് പാഠം പഠിച്ച , പ്രതികരണ ശേഷിയില്ലാത്ത മനസ്സിൽ നിന്ന് പ്രതികരിക്കാൻ പഠിച്ച , ലജ്ജയുടെ മറനീക്കി സംസാരിക്കാൻ പഠിച്ച , അപകർഷത ബോധത്തിൽ നിന്ന് കഴിവുകളെ വാർത്തെടുത്ത ജാഫറിന്റെ കഥ ഇവിടെ തുടങ്ങുന്നു............
ജാഫറിന്റെ ജീവിതത്തിന്റെ രണ്ടാം ഭാഗം ആരംഭിക്കുന്നത് അവൻറെ വിവാഹ പ്രായം വീട്ടുകാർ അംഗീകരിച്ച് അവനു വേണ്ടി ഒരു പെണ്ണിനെ കണ്ടെത്താനുള്ള ചർച്ചകളിൽ നിന്നാണ്..
വ്യക്തമായ ആദർശങ്ങളും ചിന്തകകളും രാഷ്ട്രീയവും ജാഫറിനുണ്ടായിരുന്നു.. പ്രവാസ ജീവിതത്തിലെ പുതിയ പരിചയക്കാർ അവനു പുതിയ ദിശാബോധം നൽകിയിരുന്നു..ആശയങ്ങളും ആദർശങ്ങളും തകർന്നടിഞ്ഞ പ്രണയാനുഭവങ്ങളും കൂടി ചേർന്നപ്പോൾ പെണ്ണെന്ന വർഗ്ഗത്തെ അവൻ വെറുക്കാൻ മനസ്സിനെ പാകപ്പെടുത്തിയിരുന്നു..
പക്ഷെ വിവാഹാലോചന നടക്കുന്നു എന്നറിഞ്ഞപ്പോൾ ചുള്ളന്റെ മനസ്സിൽ എല്ലാ വെറുപ്പും ഇല്ലാതായി സ്നേഹിക്കാൻ പാകമുള്ള ഒരു മനസ്സ് പൂത്തുവിരിഞ്ഞു...അത്രേയുള്ളൂ പാവം ജാഫർ.
ആദ്യം വീട്ടുകാർ പെണ്ണ് കെട്ടാൻ പറഞ്ഞപ്പോൾ ചുരുട്ടിയ മുഷ്ടിയും ചുവന്ന കണ്ണുകളും കർണ്ണപടം പൊട്ടുമാറുച്ചത്തിൽ ശബ്ദിച്ചും എതിർക്കണമെന്ന അവൻ കരുത്തിയതാ.. പിന്നെ പ്രായം അവനോട് പറഞ്ഞു ദേ ചെക്കാ.. നീ കെട്ടുന്നുങ്കിൽ വേഗം കെട്ടിക്കോ ഞാനെന്റെ പാട്ടിനു പോകും പറഞ്ഞേക്കാം..
പിന്നെ ഒന്നും നോക്കിയില്ല ഒരു അനുസരണയുള്ള കുട്ടിയായി ജാഫർ കല്യാണത്തിന് സമ്മതിച്ചു..
വീട്ടുകാരുടെ തലവേദന അവിടെ തുടങ്ങി. പണ്ട് ടിപ്പു പടയോട്ടം നടത്തിയ പോലെ ജാഫറിന്ന് പെണ്ണും നോക്കി നാലുപാടും പാഞ്ഞു.. എങ്ങനെയെങ്കിലും ഒരു പെണ്ണിനെ തപ്പിപ്പിടിച്ച് കേട്ടിക്കാന്ന് വിചാരിച്ചിരികുമ്പോഴാണ് വീട്ടുകാർക്ക് എട്ടിന്റെ പണിയുമായി നീട്ടിപിടിച്ച് നാലുപേജ് തന്റെ ഡിമാന്റുകൾ നിരത്തിയ കത്ത് ജാഫർ ഗൾഫിൽ നിന്ന് വിടുന്നത്..
ജാഫറിൻറെ ഡിമാന്റുകൾ പലതും വീട്ടുകാർ തള്ളി.. ഈ ഡിമാന്റുകൾ വെച്ച് പെണ്ണ് തിരിഞ്ഞാൽ നട്ടം തിരിയുമെന്നല്ലാതെ പെണ്ണ് കിട്ടില്ലെന്ന് വീട്ടുകാർക്കറിയാമായിരുന്നു.. അവരുടെ ഉപദേശങ്ങൾ ജാഫർ ചെവിക്കൊള്ളുന്നില്ലന്ന ബോധ്യമായപ്പോൾ വീട്ടുകാർ നല്ലബുദ്ധി ഉപദേശിക്കാൻ ജാഫറിന്റെ കൂട്ടുകാരെ ഏൽപിച്ചു.. അവരത് ഭംഗിയായി നിർവ്വഹിച്ചു.. പലതും നടക്കില്ലന്ന ഉറപ്പുള്ള ആദർശങ്ങളായിട്ടും അവസാനം വരെ ജാഫർ പിടിച്ച് നിന്നു.
അവന്റെ വിവാഹ സ്വപ്നങ്ങളിൽ അവൻ ഒറ്റപ്പെട്ട പോയി..
പിച്ചവെച്ചു നടന്ന തുടങ്ങുമ്പോൾ പിഴച്ച ചുവടുകൾ ജീവിത വീഥികളിൽ പിഴച്ച് പോകുന്നുണ്ടോന്ന് അവൻ ഭയപ്പെട്ടു..
പരാജയവും ഒറ്റപ്പെടലും തനിക്ക് തമ്പുരാൻ വിധിച്ച വിധിയാകുമെന്ന മനസ്സിന് പാടിക്കൊടുത്ത് , ഇറ്റിട്ട് വീണ രണ്ടു തുള്ളി കണ്ണുനീർ തന്റെ ചൂണ്ടു വിരൽ കൊണ്ട് തൊണ്ടിയെടുത്ത് തള്ളവിരലിനോട് ചേർത്ത് ദൂരേക്ക് തെറിപ്പിച്ചു.. കണ്ണാടിയിൽ നോക്കി ഒന്ന് മന്ദഹസിച്ച് ജാഫർ ആദർശങ്ങളിൽ വിട്ടവീഴ്ച്ച വരുത്തി വിവാഹത്തിന് തയ്യാറായി...അങ്ങനെ ജാഫറിനായി ഒരു സുന്ദരി അണിഞ്ഞൊരുങ്ങി...അവന്റെ വിവാഹമായി...
വലിയ ആർഭാഡമൊന്നുമില്ലാതെ ജാഫറിന്റെ വിവാഹം കഴിഞ്ഞു... തന്റെ ജീവിതത്തിലേക്ക് ഒരുപാട് സ്വപ്നങ്ങൾ നിറച്ച മനസ്സുമായി അവൾ തന്റെ മാതാപിതാക്കളെ കെട്ടിപ്പിടിച്ച് കരഞ്ഞ് ചിരിക്കാൻ വേണ്ടി ഒരു പുതു ജീവിത്തത്തിലേക്ക് ജാഫറിന്റെ കൈപിടിച്ച് കടന്ന് വന്നപ്പോൾ അവൻ സ്നേഹത്തിന്റെ ഒരു പുഞ്ചിരി അവൾക്ക് സമ്മാനിച്ചു..
ആദ്യരാത്രി, ... പരസ്‌പരം ഫോണിൽ ഒരുപാട് സംസാരിച്ചിട്ടുണ്ടെങ്കിലും അടച്ചിട്ട മുറിയിൽ ഒരുകട്ടിലിൽ അടുത്തതിരുന്നപ്പോൾ അവർ പരസ്‌പരം അപരിജതരെ പോലെയായി..ഒന്നും മിണ്ടാൻ കഴിയാതെ...
വാക്കുകൾ പുറത്ത് വരാൻ സമയമെടുക്കും എന്ന ബോധ്യസ്‌മായപ്പോൾ ജാഫർ ബെഡ്ഡിൽ വിതറിയ ഒരു മുല്ലപ്പൂ എടുത്ത് അവളുടെ കവിളിൽ എറിഞ്ഞു...രണ്ടു പേരും പുഞ്ചിരിച്ചു... വീണ്ടും മൗനം....
ആരാദ്യം മിണ്ടും എന്ന മൗനചിന്തയിലിരിക്കെ മേശപ്പുറത്തിരുന്ന അവളുടെ മൊബൈൽ ഫോൺ ശബ്ദിച്ചു... അവൾ പുഞ്ചിരിയാർന്ന മുഖം ഉയർത്തി ജാഫറിനെയും മൊബൈലിനെയും നോക്കി..
ജാഫർ ഫോൺ എടുത്ത് സംസാരിക്കാൻ അവൾക്ക് തലയാട്ടി സമ്മതം കൊടുത്തു.
അവൾ സംസാരിച്ചു..നാണം കൊണ്ട് അവൾ അധികമൊന്നും മറുപടി പറയുന്നില്ല.. അവൾ ഫോൺ ജാഫറിന്ന് നേരെ നീട്ടി.
ആരാ..എന്ന മട്ടിൽ ജാഫർ അവളെ നോക്കി. പതിഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞു "എന്റെ കൂട്ടുകാരിയാ.."
"എന്നിട്ടാണോ ഒന്നും മിണ്ടാത്തത് "
ഇതും പറഞ് ജാഫർ ഫോൺ വാങ്ങി വലിയ ഗൗരവത്തിൽ
"അലോ "
അത് പറഞ്ഞതെ ജാഫറിന്ന് ഓർമ്മയുള്ളു പിന്നെ നല്ല മഴപെയ്യുന്ന പോലെ ചറപറേന്ന വാക്കുകൾ ഒഴുകി വരാൻ തുടങ്ങി.. വലിയ ഗൗരവം വരുത്തിയ മുഖത്ത് ഇളിഭ്യ ഭാവം നടമാടി..
"ഹാലോ അറിയ്യോ...ഞാൻ സജ്‌ന ..അവളുടെ കൂട്ടൂകാരിയാ.."
"ആ.. എനിക്ക് ...."
"എനിക്ക് കല്യാണത്തിന്ന് വരാൻ പറ്റിയില്ല.. ഞാൻ ബാംഗ്ലൂരാ .."
"ഓ മ്മ  ഹ്."
"എന്താ ഈ മൂളൽ മാത്രയുള്ളോ.."
"അല്ല,  ഞാ .."
"എന്താ ..അധികം സംസാരിക്കാത്ത ആളാണെന്ന് തോന്നുന്നു.."
"ഏയ് ഞാ..."
"ഓ കല്യാണ ചെക്കന്റെ നാണമാണോ.."
" ങ്ങേ..."
"ചമ്മലോന്നും വേണ്ടട്ടാ...എന്തെങ്കിലും മിണ്ട ടോ"
"ഏയ് അല്ല.  ഞാ... ങ്ങി..ന്ന.."
"എനിക്ക് മനസ്സിലാവും ..ഞാൻ പിന്നെ ഒരീസം വിളിക്കാ...ഇപ്പൊ കാര്യങ്ങൾ നടക്കട്ടെ ഓക്ക് ബ്ബബ്ബയ്.."
ഒരു ഇടിയും മഴയും തോർന്ന കുട തിരിച്ചേൽപ്പിക്കുന്ന പോലെയാണ് ജാഫർ ഫോൺ അവൾക്ക് കൊടുത്തത്..
"എന്റെ കൂട്ടുകാരിയാ..സജ്‌ന., ഞങ്ങൾ ഒരുമിച്ച് പടിച്ചതാ... അവളിപ്പോ ഹസ്ബന്റിന്റെ കൂടെ ബാൻഗ്ലൂരാണ്..പാവം കല്യാണത്തിന് വരാൻ പറ്റിയില്ല അതാ ഇപ്പൊ വിളിച്ചത് ..അവൾ നല്ലോണം സംസാരിക്കും.."
"നമ്മളെ കൊണ്ട് ഒന്നും സംസാരിപ്പിക്കില്ല ലേ..."
ജാഫർ ചിരിച്ച് കൊണ്ട് പറഞ്ഞു.. അവളും ഒന്ന് പുഞ്ചിരിച്ചു...
എല്ലാവരെയും പോലെ അവരുടെ ആദ്യരാത്രിയും കഴിഞ്ഞു...
ദിവസങ്ങൾ മധുവിധുരാവുകളുടെ ഊഞ്ഞാലിലാടി..
പുതിയ ജീവിതത്തിന്റെ കാൽവെപ്പ് ജാഫറിന് വീണ്ടും ഇടറി. മധുവിധു മധുരമുള്ളത് മാത്രമായിരുന്നില്ല കൈപ്പിലൂടെയും കടന്ന് പോയി..
മധുവിധുവിൽ കയ്പ്പ് ചാലിച്ചത് ജാഫർ തന്നെയായിരുന്നു. ഏതോ പ്രണയസുന്ദര രാവിൽ ജാഫർ തന്റെ കൗമാര പ്രണയം തന്റെ പ്രിയതമയുമായി പങ്കുവെച്ചു.. അത് കേട്ട് അവളുടെ ചങ്ക് തകർന്നെന്ന അവളുടെ കണ്ണുകൾ അവനോട് പറഞ്ഞു..   അതൊരു വൺവേ പ്രണയമായിരുന്നെന്ന അവളെ പറഞ് ബോദ്ധ്യപ്പെടുത്താൻ ജാഫറിന്ന് ഒരാഴ്ച്ച വേണ്ടി വന്നു..
ഇതിനിടയിൽ രണ്ട തവണ ബാംഗ്ലൂരിൽ നിന്ന് സജ്‌ന വിളിച്ചു. ജാഫറുമായും സംസാരിച്ചു.. രണ്ട പേർക്കും ചില ദാമ്പത്യ നുറുങ്ങുകൾ പറഞ്ഞുകൊടുക്കലായിരുന്നു സജ്നയുടെ ലക്‌ഷ്യം.. മൂന്നാം തവണ വിളിക്കുന്നതോട്കൂടി അത് ഫലം കണ്ടു..
അതോടെ ജാഫറിനും തന്റെ പ്രിയതമക്കും സജ്‌ന ഒരു കുടുംബ സുഹൃത്തായി.. സജ്നയുടെ വാതോരാതെയുള്ള സംസാരം കേൾക്കാൻ ജാഫറിനിഷ്ടമായിരുന്നു..മാത്രവുമല്ല ഭാര്യയും കാമുകിയുമല്ലാതെ ഒരു പെൺകുട്ടിയോട് ഇത്ര അടുപ്പത്തിൽ സംസാരിക്കാൻ കഴിഞ്ഞപ്പോൾ ജാഫറിന് അത് തന്റെ ജീവിതത്തിലെ പുതിയ അനുഭവമായി.. അങ്ങിനെ അധികമൊന്നും പെൺകുട്ടികളോട് ഇടപഴുകി പെരുമാറി ശീലമില്ലായിരുന്നു ജാഫറിന്ന്...എന്നും പെൺകുട്ടികളിൽ നിന്ന് ഒരകൽച്ച കാത്ത് സൂക്ഷിച്ചിരുന്നു..
ജാഫറിന്റെ പരോൾ അഥവാ ലീവ് തീർന്നു.. ഏറെ പ്രയാസത്തോടെ പ്രവാസിയുടെ വിധിയെന്നും പറഞ് ജാഫർ തന്റെ പ്രിയതമയെ തനിച്ചാക്കി പ്രവാസ ലോകത്തേക്ക് അവളുടെ ഇരുകവിളിൽ ഒരു മുത്തം നൽകി രണ്ടു തുള്ളി കണ്ണുനീർ ചാലിട്ടൊഴുക്കി പറന്നകന്നു...
ആ യാത്രയിലൂടെനീളം അവൻ തന്റെ മധുരസുന്ദര രാവുകളെയും തന്റെ പ്രിയതമയെയും അവളെ സങ്കടപ്പെടുത്തിയതും ചിന്തിച്ച് നിറഞ്ഞ കണ്ണുകൾ തുടക്കാതെ ഏതോ മായാസ്വപ്ന ലോകത്ത് മൂകനായി ഇരുന്നു...
നാടുവിട്ട് തന്റെ പ്രിയതമയെ പിരിഞ്  പ്രവാസ ലോകത്തേക്ക് ചേക്കേറിയപ്പോൾ മനസസും കണ്ണും കാർമേഘം മൂടിയ പോലെയായി..
മനസിന്റെ വേദന സിഗരറ്റു കുറ്റികളായി എരിഞ്ഞമർന്നു..
വേദനയെല്ലാം ഒന്ന് തണുത്തലിഞ്ഞത് ജാഫർ ഗൾഫിലെത്തിയ വിവരം അറിയിക്കാനായി ബാംഗ്ളൂരിലുള്ള സജ്‌നക്ക് വിളിച്ചപ്പോഴായിരുന്നു.. അവൾ ജാഫറിനെ സമാധാനിപ്പിക്കുന്ന വാക്കുകൾ പറഞ്ഞു അവന്റെ മനസ്സിനെ വേദനകളിൽ നിന്ന് മുക്തമാക്കി..
പ്രയാസങ്ങൾ മറന്ന് പ്രവാസലോകത്ത് ജാഫർ തന്റെ ജോലിയിൽ വ്യാപൃതനായിരിക്കെ സജ്‌ന വീണ്ടും വിളിച്ചു ..
"ഹലോ "
"ഹലോ..ഹലോ.."
"ആ.. ഹലോ..നീ ഇങ്ങോട്ട് വിളിക്ക്.."
ജാഫർ തിരിച്ച് വിളിച്ചു.
"നീ അർക്കൂസാണല്ലേ.."
"പോടാ.. ഞാൻ നാട്ടിലല്ലേ.."
"ഓ..അതോണ്ടാവും ലേ..."
"വേറെന്താ നിന്റെ വിശേഷം...ടെൻഷനൊക്കെ മാറിയോ..ഞാൻ നിങ്ങളുടെ കല്യാണ ഫോട്ടോ കണ്ടിരുന്നു.. ആള് ഗ്ളാമറാട്ടാ.."
"ആണോ..താങ്കയു താങ്കയു...നീയും ആള് മോശമില്ല.. നിന്റെ ഫോട്ടോയും ഞാൻ കണ്ടിരുന്നു.."
നെറ്റ് കോളായത് കൊണ്ട് ആ സംസാരം അര മണിക്കൂറോളം നീണ്ടു..
"ഹഹഹ..ഒക്കെടാ...നീ ഇടക്ക് വിളിക്ക്.."
"അയ്യോ നിന്നോട് സംസാരിച്ച് എത്തില്ല സജ്‌ന.. നീ സംസാരിച്ച് തുടങ്ങിയാൽ പിന്നെ ഞാനേതോ മിഷീനിന്റെ ഉള്ളിൽ പെട്ട പോലെയാ...ആകെയൊരു ജഗപോക.."
അത് കേട്ട് അവൾക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല... രണ്ട പേരും ഒരുപാട് ചിരിച്ച് സംസാരം അവസാനിപ്പിച്ചു..
സജ്‌നയുടെ ചില വാക്കുകൾ മനസ്സിൽ നിന്ന് കുതിർന്ന പൊങ്ങി.. ആദ്യമായി ഒരു പെൺകുട്ടി താൻ സുന്ദരനാണെന്ന പറഞ്ഞ് കേട്ടപ്പോൾ ജാഫറിന്റെ ഉള്ളിൽ ഒരു ആത്മവിശ്വാസം തളിരിട്ടു... ഒരിക്കൽ നാട്ടിൽ നിന്ന് വിളിച്ചപ്പോഴും സജ്‌ന ഇങ്ങനെ പറഞ്ഞിട്ടുണ്ട്...ചുമ്മാ ആക്കിപ്പറഞ്ഞതാവോ...അവൻ മനസ്സുമായി സംവദിച്ചു...
പിന്നെയോടുവിൽ അവന്റെ മനസ്സ് തന്നെ മന്ത്രിച്ചു...
ചിലപ്പോൾ ഫോട്ടോ കണ്ടത് കൊണ്ടാകും നേരിട്ട് കണ്ടാ മാറ്റിപ്പറയും...
ഒരാഴ്ചയിൽ ഒരിക്കലെങ്കിലും സജ്‌ന ഇങ്ങോട്ടോ ജാഫർ അങ്ങോട്ടോ വിളിക്കും.. അവർ അവരുടെ കൊച്ചുകൊച്ചു കാര്യങ്ങൾ പരസ്‌പരം പങ്ക് വെക്കും... ജാഫറിന്റെ പ്രശ്നങ്ങൾക്ക് സജ്‌ന പരിഹാരം ഉണ്ടാക്കും സജ്നയുടെ പ്രശ്നങ്ങൾക്ക് ജാഫറും പരിഹാരം ഉണ്ടാക്കും...തികച്ചും സൗഹൃദപരമായ സംസാരം...
ഒരുദിവസം ജാഫർ സജ്‌നയെ വിളിച്ചു..
"എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്.."
"അതിനെന്താ പറഞ്ഞോ.."
"ഇപ്പൊ വേണ്ട..ഞാൻ ഇതിൽ കാർഡ് കയറ്റി വിളിക്കാം കുറച്ച് അധിക നേരം സംസാരിക്കേണ്ടതാ.."
"നീ സസ്‌പെൻസിടാതെ കാര്യം പറ.."
"ഇപ്പൊ വേണ്ട..നീ എപ്പഴാ ഫ്രീ ആവുക..."
"നീ വിളിച്ചോ ഞാൻ ഫ്രീ ആയിക്കോളാ.."
സജ്‌ന വലിയ ആവേശത്തിലായിരുന്നു...
"എന്നാ ഞാൻ നാളെ രാത്രി വിളിക്കാ..."
"ഉം..."
നല്ല ചൂടുള്ള കാലാവസ്ഥയായിട്ടും മനസ്സിന്ന് വല്ലാത്ത കുളിർമ അനുഭവപ്പെട്ടു ജാഫറിന്ന് ആ പകൽ മാഞ്ഞുപോകുമ്പോൾ...
ജോലിയുടെ സമയം കഴിയാറായി ..റൂമിൽ ചെന്ന് ഒന്ന് ഫ്രെഷായിട്ട വേണം സജ്നയെ വിളിക്കാൻ..ജാഫർ തന്റെ ഹൃദയമിടിപ്പിന്റെ എണ്ണം കൂടുന്നത് അറിഞ്ഞു...
നേരം ഇരുട്ടി...ജാഫർ ജോലികഴിഞ്ഞ് ഒന്ന് ഫ്രെഷായി തന്റെ ബഡ്‌ഢിൽ നീണ്ടു നിവർന്ന് മലർന്ന് കിടന്ന ശ്വാസമെല്ലാം ഒന്ന് നേരെ ചൊവ്വേ വലിച്ച് വിട്ട് മൊബൈലിൽ സജ്നയു ടെ നമ്ബറിൽ വിറയാർന്ന വിരലുകൊണ്ട് തൊട്ടു... മൊബൈൽ ജാഫറിനെയും സജ്നയുടെയും ശബ്ദങ്ങൾ കോർത്തിണക്കാൻ പണിതുടങ്ങി ....റിങ് ചെയ്യുന്നു....
"ഹ. ലോ..."
"ഹലോ...."
"മ്മ പറ... എന്താ പറയാനുണ്ടെന്ന് പറഞ്ഞത്...വേഗം പറഞ്ഞോ ഇല്ലെങ്കിൽ മൊബൈലിലെ കാശിപ്പൊ തീരും..."
"ഹഹ , ഏയ് അത് കോഴപ്പല്ല..അത്യാവശ്യം സംസാരിക്കാനുള്ളതൊക്കെയുണ്ട..."
"ഉം .. പറ..."
സജ്‌ന യുടെ ആവേശം കാണുമ്പോൾ അവൾ തന്നിൽ നിന്ന് എന്തോ കേൾക്കാൻ ആഗ്രഹിക്കുന്ന പോലെ ജാഫറിന്ന് തോന്നി..
"സജ്‌ന ,  ഞാൻ തന്നെ ഒരു നല്ല ഫ്രണ്ടായിടാണ് കണ്ടിട്ടുള്ളത് ...ആ ഒരു ധൈര്യത്തിലാണ് ഞാനിത് പറയുന്നത്.."
"നീ സസ് പൻസിടാതെ കാര്യം പറ.."
"പറയാ..എനിക്ക് ആകെ ഒരു പ്രണയമേ ഉണ്ടായിട്ടുള്ളു..അത് ചെറുപ്പത്തിന്റെ ഒരു അവിവേകം ..അതും അങ്ങോട്ട് മാത്രം..
ഞാനത്തെല്ലാം അവസാനിപ്പിച്ചതാണ്... പക്ഷെ കല്യാണം കഴിഞ്ഞപ്പോൾ എന്റെ ഭാര്യയോട് എല്ലാം പറയുന്ന കൂട്ടത്തിൽ ഞാൻ ഇതും പറഞ്ഞു....അത് അവൾക്ക് അതിന്റെ രീതിയിൽ ഉൾകൊള്ളാൻ കഴിഞ്ഞില്ല.... നിന്നെ ഞാൻ നല്ലൊരു ഫ്രണ്ടായിട്ടാണ് കണ്ടിട്ടുള്ളത്..നിനക്ക് മനസ്സിലാവും ...നീ അവൾക്ക് വിളിക്കുമ്പോൾ ഒന്ന് പറഞ്ഞ് മനസ്സിലാക്കൂ...."
"ഓ , ഇതായിരുന്നോ കാര്യം..."
സജ്നയുടെ മറുപടിയിൽ ഒരു നിരാശയുള്ളത് പോലെ ജാഫറിന്ന് തോന്നി..സജ്‌ന മറ്റെന്തെങ്കിലും ആയിരിക്കുമോ പ്രതീക്ഷിച്ചത്...
"ഇത് നീ അത്ര വലിയ കാര്യമാക്കണ്ട...കാര്യം ഞാൻ അവളോട് പറഞ്ഞ് ക്ലിയറാക്കാം...പക്ഷെ നീ ഒന്നകൂടി പക്വതയോടെ കാര്യങ്ങളെ കാണണം...ഭാര്യയോടാണെങ്കിലും പറയുന്ന കാര്യങ്ങൾക്ക് ഒരു മറ വേണം..എല്ലാമങ്ങ് വെട്ടിത്തുറന്ന് പറഞ്ഞേക്കരുത്..."
"അതല്ലടോ..പരസ്‌പരം എല്ലാം തുറന്ന് പറഞ്ഞ് മനസ്സുകൾക്കിടയിൽ ഒരു മറയില്ലാതിരിക്കലല്ലേ നല്ലതെന്ന് തോന്നി.."
"ഓക്കേ... നല്ലത് തന്നെ..ബട്ട് , ഓരോന്ന് പറയുന്നതിന് ഓരോ സമയവും രീതിയുമില്ലേ...ഓരു എക്‌സാമ്പിൾ നിന്റെ ഈ കാര്യം തെന്നെ എടുക്കാം...നീ ഈ പറഞ്ഞ പ്രണയം ഇപ്പൊ പറഞ്ഞതിന് പകരം ഒരു പത്ത് കൊല്ലം കഴിഞ്ഞ് നിങ്ങൾക്ക് കുട്ടികളൊക്കെ യായി അവർ കുറച്ച് വലുതായി...അപ്പൊ ഒരു തമാശ രൂപത്തിൽ പറഞ്ഞാൽ വല്ല പ്രശ്നമുണ്ടാവോ..."
"ശെരിയാ...താങ്ക്സ്...ഇപ്പൊ സമാധാനമായി ..എനിക്ക് നിന്നോട് ഇതെല്ലാം എങ്ങനെ പറയുമെന്ന് പേടിയുണ്ടായിരുന്നു...ഇതുപോലെ നല്ല മറുപടി കിട്ടുമെന്ന് പ്രതീക്ഷയുമുണ്ടായിരുന്നു...താങ്ക്സ് സജ്‌ന..."
"ഒക്കടാ ..അപ്പൊ നീ വിളിക്ക് ...എന്നാ ശെരി..."
"ഓക്കേ ബൈ .."
ജാഫർ ആ കിടന്ന കിടപ്പിൽ ശ്വാസം നേരെവിട്ടു...
എന്നാലും വിഷയം പറഞ്ഞ് തുടങ്ങിയപ്പോൾ സജ്‌ന യുടെ കേൾക്കാനുള്ള ആവേശം ഇത്തിരി കുറഞ്ഞപോലെ ജാഫറിന് തോന്നി...അവൾ മറ്റെന്തോ ആയിരുന്നോ പ്രതീക്ഷിച്ചത്...?
ഇനി അവൾക്ക് വല്ല പ്രണയവും.....?
സജ്‌നയുടെ സംസാരം ജാഫറിന് പല ചിന്തകളും വർണ്ണ മനോഹരമാക്കിയെങ്കിലും ഒരിക്കൽ പോലും സജ്‌ന ജാഫറിന്ന് പിടികൊടുത്തില്ല..
ജാഫറിന്ന് സജ്‌ന ഒരു സഹോദരിയാണോ ഫ്രണ്ടാണോ എന്ന കാര്യത്തിലെ ഒരു ഡൗട്ടുണ്ടായിരുന്നുള്ളൂ. കാമുകി എന്ന നിലക്ക് ജാഫർ ഒരിക്കലും ചിന്തിച്ചില്ല , അങ്ങനെ ചിന്തിക്കാൻ പോലും അവന് ഭയമായിരുന്നു. കാരണം സജ്‌ന തന്റെ ഭാര്യയുടെ കൂട്ടുകാരിയാണ് . എന്തെങ്കിലും ഒരു മോശമായ പെരുമാറ്റം തന്നിൽ നിന്നുണ്ടായാൽ അത് സജ്‌ന തന്റെ ഭാര്യയുടെ ചെവിയിൽ മൂളും..അതോടെ തന്റെ ജീവിതം ചീട്ടകൊട്ടാരം പോലെ തകരുമെന്ന അവനറിയാമായിരുന്നു.
എങ്കിലും സജ്നയുടെ സംസാരം അവനെ വല്ലാതെ ആശയകുഴപ്പത്തിലാക്കിയിരുന്നു..
ജാഫർ ആകാശത്ത് നിന്ന് പിടിവിട്ടവനെ പോലെയായി..
എന്തും തുറന്ന് സംസാരിക്കാൻ ജാഫറിന് സജ്‌ന അനുവദിച്ചിരുന്നു.. എന്തെങ്കിലും സെക്സ് കലർന്നുള്ള സംസാരം ജാഫറിന്റെ ഭാഗത്ത് നിന്ന് വന്നാൽ  'പോടാ അവിടന്ന്..., വേണ്ട നീ ട്ടാ...'  എന്നോക്ക ചിരിച്ച് പറഞ്ഞ് ചെറിയൊരു ലക്ഷ്മണ രേഖ സജ്‌ന വരക്കാനും മറക്കാറില്ല..
അതിനിടക്ക സോഷ്യൽ മീഡിയകൾ സജീവമായി... ജാഫറിനും സജ്നക്കും ഇടയിൽ മറ്റൊരു പാത കൂടി കാലം തുറന്നു..
ഒരുദിവസം കാലത്ത് ജാഫർ ജോലി ആരംഭിക്കും മുൻപ് ഫേസ്ബുക്കിലെ പുതിയ വിശേഷങ്ങൾ അറിയാൻ ഒന്ന് കണ്ണ് പായിച്ചു.. അത് കണ്ട് ജാഫർ ഞെട്ടി !
തന്റെ ഫേസ്ബുക്ക് അകകൗണ്ടിൽ ലൈംഗിക വേഴ്ച്ചകളുടെ ചിത്രങ്ങൾ.. 'പടച്ചോനെ പണികിട്ടിയ '  ജാഫർ ഒന്നും ചിന്തിച്ചില്ല എല്ലാം ഡിലീറ്റ് ചെയ്തു കളഞ്ഞു.. ജാഫറിന് ഒട്ടും സമാധാനമില്ല.. ആരെങ്കിലുമൊക്കെ കണ്ടിരിക്കോ...?
അതറിയാൻ ജാഫർ ഉടനെ സജ്നയെ വിളിച്ചു..
"സജ്‌ന നീ ഇന്ന് ഫേസ്‌ബുക്ക് തുറന്നോ.."
ജാഫറിന്റെ വാക്കുകളിൽ ഭയവും ആകാംക്ഷയും നിഴലിച്ച് നിന്നിരുന്നു..
"ഇല്ല.. എന്തടാ എന്താ കാര്യം  ....? "
"ഏയ് , ഒന്നൂലാ..ചുമ്മാ ചോദിച്ചതാ.."
"അത് വെറുതെ,  അത് നീ വേറെ വല്ലവരോടും പറ , ഇത് സജ്‌ന യാ മോനെ നിനക്ക് എന്നെ അറിയാലോ.."
"ഹിഹിഹി ...പിന്നെ..അറിയാതെ..."
"ഉം, ന്നാ പറ..."
"ഇന്ന് കാലത്ത് ഫേസ്‌ബുക്ക് ഒന്ന് തുറന്ന് നോക്കിയതാ അതിലാകെ സെക്സ് ഫോട്ടോസ്..എന്തോ വൈറസ്സാണെന്ന തോന്നുന്നു...നീ കണ്ടോന്നറിയാൻ വിളിച്ചതാ ..ഞാനപ്പൊ തന്നെ ഡിലീറ്റ് ചെയ്തു.."
"ഞാൻ കണ്ടില്ല, ..ഡിലീറ്റ് ചെയ്‌തോ..ശ്ശോ.. കാണാൻ പറ്റിയില്ല.."
സജ്‌ന അത് ചിരിച്ച് കൊണ്ടാണ് പറഞ്ഞത്. ജാഫറിന് അത് കേട്ടപ്പോൾ എന്തോ ഒന്ന് മനസ്സിൽ മിന്നിമാറി... അവന്റെ തൊണ്ട വരണ്ടതുപോലെ..
"എന്തെ കാണണാ...? "
"ഉം "
ജാഫർ ആകെ കുളിരണിഞ്ഞത് പോലെയായി...
"ഞാനത് സേവ് ചെയ്ത് വെച്ചിട്ടുണ്ട്..എങ്ങനെ അയക്കാ..."
"എന്റെ മെയിൽ ഐഡി തരാ ..അതിൽ ...."
സജ്‌ന യുടെ ശബ്ദം താഴ്ന്നിരുന്നു...ചറപറ ന്ന മഴപെയ്യണ പോലെ സംസാരിച്ചിരുന്ന സജ്നയുടെ വാക്കുകൾക്ക് ഒരു ഇടർച്ച..
"പക്ക സെക്‌സാണ് ട്ടാ...."
ജാഫർ ഒന്നകൂടി ഉറപ്പിച്ചു..
"അല്ലെങ്കി വേണ്ടാ...."
"അത് സാരല്ല ഞാൻ ഇപ്പൊ വിട്ട് തരാ..."
സംസാരം അവസാനിപ്പിച്ച് ജാഫർ ആകെ പരവശനായി അൽപനേരം അങ്ങനെ നിന്നു.. സത്യത്തിൽ ആ ഫോട്ടോസ് ഡിലീറ്റ് ചെയ്തതാണെന്ന് ജാഫറിനറിയാമായിരുന്നു..പക്ഷെ സജ്‌ന അങ്ങനെ പറഞ്ഞപ്പോൾ ...ജാഫർ മറ്റേതോ ചിന്താ ലോകത്ത് ചേക്കേറിയിരുന്നു...
ജാഫറിന്റെ മൊബൈലിൽ മെസ്സേജ് വന്നു.. സജ്‌ന ഐഡി അയച്ചതാണെന്ന മനസ്സിലായി...ജാഫർ തന്റെ കൂടെ ജോലിചെയ്യുന്ന സുഹൃത്തിന്റെ അടുത്ത് പോയി..
"ഡാ ..ക്ക് പെട്ടന്ന് കുറച്ച് ഫോട്ടോസ് വേണം...മറ്റേത്.."
എന്താ ഏതാ കാര്യം നോക്കാതെ ലവൻ മൊബൈലിലെ ഗാലറി തുറന്ന് ജാഫറിന്റെ മുന്നിൽ നിരത്തി..ഏത് മോഡൽ വേണേലും തിരഞെടുക്കാം എന്ന ഭാവത്തിൽ ലവൻ ജാഫറിന്റെ മുഖത്തും ഫോട്ടോസും മാറിമാറി നോക്കി... ഉള്ളതിൽ ഏറ്റവും വൃത്തികെട്ടത് തന്നെ തിരഞ്ഞെടുത്ത് ജാഫർ അത് തന്റെ മൊബൈലിലാക്കി സജ്‌നക്ക് അയച്ചു..ജാഫറിന്ന് ആകെ പരിഭ്രമവും ആശങ്കയും ഉണ്ടായിരുന്നു..
അവൻ സജ്‌നയെ വിളിച്ചു..ഹൃദയമിടിപ്പിന്റെ താളം കൂടിവന്നു..
"ഞാൻ അയച്ചിട്ടുണ്ട്....കണ്ടിട്ട് വിവരം പറ..."
"ഉം..ഞാൻ ഇപ്പൊ നോക്കില്ല...നൈറ്റിൽ നോക്കി നാളെ പറയാം..."
"ഓ ക്കേ..."
ജാഫർ അന്ന് മുഴുവൻ ഒരേ ചിന്തയിലായിരുന്നു...രാത്രി സ്വപ്‌നങ്ങൾ ഒരുപാട് നെയ്ത് കൂട്ടി ഉറങ്ങാൻ ഏറെ വൈകി...
അവളത് കണ്ടിട്ട് നാളെ എന്തായിരിക്കും പറയുവ...  !!!
അടുത്ത ദിവസം ആകാംക്ഷയോടെ കാത്തിരുന്ന ജാഫറിനെ നിരാശപ്പെടുത്തി സജ്‌ന ..
അവൾ വിളിച്ചില്ല. എന്തെങ്കിലും ജോലിത്തിരക്കിൽ പെട്ടകാണും എന്ന സമാധാനിച്ച് ജാഫർ അടുത്ത ദിവസം സജ്നയുടെ വിളിക്ക് കാതോർത്തിരുന്നു. ഒരു പകലും അന്നത്തെ ഒരു രാവും ജാഫർ തള്ളിനീക്കിയത് ഏറെ പ്രയാസപ്പെട്ടായിരുന്നു...
'എന്ത് പറ്റി അവൾക്ക്..? '
ജാഫറിന്റെ മനസ്സിൽ നിന്നും ചോദ്യകണങ്ങൾ ഉയർന്ന പൊന്താൻ തുടങ്ങി...
മൂന്നാം ദിവസം ജാഫർ സജ്‌ന യെ അങ്ങോട്ട് വിളിച്ചു.. രണ്ടും മൂന്നും തവണ മാറിമാറി വിളിച്ചിട്ടാണ് സജ്‌ന ഫോണെടുത്തത്..
"നീ എവിടായിരുന്നു സജ്‌ന.."
"ആ , ഞാ കുറച്ച് ജോലിത്തിരക്കിൽ പെട്ടൂ...എന്താ നിന്റെ വിശേഷം സുഖല്ലേ...നീ അവൾക്ക് വിളിച്ചിരുന്നോ.."
"ആ ഞാനിന്ന് വിളിച്ചിരുന്നു...അല്ല...അതേയ്.."
"വേറെന്താടാ വിശേഷം ..."
സജ്‌ന വിഷയം പറയാതെ ഒഴിഞ് മാറാണെന്ന ജാഫറിന്ന് തോന്നി.
"അല്ലടോ.. നീ അത് കണ്ടാ...കണ്ടിട്ട് വിളിക്കാന്ന പറഞ്ഞിട്ട്..."
"ഞാനത് കണ്ടില്ല...ഞാനെന്റെ ഹസ്ബന്റിനോട് നോക്കാൻ പറഞ്ഞു..അതെന്താ വൃത്തികെട്ട ഫോട്ടോസാന്ന് പറഞ്ഞു.."
"ഹ സ്‌ബെന്റോ...? "
ജാഫർ ആകെ തളർന്നു..അവനിക്ക് എന്ത് പറയണമെന്നറിയാതായി..
"നീ എന്ത് പണിയാ കാട്ടിയെ...സജ്‌ന "
"ഓ അതൊന്നും കുഴപ്പല്ല..ഞാനും എന്റെ ഹസ്സും അങ്ങനെയാ .. ഇത്ര ചീത്ത ഫോട്ടോസാന്ന് എനിക്കറിയില്ലായിരുന്നു..."
"ഞാനത് നിന്നോട് പറഞ്ഞതല്ലേ...എന്നിട്ടിപ്പൊ...എന്തായാലും വലിയ ചതിയായി...ഇനി എന്നെങ്കിലും നമ്മൾ നേരിട്ട് കാണുമ്പോൾ നിന്റെ ഹസ്ബന്റിനെ ഞാനെങ്ങനെ ഫേസ് ചെയ്യും...ഛേ... മോശമായി..."
"ഓ , അതൊന്നും സാരല്ല.. ഞാൻ പറഞ്ഞിട്ടുണ്ട് അതെ പറ്റി നിന്നോട് ചോദിക്കരുതെന്ന... വേറെന്താ വിശേഷം..."
"വേറെ ഒന്നൂലാ...എന്തായാലും എനിക്ക് വലിയ വിഷമമായിട്ടാ...എന്നാ ശെരി.."
ആ സംസാരത്തിന് തിരശശീല വീണതും ജാഫറിന്റെ കണ്ണുകൾ നിറഞ്ഞ് കണ്ണുനീർ തുള്ളികൾ കവിളിലൂടെ ചാലിട്ടുരുണ്ട് വീണതും ഒരുമിച്ചായിരുന്നു..
പിന്നെ ജാഫർ സജ്‌ന യെ വിളിച്ചില്ല..സജ്‌ന ഒന്ന് രണ്ട തവണ വിളിച്ചെങ്കിലും ജാഫർ തന്റെ പരിഭവം ഉള്ളിൽ നിറഞ്ഞ് നിൽക്കുന്നത് കൊണ്ട് അധികമൊന്നും സംസാരിക്കാൻ പോയില്ല..
പല രാത്രികളും ഉറക്കമില്ലാതെ ജാഫർ ചിന്തകളിൽ നീറി..
'അവൾ പറഞ്ഞതിൽ വല്ല സത്യവുമുണ്ടാവോ..? , അങ്ങനെ ഏതെങ്കിലും പെണ്ണ് അങ്ങനെ ചെയ്യോ...അത്രക്ക് സോഷ്യലാവോ..?.. ' 
ജാഫറിന്ന് എത്ര ചിന്തിച്ചിട്ടും അതേപ്പറ്റി ഉൾകൊള്ളാൻ കഴിയുന്നില്ല..
'ഞാൻ ഒരിക്കലും അവൾക്കത് അയക്കാൻ പാടില്ലായിരുന്നു..ന്റെ തെറ്റ്...ഞാൻ എത്ര വലിയ മോശക്കാരനായി അവളുടെ മുന്നിൽ... ' ജാഫറിന്റെ മനസ്സ് സ്വയം തെറ്റ് ഏറ്റുപറഞ്ഞു...
ജാഫറും സജ്‌ന യും അകന്നു...അവർ തമ്മിൽ സംസാരം ഇല്ലാതായി..ജാഫറിന്റെ മനസ്സിലെ പരിഭാവമായിരുന്നു അവരുടെ അകൾച്ചക്ക് ആക്കം കൂട്ടിയത്..എന്നാൽ സജ്‌ന ക്ക് പരിഭവമോ ദേഷ്യമോ വെറുപ്പോ ഒന്നും തന്നെയില്ലായിരുന്നു. അവൾ ആ സഹചര്യത്തിൽ പക്വതയോടെ പെരുമാറി എന്ന മാത്രം..
ദിവസങ്ങൾ കടന്ന് പോകും തോറും ജാഫറിന്റെ മനസ്സിലെ തീ ഒരു ചുവന്ന ഗോളമായി ഉരുണ്ട കളിച്ചിരുന്നത് പതിയെ അതിന്റെ രൂപം മാറാൻ തുടങ്ങി...ഒരു ചുവന്ന ലൗ ആകൃതി ആയത് പോലെ ജാഫറിന്ന് തോന്നി...അതെ, അതായിരുന്നു സത്യം..ജാഫറിന്റെ പരിഭവം ആ പ്രണയ വിത്ത് മുളപൊട്ടിയതായിരുന്നു... അവളുമായി സംസാരിക്കാതായപ്പോൾ അവന്റെ മനസ്സ് തിരിച്ചറിഞ്ഞു...സജ്‌ന യോട് എന്നോ എപ്പഴോ പ്രണയം തോന്നിയിരുന്നു.... ജാഫർ കിനാക്കളെ കണ്ണുനീർ തുള്ളികൾ കൊണ്ട് നനച്ചു...
ജാഫറിന്ന് ഗൾഫ് ജീവിതം മടുത്തു.. ജോലി ചെയ്യാനൊന്നും മനസ്സില്ലാതായി... മനസ്സിന്റെ വേദന സജ്‌നയെ അറിയിക്കാൻ അവളെ ഒന്ന് വിളിക്കാൻ അവന്റെ പരിഭവം അവനെ അനുവദിച്ചില്ല...
പ്രവാസ ജീവിതത്തിന് തൽക്കാലം വിരാമമിട്ട് ജാഫർ നാട്ടിലേക്ക് തിരിച്ചു....
പോരുമ്പോൾ അവൻ ഒന്നുറപ്പിച്ചു. ഇനി ഒരു ജോലിക്ക് കയറുന്നത് ബാംഗ്ളൂരിലാകും...അവന്റെ മനസ്സിൽ നീറിയ പ്രണയം അവനെ സജ്നയുള്ള ബാംഗ്ലൂരിലേക്ക് ആനയിച്ചു.....
ജാഫർ നാട്ടിലെത്തിയിട്ട രണ്ട മാസം കഴിഞ്ഞു...
സജ്‌ന ജാഫറിന്റെ ഭാര്യക്ക് ഇടക്ക് വിളിക്കുമ്പോൾ ജാഫറുമായും സംസാരിക്കും.. സജ്‌ന ഒന്നും സംഭവിച്ചിട്ടില്ല എന്ന മട്ടിൽ ജാഫറുമായി സംസാരിക്കും. പക്ഷെ ജാഫർ അത്യാവശ്യം എന്തെങ്കിലും പറഞ്ഞ് പെട്ടന്ന് തന്ന ഫോൺ കൈമാറും...
ജാഫർ ഉടനെ ഗൾഫിലേക്കില്ലെന്നും ഇനി കുറച്ച് കാലം ബാംഗ്ലൂരിൽ എന്തെങ്കിലും ജോലി നോക്കുകയോ കച്ചവടം തുടങ്ങുകയോ ചെയ്യണമെന്ന് ഭാര്യയോട് പറഞ്ഞിരുന്നു...അത് മനസ്സിൽ വെച്ചാണ് അവൾ ഒരു ജോലിയുടെ കാര്യം സജ്‌ന വിളിച്ചപ്പോൾ അവളോട് പറഞ്ഞത്.. സജ്‌ന നോക്കാമെന്നും പറഞ്ഞു..
ജാഫറിന്ന് മനസ്സിൽ സജ്‌ന യോട് പരിഭവമാണോ ..ദേഷ്യമാണോ..ഇഷ്ടമാണോ... ഒന്നും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ..
ഏതാനം ദിവസങ്ങൾക്ക് ശേഷം,
ജാഫർ യാത്രക്കുള്ള ഒരുക്കത്തോടെ ബാംഗ്ളൂരിലേക്കുള്ള ട്രെയിൻ കാത്ത് റയിൽവേ സ്റ്റേഷനിലെ ഒരു ഇരിപ്പിടത്തിൽ കാലും നീട്ടിവെച്ച് കൈകൾ കെട്ടി ഏതോ ചിന്തയിൽ ഇരുന്നു...
അവന്റെ മനസ്സ് നിറയെ സജ്‌നയായിരുന്നു...അവളെ നേരിൽ കാണാനുള്ള ത്രില്ലിലായിരുന്നു... കണ്ടാൽ എന്ത് പറയണം എങ്ങിനെ പെരുമാറണം എന്നൊക്കെയുള്ള ആശയ സംഘട്ടനം മനസ്സിൽ മുറുകികൊണ്ടിരിക്കവേ അങ്ങ് ദൂരെ നിന്ന് ചൂളം വിളിച്ച് ബാംഗ്ളൂരിലേക്കുള്ള ട്രെയിൽ പാഞ്ഞുവന്നനിന്നു.. ജാഫർ യാത്ര തുടങ്ങി..
ജാഫർ പോക്കറ്റിൽ നിന്ന് തന്റെ ഒരു കൂട്ടുകാരന്റെ നമ്പർ എടുത്ത് മൊബൈലിൽ സേവ് ചെയ്ത് അത് ഒന്ന് ഡയൽ ചെയ്ത് വെച്ചു.. അവനാണ് എന്തെങ്കിലും ജോലി ശരിയാക്കാമെന്ന പറഞ്ഞ് ജാഫറിനെ വിളിച്ചത്..സജ്‌ന യോട് ജാഫർ ജോലിക്കാര്യം ഒന്നും പറഞ്ഞിട്ടില്ല. അങ്ങോട്ട് വരുന്നുണ്ട് നേരിൽ കാണാം എന്ന മാത്രമേ പറഞ്ഞിട്ടുള്ളൂ ..പക്ഷെ ഈ ജോലി അന്വേഷിച്ചുള്ള ബാംഗ്ലൂർ യാത്ര സജ്‌ന യെ കാണാൻ മാത്രമാണ് എന്നതാണ് സത്യം.
അത്ര സുഖമല്ലെങ്കിലും ചെറുതായി ഒന്ന് മയങ്ങി ജാഫർ.. രാത്രിയായത് കൊണ്ട് ട്രെയിനിലെ യാത്ര അത്ര ബോറായി അവനു തോന്നിയില്ല.. കാലത്ത് ആറ് മണിക്ക് തന്നെ ട്രെയിൻ ബാംഗ്ളൂരിലെത്തി.. ജാഫർ ബാഗെടുത്ത് പുറത്തിറങ്ങി കൈകാലുകൾ എല്ലാം ഒന്ന് മടക്കി നിവർത്തി ക്ഷീണം തീർക്കാൻ അടുത്തുള്ള ചായക്കടയിൽ കയറി ചായയും ദോശയും കഴിച്ച് ബാംഗ്ളൂരിന്റ തിക്കും തിരക്കും ഒന്ന് കണ്ടു നിന്നു..
ഫോണെടുത്ത് അതിൽ ഡയൽ ചെയ്ത് വെച്ച തൻറെ സുഹൃത്തിന്റെ നമ്പറിലേക്ക് വിളിച്ചു..
"ഹലോ..ഡാ ഞാനിവിടെത്തിട്ടാ..."
"ആണോ..ഞാനിപ്പോ ജോലിക്ക് പോകാനിറങ്ങാ..നീ അവിടന്ന് ശിവാജി നഗറിലേക്ക് ബസ്സ് കയറ്.. "
"ഓക്കേ.. ഞാൻ എന്റെ വൈഫിന്റെ ഒരു ഫ്രണ്ടുണ്ട് ഇവിടെ ഞാനവിടെ ഒന്ന് പോകാം അപ്പോഴേക്കും നീ വന്നാൽ മതി...അവളും ശിവാജി നഗറിൽ തന്നെയാണ്..."
"ആഹാ..വേരിഗുഡ്‌..എന്നാ നീ എന്നെ വിളിച്ചാമതി ഞാൻ വന്നോളാ.."
"ഓക്കേ ബായിടാ.."
ജാഫർ ആദ്യമായാണ് ബാംഗ്ലൂരിൽ. തികച്ചും അപരിചിതമായ സ്ഥലം..അറിയാത്ത ഭാഷ.. പിന്നെ ഗൾഫിൽ നിന്ന് ബംഗാളികളിൽ നിന്നും പാക്കിസ്ഥാനികളിൽ നിന്നുമെല്ലാം പഠിച്ചുണ്ടാക്കിയ ഹിന്ദി കൈമുത്തലുള്ളത് കൊണ്ട് ഒരുവിധം ബസ്സ് കയറി ജാഫർ ശിവാജിനഗറിൽ എത്തി.. വരുന്ന വഴി ബസ്സിൽ നിന്ന് അവൻ സജ്‌ന യെ വിളിച്ചിരുന്നു .അവൾ വലിയ സന്തോഷത്തിലായിരുന്നു സംസാരിച്ചത്... ജാഫറിന്റെ മനസ്സിൽ അവളെ ആദ്യമായി കാണുന്നതിന്റെ ആവേശം അലതല്ലി.. അവളെ കണ്ടാൽ എങ്ങിനെ സംസാരിക്കും എങ്ങിനെ പെരുമാറണം എന്നൊക്കെ അവൻ മനസ്സിൽ പല റിഹേഴ്‌സലും നടത്തികൊണ്ടിരുന്നു..
ശിവാജിനഗറിലെത്തിയ ജാഫർ സജ്‌ന യെ വിളിച്ചു.. അവൾ വഴിപറഞ്ഞപോലെ ജാഫർ നടന്നു...സജ്‌ന യുടെ വാക്കുകൾ അവൻ മനസ്സിൽ ഓർത്തു ...
'ബസ്സിറങ്ങി ക്രിസ്ത്യൻ പള്ളിയുടെ അരികിലൂടെ നടന്ന ഒരു ക്ലിനിക്കിന്റെ പുറകിലെ റോഡിലേക്കിറങ്ങി..അവിടന്ന് നേരേനടന്നാൽ ഒരു ചായക്കടയും ഒരു സൂപ്പർമാർക്കറ്റും കാണാം അതിന്റെ സൈഡിൽ എന്നെ കാണാം ..'
ജാഫർ സജ്‌ന പറഞ്ഞ പോലെ ഏതോ നിധി തേടി പോകുന്നവനെ പോലെ സജ്‌ന യെ ലക്‌ഷ്യം വെച്ച് നടന്നു..ഹൃദയമിടിപ്പ് താളം തെറ്റി..അവന്റെ ശരീരം ചെറുതായി വിറക്കുന്നത് പോലെ അവന് തോന്നി ...അവളെ കാണാനുള്ള സന്തോഷവും ചെറിയ ചമ്മലും പേടിയും എല്ലാം കൂടിയായപ്പോൾ അവൻ ഒരു സിഗരറ്റ് എടുത്ത് കത്തിച്ച് ആഞ്ഞുവലിച്ചു..
സിഗരറ്റു വലിച്ച് തീരുന്നതോടെ അവൻ ക്ലിനിക്കിന്റെ പുറകിലെ റോഡിലേക്കിറങ്ങി.. അവന്റെ മൊബൈൽ റിങ്ങ് ചെയ്തു..
"ഹാലോ നീ എവിടെത്തി.."
"ഞാനിതാ ക്ലിനിക്കിന്റെ പുറകിലെ റോഡിലിറങ്ങി ..."
"അവിടന്ന് നേരെ നടന്നാൽ സൂപ്പർമാർക്കറ്റ് കാണുന്നുണ്ടോ..."
"നോക്കട്ടെ..."
ജാഫർ നടത്തത്തിന് വേഗം കൂട്ടി..
"ആ ഒരു നീല ബോഡാ...? "
"ആ അതെന്നെ...അവിടെ അടുത്ത് ഒരുച്ചായക്കടയില്ലേ.."
"ആ... ഉണ്ട്.."
"ഞാനത്തിന്റെ അടുത്ത് നിൽപ്പുണ്ട്.. കണ്ടോ..."
"അവിടെ കുറെ പേരുണ്ട്.."
"ഞാൻ നിന്നെ കണ്ടു..നീ ഒരു ബ്ളാക്ക് ഷെർട്ടല്ലേ ഇട്ടിരിക്കുന്നെ.."
സജ്‌ന അവിടെ നിന്ന് കൈപൊക്കി കാണിച്ചു.
"അതെ...ആ...ഒക്കെ ഞാൻ കണ്ടു നിന്നെ..."
അൽപം ദൂരെമാറി ജാഫർ സജ്‌ന യെ കണ്ടു... പുഞ്ചിരിവിടർന്ന മുഖവുമായി അവൾ നിന്നു... അവൻ അവളിലേക്ക് നടന്നടുത്തു....അവൻ പ്രതീക്ഷിച്ചതിലും സുന്ദരി...മകരമാസമല്ലാഞ്ഞിട്ടും അവന്ന് കുളിർ തോന്നി..മഴപെയ്തിട്ടില്ലെങ്കിലും ദേഹമാസകലം മഴകൊണ്ട നനയുന്നത് പോലെ ജാഫറിന് അനുഭവപ്പെട്ടു...തിക്കും തിരക്കും നിറഞ്ഞ ആഒരു ചേരി പൂങ്കാവനമായി പൂത്തുനിൽക്കുന്നത് പോലെ ... അന്ന് വരെ കണ്ട കിനാക്കളെല്ലാം ആ ഒരു നിമിശത്തിൽ തേരിലേറി വന്നിറങ്ങിയപോലെ ജാഫർ കണ്ടു...
സജ്‌ന യുടെ അടുത്തെത്തിയപ്പോൾ അവൾക്ക് കൈകൊടുത്ത് 'ഹായ്‌ ' എന്ന പറയാൻ മനസ്സിൽ കണക്ക് കൂട്ടിയിരുന്നെങ്കിലും തൊട്ടടുത്ത് സജ്‌ന യെ കണ്ടപ്പോൾ എല്ലാം തൊണ്ടതൊടാതെ വിഴുങ്ങി പോക്കറ്റിലും കയ്യിട്ട്  'ഹാലോ ' എന്ന പറഞ്ഞ് ആദ്യ കണ്ടുമുട്ടൽ തന്നെ ചമ്മലിൽ കലാശിച്ചു..
സജ്‌ന അവനെ അവളുടെ താമസ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി..അവൾ ഒന്നും മിണ്ടാതെ നടന്നു..ജാഫർ അവളുടെ ഒപ്പം അവളെ ഇടക്കിടക്ക് അടിമുടി നോക്കി നടന്നു..
ഒരു വീടിന്റെ പുറത്ത് കൂടിയുള്ള കോണിപ്പടി അവൾ കയറി ഒപ്പം ജാഫറും..
"ഇതിന്റെ മുകളിലാണോ താമസം.."
"ഉം , ഇവിടെ ഇങ്ങനെയാ.. വീടിന്റെ മുകൾ ഭാഗം വാടകക്ക് കൊടുക്കും.. "
അവൾ അകത്ത് കയറി..
"നെയെന്താ അവിടെ നിക്കണ്.. കേറിവാ.."
ജാഫർ അകത്ത് കയറി..
"അല്ല ഞാൻ നിന്റെ താമസ സ്ഥലം നോക്കിയതാ...അവിടെ ഗൾഫിൽ നല്ല നിലക്ക് താമസിക്കുന്നവരുമുണ്ട് ഇത് പോലെ വളരെ ചെറിയ രീതിയിൽ താമസിക്കുന്നവരുമുണ്ട്..അവിടത്തെ സ്റ്റുഡിയോ ഫ്ലാറ്റ് ഇതിലും മെച്ചമാണെന്ന തോന്നുന്നു...ഹിഹി.."
"ഓ...ഞങ്ങൾ ഗൾഫുകാരൊന്നുമല്ലടോ..പിന്നെ ഞങ്ങ രണ്ടാൾക്ക്‌ താമസിക്കാൻ ഇതുതന്നെ ധാരാളം.."
"ഓഹോ.... അത്പറഞ്ഞപ്പഴാ ഓർത്തത് നിന്റെ കെട്ടിയോനെവിടെ..."
"മൂപ്പർ അധികം ടൂറിലാവും...ഇവിടെ ഒരു കമ്പിനിയിൽ വർക്ക് ചെയ്യുവാ..അധികം ബോംബെ അല്ലെങ്കിൽ ഹൈദരാബാദ്..."
"നിനക്ക് ബോറടിയാവും ലേ..."
"ഏയ്...അത് പോട്ടെ നീ ഫുഡ്ഡ് കഴിച്ചോ.. "
"കാലത്ത് ദോശ കഴിച്ചതാ..."
"അത് കാലത്തല്ലേ...ഇപ്പൊ സമയം പതിനൊന്ന് കഴിഞ്ഞു..."
"വേണ്ട ...ഉച്ചക്കുള്ള ഫുഡ്ഡ് നേരത്തെ കഴിക്കാം...എനിക്കൊന്ന കുളിക്കണം.."
"ദാ അവിടെ ബാത്ത്‌റൂം... വല്യ സൗകര്യമൊന്നുമുണ്ടാവില്ല..."
ജാഫർ ഒന്ന് മന്ദഹസിച്ചു.
സജ്‌ന ഒരു ബാത്ത് ടവ്വൽ കുളിക്കാൻ കൊടുത്തു..
"നീ കുളിക്ക്‌..ഞാനപ്പോഴേക്കും നിനക്ക് നെയ്‌ച്ചോർ ഉണ്ടാക്കാം...അതാ എളുപ്പം.."
"ഓ..അയ്‌ക്ക്കോട്ടെ...."
ജാഫറിന്ന് എന്തോ ഒരു അസ്വാസ്തത പോലെ...കുളികഴിഞ്ഞ് അവർ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോഴും അത് കഴിഞ്ഞ അവർ ഇരുന്ന് വിശേഷങ്ങൾ പങ്കുവെക്കുമ്പോഴും അവന്റെ മനസ്സിൽ എന്തോ ഒന്ന് നീറുന്നുണ്ടായിരുന്നു..
"നീ എന്താ അധികം സംസാരിക്കാത്തത്..ഫോൺ ചെയ്യുമ്പോൾ വല്യ ഡയലോഗണല്ലോ..."
സജ്‌ന ഒരു പരിഹാസസ്വരത്തിൽ പറഞ്ഞു.
"ഏയ് ഒന്നൂലാ...നിന്നെ നേരിൽ കണ്ടപ്പോൾ ഒന്നും പറയാനില്ലാത്തത് പോലെ..."
"നീ അവൾക്ക് വിളിച്ചോ.."
"ഉം ,  വന്നിറങ്ങിയ ഉടനെ വിളിച്ചു..."
ജാഫറിന്റെ മനസ്സിലെ അസ്വസ്ഥത കൂടിവന്നു..താനും സജ്‌ന യും തനിച്ച് ഒരു മുറിയിൽ ഇങ്ങനെ ഇരിക്കുന്നത് അത്ര പന്തിയല്ലാന്നു അവനു തോന്നി...എന്തെങ്കിലും വേണ്ടാത്ത ചിന്ത വന്ന പോയാലോ..?  ജാഫർ ഭയപ്പെടാതിരുന്നില്ല.
"ഞാൻ സത്യം പറഞ്ഞാൽ ഇങ്ങോട്ട് വരാൻ കരുതിയതല്ല..അന്ന് ആ ഫോട്ടോ അയച്ച വിഷയത്തിൽ എനിക്ക് ശെരിക്ക്‌ വിഷമണ്ട്.."
"ആ..അതൊന്നും ഇപ്പൊ പറയണ്ട...നമുക്ക് വേറെന്തെങ്കിലും പറയാം.."
ജാഫറിന്റെ വാക്കുകളെ കീറിമുറിച്ച് സജ്‌ന പറഞ്ഞ് നിർത്തി..
ജാഫറിന്ന് അത് ശെരിക്കും കൊണ്ടു.. ആ വിഷയം പറഞ്ഞ് തീർക്കാമെന്ന കരുതിയതായിരുന്നു..അത് പുകമഞ്ഞ് പോലെ മാഞ്ഞില്ലാതായി...ജാഫറിന്ന് പിന്നെ അവിടെ അധികം ഇരിക്കാൻ തോന്നിയില്ല..അവൻ തന്റെ സുഹൃത്തിന് മിസ്സ്‌കോൾ അടിച്ചു..
അൽപ സമയത്തിന് ശേഷം സുഹൃത്ത് തിരിച്ച് വിളിച്ചു...അവനോട് ജാഫർ വരാൻ പറഞ്ഞു...
ഒരു ചായ കുടിച്ച് തീരുമ്പോഴേക്കും സുഹൃത്ത് വീണ്ടും വിളിച്ചു..സജ്‌ന അവൻക്ക് വഴിപറഞ്ഞ് കൊടുത്തു...
സംസാരത്തെക്കാളേറെ മൗനമായിരുന്നു അവർക്കിടയിൽ..
"അവൻ വന്നെന്ന് തോന്നുന്നു...ഞാൻ പോട്ടെ.."
ജാഫർ പോകാനായി എഴുന്നേറ്റു.
"ഇടക്ക് വായോ നീ..."
സജ്‌ന യുടെ മുഖത്ത് പുഞ്ചിരി..ജാഫറിന്ന് മനസ്സിലാകുന്നില്ല സജ്‌ന യെ...ചിലപ്പോൾ അവളുടെ സംസാരവും പെരുമാറ്റവും കണ്ടാൽ അവൾക്ക് എന്തോ ഒരു ഇഷ്ടമുള്ളത് പോലെ തോന്നും ..ചിലപ്പോൾ വെറുമൊരു ഫ്രണ്ട് എന്ന ഭാവമായിരിക്കും...
ജാഫർ യാത്രപറഞ്ഞ് ഇറങ്ങുമ്പോൾ അവന്റെ ഉള്ളിൽ എന്തോ ഒന്ന് കോറി വലിച്ചത് പോലെ അവനു തോന്നി..ഒരു നീറ്റൽ.....
സാബിർ,  അതായിരുന്നു ജാഫറിന്റെ സുഹൃത്ത്..സാബിറുമായി ജാഫർ ബാംഗ്ലൂർ ടൗണെല്ലാം ഒന്ന് ചുറ്റിയടിച്ചു..
രാത്രി എട്ട് മണി കഴിഞ്ഞു ..
ജാഫറും സാബിറും ഒരു തട്ടുകടയിലിരുന്ന പൊറോട്ടയും ബീഫും കഴിക്കുന്നു...പഴയകാല സൗഹൃദ സുദിനങ്ങളെ കുറിച്ച് അയവിറക്കുന്നുമുണ്ട...അതിനിടക്ക ജാഫറിന്റെ ഫോൺ ശബ്ദിച്ചു...
സജ്‌ന,  ....ജാഫർ അല്പം മാറി നിന്ന് ഫോണെടുത്ത് സംസാരിച്ചു..
"നീ എവിടെ..."
"ഞാൻ ന്റെ ഫ്രണ്ടിന്റെ കൂടെ..എന്തെ വെറുതെ വിളിച്ചതാ..."
"അല്ല നിനക്ക് താമസിക്കാൻ സ്ഥലമില്ലെങ്കിൽ ഇങ്ങോട്ട് പോരേട്ടാ..ഇവിടെ കിടക്കാം...."
ഒരു നിമിഷം  ജാഫറിന്റെ മനസ്സ് ഇരുളടഞ്ഞ പോലെയായി.. സജ്‌ന എന്തെങ്കിലും മനസ്സിൽ കണ്ടാവോ അങ്ങനെ ചോദിച്ചതെന്ന ജാഫറിന്റെ മനസ്സ് ചിനത്തിക്കാതിരുന്നില്ല...
"പിന്നേ ...നിന്റെ ആ ആട്ടുംകൂട് പോലത്തെ റൂമിൽ വന്ന കിടക്കാൻ എനിക്ക് വല്ല വാട്ടുണ്ടോ..നീ തന്നെ അവിടെ അഡ്‌ജിസ്റ്റ് ചെയ്യാ ...പിന്നെ...അത് വേണ്ടാ..."
"ഓ..നിനക്ക് ഒരാൾക്ക് കിടക്കാനുള്ള സ്ഥലമൊക്കെ ഇവിടുണ്ട്..ഞാൻ എന്റെ മര്യാദക്ക് ചോദിച്ചൂന്നുള്ളൂ..."
സംസാരം അവസാനിച്ചിട്ടും ജാഫർ എന്തോ ചിന്തിച്ച് അൽപനേരം ഫോണിലും നോക്കി നീന്നു..
"ഡാ...ആരാ..നീ എന്താ ഒരു മൂഡൗട്ടായ പോലെ...എന്തെങ്കിലും..."
"ഏയ് ഇല്ലടാ...അത് ഒരു ഫ്രണ്ടാ...ഒരു ജോലിക്കാര്യം പറഞ്ഞിരുന്നു...അതാ..."
സജ്‌ന യാണ് വിളിച്ചതെന്നും അവൾ എന്താണ് പറഞ്ഞതെന്നും മനപ്പൂർവ്വം ജാഫർ സാബിറിൽ നിന്ന് മറച്ച് വെച്ചു... പറഞ്ഞാൽ ഒരു പക്ഷെ അവൻ സംശയിച്ചാലോ... അങ്ങനെ ഒരു ഭയം ജാഫറിനുണ്ടായിരുന്നു..
മാത്രമല്ല സജ്‌ന യോട് തന്റെ മനസ്സിൽ ഇഷ്ടമുണ്ടെന്ന അറിഞ്ഞാൽ ഇന്ന് അവളുടെ അടുത്ത് പോയതും ഇനി വല്ലപ്പോഴും പോകേണ്ടി വന്നാലും എല്ലാം  സാബിർ സംശയത്തോടെ മാത്രമേ കാണൂ...
സാബിർ പിന്നെ അധികം ചോദിച്ചറിയാൻ നിന്നില്ല.. അവർ നേരെ സാബിറിന്റെ താമസ സ്ഥലത്തേക്ക് പോയി.
സജ്‌ന യെ കണ്ടതിൽ പിന്നെ ജാഫറിന്റെ മനസ്സ് ഒരു പ്രണയ പൂഞ്ചോലയായി മാറി...
അന്ന് കൗമാര പ്രണയ കാലത്ത് അത് തുറന്ന് പറയാൻ ജാഫറിന്ന് ധൈര്യമില്ലായിരുന്നു . ഇന്ന് പറയാൻ ധൈര്യമുണ്ടെങ്കിലും തന്റെ കുടുംബം തകരുമെന്ന ഭയം ജാഫറിനെ തടഞ്ഞു നിർത്തി.. ജാഫർ പലപ്പോഴായി തന്റെ സ്നേഹം സജ്‌ന യെ അറിയിക്കാൻ പാലവഴികളും തേടി.. ഇലക്കും മുള്ളിനും കേടില്ലാത്ത മട്ടിൽ..
സജ്‌ന ക്ക് അത് മനസ്സിലായിത്തുടങ്ങി എന്നൊരു സംശയം ജാഫറിന്ന് തോന്നാതില്ല...
ബാംഗ്ലൂരിൽ സാബിറിന്റെ സഹായത്താൽ ഒരു കോഫി ഷോപ്പ് ജാഫർ തുടങ്ങി.. ജാഫറിന്റെ പുതിയ പ്രവാസ ജീവിതം അവിടെ തുടങ്ങി...
ജാഫർ ഇടക്ക് സജ്‌ന യെ വിളിക്കും..ഉള്ളിൽ നീറിപ്പുകയുന്ന നോവിന്റെ തേങ്ങൽ അവളറിയാതെ അവൻ സംസാരിക്കും....
സജ്‌ന യോടുള്ള പ്രണയം  എപ്പോൾ...?, എങ്ങിനെ..?.എന്തിന്...? എല്ലാം ഒരു ചോദ്യചിഹ്നം മാത്രം...അവനറിയില്ല .. എന്താണ് അവന്റെ ഉള്ളിൽ സംഭവിച്ചതെന്ന്...ഒന്ന് മാത്രം അവനറിയാം സജ്‌ന യോട് വിശദീകരണങ്ങൾക്കപ്പുറത്തുള്ള ഒരു നോവിന്റെ സുഖം പ്രണയമായി അവന്റെ ഉള്ളിൽ നിറഞ് നിൽപ്പുണ്ട.. ആരോടും പറയാനും പങ്ക് വെക്കാനും കഴിയാതെ അവൻ സ്വയം നീറി.
ഒരു തെറ്റാണ് താൻ ചെയ്യുന്നത് എന്ന കുറ്റബോധം ജാഫറിന്റെ മനസ്സിലുണ്ട്..പക്ഷെ അവൻ പോലും അറിയാതെ അവന്റെ മനസ്സിൽ മുളപൊട്ടിയതാണ് സജ്‌ന യോട് തോന്നിയ ഇഷ്ടം..സ്നേഹം..പ്രണയം..എന്ത് പേരെടുത്ത് അതിനെ വിളിച്ചാലും ജാഫറിന്ന് അതിന്റെ വേദന ഒന്നായിരുന്നു..
ചിലപ്പോഴെല്ലാം മനസ്സ് അങ്ങനെയാ..നമ്മോട് ചോദിക്കാതെ ചിലകാര്യങ്ങളിൽ സ്വയമങ്ങ് തീരുമാനമെടുക്കും...തിരുത്താനും മറക്കാനും കഴിയാത്ത തീരുമാനങ്ങൾ..
ജാഫർ തന്റെ പുതിയ കച്ചവടവുമായി പൊരുത്തപ്പെട്ട തുടങ്ങി...ബാംഗ്ലൂർ സിറ്റിയുമായും ഇണങ്ങി.. ദിവസങ്ങളും ആഴ്ചകളും മാസങ്ങളും അവരവരുടെ ദൗത്യം നിർവ്വഹിച്ച് കടന്ന് പോയി..
കച്ചവടം ജാഫർ ഉദ്ദേശിച്ച മെച്ചമൊന്നുമില്ല .. സാബിറും കൂടി പങ്കാളിയായ കച്ചവടമായത് കൊണ്ട് കച്ചവടത്തിന്റെ മെച്ചമില്ലായ്മ അവനെയും വിഷമിപ്പിച്ചിരുന്നു..
ഇതിനിടെ ജാഫറിന്റെ കോഫിഷോപ്പിലേക്ക് സജ്‌ന വന്നു.. മാസങ്ങൾക്ക് ശേഷമുള്ള ഒരു കണ്ടു മുട്ടൽ.. ജാഫറിന്റെ സ്ഥാപനം ഒന്ന് നേരിൽ കാണാൻ വേണ്ടിയായിരുന്നു സജ്‌നയുടെ വരവ്.. പക്ഷെ ജാഫർ തന്റെ മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചു അവൾ തന്നെ കാണാൻ വന്നതാണെന്ന്...അങ്ങനെ അല്ല എന്ന് ജാഫറിനറിയാമായിരുന്നു...വെറുതെ എങ്കിലും അവൻ അങ്ങനെ ആഗ്രഹിച്ചുപോയി...
ജാഫറിന്റെ കോഫിഷോപ്പിൽ സജ്‌ന വന്ന ദിവസം...
വരുന്ന വിവരം സജ്‌ന വിളിച്ച് പറഞ്ഞിരുന്നു. അത്കൊണ്ട് തന്നെ ജാഫറും ഷോപ്പും നന്നായി ഒരുങ്ങിയിരുന്നു..
സജ്‌ന തനിച്ചായിരുന്നില്ല , കൂടെ ഭർത്താവും അയാളുടെ ഫ്രണ്ടും...
പറഞ്ഞ സമയമെല്ലാം കഴിഞ്ഞ് ഏറെ വൈകിയാണ് അവർ വന്നത്...
ചെഞ്ചുണ്ടിലെ വിടർന്ന പുഞ്ചിരിയുമായി സജ്‌ന കയറി വന്നപ്പോൾ ജാഫർ എന്ത് പറയണം എന്ത് ചെയ്യണമെന്നറിയാതെ മുഖം വിളറി നിന്നു..
സജ്‌ന യുടെ ഭർത്താവിനെ ഫോട്ടോയിൽ കണ്ടിട്ടുണ്ടെങ്കിലും നേരിട്ട് ആദ്യമായിരുന്നു..അയാളെ കണ്ട മാത്രയിൽ ജാഫറിന്റെ മനസ്സ് ഒരു നേടുനിശ്വാസത്തോടെ പറഞ്ഞു.. 'ഭാഗ്യവാൻ...സജ്‌ന യെ സ്വന്തമാക്കാൻ കഴിഞ്ഞല്ലോ..'
"എങ്ങനുണ്ട് നിന്റെ ബിസ്സ്‌നസ്സ്‌..."
സജ്‌ന ജാഫർ കൊടുത്ത കോഫി ഒരു കവിൾ കുടിച്ച് വിശേഷങ്ങൾ ചോദിക്കാൻ തുടങ്ങി..
"കുഴപ്പല്ല, ഇപ്പൊ തുടങ്ങിയിട്ടല്ലേയുള്ളൂ..ഒന്നകൂടി മെച്ചപ്പെടാനുണ്ട്... ഇരിക്ക്...സൈഫുക്ക ഇരിക്ക് ..ഇരുന്ന് കുടിക്ക്..."
സൈഫു , അതാണ് സജ്‌ന യുടെ ഭർത്താവ്.
"ഇങ്ങളും ഇരിക്ക് ...ഇങ്ങളെ പേര്..ക്ക്..."
"ആള് മലയാളിയല്ല.. കന്നട കാരനാണ്.."
സജ്‌ന ചിരിച്ച് കൊണ്ട് പറഞ്ഞു..
"അല്ല , നീ കന്നട പഠിച്ചാ..."
ചോദിച്ചത് സജ്‌ന യാണെങ്കിലും ജാഫർ മറുപടി കൊടുത്തത് സൈഫുനായിരുന്നു..
"എവടെ...ഹിന്ദി അറിയുന്നത് കൊണ്ട് എല്ലാവരോടും ഹിന്ദി തന്നെ.  കന്നട സംസാരിക്കാൻ പറ്റാറില്ല..."
സജ്‌ന സ്വരം താഴ്ത്തി ചിരിച്ചു..
"ഞങ്ങളുടെ വിവാഹ വാർഷികമാണ് വരുന്ന സൺഡേ... നിന്നെ ക്ഷമിക്കാനും കൂടിയാ വന്നേ..."
സൈഫ് പറഞ്ഞു.
"ഓ അയ്‌ക്ക്കോട്ടെ..ഞാൻ വരാം..ഷോപ്പിൽ ആളില്ലാത്ത പ്രശ്നമുണ്ട്..സാബിറിനെ തൽക്കാലം ഇരുത്തിയിട്ട വരാം.."
പിന്നെയും ചില വിശേഷങ്ങൾ പറഞ്ഞ് അവർ പിരിഞ്ഞു..
അന്ന് രാത്രി ജാഫർ ആ ഒരു ഞായറാഴ്ച്ചയും അന്ന് സജ്‌ന യെ കാണുമ്പോൾ സംസാരിക്കാനുള്ളതും കനവ് കണ്ട കിടന്നു....
ഇത് ഒരു സുവർണ്ണ അവസാരമായിരിക്കും എന്ന തന്നെ ജാഫർ കണക്ക് കൂട്ടി...
സജ്‌ന ക്ഷണിച്ച ഞായറാഴ്‌ച്ച വന്ന ചേർന്നപ്പോൾ ഒരു വേനൽ മഴ വന്നത് പോലെയാണ് ജാഫറിന് തോന്നിയത്.. കവിഞ്ഞൊഴുകിയ സന്തോഷം തൽക്കാലം മനസ്സിൽ സൂക്ഷിച്ച് സാബിറിനെ കടയുടെകാര്യങ്ങൾ ഏൽപ്പിച്ച് സജ്‌ന താമസിക്കുന് ശിവാജി നഗറിലേക്ക് ജാഫർ ബസ്സ് കയറി..
ഭംഗിയുള്ളതും പുതുമുയുള്ളതുമായ കെട്ടിടങ്ങളും വഴിയോരകാഴ്ചകളും , മനസ്സിൽ നിറഞ്ഞാടിയ സജ്‌ന എന്ന വർണ്ണ മയിലും , തന്റെ കൺപീലികൊമ്പിലാടി കളിച്ച് പ്രണയമെന്ന വികാരത്തെ തട്ടിയുണർത്തി....
ബസ്സിൽ ഏതോ ഒരു ഹിന്ദി പ്രണയഗാനം മൂളികൊണ്ടിരുന്നു....
ജാഫറിന്റെ ആ പ്രണയമൂടിലേക്കപ്രകൃതിയും നാണംകുണുങ്ങി നിന്ന് ഒരു നേരിയ ചാറ്റൽ മഴ വിതറി....മഴത്തുള്ളികൾ ഇളംതണുപ്പിൽ ജാഫറിന്റെ കവിളിലും മുടിയിലും തഴുകി.... ആ നിമിഷങ്ങൾ താനും സജ്‌ന യും തനിച്ചായത് പോലെ അവന് തോന്നി... ചുറ്റുമുള്ള കാഴ്ചകളെല്ലാം തനിക്കും സജ്‌ന ക്കും വേണ്ടി മാത്രമാണെന്ന് അവന് തോന്നി...
അവൻ സജ്‌ന യോട് തന്റെ മനസ്സ് തുറന്നു.....ആർക്കും കേൾക്കാനും കാണാനും കഴിയാത്ത അവരുടേത് മാത്രമായ ഒരു ലോകത്ത്.....
"സജ്‌ന.., എനിക്കറിയാം...എനിക്കുള്ള പ്രണയം ഒരിക്കലും നിനക്കില്ലന്ന...ഞാൻ നിന്നെ സ്നേഹിക്കുന്നതിന്റെ ഒരംശംപോലും നീ എന്നെ സ്നേഹിക്കുന്നില്ല... നമ്മൾ ഒരിക്കലും പരസ്‌പരം പ്രണയിക്കാൻ പാടില്ലാത്തവരാണെന്ന തിരിച്ചറിവും പക്വതയും നിനക്കുള്ളത് പോലെ തന്നെ എനിക്കുമുണ്ട്...പക്ഷെ എൻ്റെ മനസ്സ് .., എൻ്റെ മനസ്സ് മോഹിച്ച് പോയി...എന്നോട് ഒരു വാക്ക് പോലും ചോദിക്കാതെ....
ഞാൻ എന്നെ സ്വയം വെറുക്കാം... സജ്‌ന, നീ എന്നെ സ്നേഹിക്കുമെങ്കിൽ ....!!
പെട്ടെന്ന് ജാഫർ തന്റെ സ്വപ്‌ന ലോകത്ത് നിന്നും ഞെട്ടിയുണർന്നു...
ബസ്സ് ശിവാജിനഗറിൽ എത്തി..മഴ മാറി വെയിൽ ചൂടുപിടിച്ചിരുന്നു.. ഹിന്ദി പ്രണയഗാനം നിന്നു.. പകരം ബസ്സിൽ കന്നടക്കാരുടെ കലപില ശബ്ദങ്ങൾ...
ബസ്സിറങ്ങി ജാഫർ സജ്‌ന യുടെ താമസ സ്ഥലത്തേക്ക് നടന്നു...മുൻപ് പോയ വഴിയിലൂടെ....വഴി തെറ്റുമോന്ന ചെറിയ ഭയം ഉള്ളിൽ ഉണ്ടെങ്കിലും സജ്‌ന യെ കാണാനുള്ള അതിയായ ആവേശം ജാഫറിനെ കൃത്യസ്ഥലത്ത് എത്തിച്ചു...
സജ്‌ന യുടെ താമസ സ്ഥലത്തേക്ക് കയറും മുന്പ് താഴെകിടന്ന ഒരു കാറിന്റെ ഗ്ളാസ്സിൽ നോക്കി മുടിയൊന്ന് ചീകി..ഡ്രസ്സ് ശേരിയാക്കി..തന്റെ ഗ്ലാമർ ഒന്നകൂടി ഉറപ്പ് വരുത്തി . സജ്‌ന യെ കാണുമ്പോൾ ഉള്ള പുഞ്ചിരി ഒന്ന് റിഹേഴ്‌സൽ ചെയ്ത് നോക്കി...
ജാഫർ കോണിപ്പടി കയറി..കോളിംഗ് ബെൽ അടിച്ചു.. തൻറെ വിറയാർന്ന വിരലിനാൽ സ്വിച്ചിയിൽ വെക്കുമ്പോൾ ജാഫറിന്ന് മനസ്സിൽ ഒരു പ്രാർത്ഥനയെ ഉണ്ടായിരുന്നുള്ളു...വാതിൽ തുറക്കുന്നത് സജ്‌ന ആയാൽ മതിയായിരുന്നു....
പക്ഷെ കതക് തുറന്നത് സജ്‌ന യുടെ കെട്ടിയോൻ സൈഫു ആയിരുന്നു..
കാത്ത് വെച്ച പുഞ്ചിരിയുടെ കുപ്പിവളകൾ നിലത്ത് വീണുടയുന്ന ശബ്ദം ജാഫറിന്ന് കേൾക്കാമായിരുന്നു..
"ഹാലോ,  ഇതെന്താ ഭായ് ഇങ്ങനെ പകച്ച് നിക്കണ്...വാ..."
"ഏയ്..അത് നടന്ന ക്ഷീണമാവും..."
അവരുടെ സംസാരം അധികം നീണ്ടുനിന്നില്ല..അപ്പോഴേക്കും സജ്‌ന വന്നു...അവളെ കണ്ടപ്പോൾ കുളികഴിഞ്ഞുള്ള വരവാണെന്ന ജാഫറിന്ന് മനസ്സിലായി..
"നീ കുറെ നേരായോ വന്നിട്ട്..."
"ദേ.. അൽപം മുൻപ്..."
"ഓക്കേ..നീ ഇരിക്ക് ഞാനെന്തെങ്കിലും കുടിക്കാനെടുക്കാം.."
സജ്‌ന യെ കണ്ടപ്പോൾ അവളുടെ ചിരിയും സംസാരവും നിറഞ്ഞ് നിന്നപ്പോൾ ജാഫറിന്റെ മുഖത്ത് പാൽനിലാവ് വിരിഞ്ഞു...
ആപ്പിൾ ജ്യുയൂസുമായി സജ്‌ന വരുമ്പോൾ സൈഫു ആരോടോ ഫോണിൽ സംസാരിക്കുകയായിരുന്നു..
ജാഫർ സജ്‌ന യുടെ കയ്യിൽ നിന്ന് ജ്യുസ്സ് വാങ്ങുമ്പോൾ അവരുടെ കൈവിരലുകൾ തമ്മിൽ അറിയാതെ ഒന്ന് ഉരസി...അവർ പരസ്‌പരം ഒന്ന് പുഞ്ചിരിച്ചു... പക്ഷെ സജ്‌ന വെറുതെ ചിരിച്ചതെങ്കിൽ ജാഫറിന്റെ പുഞ്ചിരിയിൽ ഒരുപാട് അര്ഥങ്ങളും വർണ്ണനകളും ഉണ്ടായിരുന്നു..
"ജാഫർ ഇരിക്ക് ..ഞാനിപ്പോ വരാം..എന്റെ ഫ്രണ്ടും ഫാമിലിയും വരുന്നുണ്ട്.. ഞാൻ അവരെ പിക്ക് ചെയ്ത് വരാം.."
സൈഫു പോകാനായി എഴുന്നേറ്റു..
"പെട്ടന്ന് വാ..ഫുഡ്ഡ് റെഡിയാണ്.ട്ടാ "
സജ്‌ന സൈഫുനെ ഒന്ന് ഓർമ്മപ്പെടുത്തി..
"ദേ.. പതിനഞ്ച് മിനിറ്റ്...നിങ്ങൾ സംസാരിച്ചിരിക്ക.."
ജാഫറിന് സൈഫുവിനോട് അടങ്ങാനാവാത്ത ഒരിഷ്ടം ആ ഒരു നിമിഷത്തിൽ തോന്നിപ്പോയി..ഈ ചാൻസിൽ എന്തെങ്കിലും ഒരു ഹിന്റ്‌ സജ്‌ന ക്ക് കൊടുക്കണമെന്ന തന്നെ ചിന്തിച്ചു..
അവർ തനിച്ച്...
ഈ അവസരം മുതലാക്കാൻ സംസാരിക്കാൻ ഒരു വിഷയം കിട്ടാതെ ജാഫർ വലഞ്ഞു.... സജ്‌ന ടിവിയുടെ റിമോട്ടിൽ ചാനൽ മാറ്റി കളിക്കുന്നു...
എന്ത് പറഞ്ഞ് തുടങ്ങണമെന്നറിയാതെ ചിന്തയിലായിരുന്ന ജാഫർ പെട്ടന്ന് എന്തോ ഓർത്തപോലെ ചോദിച്ചു..
"ഇവിടെ വൈഫൈ ഉണ്ടോ..."
"ഓ...ഉണ്ട് ..."
"അതിൻറെ പാസ്‌വേഡ് ഒന്ന് തരോ..എഫ്ബി ഒന്ന് നോക്കാനാ.."
സജ്‌ന ജാഫറിൻറെ ഫോൺ വാങ്ങി പാസ്‌വേഡ് അടിച്ച് കൊടുത്തു.
"നിനക്ക് ലാപ് വേണോ.."
"ആ..ലാപ്പിൽ അങ്ങനെ ഞാൻ എഫ്ബി നോക്കാറില്ല...നോക്കട്ടെ..തായോ.."
സജ്‌ന അകത്ത് പോയി ലാപ് കൊണ്ടുവന്നു. ജാഫർ ഇരുന്നിരുന്ന സോഫയിൽ അവൻറെ അടുത്തതായി വെച്ചു. സജ്‌ന താഴെയിരുന്ന ലാപ് ഓണാക്കി..ജാഫറിന്റെ തൊട്ടടുത്ത് ഒന്ന് കൈനീട്ടിയാൽ തലയിലും കവിളിലും തലോടാൻ പാകത്തിന് സജ്‌ന ഇരിക്കുന്നത് കണ്ടപ്പോൾ അവൾ തൻറെ സ്വന്തം തന്നെയെന്ന തോന്നാളായിരുന്നു ജാഫറിന്...
ഫാനിന്റെ കാറ്റടിക്കുമ്പോൾ അവളുടെ തലമുടിയിഴകൾ ജാഫറിൻറെ കൈകളിൽ തട്ടി തലോടി പാറിക്കളിച്ചു..അവളുടെ സുഗന്ധം അവനാസ്വദിക്കാൻ കഴിഞ്ഞു..അവൻ അവളെ തന്നെ കണ്ണിനിമ വെട്ടാതെ നോക്കിയിരുന്നു..
'സജ്‌ന  നീ എന്തിനാ എന്നെ ഇങ്ങനെ തകർക്കുന്നത്....നിന്റെ കണ്ണുകൾ നിനക്ക് ലോകം കാണാനെങ്കിൽ എനിക്ക് എൻ്റെ ലോകം മുഴുവൻ നിന്റെ കണ്ണുകളാണ്...നിന്റെ ഓരോ നോട്ടവും എന്നെ കൊത്തിവലിക്കുന്നത് പോലെ അനുഭവപ്പെടുന്നു.... ഞാനെന്തിനാ ഇത്രമേൽ നിന്നെ ഇഷ്ടപ്പെട്ടത്...എത്രയോ സുന്ദരികൾ ദിനംപ്രതി എനിക്ക് ചുറ്റും കടന്ന് പോകുന്നു..അതും ഈ ബാംഗ്ലൂരിൽ വിവിധസ്ഥലങ്ങളിൽ നിന്ന് വന്ന പഠിക്കുന്ന തരുണികൾ...അവരുടെ മുഖങ്ങൾക്ക് നിന്റെ മുഖഛായ ഇല്ലാ എന്നത് തന്നെയാണ് അവർക്ക് എൻ്റെ കണ്ണിൽ കാണുന്ന കുറവ്..സജ്‌ന,...നീ ചിരിക്കുമ്പോൾ അത് എനിക്ക് വേണ്ടി ചിരിക്കുന്നത് പോലെ....സ്വന്തമല്ലന്നും സ്വന്തമാക്കില്ലന്നും അറിഞ്ഞിട്ടും...എനിക്ക് ഇഷ്ടപ്പെടാതിരിക്കാൻ കഴിയുന്നില്ല...എന്നെ നീ ഇഷ്ടപ്പെടുന്ന ഒരു അസുലഭനിമിഷം ഈ ജന്മത്തിൽ എനിക്കുണ്ടാവുമോ...'
"നിന്റെ പാസ്‌വേഡ് അടിക്ക്..."
ജാഫർ പെട്ടന്ന് ഏതോ ചിന്തയില്നിന്ന് ഞെട്ടി...
അവൻ പാസ്‌വേഡ് അടിക്കുമ്പോൾ സജ്‌ന ജാഫറിൻറെ മുഖത്ത് നോക്കി...
"നിൻറെ കണ്ണെന്താ നിറഞ്ഞിരിക്കുന്നത്..."
"ഏയ്..അതൊന്നുമില്ല ..ചിലപ്പോ..ലാപ്പിൽ തന്നെ നോക്കിയിരുന്നത് കൊണ്ടാകും..."
"അതിന് നീ എന്നെയല്ലേ നോക്കിയിരുന്നത്..."
സജ്‌ന പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു..
ജാഫർ ഒരു സൈക്കിളിൽ നിന്ന് വീണ ചിരിച്ചിരിച്ചു...
പെട്ടന്ന് കോളിംഗ്ബെൽ ശബ്ദിച്ചു.....
സജ്‌ന കതക് തുറന്നു.
താഴെയുള്ള കടയിൽനിന്ന് ചില സാധനങ്ങളുമായി ഒരു പ്രായംചെന്ന സ്‍ത്രീ വന്നതായിരുന്നു...സജ്നയും ആ സ്‌ത്രീയും കന്നഡയിൽ എന്തൊക്കെയോ പറഞ് സജ്‌ന സാധനങ്ങൾ വാങ്ങി കാത്തകടച്ച് അകത്ത് പോയി..
ജാഫറിന്ന് ഒന്നും മനസ്സിലായില്ല.. സൈഫു ഇല്ലാത്തത് കൊണ്ട് ക്യാഷ് പിന്നെ തരാമെന്നായിരിക്കും പറഞ്ഞത് എന്ന ജാഫർ ഊഹിച്ചു..
സജ്‌ന തിരിച്ച് വന്ന അടുത്തുള്ള കസേരയിൽ ഇരുന്ന് വീണ്ടും ടിവി റിമോട്ട് കയ്യിലെടുത്തു..
"നിനക്ക് കന്നഡ അറിയാലെ.."
"ങ്ങാഹ്.. കുറച്ചൊക്കെ.."
"ക്യാഷ് പിന്നെ തരാന്നാവും പറഞ്ഞത് ലേ.."
"നിനക്ക് കന്നഡ അറിയ്യോ..."
"ഇല്ല...അങ്ങനെ തോന്നി...അതല്ലേ.."
സജ്‌ന ചിരിച്ചു..
"അല്ല, ..അത് ഇക്ക പോകുമ്പോൾ അവിടെ പറഞ്ഞേൽപ്പിച്ചാണ് പോയത് ക്യാഷും കൊടുത്തു..പക്ഷെ എനിക്കത് അറിയില്ലായിരുന്നു..അതാ ചോദിച്ചത്.."
"ഉം...എനിക്കും തോന്നി.."
"ഓ..ഉവ്വവ്വ.."
സജ്‌ന ഉറക്കെ ചിരിച്ചു...അത് കണ്ട് ജാഫർ പുഞ്ചിരിച്ചു.
"സജ്‌ന നീ എഫ്ബിയിലെ പ്രൊഫൈൽ പിക്‌ കുറച്ച് മുൻപ് ഒരു ക്ലിയറാവാത്ത രീതിയിൽ ഇട്ടില്ലേ...അതിൻറെ ഒറീജിനലെവിടെ.."
"എന്തിനാ.."
"നോക്കാട്ടെ..."
"എന്തിനാ വെറുതെ..."
"നീ കൊണ്ടാ..ഒന്ന് കാണാനാടോ..അത് ഒരു രസമുള്ള പിക്‌ ആയിട്ട് തോന്നി..അതാ.."
"ആ..അങ്ങനിപ്പോ കണ്ടാ മതി.."
"ഏയ്..നീ കൊണ്ടാ..."
"നിനക്കെന്താ...."
"നിനക്കെന്താ ഇത്ര ജാഡ..നീ ഇപ്പൊ ൻറെ മുന്നിലിരിക്കല്ലേ...നിന്നെ ഞാൻ നേരിട്ടിരുന്ന കാണുന്നു...പിന്നെ ഒരു ഫോട്ടോ കാണുന്നതിനെന്താ...."
ജാഫർ ചിരിച്ചുകൊണ്ട പറഞ്ഞ് നിർത്തി..സജ്‌ന യുടെ മുഖത്ത് നാണം കലർന്ന പുഞ്ചിരി വിരിഞ്ഞു...അവൾ അവളുടെ മൊബൈൽ എടുത്ത് ഫോട്ടോ ജാഫറിന്ന് കാണിച്ചു...
"എന്തോ ഒരു പ്രത്യേകത ഈ ഫോട്ടോക്ക് ഉണ്ട്..."
'ഓ..പിന്നെ..."
"സത്യം..."
വീണ്ടും കോളിംഗ് ബെൽ ശബ്ദിച്ചു..
സജ്‌ന കതക് തുറന്നു...സൈഫുവും അവൻറെ ഫ്രണ്ടും ഭാര്യയും...
ജാഫറിൻറെ മനസ്സിൽ നിരാശയുടെ സൈറൺ മുഴങ്ങി..
"ഞങ്ങളെ കാത്തിരുന്ന വിശന്നിട്ടുണ്ടാവും ലേ...സജ്‌ന ഫുഡ്ഡ് എടുത്ത് വെക്ക... ജാഫറിന്ന് ഇയാളെ അറിയില്ലേ.."
"ആ..അന്ന് വന്ന ആളല്ലേ..."
"യെസ്... ഇത് മൂപ്പരെ വൈഫ്..."
ജാഫറിന്ന് അവൻറെ മനസ്സിന് ഒരുപാട് കുളിർമ്മയുള്ള നിമിഷങ്ങൾ ആ ഒരു പകലിന്റെ മണിക്കൂറുകൾ സമ്മാനിച്ചു..
പാർട്ടികഴിഞ്ഞ് തിരിക്കാൻ നേരത്ത് സജ്‌ന യും സൈഫും അവിടെ താമസിക്കാൻ ഒരുപാട് നിർബന്ധിച്ചു.. ജാഫറിന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും കടയുടെ കാര്യം ഓർത്തപ്പോൾ അവിടെ നിക്കാൻ തോന്നിയില്ല...
എന്തായാലും മനസ്സ് നിറഞ്ഞ് സജ്‌ന യെ കണ്ടു..അവളോട് സംസാരിച്ചു...ചിരിച്ചു...പ്രണയാർദ്ര മായ നിമിഷങ്ങൾ ...എല്ലാം കൊണ്ടും ജാഫർ ഹാപ്പി...
തിരികെ ശിവാജി നഗറിൽ നിന്ന് ബസ്സ് കയറി ജാഫർ തിരിച്ചു...നല്ല മഴ പെയ്യുന്നുണ്ടായിരുന്നു...
'ൻറെ സന്തോഷത്തിൽ പ്രകൃതി കൂടുകയാണോ.... അവൾക്ക് എന്നോട് വല്ല ഇഷ്ടവും ഉണ്ടാവുമോ...ഉണ്ടാകും..അല്ലെങ്കിൽ ആ ഫോട്ടോയുടെ കാര്യത്തിൽ അവൾ അങ്ങനെയൊക്ക കാട്ടിക്കൂട്ടിയതെന്തിന്... ഒരു പക്ഷെ എന്റെയും അവളുടെയും ജീവിതം ഓർത്തായിരിക്കും...പക്വത ഉള്ളവളാണ്... എന്തായാലും സജ്‌ന നീ എന്നെ ഇഷ്ടപ്പെടുന്നുണ്ടോ..ഇല്ലയോ എനിക്കത് അറിയില്ല...പക്ഷെ, ഞാൻ നിന്നെ അതിരില്ലാതെ ഇഷ്ട പെടുന്നു..സ്നേഹിക്കുന്നു...എത്ര എന്ന ചോദിച്ചാൽ......ഞാൻ തോറ്റുപോകുന്ന ഒരു ചോദ്യമായിരിക്കും...സജ്‌ന.....'
ജാഫർ അവൻറെ മനസ്സിൽ കുത്തിക്കുറിച്ച് കൊണ്ടിരുന്നു...അപ്പോഴാണ് മൊബൈൽ റിങ് ചെയ്തത്...മനപ്പൊരുതതമാണോ...ജാഫർ ചിന്തിച്ചു...സജ്‌ന യെ കുറിച്ച് ഓർത്തപ്പോൾ തന്നെ അവളുടെ ഫോൺ വന്നു....
ജാഫർ ഫോണെടുത്ത് സംസാരിച്ചു . അടുത്തിരിക്കുന്ന ആൾ കന്നടക്കാരനായത് കൊണ്ട് ജാഫർ സമാധാനത്തോടെ സംസാരിച്ചു ..
"നീ എവിടെത്തി ..."
"ആ അറിയില്ല ...ബസ്സിലാണ് ..ന്തേ വിളിച്ചത് ..."
"വെറുതെ വിളിച്ചതാ ..ഇനി ഒഴിവുള്ളപ്പോ വാ .,"
"ഓക്കേ ...ഞാൻ വിളിക്കണ്ട ..ബസ്സിലായത് കൊണ്ട് ഒന്നും കേൾക്കുന്നില്ല .."
"ഒകെ ന്നാ ..."
സജ്‌ന ഫോൺ വെച്ചപ്പോൾ ജാഫർ പുറത്തേക്ക് നോക്കിയിരുന്ന പുഞ്ചിരിച്ചു ...
'അവൾക്കെന്തോ എന്നോട് പറയാനുണ്ടല്ലോ...അല്ലാതെ വെറുതെ വിളിക്കോ..'
ജാഫർ മനസ്സിൽ വെറുതെ എന്തെല്ലാമോ ചിന്തിച്ചു ..
യാത്ര കഴിഞ്ഞ് തൻറെ കോഫിഷോപ്പിലെത്തിയ ജാഫർ സാബിറുമായി പാർട്ടിക്ക് പോയ വിശേഷങ്ങൾ പങ്ക് വെച്ചു...
പലതവണ സജ്‌ന യുടെ കാര്യം സാബിറിനോട് പറയാൻ തുനിഞ്ഞെങ്കിലും  ജാഫറിനത് പറയാൻ മനസ്സ് വന്നില്ല...
ദിവസങ്ങൾ കടന്ന് പോകുന്നത് ജാഫർ അറിഞ്ഞിരുന്നില്ല...
സജ്‌ന യുടെ മുഖമായിരുന്നു അവൻറെ കണ്ണുകളിൽ ...
സജ്‌ന യെ കുറിച്ചുള്ള മധുര മനോഹര സ്വപ്നങ്ങളായിരുന്നു മനസ്സ് നിറയെ..
നിശയുടെ നിശബ്ദദയിൽ പലപ്പോഴും ഇരുകൈകളും ചേർത്ത് അതിൽ കവിൾ ചേർത്ത് വെച്ച് കിടന്ന നൂല് പൊട്ടിയ പട്ടം പോലെ ചിന്തകൾ ആടിയുലഞ്ഞ് ,ഒരു ലക്ഷ്യബോധമില്ലാത്തവന്റെ യാത്രപോലെ തൻറെ പ്രണയം എങ്ങോട്ടെന്നറിയാതെ ,എന്തിനെന്നറിയാതെ സജ്‌ന എന്ന ഇനിയും മുട്ടിട്ട വിരിയാത്ത പ്രണയ കാമുകിയെ ഓർത്ത് തേങ്ങാറുണ്ട ജാഫറിൻറെ മനസ്സ്...നിറഞ്ഞൊഴുകാറുണ്ട അവൻറെ ഇരുമിഴികൾ....
ജാഫറിന് തൻറെ കോഫിഷോപ്പിൽ വേണ്ടത്ര ശ്രദ്ധിക്കാൻ കഴിയാതെയായി..ഒന്നിനും ഒരു മൂടില്ല...
കച്ചവടം പതിയെ താഴാൻ തുടങ്ങി..അത് സാബിറിന്റെ ശ്രദ്ധയിൽ പെട്ടു.
ഒരു ഞായറാഴ്ച്ച നാല്‌മണിക്ക് ശേഷം സാബിർ ജാഫറിനെ വിളിക്കാൻ വന്നു..പുറത്ത് പോയി ഒന്ന് കറങ്ങാൻ...
മനസ്സ് ശാന്തമായിപോകുന്ന കമ്പം പാർക്കിൽ തണൽ വഴിയിലൂടെ അവറിരുവരും നടന്നു നീങ്ങി... വലിയ രണ്ട മരങ്ങൾക്കിടയിൽ ഒരു ബഞ്ചിൽ ഇരിപ്പുറപ്പിച്ചു...അത് വരെ അവർ സംസാരിച്ചിരുന്ന വിഷയം പെട്ടന്ന് നിർത്തി സാബിർ വിഷയം മാറ്റി..
"അല്ലാ..എന്താ നിൻറെ പ്രശ്നം..? "
"എന്ത്..ഒന്നൂലാ.."
"ഷോപ്പിന്റെ അവസ്ഥ നിനക്കറിയോ.. ഇപ്പൊ ബിസിനസ്സ് വളരെ മോഷമായിട്ടുണ്ട്..നീ വേറെ എവിടെയോ ചിന്തിച്ച് നടക്കാന്നാണ് അവിടെ പണിയെടുക്കുന്ന ഒരു പയ്യൻ പറഞ്ഞത്..ന്താടാ...എന്താ നിനക്ക് പറ്റിയത്...എന്ത് വിഷയവും നമ്മൾ ഡിസ്‌ക്കസ് ചെയ്യുന്നതല്ലേ.."
ജാഫർ അൽപസമയം മൗനിയായി..അവൻറെ കണ്ണുകൽനിറഞ്ഞു..
"നീ പറഞ്ഞത് നേരാ..ൻറെ മനസ്സിന് ഒരു സങ്കടമുണ്ട്...ഒരു പ്രണയം..അതാളാരാണ് എന്നോ എവിടെണ് എന്നോ ന്നോട് ചോദിക്കാരുത്..അത് ഞാൻ പറയില്ല...പക്ഷെ എനിക്കിഷ്ടമാണ് അവളെ...ഒരുപാട്..."
"അവൾക്കോ..?"
"അറിയില്ല...ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു..അങ്ങനെ ആഗ്രഹിക്കുന്നു...പക്ഷെ..അവൾ പിടി തരാറില്ല..അവളെന്നെ ശ്വാസം മുട്ടിക്കാണ്.."
"അവൾടെ കല്യാണം കഴിഞ്ഞതാണോ."
"ഉം "
"നീ അവളോട് കാര്യം തുറന്ന് പറ... എസ് ആണെങ്കിലും നോ ആണെങ്കിലും അറിയാലോ..."
ജാഫർ ഒന്നും മിണ്ടാതെ തല താഴ്ത്തിയിരുന്നു.
"നീ കൂടുതലൊന്നും ചിന്തിക്കേണ്ട...തുറന്ന് പറ... ബാക്കി വരുന്നത് പോലെ വരും..
സാബിറിന്റെ വാക്കുകൾ ഒരു യോദ്ധാവിനെ പോലെ ജാഫർ കേട്ടിരിന്നു..
സാബിർ നന്നായി സംസാരിക്കുന്നു...ഒരുപക്ഷെ അവൻറെ പ്രണയാനുഭവങ്ങളാകാം ജാഫറിനോട് ഇത്ര വിശദമായി കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കികൊടുക്കാൻ സാബിറിന് കഴിഞ്ഞത്...ഓരോ വാക്കുകളിലും ജാഫർ ആവേഷം കൊണ്ടു...മണിക്കുമുറുകൾ നീണ്ട സംസാരം അവസാനിക്കുമ്പോഴും ജാഫർ സജ്‌ന യെ കുറിച്ച് ഒന്നും സാബിറിനോട് പറയാൻ തയ്യാറായില്ല... പക്ഷെ പിരിയാൻ നേരം ഉടനെ തന്നെ സജ്‌ന യോട് തൻറെ ഇഷ്ടം തുറന്ന് പറയും എന്ന സാബിറിന് ജാഫർ വാക്ക് കൊടുത്തു...
എപ്പോൾ എങ്ങിനെ , സജ്‌ന യോട് തൻറെ ഇഷ്ടം പറയും എന്ന ചിന്തിച്ച് ജാഫർ ദിവസങ്ങൾ തള്ളിനീക്കി... എന്ത് സംഭവിച്ചാലും സജ്‌ന യോട് പറയാൻ തന്നെ ജാഫർ തീരുമാനിച്ചു...
തുറന്ന് പറഞ്ഞാൽ ഒന്നെങ്കിൽ അവൾ നോ പറയും..അല്ലെങ്കിൽ അവൾ തൻറെ ഭാര്യയെ വിവരമറിയിക്കും...രണ്ട സംഭവിച്ചാലും അത് ജാഫറിന് എന്നും സഹിക്കാൻ കഴിയാത്ത ഒരു നോവായി അവശേഷിക്കും ...
ഒരു വൈകുന്നേരം ജാഫർ മനസ്സിൽ സകല ധൈര്യവും സംഭരിച്ച് സജ്‌ന യെ വിളിച്ചു...
"ഹലോ...എന്താ വിശേഷം..സുഖാണോ.."
"ആ ഇങ്ങനെ പോകുന്നു.."
"എന്തായി നിൻറെ കച്ചോടാമെല്ലാം.."
"നഷ്ടമില്ലാതെ പോകുന്നു..."
"ആണോ. .പിന്നെ.., വേറെന്താണ്..വൈഫിന് വിളിക്കാറില്ലേ.."
"പിന്നേ... അത് ഡെയ്‌ലി വിളിക്കും..."
"വിളിക്കുമ്പോ ൻറെ അന്വേഷണം പറയണം..."
"എന്താ പരിപാടി..."
"ചുമ്മാ ടി വി കണ്ടിരിക്കുന്നു...സൈഫുക്കാ ടൂറിലായത് കൊണ്ട് ആകെ ഒരു ബോറടി..."
ജാഫറിന്റെ മനസ്സിൽ പെട്ടന്ന് എന്തോ മിന്നി...ഇത് തന്നെ അവസരം...
"അയ്യോ..ആളവിടില്ലേ... ഞാനിപ്പോ ശിവജിനഗറിലുണ്ട്...ഇവിടെ മലയാളി കൂടായ്മ നടക്കുന്നുണ്ട് അതിൽ പങ്കെടുക്കാൻ വന്നതാ..പരിപാടി കഴിഞ്ഞാൽ നിൻറെ അവിടെ തങ്ങാന്ന് കരുത്തിയതാ..ഇനിയിപ്പോ വേണ്ട നിൻറെ കെട്ടിയോൻ ടൂറിലല്ലേ..."
"അത് സാരല്ല..നീ പോരെ. ഇന്ന് ഇവിടെ താമസിക്കാം...."
"ഓക്കേ... രാത്രി എട്ട് ഒൻപത് മണിയാകും വരാൻ..."
"ഒക്കെ.."
ജാഫർ കൂടുതലൊന്നും ചിന്തിക്കാൻ നിന്നില്ല സംസാരം അവസാനിപ്പിച്ച് ഉടനെ ശിവാജിനഗറിലേക്ക് ബസ്സ് കയറി...
യാത്രയിലുടെനീളം മനസ്സിനെ പാകപ്പെടുത്തിയെടുക്കാനുള്ള ചിന്തകളായിരുന്നു..എന്ത് വന്നാലും സജ്‌ന യോട് തൻറെ മനസ്സ് തുറക്കണം എന്ന ചിന്ത ജാഫറിൻറെ മനസ്സിൽ തിളങ്ങി നിന്നു...
ബസ്സിറങ്ങി സജ്നയുടെ വീട് ലക്ഷ്യമാക്കി ജാഫർ നടന്നു... ധൈര്യം ചോർന്നുപോകുമോ എന്ന ഭയം ചെറുതായി അവനിലുണ്ട്...സിഗരറ്റ് രണ്ടും മൂന്നും വലിച്ച് തീർത്തിട്ടും മതിവരാത്തത് പോലെ അവന് തോന്നി...
സജ്നയുടെ താമസ സ്ഥലത്തേക്ക് കയറും മുൻപ് പോക്കറ്റിലുള്ള ചൂയിങ്കം വായിലിട്ട് ചവച്ച് വായിലെ സിഗരറ്റ് മണം കളയാൻ ഒരു ശ്രമം നടത്തി...
സജ്നയുടെ താമസ സ്ഥലത്തെക്കുള്ള കോണിപ്പടി കയറുമ്പോൾ സമയം രാത്രി 9 മണി കഴിഞ്ഞിരുന്നു...
അത് വരെയുള്ള ഹൃദയമിടിപ്പിന്റെ താളമായിരുന്നില്ല സജ്‌ന യുടെ വാതിലിൽ ചെന്ന് നിന്ന് കോളിംഗ് ബെൽ അടിക്കുമ്പോൾ...
സജ്‌ന വാതിൽ തുറന്നു..നിറപുഞ്ചിരിയോടെയുള്ള അവളുടെ മുഖം ജാഫറിനെ വീണ്ടും പ്രണയ പൊയ്കയിൽ നീരാടാൻ കൊതിപ്പിച്ചു...
"ഇരിക്ക് , നീ ഭക്ഷണം കഴിച്ചോ..."
"ആ..ചെറുതായി...അവടെ ബൊഫെ ആണ്.. ക്ക് തീരെ ഇഷ്ടല്ലാത്തതൊരു പരിപാടിയാ.. "
സജ്‌ന ചിരിച്ചു..
"ഓക്കേ..നീ ഇരിക്ക് ഞാൻ ഫുഡ്ഡ് എടുക്കാം..."
"ഉം, ..."
സജ്‌ന അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതും ഭക്ഷണം എടുത്തുവെക്കുന്നതും എല്ലാം ജാഫർ കണ്ണിനിമ വെട്ടാതെ നോക്കിയിരുന്നു...അവൻ മനസ്സ് കൊണ്ട് അവളോട് സംസാരിച്ചു..
'സജ്‌ന , ലോകത്ത് ഏറ്റവും വലിയ സുന്ദരി ആരെന്ന് ചോദിച്ചാൽ ഏതൊരു കാമുകനെയും പോലെ ഞാനും പറയും അത് എൻ്റെ സജ്‌ന യാണെന്ന...പക്ഷെ എൻ്റെ ഹൃദയം തൊട്ട് ഞാൻ പറയുന്നു ഒരു പക്ഷെ നിന്നെക്കാൾ ഭംഗിയുള്ളവൾ വേറെയും ഒരുപാടുണ്ടാകും ...എന്നാൽ സജ്‌ന എന്ന എൻ്റെ ഹൃദയം കവർന്ന പെണ്ണ് നീ മാത്രമാണ്...'
"വാ ഫുഡ്ഡ് കഴിക്കാം .."
അവർ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു..പലവിശേഷങ്ങളും പറഞ്ഞെങ്കിലും ജാഫറിന് തൻറെ മനസ്സ് തുറക്കാൻ ഒരു അവസരം കിട്ടിയില്ല..
സജ്‌ന ഹാളിൽ ജാഫറിന് കിടക്കാനുള്ളത് വിരിച്ചുകൊടുത്തു . സജ്‌ന അകത്ത് മുറിയിൽ കിടക്കാനുള്ള തയ്യാറെടുപ്പിലാ...
ജാഫറിൻറെ ഉള്ളം പിടച്ചു.. ഇനി സജ്‌ന യോട് സംസാരിക്കാൻ ഇങ്ങനെ ഒരു അവസരം കിട്ടിയെന്ന് വരില്ല..
സജ്‌ന ബാത്‌റൂമിൽ നിന്ന് പുറത്ത് കടന്ന് റൂമിലേക്ക് കടക്കാൻ നേരം എവിടെനിന്നോ ഒരു ധൈര്യം ജാഫറിന്ന് വന്നു...
"സജ്‌ന നീ കിടക്കാൻ വരട്ടെ...എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്..."
സകല ധൈര്യവും സംഭരിച്ച് ജാഫർ ആ സോഫയിൽ ഇരിപ്പുറപ്പിച്ചു..
സജ്‌ന ഒരു കസേരയിൽ വന്നിരിന്നു..
"എന്താ നിനക്ക് പറയാനുള്ളത്..."
"എന്താ നിൻറെ പ്രശ്നം...നമുക്കിടയിൽ എന്താ സംഭവിച്ചത്.."
"എന്ത് പ്രശ്നം...എനിക്കൊരു പ്രശ്നവുമില്ല..."
"അല്ല, നമ്മൾ ഇങ്ങനെ ആയിരുന്നില്ല...നല്ല സൗഹൃദമായിരുന്നു...ഒരുപാട് സംസാരിച്ചിരുന്നു...ഇടക്ക് വെച്ച് നീ ഒഴിഞ്ഞ് മാറി..എന്താ കാര്യം.."
"നീ എന്നെ കാണുന്ന രീതി ശരിയല്ല..ഞാൻ നിന്നെ ഒരു ഫ്രണ്ടായിട്ട കണ്ടു..നീയും അങ്ങനെ കാണാവൂ.. എൻറെ നല്ല ഫ്രണ്ടിന്റെ ഭർത്താവ് എന്ന നിലക്ക് ഞാൻ നിന്നോട് സംസാരിച്ചു...പക്ഷെ..നീ അത് വേറെ അർത്ഥത്തിൽ എടുത്തു..."
സജ്നയുടെ വാക്കുകൾക്ക് മുന്നിൽ ഒരു കുറ്റവാളിയെ പോലെ ജാഫർ ഇരുന്നു..അവൻറെ ഉള്ളിൽ അഭിമാനം ഉണർന്നു...അവൾക്ക് മുന്നിൽ തോൽക്കാൻ അവൻക്ക് മനസ്സിലായിരുന്നു...പറയാൻ പഠിച്ച വാക്കുകൾ ചുരുട്ടിയെറിഞ്ഞ് ജാഫർ അടവ് നയം മാറ്റി..
"അതിന് ഞാൻ നിന്നെ അങ്ങനെ കണ്ടു എന്ന ആര് പറഞ്ഞു...ഞാൻ നല്ലൊരു ഫ്രണ്ടായി നിന്നെ കണ്ടു...അല്ലാതെ നീ കരുതും പോലെയൊന്നുമില്ല..."
"എൻറെ ഹസ്ബന്റ് ഫ്രീയായ ഒരാളായത് കൊണ്ടാണ് ഞാൻ നിന്നോട് ഫ്രീയായി സംസാരിക്കുന്നതും പെരുമാറുന്നതും..ഇപ്പൊ നീ ഇവിടെ താമസിക്കുന്ന കാര്യംപോലും ഞാൻ എൻറെ ഹസ്സിനെ അറിയിച്ചു..ആൾക്ക് എന്നെ അത്ര വിശ്വാസാണ്... അത് ഞാൻ തകർക്കില്ല..."
ജാഫർ കണ്ണും മിഴിച്ചിരുന്നു...സജ്നയുടെ വാക്കുകൾക്ക് മുന്നിൽ അവൻ അയ്‌സ് ഉരുകുമ്പോലെ ഉരുകിയലിഞ്ഞു...
"ഞാനൊരു കാര്യം ചോദിച്ചാ നീ സത്യം പറയ്യോ..."
"ഉം "
"അന്നത്തെ ആ ഫോട്ടോ നിന്റെ ഹസ്ബന്റ് കണ്ടു എന്ന പറഞ്ഞത് കള്ളമല്ലേ... സത്യം പറയണം .."
"ഉം...അത് എനിക്ക് വേറെ വഴിയില്ലായിരുന്നു "
"ഓക്കേ.. ഇപ്പഴാ എനിക്ക് ശ്വാസം നേരെ വീണത്..."
"നീ അത്ര വെടക്ക ഫോട്ടോ അയക്കൂന്ന ഞാനും കരുതിയില്ല..."
"അത് ഞാൻ പറഞിട്ടല്ലേ അയച്ചത്...ഓക്കേ ഇനി അത്ര വെടക്ക അല്ലെങ്കിലും നീ അയക്കാൻ പറഞ്ഞത് നേരല്ലേ..."
"ഞാൻ കിടക്കട്ടെ...ഈ രാത്രി ഏറെ വൈകിയ ഈ സമയത്ത് ചർച്ച ചെയ്യാൻ പറ്റിയ വിഷയമല്ലിത്..."
"നിനക്കെന്താ പേടിയുണ്ടോ.."
"ഞാനൊരു പെണ്ണല്ലേ...അപ്പൊ ഓക്കേ ഗുഡ് നൈറ്റ് "
സജ്‌ന ചിരിച്ചുകൊണ്ട എണീറ്റ റൂമിലേക്ക് നടന്നു...
ആ രാത്രി സജ്നയുടെ വീട്ടിൽ അവൾവിരിച്ചിട്ട വിരിപ്പിൽ സന്തോഷമാണോ സങ്കടമാണോ തനിക്ക് എന്നറിയാതെ ജാഫർ തിരിഞ്ഞും മറിഞ്ഞും ചെരിഞ്ഞും കിടന്നു..
സജ്നയോട് തൻറെ ഉള്ളംതുറക്കാൻ കഴിഞ്ഞില്ലെങ്കിലും ഒരുപാട് നേരം അവളോടൊപ്പം ഇരുന്ന് മനസ്സ് തുറന്ന് സംസാരിക്കാൻ കഴിഞ്ഞു എന്ന ചെറിയ സന്തോഷത്തിൽ ആ രാവിനെ തന്നിലേക്ക് ചേർത്ത് ജാഫർ മയങ്ങി...
കാലത്ത് സജ്‌ന യുടെ സ്വരമാധുര്യം കേട്ടാണ് ജാഫർ ഉണർന്നത്..
കാലത്ത് കുളിച്ചൊരുങ്ങി സുന്ദരിയായി അവൾ തൻ്റെ അരികിൽ വന്ന തട്ടിവിളിച്ചപ്പോൾ എന്തെന്നില്ലാത്ത ഒരനുഭൂതിയായിരുന്നു ജാഫറിന്ന്.. എന്നും ഈ ഒരു ഭാഗ്യം എനിക്കുണ്ടെങ്കിൽ....ജാഫർ ആഗ്രഹിച്ചുപോയി ആ ഒരു നിമിഷത്തിൽ..
"ഉറക്കം സുഖമായോ.."
ജാഫർ ഒരു കോട്ടവായിട്ട ഒന്ന് മൂളി..
"നേരത്തെ എണീക്കാറില്ലാലെ... എണീറ്റ ഫ്രെഷാവ്.. ഞാൻ ബ്രെയ്ക് ഫാസ്റ്റ് റെഡിയാക്കാം...
കുളികഴിഞ്ഞ് ഡ്രസ്സ് മാറി ടീപ്പോയിൽ കിടന്ന പത്രമെടുത്ത് സോഫയിൽ ഇരിപ്പുറപ്പിക്കും വരെ ജാഫറിൻറെ മനസ്സിൽ ഒരേയൊരു ചിന്തമാത്രം...
'സജ്‌ന എന്തിന് ഇങ്ങനെ സ്നേഹത്തോടെ പെരുമാറുന്നു ... അവൾ എന്നെ അങ്ങനെ കാണുന്നില്ലെന്ന് പറഞ്ഞത് വെറുതെയായിരിക്കും...ഒരു പക്ഷെ അവൾ അവളുടെ കുടുംബം തകരാതിരിക്കാനുള്ള ഒഴിഞ്ഞ് മാറലായിരിക്കും...എനിക്കിതെങ്ങിനെ സഹിക്കാൻ കഴിയും ...ഒരു നിമിഷമെങ്കിലും അവൾക്കെന്റെ ഹൃദയം കാണാൻ കഴിഞ്ഞിരിന്നുവെങ്കിൽ.......'
"വാ കഴിക്കാം..."
ചെറിയ വട്ടമേശയിൽ അവൾ ചായയും പുട്ടും കൊണ്ട് വെച്ച് ജാഫറിനെ ക്ഷണിച്ചു..അവരിരുവരും അടുത്തിരുന്ന കഴിച്ച് തുടങ്ങി.. ജാഫർ മൗനിയായി തലതാഴ്ത്തിയിരുന്ന കഴിച്ചു..സജ്നയും ഒന്നും മിണ്ടിയില്ല.. ജാഫറിൻറെ മൊബൈൽ ആ മേശപ്പുറത്തുണ്ട..
"നിൻറെ ഫോണിന് എന്തെങ്കിലും വ്യത്യാസം തോന്നുണ്ടോ.."
സജ്‌ന യുടെ വാക്ക് കേട്ട് ജാഫർ തൻറെ മൊബൈൽ കയ്യിലെടുത്ത് തിരിച്ചും മറിച്ചും നോക്കി..
"എന്തേ... എനിക്കൊന്നും തോന്നുന്നില്ല.."
"അതൊന്ന് കളർ വെച്ചിട്ടില്ലേ.. എന്തായിരുന്നു അതിന്റെ മേലെ ചളി..ഞാനെടുത്ത് ഒന്ന് വൃത്തിയായി തുടച്ചു.."
ജാഫർ ഒന്ന് പുഞ്ചിരിച്ചു...അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി...സജ്‌ന നാണം കൊണ്ടോ എന്തോ ജാഫറിൻറെ കണ്ണുകളിൽ നിന്ന് തൻ്റെ മുഖം താഴ്ത്തി..ജാഫർ മനസ്സിൽ പറഞ്ഞു
'എന്തിനാ സജ്‌ന നീ എന്നെയിങ്ങനെ കൊതിപ്പിക്കുന്നത്...എൻ്റെ ഫോണെടുത്ത് വൃത്തയാക്കാൻ തോന്നിയ നിൻറെ മനസ്സിൽ എന്നോടുള്ള സ്നേഹമില്ലന്നോ...ഞാനെങ്ങനെ ഇത് വിശ്വസിക്കും....'
അവർ പലതും സംസാരിച്ചു ...സമയം കടന്ന് പോയി ജാഫർ തിരിച്ച് പോകാനൊരുങ്ങി. ഇഷ്ടം തുറന്ന് പറഞ്ഞില്ലെങ്കിലും എന്നും ഓർത്ത് വെക്കാൻ ഒരുപാട് നിമിഷങ്ങൾ ജാഫർ കോർത്തെടുത്ത് മനസ്സിൽ സൂക്ഷിച്ചു...
"ഞാൻ പോട്ടെ...ഇപ്പോ തന്നെ ഒരുപാട് വൈകി.. "
"ഇനിയെന്നാ ഇങ്ങോട്ട്.."
ഞാനിവിടെ നിന്റെ മനസ്സിന്റെ പടിവാതിലിൽ ഉണ്ടല്ലോ സജ്‌ന ..എന്ന പറയാൻ ജാഫർ കൊതിച്ചു..പക്ഷെ ഒരിപുഞ്ചിരിയിൽ മറുപടി ഒതുക്കി..
"സജ്‌ന ഇനി എന്നും നമുക്ക് നല്ലൊരു കൂട്ടുകാരായി ഇരുന്നൂടെ...എന്നാ ശെരി "
ജാഫർ സജ്‌ന യുടെ നേർക്ക് കൈനീട്ടി ...
സജ്‌ന രണ്ടകയ്യും പുറകിലേക്ക് പിടിച്ചു...
"ഞാൻ കൈ തരില്ല..."
ജാഫർ അൽപം കൂടി സജ്‌ന യുടെ അടുത്തേക്ക് നീങ്ങി നിന്ന് വീണ്ടും കൈനീട്ടി..
"നീ കൈകൊണ്ടാ...നമ്മൾ എല്ലാം പറഞ്ഞ് തീർന്നതല്ലേ... പിന്നെന്താ.."
"വേണ്ടാ...ൻറെ ഇക്കാക്ക അത് ഇഷ്ടമല്ല...ഞാൻ തരില്ല..."
ജാഫർ ഒരു കളിമൺ പ്രതിമപോലെ തകർന്നടിഞ്ഞ് വീണു...അവൻറെ മനസ്സ് വല്ലാതെ നൊന്തു...
"ഓക്കേ...ഞാൻ പോണു...."
ജാഫറിൻറെ കണ്ണുകൾ നിറഞ്ഞൊഴുകി..ചുണ്ടുകൾ വിതുമ്പി..ഹൃദയം നീറി പുകഞ്ഞു...
സജ്‌ന കൈ തരാത്തതിലായിരുന്നില്ല ജാഫറിൻറെ സങ്കടം...ഭർത്താവിനോടുള്ള വിശ്വസ്തതയും സ്നേഹവും കാത്ത് സൂക്ഷിക്കുന്ന ഒരു പെണ്ണിനെ പ്രണയിക്കേണ്ടി വന്ന തൻ്റെ മനസ്സിന്റെ ബോധമില്ലാത്ത ആഗ്രഹത്തോട് പുച്ഛം തോന്നിയ ആ നിമിഷത്തിൽ ജാഫറിന്റെ ഹൃദയം കരഞ്ഞ് പോയതാണ്...
ജാഫർ ബസ്സിൽ യാത്ര തിരിച്ചു...അവൻറെ മനസ്സിൽ ചിന്തകളുടെ ചിലന്തിവലകെട്ടി... മനസ്‌സിന്റെ സമാധാനത്തിന് ഒരു പക്ഷെ സജ്‌ന യുടെ ഉള്ളിൽ പറയാൻ കഴിയാത്തത് ഒരു സ്നേഹം ഒളിഞ്ഞിരിപ്പുള്ളത് കൊണ്ടാകാം അവൾ കൈ തരാതിരുന്നത് എന്ന ചിന്തിച്ചു എങ്കിലും ജാഫറിന് ബോധ്യമായിരുന്നു തൻ്റെ പ്രണയം കെട്ടിപ്പൊക്കിയ വെറുമൊരു ചീട്ട് കൊട്ടാരമായി എന്ന...
'ജീവിതത്തിൽ എനിക്ക് പ്രണയം വിധിച്ചിട്ടില്ല...അല്ലെങ്കിൽ ഒരു പെണ്ണിന് പ്രണയം തോന്നാതിരിക്കാൻ മാത്രം ഭംഗിയില്ലാത്തവനാണോ ഞാൻ...ഏയ് അങ്ങനെ അല്ല..എത്രയോ കാണാൻ ഭംഗിയില്ലാത്തവന്മാർ നല്ല ഭംഗിയുള്ള പെണ്ണിനെ പ്രണയിക്കുന്നു... പിന്നെ എന്തെ എന്നോട് സജ്‌ന ഇങ്ങനെ... ഞാനവളുടെ ഒന്നും കാവർന്നെടുക്കാനായിരുന്നല്ലല്ലോ..ൻറെ മനസ്സ് ഞാൻ പോലുമറിയാതെ ഒരു നോവായി മുളപ്പിച്ച പ്രണയം....'
ജാഫറിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി..വിറയാർന്ന ചുണ്ടുകളിൽ സങ്കടം തുളുമ്പി നിന്നു...ഒന്ന് പൊട്ടി കരഞ്ഞാലോ എന്ന അവനു തോന്നി...
'ഇല്ല സജ്‌ന ...നീ എന്നെ പ്രണയിക്കുന്നില്ലെങ്കിൽ വേണ്ടാ...ൻറെ മനസ്സിന്റെ ഒരുകോണിൽ മരണം വരെ നിനക്കൊരു പ്രണയ സൗധം ഞാൻ ഒരുക്കി വെക്കും..ൻറെ ശരീരത്തിൽ നിന്ന് റൂഹ് (ആത്മാവ്) പോകുന്നതിനുള്ളിൽ ഞാൻ നിന്നെ എത്രമാത്രം പ്രണയിച്ചിരുന്നു എന്ന ഞാൻ നിന്നോട് പറഞ്ഞിരിക്കും...അന്ന് നീ എന്നോട് തിരിച്ച് പ്രണയമാണെന്നോ മനസ്സിൽ ഒരിറ്റു സ്നേഹമുണ്ടന്നോ പറയണ്ട...എന്നെ നീ വെറുക്കില്ലന്ന അറിഞ്ഞാൽ മതി...സജ്‌ന..സജ്‌ന...സജ്‌ന
ജാഫർ പോരാട്ടത്തിൽ പരാജയപ്പെട്ടവനെ പോലെ ബസ്സിലെ സീറ്റിൽ ചാരിയിരുന്നു മയങ്ങി....കൺകോണുകളിലൂടെ കണ്ണുനീർ തുള്ളികൾ അപ്പോഴും ചാലിട്ടൊഴുകുന്നുണ്ടായിരുന്നു...........
യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ജാഫർ തൻറെ മുറിയിൽ കയറി കതകടച്ച് കട്ടിലിൽ മലർന്ന് കിടന്നു...അടുത്ത് കിടന്ന തലയിണ തൻറെ മുഖത്ത് ചേർത്ത് വെച്ച് ജാഫർ ഒന്ന് പൊട്ടിക്കരഞ്ഞു....
'ജീവിതത്തിന്റെ കൗമാരത്തിൽ ആദ്യമായി തോന്നിയ പ്രണയം തുറന്ന് പറയാത്തതിന്റെ പേരിൽ നഷ്ടപ്പെട്ട പോയി എനിക്ക്....വീണ്ടും ഒരു പ്രണയത്തിന് മനസ്സ് പാടിവാതിൽ തുറന്നപ്പോൾ സ്വന്തമാക്കാനോ പ്രണയം തിരിച്ച് കിട്ടാനോ ഒരു വഴിയില്ലാതെ കരയറിയാ കായലിൽ ഒറ്റപ്പെട്ട പോയവനെ പോലെയായല്ലോ ഞാൻ.....ഇതാണോ പ്രണയം...ഒരാൾ മറ്റൊരാളെ കുറിച്ച് ചിന്തിച്ച് മനസ്സ് നീറി നീറി ഉരുകി ഇല്ലാതാവുന്ന ഒരു അവസ്ഥ...എന്തിനാ ന്റെ മനസ്സിൽ ഇങ്ങനെ തോന്നിപ്പോയത്...ഒന്നും വേണ്ടന്ന് വെച്ചതല്ലേ...മനസ്സ്...മനസ്സാണ് എല്ലാം...'
ജാഫർ തന്റെ വേദനകൾ ആ തയാണയോട് മന്ത്രിച്ചു...
ജാഫറിന്റെ ഫോൺ ശബ്ദിച്ചു...ജാഫറിന്റെ ഭാര്യ...അവൻ ചാടിയെണീറ്റ് മുഖമെല്ലാം തുടച്ച് ഫോണെടുത്തു....അവർ പതിവ് സംസാരം തുടങ്ങി..
"ഞാൻ ഈ ബാംഗ്ലൂർ വീടാണ്...ഇക്ക മടുത്തു...ബിസ്‌നസ്സും കുറഞ്ഞു...ഒന്നിനും ഒരു മൂടില്ല..."
"എല്ലാം ശെരിയാവും ഇക്കാ...എങ്ങനെയെങ്കിലും പിടിച്ച് നിൽക്ക..."
"എവിടന്ന ശെരിയാവാൻ.. ഒന്നും ശെരിയാവില്ല..."
"ഇക്ക നിരാശ പെടല്ലേ... ഇവിടെ വന്നിട്ട് ന്താ...എങ്ങനെയെങ്കിലും അവിടെ ശെരിയാക്കാൻ നോക്ക്..."
ജാഫർ ഒരു നെടുനിശ്വാസം വിട്ടു...
"ങ്ങാഹ്. .ഞാൻ ശ്രമിക്കാം..."
"ഇക്ക ഇന്നലെ സജ്‌ന ടെ വീട്ടിൽ പോയിരുന്നോ..."
ജാഫർ ഭാര്യയുടെ ചോദ്യത്തിന് മുന്നിൽ ഒന്ന് പകച്ചു...
"ഉം.. പോയിരുന്നു...ന്തേ..."
"അവിടെ താമസിച്ചോ...."
ജാഫർ ഒന്ന് പരുങ്ങി...സജ്‌നയങ്ങാനം അവൾക്ക് വിളിച്ച് കാണോ...!!!
എന്ത് മറുപടി പറയണമെന്നറിയാതെ ജാഫർ പരിഭ്രമിച്ചു...
"ഉം , താമസിച്ചു...സജ്‌ന പറഞ്ഞു കാണും ലേ..."
"അവൾ എന്നെ വിളിച്ചിരുന്നു..അപ്പൊ പറഞ്ഞതാ...ഇക്ക ഇനി അങ്ങനെ അവിടെ പോയി താമസിക്കണ്ടാ...അവളെന്റെ ഫ്രെണ്ടൊക്കെ തന്നെയാണ്..ന്നാലും വേണ്ടാ..നിക്ക് അത് ഇഷ്ടല്ല.. അതും അവളുടെ ചെക്കനില്ലാത്ത സമയത്ത്...അത് എനിക്ക് മാത്രല്ല..ഒരു പെണ്ണിനും ഇഷ്ടപ്പെടില്ല..."
ജാഫർ കുറച്ച് സമയം മൗനിയായി..
"സജ്‌ന ഇഷ്ടക്കേട് എന്തേലും പറഞ്ഞോ...ഓക്കെ ഞാനിനി പോണില്ല..നിന്റെ കൂട്ടുകാരിയല്ലെന്ന കരുതിയാ..."
സംസാരം അൽപം കൂടി നീണ്ടു...വീട്ടുകാര്യങ്ങൾ പറഞ്ഞ് സംസാരത്തിന് തിരഷീലയിട്ടു...
ജാഫറിന് സങ്കടം കൂടി...
'എനിക്ക് പ്രണയം എന്നത് വിധിച്ചിട്ടില്ല...സ്വയം ഉരുകുന്ന വിരഹകാമുകനോ...പ്രണയം അംഗീകരിക്കപ്പെടാതെ , അല്ലെങ്കിൽ അത് തുറന്ന് പറഞ്ഞ് കാമുകിയുടെ മനസ്സ് അറിയാൻകഴിയാതെ പോകുന്നവനോ മാത്രമായി വിധിക്കപ്പെട്ടവനായി ഏകാന്തമൂകനായി കഴിയാനാണോ എന്റെ വിധി....'
ജാഫർ ഫോണെടുത്ത് സാബിറിനെ വിളിച്ചു..
"ഡാ..എനിക്ക് നിന്നെ ഒന്ന് കാണണം.."
ജാഫർ ഒന്ന ഫ്രഷായി പുറത്തിറങ്ങി.. ഒരു വലിയ മരത്തണലിൽ ഒരു യു പി കാരൻ ഇളനീർ വിൽക്കുന്നുണ്ട . അവിടെ ആ മരച്ചുവട്ടിൽ ഒരു വലിയ കല്ലിന്റെ ഇരിപ്പിടമുണ്ട അതിൽ സാബിറിനെയും കാത്ത് ജാഫർ ഇരിപ്പുറപ്പിച്ചു..
ഒരു ഇളനീരും നാലോ അഞ്ചോ സിഗരറ്റും വലിച്ച് തീർന്നു..സാബിറിനെ കണ്ടില്ല.. സമയം ഏറെ വൈകി..കച്ചവടക്കാർ ഓരോരുത്തർ ഷട്ടർ ഇട്ട് തുടങ്ങി..യു പി കാരൻ ഇളനീർ കച്ചവടം അവസാനിപ്പിച്ച് ഒരു തുണി സഞ്ചിയും എടുത്ത് സ്ഥലം വിട്ടു.. റോഡ് ശാന്തമായി.. ..ഒരു ബൈക്കിൽ സാബിർ വന്നു..
"സോറി ഡാ..കുറച്ച് ട്രാഫിക്കിൽ പെട്ട പോയി...എന്താ നീ ആകെ മൂഡൗട്ടായ പോലെ..എന്തടാ ..എന്താ കാര്യം.."
ജാഫർ അടുത്ത സിഗരറ്റിന് തീ കൊളുത്തി ..ഹൃദയം എരിയുന്ന ഗന്ധമുള്ള പുക പുറത്തേക്ക് ഊതി വിട്ടു..
"നമുക്ക് ..കച്ചവടം നിർത്തതാം....ഞാൻ ഈ ബാംഗ്ലൂർ വിടുന്നു..."
"എന്തുപറ്റി...നീ കാര്യം പറ.."
"ഒന്നുമില്ല...എനിക്ക് മടുത്തു..."
"ന്നാ പിന്നെ നമുക്ക് ഈ കച്ചവടം നിർത്തതാം..എനിക്കിവിടെ ഒരു ജോലിയുണ്ട്..നിനക്ക് എന്തെങ്കിലും ഒരു വഴി ആയിക്കോട്ടെന്ന കരുതിയാ ഞാനീ പണിക്ക് നിന്നത്..നിനക്ക് വേണ്ടെങ്കിൽ എനിക്കും വേണ്ടാ...ഇത് കൊടുക്കാൻ പറ്റിയ ആരെങ്കിലും ഉണ്ടോന്ന് ഞാനൊന്ന് നോക്കട്ടെ...."
സാബിർ ഒരൽപം ഗൗരവത്തോടെയാണ് പറഞ്ഞത്..
"ബിസിനസ്സ് കുറവാണ്...പിന്നെ വെറുതെ എനിക്ക് ഒരു ജോലിക്ക് വേണ്ടി മാത്രം ഇങ്ങനെ ഒരു ബിസിനസ്സ് എന്തിനാ...."
സാബിർ തൻറെ ബൈക്കിൽ എന്തോ ചുരണ്ടിക്കൊണ്ട മൗനിയായി ഇരുന്നു..
"ഡാ നിനക്കെന്നോട് ദേഷ്യം തോന്നുന്നുണ്ടോ..."
"ഏയ് ഇല്ലടാ..."
സാബിർ ജാഫറിൻറെ തോളിൽ കൈവെച്ചു..
"നമുക്ക് വേറെ എന്തെങ്കിലും നോക്കാം...നീ നാട്ടിലൊന്ന് പോയി ഫ്രെഷായിവാ..."
അവർ സംസാരിച്ച് പിരിയുമ്പോൾ സമയം ഏറെ വൈകിയിരുന്നു...
റൂമിൽ എത്തിയ ജാഫർ തൻ്റെ ഡയറിയെടുത്ത് എഴുതാൻ തുടങ്ങി....അവൻറെ മുഖത്ത് ഉറക്കിന്റെ ക്ഷീണവും സങ്കടവും നിരാശയും തളംകെട്ടി നിന്നിരുന്നു..
'ഈ ലോകത്ത് പ്രണയം എന്ന വികാരം ഉണ്ടെന്ന് ഞാൻ കേട്ടറിഞ്ഞിട്ടുണ്ട്...കണ്ടറിഞ്ഞിട്ടുണ്ട്.. പക്ഷെ, അനുഭവിച്ചറിയാനുള്ള ഭാഗ്യം മാത്രം ഇല്ലാതായിപ്പോയി....വിധി...നിർഭാഗ്യം.... കഴിവുകേട്... ഒഴിഞ്ഞ് മാറി സമാധാനിക്കാൻ ഇങ്ങനെ ചില വാക്കുകൾ....
ഒരിക്കൽ ഈ ഡയറിയുടെ താളുകൾ ലോകം വായിച്ചെടുക്കും....സജ്‌ന ..അന്ന് ഈ ലോകത്തിന്റെ ഏത് കോണിലായാലും നീയും വായിക്കുമെന്ന പ്രതീക്ഷയോടെയാണ് ഞാൻ കുറിച്ച് വെക്കുന്നത്...
ഒരാൾക്ക് ഒരാളോട് പ്രണയം തോന്നുക എന്നത് അത്ര വലിയ തെറ്റൊന്നുമല്ല...പക്ഷെ, എന്തോ ജാഫറിന് സജ്‌ന യോട് പ്രണയം തോന്നുക എന്നത് വലിയ തെറ്റായിപ്പോയി.... പലവട്ടം തുറന്ന് പറയാൻ മനസ്സ് കൊതിച്ചെങ്കിലും അരുതാത്തതാണ് എന്ന ചിന്ത എന്നെ പലപ്പോഴും പിന്തിരിപ്പിച്ചു...
സജ്‌ന ...എനിക്ക് നിന്നോട് അടങ്ങാത്ത പ്രണയമാണ്... അതിന്റെ സത്യവും വ്യാപ്തിയും അളക്കാനുള്ള അളവു കോലൊന്നും ഈ ലോകത്ത് ഇല്ല സജ്‌ന... എന്റെ മനസ്സ് ഈലോകത്തേക്കാളും വിശാലമാണ്..അതിൽ എത്രയോ മടങ്ങാണ് നിന്നോടുള്ള പ്രണയം... അത് കാണാനുള്ള കണ്ണും അനുഭവിക്കാനോ തിരിച്ചറിയാനോ ഉള്ള മനസ്സും നിനക്ക് ഇല്ലാതായി സജ്‌ന...എന്നെങ്കിലും എൻ്റെ മനസ്സ് തിരിച്ചറിയുമ്പോൾ നിന്റെ കണ്ണുകൾ നനയും...നിന്റെ മനസ്സിൽ ഒരു നോവ് അനുഭവപ്പെടും.... അന്ന് അതറിയാൻ ഒരു പക്ഷെ ഞാനുണ്ടായെന്ന വരില്ല...... നിന്നോടുള്ള അടങ്ങാത്ത പ്രണയം നെഞ്ചിലേറ്റി.... നിർഭാഗ്യവാനായ നീ തിരിച്ചറിയാത്ത നിനക്ക് വേണ്ടാത്തത നിന്റെതല്ലാത്ത  ജാഫർ.......'
എഴുതി അവസാനിപ്പിക്കുമ്പോൾ ജാഫറിന്റെ കണ്ണിൽ നിന്ന് കണ്ണുനീർ തുള്ളികൾ ആ ഡയറിയുടെ താളിൽ വീണു പതിച്ചു..
തുറന്നിട്ട ജാലകത്തിലൂടെ ഒഴുകിവന്ന ഒരു കുളിർ കാട്ടിനാൽ ഡയറിയുടെ താളുകൾ മറിഞ്ഞു...ജാഫറിൻറെ വിവാഹം നടന്ന തിയ്യതിയിലെ താളുകൾക്കിടയിൽ നിന്ന് ഒരു മടക്കി വെച്ച എഴുത്ത് താഴെ വീണു... താൻ ഇങ്ങനെയൊരു കടലാസ് ഇതിൽ വെച്ചിട്ടില്ലല്ലോ എന്ന ചിന്തിച്ച് താഴെകിടന്ന കടലാസ് ജാഫർ ആകാംക്ഷയോടെ എടുത്തു....
നാലാക്കി മടക്കി വെച്ച ആ എഴുത്ത് ജാഫർ നിവർത്തി...അത് കണ്ട് അവന് വലിയ കൗതുകം തോന്നി... തൻറെ ഭാര്യ കുറിച്ച് വെച്ച ആ കുറിപ്പ് അതിശയത്തോടെ ജാഫർ വായിച്ച് തുടങ്ങി...
'എൻറെ പ്രിയപ്പെട്ട ജാഫർ ഇക്കാക്ക...
ഇതൊരു സർപ്രൈസായി വെച്ചതാണ്..നമ്മുടെ കല്യാണം കഴിഞ്ഞ ഈ ദിവസം ഇക്ക ഡയറി എഴുതുമ്പോൾ കാണുമെന്ന് കരുതി വെച്ചതാ...
ഇക്കാട് ഇക്ക വലിയ സ്നേഹമാണ്..ഇക്കാനെ ഭർത്താവായി കിട്ടിയതിൽ ഞാൻ ഭാഗ്യവതിയാണ്... ഇക്ക ആഗ്രഹിക്കുന്ന ഭാര്യയാകാൻ ചിലപ്പോൾ എനിക്ക് പറ്റിയിട്ടുണ്ടാവില്ല...എങ്ങനെ സ്നേഹിക്കണമെന്നൊന്നും എനിക്കറിയില്ല...പക്ഷെ എന്റെ മനസ്സിൽ ഇക്ക മാത്രമേ ഉള്ളു...ഇക്കാടുള്ള സ്നേഹം മാത്രം... ഇക്ക നല്ല മനസ്സുള്ള ആളാ...അല്ലെങ്കിൽ എന്നെ ഇങ്ങനെ സ്നേഹിക്കില്ലല്ലോ... നമ്മുടെ കല്യാണം കഴിഞ്ഞ് ഇക്ക ആദ്യമായി എനിക്ക് വാങ്ങിത്തന്ന സമ്മാനം ഒരു നിധിപോലെ ഞാൻ സൂക്ഷിച്ചിട്ടുണ്ട്...ഇക്കാക്ക ഒരു സമ്മാനം വാങ്ങാനാണ് ആദ്യം കരുതിയത്..പിന്നെ ഇക്കാക്ക അത് ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്ന വിചാരിച്ചാണ് ഇങ്ങനെ ഒരു എഴുത്ത് വെച്ച് ഇക്കാക്ക സർപ്രൈസ് തരാന്ന് കരുതിയത്... ഇക്കാക്ക ഇത് സന്തോഷമാകുമെന്ന പ്രതീക്ഷസയിലാണ്...
എനിക്ക് ഒരുപാട് കുറവുകളുണ്ട്...പക്ഷെ അതൊന്നും നോക്കാതെ എന്നെ ഇത്രക്കും സ്നേഹിക്കുന്ന എന്റെ ഇക്കാനെ തിരിച്ച് അതിലുപരി സ്നേഹിക്കണമെന്ന ആഗ്രഹിക്കാറുണ്ട..പക്ഷെ നടക്കാറില്ല...പക്ഷെ എന്റെ മനസ്സിലെ സ്നേഹം സത്യമാണ് ഇക്കാ...എത്ര ജന്മം എനിക്ക് കിട്ടിയാലും ഇക്ക എന്റെ ഭർത്താവാവണം എന്നാണ് എന്റെ ആഗ്രഹം...
മോൾക്ക് ഇക്കാട് ഒരുപാട് ഒരുപാട് ഇഷ്ടമാണ്..
എന്ന..
ഇക്കാടെ സ്വന്തം......സഖി, '
ജാഫറിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി...ആകടലാസ് അവന്റെ കൈകളിൽ ചുരുനടുകൂടി...
'എന്നെ ഇത്രമാത്രം സ്നേഹിക്കുന്ന എന്റെ ഭാര്യയെ ഞാൻ വഞ്ചിക്കുന്നുണ്ടോ...? യാ റബ്ബേ...ഞാൻ വല്ലാത്തതൊരു ധർമ്മസങ്കടത്തിലായല്ലോ..ഒരു ഭാഗത്ത് ഞാൻ അറിയാതെ പ്രണയിച്ചുപോയ സജ്‌ന..മറുവശത്ത് എന്നെ ഒരു പാട് സ്നേഹിക്കുന്ന എന്റെ പ്രിയതമ... സ്‌നേഹം എന്ന വികാരം ഇരുതല മൂർച്ചയുള്ള വാളാണ് ...'
ജാഫർ അന്ന് രാത്രി ഉറങ്ങിയില്ല..കരഞ്ഞു കലങ്ങിയ കണ്ണുകൾ ക്ഷീണംകൊണ്ട പാതിമൂടപ്പെട്ടു...
അടുത്ത ദിവസം ജാഫറിന് ക്ഷീണംകൊണ്ട എണീക്കാൻ കഴിഞ്ഞില്ല..ശരീരമാസകലം അവന് വേദന അനുഭവപ്പെട്ടു..ആകപ്പാടെ ഒരു കുളിര്.. നന്നായി പനിക്കുന്നുണ്ടെന്ന ജാഫർ തിരിച്ചറിഞ്ഞു.
മനസ്സും ശരീരവും ഒരുപോലെ തളർന്നു...രണ്ട ദിവസം ജാഫർ ശെരിക്കും കിടപ്പിലായി..കോഫി ഷോപ്പിലെ ബീഹാറി പയ്യനാണ് ജാഫറിന് വേണ്ടതെല്ലാം നോക്കിയത്..സാബിർ വിവരമറിയാൻ രണ്ട് ദിവസം കഴിഞ്ഞു..അറിഞ്ഞപാടെ സാബിർ ഓടിയെത്തി...
"എന്ത് കോലാടാ നിൻറെ..."
"മനസ്സും ശരീരവും സുഖമില്ലാതായാൽ പിന്നെ. .."
ജാഫർ ചുമച്ചു....സാബിർ ജാഫറിനെ താങ്ങി കട്ടിലിൽ. ചാരിയിരുത്തി..
"ഡോക്ടറെ പോയി കാണണോ...അല്ലെങ്കിൽ ഇങ്ങോട്ട് കൂട്ടികൊണ്ടുവരാം.."
"വേണ്ടാ...എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്. .."
സാബിർ ജാഫറിന്റെ അടുത്തിരുന്നു...
"ഉം ..പറ നീ..."
ജാഫർ തലയണയരികിൽ നിന്ന് വിക്സ് എടുത്ത് തന്റെ നെറ്റിയിൽ പുരട്ടി രണ്ട വിരൽ തുമ്പ മൂക്കിലേക്ക് ചേർത്ത് വെച്ച് ഒന്ന് ആഞ്ഞുവലിച്ചു...
"ഹാ...പറയാം...ഞാൻ പറഞ്ഞതിന് ശേഷം നീ എനിക്ക് നല്ലൊരു വഴി പറഞ്ഞു തരണം....അന്നു  നിന്നോട് ഒരു പ്രണയത്തെ കുറിച്ച് പറഞ്ഞില്ലേ...ആ കുഴിയിൽ ഞാൻ ഇപ്പോഴും വീണു കിടക്കാണ്... നീ എന്നെ രക്ഷിക്കണം.."
"അതൊക്കെ ചെയ്യാം പക്ഷെ നീ എന്നോട് ഇതുവരെ ആളെ പറഞ്ഞില്ലല്ലോ...അത് പറ..."
"അ... അത്...അത് സജ്‌ന യാണ്..."
"എനിക്കന്നേ സംശയമുണ്ടായിരുന്നു...അവൾക്കോ..."
"ആ അറിയില്ല...."
"ഇതുവരെ ചോദിച്ചില്ലേ...."
ജാഫർ ഇല്ല എന്ന മട്ടിൽ ഒന്ന് തലയാട്ടി..
"അത് പോട്ടെ...ഇത് നിന്റെ ഭാര്യക്ക് അറിയോ..."
ജാഫർ ഒന്നും മിണ്ടിയില്ല...
"അവൾ അറിഞ്ഞാൽ...."
ജാഫർ സാബിറിനെ ഒന്ന് നോക്കി...
"അതുപോട്ടെ.. ഇതിലിപ്പോ ന്റെ റോളെന്താ...."
"നീ ഒരു വഴി പറഞ്ഞ് തരണം..."
"ഞാനല്ലല്ലോ നിനക്ക് കുഴി കാണിച്ച്വതന്നത്... "
"സാബിർ..പ്ലീസ്..."
"ഓക്കേ... ഞാൻ നിന്നെ കുറ്റപ്പെടുത്തുന്നില്ല...പക്ഷെ ഒരു കര്യം ചോദിച്ചോട്ടെ... നിന്റെ സ്ഥാനത്ത് നീ സൈഫുവിനെ ചിന്തിക്ക്..സജ്‌ന യുടെ സ്ഥാനത്ത് നിന്റെ ഭാര്യ...ലോകം കണ്ട ഏറ്റവും വലിയ പ്രണയമായാലും ശെരി നീ അത് അംഗീകരിച്ച് കൊടുക്കോ..."
"എനിക്കറിയില്ല...പക്ഷെ സാബിർ..ഞാൻ പ്രണയിക്കാൻ വേണ്ടി നിന്നോട് അഭിപ്രായം ചോദിച്ചതല്ല.... ഞാൻ പോലുമറിയാതെ എന്റെ മനസ്സ് അങ്ങനെ കൊതിച്ചു പോയി..ഞാൻ പ്രണയമെന്ന നിലയില്ലാ കായലിൽ തുഴയില്ലാത്തവനെ പോലെ ആടിയുലയുകയാണ്.. അതിൽ നിന്ന് ഒരു കൈ തന്ന എന്നെ സഹായിക്കാനാണ് നിന്നോട് പറഞ്ഞത്...എനിക്കറിയാം..ഞാൻ ചെയ്തത് തെറ്റ് തന്നെയാണ്...പക്ഷെ...ഞാൻ...ഞാനിപ്പോ എന്താടാ ചെയ്യാ........."
ജാഫർ കൊച്ചുകുട്ടിയെ പോലെ തെങ്ങികരയാൻ തുടങ്ങി...സാബിറിന്റെ കണ്ണിൽ നിന്ന് കണ്ണീർ ഇറ്റിറ്റു വീണു...സാബിർ ജാഫറിനെ തന്നിലേക്ക് ചേർത്ത് സമാധാനിപ്പിക്കാൻ ശ്രമിച്ചു..
"നീ അത് മറന്നേക്ക്...ജാഫർ... അവൾ മറ്റൊരാളുടെ സ്വന്തമാണ്...അവളെ നിനക്ക് കിട്ടില്ല...അവൾക്ക് എന്തെങ്കിലും ഒരിറ്റു സ്നേഹം നിന്നോട് തോന്നിയാലും അവളത് പറയില്ല...അവൾക്ക് അത് പറയാൻ കഴിയില്ല...നിന്നെ പോലെ പ്രണയം തലക്ക് പിടിച്ച് ഇതുപോലെ ഇരിക്കാൻ കഴിയില്ല...അവൾ ഒരു പെണ്ണല്ലേ...അവൾ ഒരു ഭാര്യയല്ലേ....അവൾക്ക് പരിമിതികളുണ്ട് ജാഫർ..."
"നീ പറഞ്ഞതിൽ ഒരു തെറ്റുമില്ല...സത്യമാണ് നീ പറഞ്ഞത്..എല്ലാം ശെരിയാണ്... പക്ഷെ അവളെ ഞാൻ മറക്കില്ല സാബിർ....എനിക്കതിന് കഴിയില്ല...പക്ഷെ എൻറെ സ്നേഹം...എൻറെ ഹൃദയ വേദന...ഞാൻ കൊതിച്ച പ്രണയം...ഒന്നും അവൾക്ക് ഒരു ശല്യമാകാതെ നോക്കാം...ഇതിൻറെ പേരിൽ അവളെ കാണാനോ വിളിക്കാനോ ഞാൻ പോകാതിരിക്കാം...ഒരിക്കലെങ്കിലും എനിക്ക് എൻറെ സജ്‌ന യോട് പറയണം...ഈ നെഞ്ചോട് ചേർത്ത പിടിച്ച് അവളുടെ കവിതവിരിയുന്ന മാൻ കണ്ണിൽ ഇമവെട്ടാതെ നോക്കി പതിഞ്ഞ സ്വരത്തിൽ ഒരു കുളിർമഴ പോലെ അവളുടെ കാതുകളിൽ എനിക്ക് മൂളണം... സജ്‌ന...എനിക്ക് നിന്നോട്..വല്ലാത്തതൊരു പ്രണയമാണ്...എന്ന...."
"അതിനുള്ള ധൈര്യമൊന്നും നിനക്കില്ല ജാഫർ..."
"ഇല്ല...ഞാൻ പറഞ്ഞിരിക്കും....."
"ഓക്കേ... തൽക്കാലം നീ റസ്റ്റ് ചെയ്യ്..ഞാൻ പോയി പിന്നെവരാം..."
സാബിർ പോയി കഴിഞ്ഞപ്പോൾ ക്ഷീണം കൊണ്ട് ജാഫർ ഒന്ന് മയങ്ങി...
"ഇക്ക...എന്ത് കിടപ്പാണിത്.."
ജാഫറിന്റെ ഭാര്യ കട്ടിലിൽ അവനോട് ചേർന്നിരുന്നു...അവന്റെ നെറ്റിത്തടങ്ങളിൽ അവളുടെ മൃദുല കൈകളാൽ തലോടി...അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു..
"നീ കരയാണോ.."
ജാഫർ അവളുടെ കൈകൾ തൻറെ നെഞ്ചിലേക്ക് ചേർത്ത് വെച്ചു.. അവളുടെ കവിൾത്തടങ്ങളിൽ ചാലിട്ടൊഴുകിയ കണ്ണുനീർ ജാഫർ തന്റെ വിരൽ്തുമ്പിനാൽ മായ്ചുകളഞ്ഞു...
"എനിക്കൊന്നുല്ലടി.. നീ വിശമിക്കണ്ട..."
"ഇക്ക ഇങ്ങനെ കിടക്കുന്നത് കാണുമ്പോൾ എനിക്ക് സഹിക്കുന്നില്ല..."
അവൾ ജാഫറിന്റെ മാറിൽ തലവെച്ച് കിടന്നു... അവളുടെ തലമുടിയിഴകളിൽ ജാഫർ തൻറെ കൈവിരലുകളോടിച്ചു....
"നീ എന്തിനാ എന്നെയിങ്ങനെ സ്നേഹിക്കുന്നത്.."
"ഞാൻ പിന്നെ ആരെ സ്നേഹിക്കും...എനിക്ക് ഈ ഭൂമിയിൽ പടച്ചവൻ തന്ന നിധിയാണ് നിങ്ങൾ...എനിക്ക് സ്നേഹിക്കാനും പരിഭവം പറയാനും , എന്തെങ്കിലും കുസൃതി പറഞ്ഞ് വാഴക്കിടാനും പിണങ്ങാനും പിന്നെ ഒരു പാട് സ്നേഹത്തോടെ ഇണങ്ങാനും..സ്നേഹിച്ച് കെട്ടിപ്പുണരാനും... എനിക്ക് വേറെ ആരുണ്ട്...."
"പക്ഷെ, നീ സ്നേഹിക്കുന്നത് പോലെ എനിക്ക് നിന്നെ സ്നേഹിക്കാൻ കഴിയുന്നുണ്ടോന്ന് സംശയം..നിനക്ക് എപ്പോഴെങ്കിലും അങ്ങനെ തോന്നിയിട്ടുണ്ടോ...."
"എന്നെയല്ലാതെ പിന്നെ ആരെ സ്നേഹിക്കും...എനിക്കറിയാം..എന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ടെന്ന...എന്നെ സ്നേഹിക്കാതിരിക്കാൻ മാത്രം ഞാൻ കൊള്ളരുതാത്തവളാണോ.....എന്തേ ഒന്നും പറയാത്തത്..."
ജാഫറിന്റെ നെഞ്ചിലെ തേങ്ങൽ അവൾ കേട്ടു.. അവൾ തലയുയർത്തി നോക്കി...ജാഫർ തെങ്ങിക്കരയുന്നു...
"എന്തുപറ്റി...ഞാൻ പറഞ്ഞത് സങ്കടായോ...സോറി.."
ജാഫർ അവളെ തന്റെ നെഞ്ചോട് ചേർത്ത് പൊട്ടിക്കരഞ്ഞു....
"ഞാൻ നിന്റെ മുന്നിൽ തോറ്റു പോയി ...നീ എന്നോടാണ് ക്ഷമിക്കേണ്ടത്..ഞാനാണ് തിരിച്ചറിവില്ലാത്തവൻ...സ്നേഹം കാണാൻ കണ്ണില്ലാത്തവൻ...ആസ്വദിക്കാൻ ഹൃദയവിശാലതയില്ലാത്തവൻ...അനുഭവിക്കാൻ ഭാഗ്യമില്ലാത്തവൻ.... വിധിച്ച സ്നേഹമാണോ കൊതിച്ച പ്രണയമാണോ നേരെന്ന ബോധ്യമില്ലാത്തവൻ..."
"എനിക്കൊന്നും മനസ്സിലാകുന്നില്ല...ഇക്കാ വിശ്രമിക്ക്...ഞാൻ പോകുന്നു...."
"അല്ലാ..നീ...നീ എങ്ങോട്ട്...ഹേയ്...."
പെട്ടന്ന് ജാഫർ മയക്കത്തിൽ നിന്ന് ഞെട്ടിയുണർന്നു.. അവന്റെ നെറ്റിത്തടം വിയർത്തിരുന്നു..ഹൃദയമിടിപ്പ് കൂടിയിരുന്നു...ശരീരത്തിൽ നിന്ന് ചൂട് വിട്ടമാറിയിരുന്നു....തന്റെ മുണ്ടകൊണ്ട മുഖം തുടച്ചു.....
'എന്ത് സ്വപ്നമാണ് ഞാനിപ്പോ കണ്ടത്...എന്റെ...എന്റെ ഭാര്യ...'
ജാഫർ ഫോണെടുത്ത് നാട്ടിലേക്ക് അവൻറെ ഭാര്യക്ക് വിളിച്ചു... 

"ഹലോ.. ന്തുപറ്റി..പതിവില്ലാത്ത സമയത്തഒരു വിളി.."

"ഹേയ്.. ഒന്നൂല്ലടോ..നിന്നെ സ്വപ്നം കണ്ടു.....പിന്നെ...നീ എൻറെ ഡയറിയിൽ എഴുതി വെച്ചത് വായിച്ചു.."

"അയ്യ... അതിപ്പോ തന്നെ വായിച്ചോ...അത് നമ്മുടെ വിവാഹ വാർഷികത്തിന്റെ അന്ന് ഇക്കാക്ക സർപ്രൈസായിക്കോട്ടെന്ന കരുതി വെച്ചതാ..."

"അത് സർപ്രൈസല്ല....അത് എനിക്ക് നീ തന്ന പാഠപുസ്തകമാണ്.. അത് വായിച്ചു പഠിക്കേണ്ട കുട്ടിയാണ് ഞാൻ...."

"ഏയ്..അത് ചുമ്മാ..വെറുതെ എഴുതിയതാണ്...."

"ഞാൻ ഇവിടെ എല്ലാം വിട്ട് പോരാണ്... എനിക്കിവിടെ മടുത്തു....കച്ചവടവും ഒന്നും ഇല്ല..."

"ഇക്ക ഇങ്ങോട്ട് പോരെ...വെറുതെ മെച്ചമില്ലാതെ അവിടെ കഷ്ടപ്പെടുന്നതെന്തിനാ.."

"ശെരിയാ. ഇവിടെ ഒരു മെച്ചവുമില്ല....ഒരു കാര്യത്തിലും.....ഓക്കേ.... ഞാൻ പിന്നെ വിളിക്കാം..."

ജാഫറിന്റെ കോഫീഷോപ്പ് അധികം ദിവസം കഴിയും മുൻപ് വാങ്ങാൻ ആള് വന്നു.. ഒരു തമിഴൻ.. സാബിറിനും ജാഫറിനും ഏറെ സങ്കടമുണ്ടെങ്കിലും അതിലും വലിയ വേദന ജാഫറിന്റെ ഉള്ളിലുള്ളത് കൊണ്ട് ജാഫറും ജാഫറിന് വേണ്ടി സാബിറും സഹിച്ചു....
താക്കോൽ കൈമാറുമ്പോൾ സാബിറിന്റെ കണ്ണുകൾ നിറഞ്ഞതായി ജാഫറിന്ന് തോന്നി... 

ജാഫർ തിരിച്ച് പോകാനുള്ള ഒരുക്കങ്ങൾ തുടങ്ങി...സജ്‌ന ക്ക് വേണ്ടിയായിരുന്നു ജാഫർ ബാംഗ്ലൂരിലേക്ക് വന്നത്...അവളെ കാണാൻ...അവളെ സ്നേഹിക്കാൻ...അവളുടെ സാമീപ്യം അനുഭവിക്കാൻ.... പക്ഷെ ഇന്ന് സജ്‌ന ക്ക് വേണ്ടിയാണ് ഈ ബാംഗ്ലൂർ വിടുന്നത്...അവളെ കാണാതിരിക്കാൻ...അവളോടുള്ള സ്നേഹം മറക്കാൻ...അവളുടെ സാമിപ്യം ഇല്ലാതെ എന്നെന്നേക്കുമായി അവളോട് വിട പറയാൻ.......

പുകഞ്ഞു പൊന്തിയ സിഗരറ്റിന്റെ പുക ചുരുൾ നോക്കി നിറഞ്ഞ കണ്ണുകളോടെ ജാഫർ ഓർമ്മകളെ താലോലിച്ചു... 
'ഞാനൊരു സ്വപ്നലോകത്തായിരുന്നോ...ഞാനെന്തിന് ഇങ്ങനെയെല്ലാം ആയി...ഞാനെന്ത് നേടി...ലോകത്ത് പരാജിതനായ ഒരു കാമുകനു ജന്മം കൊടുത്തു എന്നല്ലാതെ... പാപിയായ ഒരു മനുഷ്യനെ സമൂഹത്തിന് കാഴ്ചവെച്ചു എന്നല്ലാതെ...അതിരില്ലാതെ സ്നേഹിച്ച എൻറെ സജ്‌ന യുടെ ഒരിറ്റു സ്നേഹം അനുഭവിക്കാൻ എനിക്ക് കഴിഞ്ഞില്ല......, സജ്‌ന.....നീ എന്നെ പരാജയപ്പെടുത്തി...ഒരു കാമുകനെന്ന നിലക്ക്...ഒരു മനുഷ്യനെന്ന നിലക്ക്.... സജ്‌ന...എന്റെ സ്നേഹം....അറിയാതെ തോന്നിയ പ്രണയം....എല്ലാം...എല്ലാം.....
പ്രണയം എന്ന കണ്ണാടി വീണുടഞ്ഞു...അതിലെ ഓരോ കണ്ണാടി ചില്ലിലും നിന്റെ മുഖമുണ്ട് സജ്‌ന......'

എരിഞ്ഞമർന്ന സിഗരറ്റ് കുറ്റിയെ തൻറെ പ്രണയ സ്വപനങ്ങൾ ചേർത്ത് വെച്ച് ദൂരേക്ക് വലിച്ചെറിഞ്ഞു......... മേലെ ഇരുട്ട് മൂടിയ ആകാശത്ത് പാതിമറഞ്ഞ ചന്ദ്രൻ നിലാ പുഞ്ചിരി പൊഴിച്ച് ജാഫറിനെ സമാധാനിപ്പിച്ചു....

ഇന്ന് ജാഫർ ബാംഗ്ലൂർ നഗരത്തോട് യാത്രപറയുന്ന ദിവസമാണ് .. ഒരുപാട് പ്രതീക്ഷകളോടെയാണ് ജാഫർ ബാംഗ്ലൂർ നഗരത്തിൽ കാല്കുത്തിയത് .. നല്ലൊരു ജോലി ജാഫർ സ്വപ്നം കണ്ടില്ല പകരം തന്റെ ജീവനോളം പ്രണയം തുടിപ്പായ് ഹൃദയത്തിൽ മിടിച്ച സജ്ന എന്ന പകൽക്കിനാവിനെ സ്നേഹമായി തന്റെ മുന്നിൽ തെളിഞ്ഞുനിൽക്കുന്നത് കൺകുളിർക്കെ കാണാൻ ... ആ സ്നേഹം സ്വന്തമാക്കാൻ ... പക്ഷെ എല്ലാം പകൽക്കിനാവ് പോലെ തന്നെയായി ..
സജ്ന ഇല്ലെങ്കിൽ പിന്നെ എന്ത് ജോലി എന്ത് ബാംഗ്ലൂർ ...! ഒന്നിനും ഒരു വിലയുമുമില്ലാതായി ജാഫറിന്റെ മനസ്സിൽ ..
വൈകീട്ട് എട്ട് മണിക്കുള്ള ട്രെയിനിൽ ജാഫർ നാട്ടിലേക്ക് തിരിക്കും , കാലത്ത് ഉറക്കമുണർന്ന് ബെഡ്‌ഡിൽ എന്തോ ചിന്തിച്ച് ജാഫർ കുറച്ച് സമയം അങ്ങനെയിരുന്നു .. ഉച്ചയോടെ സാബിർ ട്രെയിൻ ടിക്കറ്റുമായി വരും അതും കഴിഞ്ഞാൽ കുറച്ച് മണിക്കൂറുകൾ മാത്രം ..അതും കഴിഞ്ഞാൽ സജ്നയോടും ബാംഗ്ലൂരിനോടും യാത്ര പറയും .., ഒരു പക്ഷെ എന്നെന്നേക്കുമായി .. ഇനി ഒരു തിരിച്ച് വരവ് ഉണ്ടാവുമോ ...? അങ്ങനെ ഒരു ചോദ്യം ജാഫറിന്റെ ഉള്ളിൽ നിന്നും പുകഞ്ഞുപൊന്തിയെങ്കിലും 'ഇല്ല ' എന്ന് തന്നെ മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചു ജാഫർ ..
അലസമായി എഴുന്നേറ്റ് ജാഫർ കുളികഴിച്ചു ..തൂക്കുമരം വിധിച്ച തടവുപുള്ളിയെ പോലെ ജാഫർ ആർക്കോ വേണ്ടി കുളിച്ച് ഡ്രസ്സ് മാറി .. പുറത്തിറങ്ങി എന്തെങ്കിലും കഴിക്കാൻ കരുതിയെങ്കിലും ഒന്നും കഴിക്കാൻ അവനു തോന്നിയില്ല .. എല്ലാ വേദനയും എരിഞ്ഞമരട്ടെ എന്ന് കരുതി ജാഫർ സിഗരറ്റിനു തീ കൊളുത്തി .., രണ്ടോമൂന്നോ പുക ആഞ്ഞു വലിച്ച് വിട്ടതിനു ശേഷം ജാഫർ തന്റെ മൊബൈൽ കയ്യിലെടുത്ത് സജ്‌നക്ക് വിളിച്ചു ..

"ഹാലോ ...,"
"ഹലോ  ...ആ നീ എവിടേ ...ഒരു വിവരവുമില്ലല്ലോ .."
"ഏയ് ഇവിടണ്ടടോ ...ഞാനിന്ന് പോവാണ് ..."

" എന്തുപറ്റി പെട്ടന്ന് ..,അല്ലാ നിന്റെ ശബ്ദത്തിനെന്തുപറ്റി ..സുഖമില്ലേ .."

" ഇല്ലായിരുന്നു ..ഇപ്പൊ കുഴപ്പല്ല ...ഒന്ന് പനിച്ചതാ ..." 

" എന്തോ നിന്റെ ശബ്ദം കേട്ടപ്പോൾ എനിക്കെന്തോ ആകെ ഒരു വല്ലായ്മ തോന്നി ..."

" സജ്ന പ്ലീസ് ...."

" എന്തുപറ്റിയടാ ..."

" ഒന്നുമില്ല സജ്ന .. നീ അങ്ങനെയൊന്നും പറയല്ലേ ഞാൻ ... ഞാൻ ...."

പെട്ടന്ന് അറിയാതെ ജാഫറിന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീർ പൊട്ടിയൊഴുകി ....അല്പസമയം ജാഫർ ഒന്നും മിണ്ടാതെ നിന്നു ..

" ഹലോ ജാഫർ , നിനക്കെന്തുപറ്റി  .. നീ എന്താ ഒന്നും മിണ്ടാത്തത് ... "

" ഒന്നുമില്ല സജ്ന .. എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട് ഞാൻ പോകുന്നതിനു മുൻപ് നീ ഫ്രീയായാൽ ഒന്ന് വിളിക്കോ എന്നെ ..."

" ഉം , നീ എപ്പഴാ തിരിക്കുന്നത് .."

" രാത്രി എട്ട്മണിക്കുള്ള ട്രെയിനിൽ .."

"ഓക്കേ അതിന്റെ മുൻപ് ഞാൻ വിളിച്ചോളാം പക്ഷെ എന്താ കാര്യം പറ “

“അത് പറയാം നീ വിളിക്ക് .." 

" ഓക്കേ " 
സജ്നയുടെ ശബ്ദം ഫോണിൽ നിന്ന് വേർപ്പെട്ടതും ജാഫർ സിഗരറ്റിന്റെ അവസാന പുകയും പുറം തള്ളിയതും ഒരുമിച്ചായിരുന്നു ...

മണിക്കൂറുകൾ കടന്നുപോയി .. ജാഫർ ഇടക്കിടക്ക് ഫോൺ നോക്കും സജ്നയുടെ വിളിവരുന്നതും കാത്ത് .., 
സാബിർ പോകാനുള്ള ടിക്കറ്റ് ജാഫറിന് കൊടുത്ത് കെട്ടിപ്പുണർന്ന് യാത്രപറഞ്ഞ് പിരിഞ്ഞു .. 
'നിനക്ക് എപ്പോ വേണമെങ്കിലും ഈ ബാംഗ്ലൂരിലേക്ക് വരാം എന്ത് സഹായത്തിനും ഞാനുണ്ടാകും ഇവിടെ ' യാത്ര പറഞ്ഞ് പിരിയുമ്പോൾ സാബിറിന്റെ അവസാന വാക്കുകൾ ജാഫറിനെ വല്ലാതെ കോരിത്തരിപ്പിച്ചു ...

സമയം സന്ധ്യയായി ... ജാഫർ തന്റെ ബാഗുമെടുത്ത് ഒരു ഓട്ടോയിൽ റയിൽവേ സ്റ്റേഷനിലേക്ക് തിരിച്ചു . സജ്ന വിളിച്ചില്ല ... !

എട്ട് മണിക്ക് കുറച്ച് മിനിറ്റുകൾ ബാക്കി ...ട്രെയിൻ വരാറായി ...പക്ഷെ സജ്നയുടെ ഫോൺ വന്നില്ല ....  ജാഫറിന് ദേഷ്യമോ സങ്കടമോ എന്നറിയാതെ മനസ്സ് വിങ്ങി ..ജാഫർ ആളുകളുടെ തിരിക്കിൽ ആരുമറിയാതെ നിറഞ്ഞൊഴുകിയ കണ്ണുകൾ തുടച്ചു ....

ആളുകൾ തിക്കും തിരക്കും കൂട്ടി ട്രെയിൻ വരുന്നതും കാത്ത് നിൽക്കുന്നു .. ഹിന്ദിയിലും കന്നടയിലുമായി ട്രെയിനിന്റെ വരവ് അറിയിച്ചു .. ജാഫർ മൊബൈൽ എടുത്ത് നോക്കി ..സജ്ന വിളിച്ചിട്ടില്ല ..
ട്രെയിൻ ഹോൺ മുഴക്കി വന്ന് നിന്നു .. ജാഫറിന് ബാംഗ്ലൂർ വിടാൻ സമയമായി .. അവനെയും അവന്റെ തകർന്നടിഞ്ഞ സ്വപ്നങ്ങളും പേറി കൊണ്ട് പോകാൻ ട്രെയിൻ തയ്യാറായി നിന്നു ..ഒരിക്കൽ കൂടി ജാഫർ ഫോണെടുത്ത് നോക്കി ...ഇല്ല .., അവൾ വിളിച്ചിട്ടില്ല ... ജാഫർ ട്രെയിനിൽ കയറുമ്പോൾ അവന്റെ കണ്ണുകളിൽ നിന്ന് രണ്ട് തുള്ളി കണ്ണുനീർ ആ പ്ലാറ്റ്‌ഫോമിൽ ഉരുണ്ടുവീണുടഞ്ഞു ....
ബർത്ത് കമ്പാർട്ട്മെന്റിലെ തന്റെ സീറ്റ് തിരഞ്ഞു ജാഫർ ...അപ്പർ ബെർത്ത് ആയിരുന്നു ..തന്റെ ബാഗ് താഴെ സീറ്റിനടിയിൽ തിരുകി മുകളിൽ കയറി നിവർന്ന് കിടന്നു ...ഫോൺ കയ്യിലെടുത്ത് രണ്ട് വിരലുകൾക്കിടയിലിട്ട് അങ്ങോട്ടുമിങ്ങോട്ടും കറക്കി ... ട്രെയിനിൽ ആളുകൾ സീറ്റുകൾ തിരയുന്നതിന്റെയും ചായ കാപ്പി കച്ചവടക്കാരുടെയും ബഹളം നടക്കുന്നുണ്ടെങ്കിലും ജാഫർ ഒന്നും കേൾക്കുന്നില്ല ..ഒന്നും കാണുന്നില്ല ...ഒന്നും അറിയുന്നുമില്ല ...സജ്‌ന യുടെ വിളിക്ക് കാതോർത്ത് ഫോണിൽ നോക്കി എന്തോ ചിന്തിച്ച് അവൻ കിടന്നു ...
ട്രെയിൻ പോകാനുള്ള മണിമുഴങ്ങി ...പതുക്കെ നീങ്ങിത്തുടങ്ങി ...
പെട്ടന്ന് ജാഫറിന്റെ വിരലുകൾക്കിടയിൽ കറങ്ങിയിരുന്ന ഫോൺ നിശ്ചലമായി ജാഫർ ഫോണിലേക്ക് കണ്ണോടിച്ചു ..സജ്നയുടെ കോൾ ..
ജാഫറിന് എന്തെന്നില്ലാത്ത സന്തോഷം ..

" ഹാലോ ..ആ നീ പുറപ്പെട്ടോ ..ഞാൻ കുറച്ച് തിരക്കിലായിപ്പോയി .."

" ഏയ് അത് സാരല്ല .., ഞാൻ ട്രെയിനിലാ ..വണ്ടി പുറപ്പെടുന്നു .."

" ഓക്കേ , നീ എന്താ വിളിക്കാൻ പറഞ്ഞത് ..പറ .. എന്താ പറയാനുള്ളത് .."

" പറയാനുള്ളതെന്ന് പറഞ്ഞാൽ ...അത് നീ ഇങ്ങനെ ദൃതി പിടിച്ചി പറഞ്ഞാൽ ശെരിയാവില്ല .."

" പറയ്യ് "

" മ്മ്  .. അതായതെയ് .."

" മ്മ് ..."

" പിന്നേ ...എന്താ പറയ്യാ ..."

സജ്ന ചിരിച്ചു ..

" മ്മ്  ഓക്കേ  ..പറ .."

" സജ്ന .. നമ്മൾ പരിചയപ്പെട്ടിട്ട് ഇപ്പൊ കുറച്ചായില്ലേ ..."

" മ്മ് അതിന് ..."

" ഞാനത് എങ്ങനെ നിന്നോട് പറയാന്ന് എനിക്കറിയില്ല ..."

" നീ പറ "

" അതിനിടക്ക് എപ്പഴോ എനിക്ക് ..എനിക്ക് നിന്നോടൊരു ഇഷ്ടം തോന്നിപ്പോയി .."

" ഞാൻ നിന്നെ ഒരു ബ്രദറിന്റെ സ്ഥാനത്തെ കണ്ടിട്ടുള്ളു .."

" ആയിരിക്കും ..അത് നിന്റെ മനസ്സ് ..ഞാൻ എന്റെ മനസ്സ് പറയാണ് ..ഞാനൊരിക്കൽ ഇത് നിന്നോട് പറയാൻ നിന്റെ അടുത്ത് വന്നതാണ് ..പക്ഷെ പറഞ്ഞ് തുടങ്ങുമ്പോഴേക്കും നീ ഇങ്ങോട്ട് എടുത്തിട്ടു എന്നെ അങ്ങനെ കണ്ടിട്ടില്ലെന്ന് ..ഞാൻ പിന്നെ മാറ്റർ മാറ്റി ഞാൻ അങ്ങനെ കണ്ടിട്ടില്ലാന്ന് പറഞ്ഞതാ .."

" മ്മ് .."

" നീ ഇത് സീരിയസ്സായി കേൾക്കണം ..ഇതിപ്പോ പറയുന്നത് നിന്റെ മനസ്സ് മാറ്റാനോ നിന്റെ ജീവിതം തകർക്കാനോ അല്ല ..,ഇപ്പൊ എന്റെ മനസ്സിൽ ഒരു പ്രണയ മൂഡില്ല ..അത് ഞാൻ മനസ്സിൽ കുഴിച്ചു മൂടി ..എന്റെ ജീവിതത്തിൽ രണ്ടു പ്രണയങ്ങളെ ഉണ്ടായിട്ടുള്ളൂ ..ഒന്ന് ഞാൻ മുൻപ് നിന്നോട് പറഞ്ഞിട്ടുണ്ട് ..എന്റെ കൗമാരത്തിലെ പറയാതെ പോയ പ്രണയം ..പിന്നെയുള്ളത് നിന്നോട് .., ഇതും നിന്നോട് പറയാതെ പോയാൽ എന്റെ മനസ്സിൽ അത് എന്നും നീറുന്ന ഒന്നാകും ..അന്ന് എന്റെ വിവാഹം കഴിഞ്ഞ സമയം ഞാൻ എന്റെ സങ്കടങ്ങൾ നിന്നോട് ഷെയർ ചെയ്ത് .. ഒരുപാട് സംസാരിച്ചപ്പോൾ എപ്പഴോ എങ്ങനെയോ ..ഞാൻ അറിഞ്ഞില്ല ..അറിയാതെ നിന്നെ ഇഷ്ടപ്പെട്ടുപ്പോയി ..ഞാനീ ബാംഗ്ലൂർ വന്നത് തന്നെ നീ ഇവിടെയുള്ളത് കൊണ്ടാണ് ..ഇനി നമ്മൾ കാണുമെന്നോ സംസാരിക്കുമെന്നോ എനിക്കറിയില്ല ..എന്റെ മനസ്സിലെ വലിയൊരു ഭാരം ഇറക്കി വെച്ചാണ് ഞാനിവിടം വിടുന്നത് ..."

" ഇനിയിപ്പോ ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ ..ഞാൻ നിന്നെ അങ്ങനെ കണ്ടിട്ടില്ല ..എന്റെ മനസ്സിന്റെ ഒരു കോണിൽ പോലും അങ്ങനെ തോന്നിയിട്ടില്ല ..ഒരു പക്ഷെ ഞാൻ നിന്നോട് പെരുമാറിയത് നിന്റെ മനസ്സിൽ അങ്ങനെ ഒരു തോന്നൽ ഉണ്ടാക്കിയിട്ടുണ്ടാവാം ..എന്തായാലും എല്ലാം കഴിഞ്ഞില്ലേ .. നിന്റെ ഇഷ്ടം സ്വീകരിച്ചു .. എല്ലാം ഞാൻ ക്ഷമിച്ചു ...പോരെ .." 

" ഓക്കേ സജ്ന ... നമ്മൾ ഒരിക്കലും കാണാതിരിക്കട്ടെ ... കണ്ണകന്നാൽ ഖൽബകലും എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട് ..കാണാതെ അങ്ങനെ എല്ലാം അലിഞ്ഞില്ലാതാവട്ട ..നീ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം ..നിന്നെ മറക്കാൻ ..ഇനി അധികം എനിക്ക് നിന്നോട് സംസാരിക്കാൻ കഴിയില്ല ഓക്കേ ..ബായ് .. സജ്ന ......"

വിതുമ്പലോടെ ജാഫർ പറഞ്ഞു നിർത്തി ,

" ഓക്കേ  ബായ് ...ജാഫർ .."

അവരുടെ സംസാരം അവിടെ തീർന്നു ..ജാഫറിന്റെ രണ്ട് കൺകോണിലൂടെ കണ്ണുനീർ ചാലിട്ടൊഴുകി ..
ജാഫർ ഒന്ന് മയങ്ങി ഉണരുമ്പോഴേക്കും ട്രെയിൻ നാട്ടിലെ സ്റ്റേഷനിലെത്തി ..നല്ല മഞ്ഞുള്ള ഒരുപുലർക്കാലം ...തന്റെ ബാഗും തോളിലേന്തി ജാഫർ ബസ്റ്റാന്റിലേക്ക് നടന്നു ...ഒരുമണിക്കൂർ ബസ്സ് യാത്രയുണ്ട് ജാഫറിയന്റെ നാട്ടിലേക്ക് ... ബസ്റ്റാന്റിലെ ഒരു ചായക്കടയിൽ കയറി ഒരു ചായ കുടിച്ച് ജാഫർ നാട്ടിലേക്കുള്ള ബസ്സു കാത്ത് നിന്നു .. നേരം വെളുത്തുവരുന്ന കാഴ്ച്ച ജാഫറിന്റെ മനസ്സിൽ നേർത്ത കുളിർ കാറ്റ് വീശി ...

സ്റ്റാന്റിൽ നിന്നും ബസ്സിന്റെ ആദ്യ റൂട്ട് ആരംഭിച്ചു ..അതിൽ പുറത്തെ കാഴ്ചകൾ കണ്ട് ജാഫറും .. ചെറുതായി മഴപെയ്യുന്നുണ്ടായിരുന്നു ..എല്ലാവരും ഷട്ടർ താഴ്ത്തിയിട്ടു ..ജാഫർ മാത്രം ആ മഴത്തുള്ളികളെ തന്നിലേക്ക് ചേർത്ത് പിടിച്ചു ..

' ഞാനേതോ സ്വപ്നലോകത്തായിരുന്നോ .. ഇല്ല എനിക്കൊന്നും സംഭവിച്ചിട്ടില്ല .., ഒന്നുറങ്ങിയുണർന്നപ്പോൾ കണ്ടുമറന്ന ചില സ്വപ്നദൃശ്യങ്ങൾ മാത്രം ...എല്ലാം മനസ്സിന്റെ ചില കുസൃതികൾ .. 
പ്രണയം ..അങ്ങനെ ഒന്ന് ഉണ്ടോ ..ഉണ്ടാകുമായിരിക്കും ..ആ എനിക്കറിയില്ല ..പറഞ്ഞ് കേട്ടിട്ടുണ്ട് അതിന്റെ വലിയ വലിയ വർണ്ണനകൾ ..ഞാനത് അനുഭവിക്കാത്തോളം കാലം അതെനിക്ക് തിരിച്ചറിയാത്ത ഒന്നാണ് ...വലിയ വേദനകൾ സമ്മാനിക്കുന്ന ഒരു ലഹരി ... വേണ്ട എനിക്ക് ഒന്നും വേണ്ട , ഞാൻ തിരിച്ചറിഞ്ഞു ..എന്റെ പ്രണയം ..അത് പ്രണയമായിരുന്നില്ല .. പ്രണയം രണ്ടുമനസ്സുകൾ ചേർന്ന് ഒന്നായിതിത്തീരുന്ന സുന്ദര സ്വപ്ന ലോകമല്ലേ .. പക്ഷെ ഞാനിന്ന് തിരിച്ചറിവിന്റെ ലോകത്താണ് ... എനിക്ക് പ്രണയിക്കാനും സ്നേഹിക്കാനും കൂട്ടുകൂടാനും കളിപറയാനും ഇണങ്ങാനും പിണങ്ങാനും എനിക്കായി ഈ ലോകത്ത് നിന്ന് കോടിക്കണക്കിനു പെണ്ണുങ്ങളിൽ നിന്ന് എന്റെ സൃഷ്ടാവ് എനിക്ക് ഇണയാക്കി തിരഞ്ഞെടുത്തു തന്ന എന്റെ ഇണ ..എന്റെ കണ്ണുതുറപ്പിച്ച എന്റെ ഭാര്യ ..അവളെയല്ലാതെ ഞാൻ മറ്റാരെ പ്രണയിക്കും ...'

ബസ്സ് ജാഫറിന്റെ നാട്ടിലെത്തി ..മഴ തോർന്നു .. റോഡിലും മറ്റും വെള്ളം കെട്ടി നിൽക്കുന്നു .. ജാഫർ തന്റെ ബാഗും തോളിലിട്ട് വീട്ടിലേക്ക് നടന്നു .. 
വീടിന്റെ കോലായിൽ ജാഫറിന്റെ ഉപ്പയിരുന്ന് പത്രം വായിക്കുന്നു .. ജാഫർ ഉപ്പാട്  സലാം പറഞ്ഞ് അകത്തേക്ക് കയറി .. അകത്ത് മുറിയിൽ തന്നെയും കാത്തിരിക്കുന്ന തന്റെ ഭാര്യയുടെ അടുത്തേക്ക് ജാഫർ ധൃതിയിൽ ചെന്നു .. ബാഗ്‌ താഴെ വെച്ച് ജാഫർ തന്റെ ഭാര്യയുടെ മുഖത്ത് അൽപനേരം നോക്കി ..അവൾ നിഷ്കളങ്കമായി പുഞ്ചിരിച്ചു നിന്നു .. ജാഫർ അവളെ കെട്ടിപ്പുണർന്നു ... അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി .. അവൻ തേങ്ങിക്കരയാൻ തുടങ്ങി ...

" നീ ..., നിന്നെ ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്നു ..നീ എന്റെ കണ്ണുതുറപ്പിച്ചു ...നിന്നോട് ...നിന്നോടെനിക്ക് ..നീ എന്നോട് പൊറുക്കണം ..ഞാൻ ..ഞാൻ നിന്നെ ഇന്ന് മുതൽ പ്രണയിക്കാൻ തുടങ്ങുകയാണ്. "

അവളുടെ തേങ്ങലും പുറത്തേക്ക് വന്നു ..അവൾ ജാഫറിനെ തന്നിലേക്ക് ചേർത്ത് പിടിച്ചു ..

" ഞാൻ നിന്നെ സ്നേഹിക്കാൻ മറന്ന് പോയടി ... എന്റെ.. സ്നേഹിക്കാൻ മറന്നവൾ ..."

'ജാഫർ അവന്റെ ഭാര്യയെയും സജ്ന അവളുടെ ഭർത്താവിനെയും പ്രണയിക്കട്ടെ ...അങ്ങനെ പ്രണയം സത്യവും സുന്ദരവുമാകട്ടെ ...!


അവസാനിച്ചു ! 
----//

റൗഫ് വടക്കേകാട്ടുകാരൻ ,
--------------------------------------------------





Sunday, November 26, 2017

സൂപ്പു കഥകൾ

സ്‌കൂൾ ഉച്ചഭക്ഷണത്തിന് വിട്ട സമയം... സൂപ്പു തൻറെ ചോറും പാത്രം കഴുകി ക്ലാസ്സ്  റൂമിന്റെ ഇടവഴി കയറിയ സമയത്താണ് ലവൾ പ്രണയലേഖനം നീട്ടുന്നത്.. ഒട്ടും ചിന്തിച്ചില്ല ലോക കാമുകന്മാർക്ക് മാതൃക കാട്ടി സൂപ്പു പ്രണയലേഖനം ലവൾക്ക് തന്നെ തിരിച്ച് കൊടുത്തു.. ഈ സംഭവം ക്ലാസ്സിൽ ആകെ പാട്ടായി... ലോക കാമുകിമാർക്ക് താനൊരു അപമാനമായി എന്ന തിരിച്ചറിഞ്ഞ ലവൾ ലൗ ലറ്ററിൽ ട്വിസ്റ്റ് വരുത്തി സൂപ്പു തനിക്ക് ലൗ ലെറ്റർ തന്നു എന്ന ലവൾ വീട്ടിൽ പരാതി പറഞ്ഞു...
അടുത്ത ദിവസം ലവളുടെ അമ്മ സ്‌കൂളിലേക്ക്.. തന്റെ മോൾക്ക് പ്രേമലേഖനം കൊടുത്ത സൂപ്പുവിനെ സ്‌കൂളിൽ നിന്ന് പുറത്താക്കണമെന്ന് പരാതി കൊടുത്തു..
പരാതി കൈപ്പറ്റിയ ക്ലാസ്സ് ടീച്ചർ സൂപ്പുവിനോട് അച്ഛനെ വിളിച്ച് ക്ലാസിൽ കയറാൻ പറഞ്ഞു...
സൂപ്പുവിന്റെ വീട്ടിൽ വീണ്ടും ട്വിസ്റ്റ്..

"അച്ഛാ...ഒരു കാര്യം പറഞ്ഞാൽ സ്‌കൂളിൽ പോയി ബഹളമുണ്ടാക്കോ.."

"ഏ... എന്താടാ കാര്യം..."

"അമ്മ അറിയണ്ട...."

"നീ കാര്യം പറ സുപ്പൂ..."

"അല്ലാ...ന്റെ ക്ലാസ്സ് ടീച്ചർ അച്ഛന് തരാൻ ഒരു ലൗ ലെറ്റർ നിക്ക് തന്നു...ഞാൻ പറഞ്ഞു അത് അച്ഛന് നേരിട്ടങ്ങ് കൊടുത്താ മതീന്ന്.."

"ചെറിയ വായിൽ വല്യ വർത്താനം പറഞ്ഞാലുണ്ടല്ലോ..പോയി കിടന്ന ഉറങ്ങാൻ നോക്ക്..."

സൂപ്പു ഉറക്കം പിടിച്ച് വരുന്നു...

"സുപ്പൂ...നീ ഉറങ്ങിയാ..."

"ഇല്ലച്ചാ... ന്തേ..."

"ആ കവിളത്ത് കറുത്ത മറുകുള്ള ടീച്ചറാണോടാ..."

"ആ..."

അടുത്ത ദിവസം സൂപ്പുവിന്റെ അച്ഛൻ സ്‌കൂളിലേക്ക്...

"ടീച്ചർ ന്നെ കാണണം ന്ന പറഞ്ഞോ..."

"ഉവ്വ്...ഒരു ലൗ ലറ്ററിന്റെ കാര്യം പറയാനാ.."

സൂപ്പുവിന്റെ അച്ഛൻ ടീച്ചറുടെ അടുത്തേക്ക് ചാഞ്ഞു..

"ഇതൊക്കെ കുട്ടികളോട് പറയാൻ പാടുണ്ടോ...എനിക്ക് അന്നേ ഒരു നോട്ടമുണ്ടായിരുന്നു...ലറ്ററൊന്നും വേണ്ടാ വീട്ടിൽ അറിഞ്ഞാൽ....
എനിവേ...എനിക്കിഷ്ടമാണ്.."

സൂപ്പുവിന്റെ അച്ഛൻ സിനിമാ നായകൻറെ സ്റ്റൈലിൽ തിരിഞ്ഞ് നടന്നു... ടീച്ചർ കണ്ണിനിമ വെട്ടാതെ സൂപ്പുവിന്റെ അച്ഛനെ നോക്കിയിരുന്നു..

ഇതൊന്നും അറിയാതെ സൂപ്പുവും ലവളും അവരുടെ കൂട്ടുകാരൊത്ത് കളിച്ച് രസിച്ചു...